നോർത്ത് 24 കാതം... വ്യത്യസ്തം ഈ വടക്കൻ യാത്ര...(3/5)
ഫഹധിനെ വിശ്വാസത്തിലെടുത്ത് തിയെട്ടരിലെത്തുന്ന പ്രേക്ഷകനെ നിരാശപ്പെടുത്താത്ത വ്യത്യസ്തമായ ചിത്രമായിരിക്കും നോര്ത്ത് 24 കാതം.. പുതിയ പരീക്ഷണങ്ങളെ ഏറ്റെടുക്കാനും അവ ധൈര്യപൂർവം പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കാനും ശ്രമിക്കുന്ന പുതിയ കാലത്തിന്റെ സമ്മാനം കൂടിയാണ് ഈ ചിത്രം.. ആമേൻ എന്നാ ചിത്രത്തിനു ശേഷം കതാഖ്യാനത്തിലും അതിന്റെ ട്രീട്മെന്ടിലും വ്യത്യസ്തത പുലർത്തി ഒരു ഘട്ടത്തിൽ പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ട് പോകാൻ സാധിച്ചു എന്നുള്ളതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്... ഓരോ കതാപത്രത്ത്തിനും കൃത്യമായ ഐഡന്റിറ്റി നൽകി കണ്ടിരങ്ങിയാലും പ്രേക്ഷകൻ കൂടെ കൂട്ടുന്ന മൂന്ന് നാല് കഥാപാത്രങ്ങളെ ശ്രുഷ്ടിക്കാൻ സാധിച്ചു എന്നുള്ളതും ഇതിന്റെ മാത്രം പ്രത്യേകതയാണ്...
നെടുമുടിയും സ്വാതി രേട്ടിയും ഫഹടും ഗൾഫുകാരനായി വേഷമിട്ട ചെമ്പൻ വിനോദിന്റെ കഥാപാത്രവും പ്രേക്ഷക മനസ്സിൽ തങ്ങി നില്കും.. ഒരു പക്ഷെ അവരോടൊപ്പം യാത്ര ചെയ്യനും അവരുടെ തമാശകളിൽ വഴികളിൽ പ്രേക്ഷകനെ കൂടെ കൂട്ടാൻ സംവിധായകനും സാധിച്ചിട്ടുണ്ട്... നിങ്ങളുടെ പരിസരങ്ങളിൽ കണ്ടു മറന്ന എല്ലാ കാര്യത്തിലും വൃത്തി വേണമെന്ന് ശഠിക്കുന്ന യാത്രകളെ ഭയക്കുന്ന ഹരി എന്നാ ഫഹദിന്റെ കഥാപാത്രം ഒരു യാത്ര പുറപ്പെടുന്നതും തുടർന്നുള്ള സംബവങ്ങലുമാനു ചിത്രം പറയുന്നത്... സ്യ്കൊലോജിക്കൾ പ്രൊബ്ലമുല്ല കഥാപാത്രത്തെ ഫഹധ് തന്റെ അനായാസ അഭിന ശൈലിയിലൂടെ തികച്ചും വ്യത്യസ്തമായ രീതിയിൽ കഥാപാത്രമായി ജീവിക്കുന്ന കാഴ്ചയാണ് സിനിമ സമാനിച്ച്ചത്.. കൂട്ടത്തിൽ നെടുമുടിയും പ്രേക്ഷകന്റെ ഇഷ്ടം നേടി സ്വാതിയും ഫഹദിനെ സപ്പോർട്ട് ചെയ്തപ്പോൾ പ്രേക്ഷകന് ലഭിക്കുന്നത് പുതിയ കാഴ്ച്ചയാണ്..
