Buddy
ബഡി : വലിയ ബഡായി...ബിലോ ആവറേജ് (2/5)മോഹൻ ലാലിനെ വച്ചൊരു ചന്ദ്രോത്സവം എടുക്കാൻ സാധിക്കാത്ത പാവം നിർമാതാക്കൾ പാവങ്ങളുടെ മോഹൻ ലാലിനെ വച്ചൊരു ചന്ദ്രോല്സവമെടുത്താൽ എങ്ങെനെയിരിക്കും? അതാണ് അനൂപ് മേനോൻ നായകനായ ബഡി.. ബഡിയെ ചന്ദ്രോൽസവത്തോടുപമിച്ച്ചത് ചന്ദ്രൊൽസവത്തെ കോപ്പിയടിക്കുന്ന സിനിമ എന്നാ രീതിയിലല്ല മറിച്ചു പ്രേക്ഷകന് എത്തിപ്പിടിക്കാൻ സാധിക്കാത്ത വിധം സാരോപദേശവും വാക്കുകൾ കൊണ്ടുള്ള അമ്മാനമാട്ടവും കൊണ്ടാണെന്ന് മാത്രം.. അനൂപ് മേനോൻ കടന്നു വരുന്നതോടു കൂടി ദിശമാരിയോഴുകുന്ന ചിത്രം പിന്നീടങ്ങോട്ട് പ്രേക്ഷകന് മുന്നിൽ കാഴ്ചവയ്ക്കുന്നത് അനൂപിന്റെ വൻ മാൻ ഷോ ആണ്.. വാക്കിലും നോക്കിലും ദയലോഗ് പ്രേസേന്റെഷനിലും മോഹൻ ലാലിനെ അനുകരിച്ചു തകര്ത്താടുകയായിരുന്നു അനൂപ് ഈ ചിത്രത്തിൽ..

നിരാശപ്പെടുത്തുന്ന എടിടിങ്ങും ബോറടിപ്പിക്കുന്ന പശ്ചാത്തല സംഗീതത്തിനും ഇടയിൽ പ്രകാശ് കുട്ടിയോരുക്കിയ മനോഹര ദ്രിശ്യങ്ങൾ മാത്രമാണ് ചിത്രം ഏതെങ്കിലും തരത്തിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്.. മിതുൻ മുരളിയുടെയും അനുകരനമെങ്കിലും അനൂപിന്റെയും പ്രകടനവും പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്.. ആശ ശരത്ത് അമിതാഭിനയം നടത്തുമ്പോൾ ഒരമ്മയാകാൻ ഭൂമികയ്ക്കും കഴിയുന്നില്ല.. ആഖ്യാനത്തിലെ ആശയക്കുഴപ്പം ചിത്രത്തെ ആദ്യാവസാനം വേട്ടയാടുന്നു.. സീരിയസ്സാണോ കൊമെടിയാണോ ഇതെല്ലം ചേർന്ന മറ്റൊരു വെർഷനാണോ സംവിധായകാൻ ഉധെഷിച്ചതു എന്ന് വ്യക്തമല്ല .. വളരെ ഗൌരവത്തോടെ അവതരിപ്പിക്കപ്പെടുന്ന ആർറ്റിഫിഷ്യൽ ഇൻസെമിനെഷൻ പിന്നീട് അതിന്റെ രേഖ കണ്ടെത്തുന്ന ഭാഗത്ത് യുക്തിയെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള കൊമെടിയായി മാറുന്നു.. ക്ലീഷേകൾ ആവശ്യമാകുന്ന രംഗങ്ങളിൽ ന്യൂ ജെനരെഷൻ സിനിമകൾ അടുത്ത കാലത്ത് സ്വീകരിക്കുന്ന അതെ അടവ് ഈ ചിത്രവും പയറ്റുന്നു.. ആക്ഷൻ രംഗത്തും മറ്റു പല രംഗങ്ങളിലും പഴയകാല സിനിമയെ അനുകരിക്കുന്നതും അത്തരം ആവർത്തനങ്ങൾ പഴയകാല സിനിമ്നകളിലെത് പോലെയാണ് എന്ന് മുൻകൂർ ജാമ്യമെടുക്കുന്ന തന്ത്രം..
ന്യൂ ജെനെരേശൻ സിനിമകളുടെ അതുരു വിടലിനെ വിമർശിച്ച ബാലചന്ദ്ര മേനോൻ ഒരു ന്യൂ ജെനെരെഷൻ കഥാപാത്രമായി കടന്നു വരുന്നതും പ്രേക്ഷകനെ അതിശയിപ്പിക്കും ബാബു ആന്റണിയുടെ ചന്ദ്രൻ സിംഗ് ഒരു കൊമെടി കതാപത്രമാനെങ്കിലും ആ രീതിയിലുള്ള ഒരു സപ്പോർട്ട് അദേഹത്തിനു ചിത്രത്തിൽ ഒരിടത്തും ലഭിക്കുന്നില്ല.. അതുകൊണ്ട് തന്നെ മുന്നറിയിപ്പുകളെ അവഗണിച്ചു തിയെട്ടരിലെത്തിയെ എന്നെ പരീക്ഷിച്ച ഈ ചിത്രം എന്നെ പോലുള്ള മറ്റു പ്രേക്ഷകർക്കും ബാധ്യതയാവുന്നതുകൊണ്ട് സധൈര്യം അത് ഏറ്റെടുക്കാൻ താല്പര്യമുള്ളവർക്ക് കണ്ടിരിക്കാം ബഡി.. ബിലോ ആവറേജ് (2/5)