ഗോവിന്ദ് മേനോന്റെ മികച്ച പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ആസ്വധനത്തെ കൂടുതൽ എളുപ്പമുല്ലതാക്കി... യാത്രയും യാത്രയിലെ കാഴ്ചകളുമായി കാമെരാമാൻ ജയേഷ് നായരും പ്രേക്ഷകനോടൊപ്പം ചേർന്ന്... ഫഹദിന്റെ പ്രകടനത്തെ ഇത്ര കണ്ടു ബൂസ്റ്റു ചെയ്തതിൽ കാമെരമാനും സംവിധായകനും അഭിനന്ദിക്കപ്പെടെണ്ടാതാണ്.. ഗാനങ്ങൾ അത്ര ഹൃധ്യമല്ല്ലെങ്കിലും അധികം ബഹളമില്ലാതെ ചിത്രത്തോട് ചേർന്ന് പോയിട്ടുണ്ട്.. അവസാന രംഗം അൽപ്പം ഇഴഞ്ഞു പോകുന്നുണ്ടെങ്കിലും മരണ വീടിലേക്കുള്ള നെടുമുടിയുടെ യാത്രയും ആ വീട്ടിലെ രംഗങ്ങളും പ്രേക്ഷകനെ ആഴത്തിൽ സ്പർശിക്കും... അതുകൊണ്ട് തന്നെ മികച്ച തിരക്കഥയും സംവിധാനവും ഒത്തു ചേർന്ന നല്ല സിനിമ തന്നെയായിരിക്കും നോർത്ത് 24 കാതം.. മടികൂടാതെ എല്ലാവർക്കും കണ്ടു ആസ്വധിച്ച്ചിരങ്ങാവുന്ന നല്ല ചിത്രം
ശൃംഗാര വേലൻ ..ഉൽസവച്ചിരി പകർന്നു ...( അബോവ് അവെരെജ് കൊമെടി 2.7/5)
ഉധയ് കൃഷ്ണയും സിബി ക തോമസും തിരക്കതയോരുക്കിയാൽ അതിന്റെ കഥാഗതി തിയേറ്ററിനു പുറത്തിരിക്കുന്ന പ്രേക്ഷകന് പോലും പറയാൻ കഴിയുമെങ്കിലും ഈ ഓണക്കാലത്തെ വിലക്കയറ്റവും പാചകവാതക ക്ഷാമവും കൊണ്ട് നടം തിരിയുന്ന ജനത്തെ ഒന്ന് എല്ലാം മറന്നു ചിരിപ്പിക്കാൻ കഴിയുന്ന ഒരു ഉലസവ കാല ചിത്രമായിരിക്കും ശൃംഗാര വേലൻ . . ഉത്സവ കാലത്ത് കുടുംബത്തോടെ എത്തുന്ന മലയാളി പ്രേക്ഷകൻ കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ സമം ചേര്ത്ത ഒരു മാസ് മസാല എന്റർറ്റെയ്നെർ ആണ് ഈ ചിത്രം.. പ്രേക്ഷകന്റെ പൾസ് അറിഞ്ഞു സിനിമയെ സമീപിക്കുന്ന ദിലീപ് എന്നാ നടൻ ഒരിക്കൽ കൂടി പ്രേക്ഷകനെ കയ്യിലെടുക്കുന്ന ചിത്രമായിരിക്കും ഇത് .. .. ദിലീപിനൊപ്പം ലാലും ഷാജൊനും ചേർന്ന് കൈകാര്യം ചെയ്യുന്ന കൊമെടി എല്ലാത്തരം പ്രേക്ഷകനെയും ഒരു പോലെ ചിരിപ്പിക്കും ...
നെയ്ത്തുകാരന്റെ മകനായി ജനിച്ച കോടികൾ മാത്രം സ്വപ്നം കണ്ടു പെട്ടന്ന് പണക്കാരനാകാൻ നടക്കുന്ന കണ്ണൻ എന്നാ കഥാപാത്രമാണ് ദിലീപിന്റെത് .. അച്ചൻ നെയ്ത സാരിയുമായി കോവിലകത്തേക്കു എത്തുന്ന കണ്ണൻ ചെയ്യുന്ന ഒരു അബദ്ധവും തുടർ പ്രസ്നങ്ങലുമാനു ചിത്രം പറയുന്നത് .. മായാമോഹിനിയോളം പോന്ന ദ്വയാർത്ത പ്രയൊഗമില്ലെങ്കിലും ചിലപ്പോഴെങ്കിലും ചിരിയുണ്ടാക്കാൻ അത്തരം സംഭാഷണങ്ങളെ കൂട്ട് പിദിക്കുന്നതൊഴിച്ചാൽ മികച്ച നർമ മുഹൂര്ത്തങ്ങളുടെ അകമ്പടിയോടെ ആണ് ചിത്രം പ്രേക്ഷകനിലേക്ക് എത്തുന്നത് .. മായമോഹിനി പോലെ തന്നെ ഒരു കളര്ഫുൽ എന്റർറ്റെയ്നെർ
മിന്നമിനുങ്ങിൻ വെട്ടം എന്നാ ഗാനം ശ്രവണ സുഖം പകരുമെങ്കിലും അതിനായി മികച്ച രീതിയിൽ ഒരുക്കിയ ദ്രിശ്യങ്ങൾ ഒരിക്കൽ പോലും ഗാനവുമായി ലയിച്ചു ചേരുന്നില്ല .. സി ഐ ഡി മൂസ തൊട്ടു സൈക്കിളിൽ പെണ്ണന്വേഷിക്കുന്ന പതിവ് ദിലീപ് സൊങ്ങ് ഈ ചിത്രത്തിലും പ്രേക്ഷകനെ തേടിയെത്തുന്നുണ്ട് .. ഉധയ് സിബി ടീമിന്റെ കഥയ്ക്ക് ഷാഫി റാഫി വൈശാക് തുടങ്ങി ഏതു സംവിധായകാൻ ധ്രിശ്യങ്ങളും പശ്ചാത്തലവും ഒരുക്കിയാലും അതെല്ലാം ആവർത്തനങ്ങലാവുന്നതു തിരക്കഥയുടെ സ്വഭാവം കൊണ്ടാണ് എന്ന് ഈ ചിത്രം പറഞ്ഞു തരുന്നുണ്ട് ... കല്യാണവും കതിർമണ്ടപവും ഹോമവും ജ്യോത്സ്യനും കാളവണ്ടിയും കൊട്ടാരവും ചാണകവും എന്ന് വേണ്ട ഈ ടീമിന്റെ എല്ലാ ചിത്രങ്ങളിലും കണ്ടു ശീലിച്ച പരിസരങ്ങളിലൂടെ തന്നെയാണ് ഈ ചിത്രവും സഞ്ചരിക്കുന്നത് . ദ്രിശ്യ പരിചരണവും സിനിമയുടെ സ്വഭാവവും കാര്യസ്ഥാൻ എന്നാ മുൻ ദിലീപ് ചിത്രത്തെ ഒര്മാപ്പെടുത്തുന്നുണ്ടെങ്കിൽ പ്രേക്ഷകനെ കുറ്റപ്പെടുത്താനാവില്ല...
ഇതിക്കെയാനെങ്കിലും കൊമെടിയുടെ കാര്യത്തിൽ ദിലീപും ലാലും വില്ലൻ രോള്ളിൽ ജോയ് മാത്യുവും മികച്ചു നിൽക്കുന്നു ..അടുത്തൊന്നും മലയാള സിനിമ അവതരിപ്പിച്ച്ചിട്ടില്ലത്ത്ത അധോലോകവും വെടി വയ്പും ഈ ചിത്രം ഒരുക്ക്കുന്നുണ്ട് .. ഫ്ലാഷ് ബാകിൽ പറയുന്ന ഈ അധോലോകത്തെ പരിമിതമായ ഷോട്ടുകളിൽ മികച്ച രീതിയിൽ ധ്രിശ്യവൽക്കരിച്ച്ചിട്ടുന്ദ് .. നല്ല കഴ്ച്ചകലോരുക്കി കഥാപാത്രങ്ങളുടെ ഓരോ നീക്കവും പിന്തുടരുന്ന കാമെറയും അതിനെ ചടുലമായി എഡിറ്റ് ചെയ്ത എഡിറ്റിംഗ് വിഭാഗവും ഈ ചിരിയിൽ മുഖ്യ പങ്കു വഹിക്കുന്നുണ്ട് .. എല്ലാ ഉത്സവത്തിനും പ്രേക്ഷകന് മിനിമം ചിരി ഗ്യാരന്റി നല്കുന്ന ദിലീപ് ചിത്രങ്ങൾ ഇത്തവണയും ആ പതിവ് തെറ്റിക്കാതെ എത്തുമ്പോൾ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയായിരിക്കും ഇത് ..
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്... നായരമ്പലത്തിന്റെ സ്വന്തം ബ്രാൻഡ്..ശരാശരി(2.5/5)

ഓണമാഗോഷിക്കാൻ തന്റെ സ്ഥിരം കുപ്പിയിൽ ബെന്നി പി നായരമ്പലം പുറത്തിറക്കിയ ഒരു ശരാശരി ഓ സി ആർ മാത്രമാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്..കാണുമ്പോൾ സമയം പോകും കണ്ടിരങ്ങിയാൽ തലവേദന.. ആവേശത്തോടെ കുടിക്കുകയും പിന്നീട് ഇതടിക്കെണ്ടിയിരുന്നില്ല എന്ന് തോന്നുന്ന ചില കുടിയന്മാരുടെയെങ്കിലും അവസ്ഥയിൽ ചിന്തിക്കുന്നവരും കുറവായിരിക്കില്ല.. പിന്നെ പൈന്റടിച്ച്ച്ചു ജീവിക്കുന്ന മമ്മൂട്ടിയുടെ പ്രകടനം ഒന്നുകൊണ്ടും കഥാപാത്രങ്ങളെ ഇന്ട്രോട്യൂസ് ചെയ്യാനായി ജി മാര്ത്താണ്ടൻ എന്നാ സംവിധായകാൻ സ്വീകരിച്ച മാർഗവും ഉണ്ടാക്കുന്ന ഇമ്പ്രെഷൻ മാത്രമാണ് നാം കാണുന്നത് പുതിയൊരു ചിത്രമെന്ന തോന്നലെങ്കിലും ഉണ്ടാക്കുന്നത്..
ഒരു പുതിയ നാടകം നിർമിക്കാൻ തീരുമാനിക്കുന്ന ഒരു കലാകാരന്മാരുടെ കുടുംബം അതിൽ യേശു ക്രിസ്തുവാകാൻ അനുയോജ്യനായ വ്യക്തിയെ അന്വേഷിക്കുന്നതും പിന്നീട് അതിനായി കണ്ടെത്തിയ ക്ലീറ്റസ് എന്നാ വ്യക്തി അവർക്കുണ്ടാക്കുന്ന പ്രശ്നങ്ങളും ക്ലീറ്റസ് എന്നാ വ്യക്തിയുടെ ജീവിതവുമാണ് ഇതിന്റെ പ്രമേയം.. അവസാന രംഗത്തിലെ നാടകവും പുഴയോരത്ത് സെറ്റ് നിർമിച്ചതിലൂടെ ലഭിക്കുന്ന ശുഷ്കമെങ്കിലും അല്പം മികച്ച ധ്രിശ്യങ്ങളും ഷഹബാസ് അമന്റെ ഒരു ഗാനവും രസിപ്പിക്കുന്നുണ്ട്.. തുടക്കത്തിലേ ഒന്ന് രണ്ടു രംഗങ്ങളിൽ എഡിറ്റിംഗ് പിഴക്കുന്നുന്ടെങ്കിലും സിനിമ വലിച്ചു നീട്ടാതെ പോയതിനു എടിടിങ്ങിനു നന്ദി..
നായക കഥാപാത്രത്തിന്റെ ആക്ഷൻ രംഗങ്ങളിലെ പ്രകടനങ്ങൾ സ്ലോ മോഷനിൽ കാണിക്കുന്ന പതിവ് രീതികൾ തൂത്തെരിയപ്പെട്ടതെങ്കിലും ജി മാര്ത്താന്ദൻ മമ്മൂട്ടിയെ ബൂസ്റ്റ് ചെയ്യുന്നതിന് അത്തരം രംഗങ്ങൾ ഉപയോഗിച്ചു കാണുമ്പോൾ സങ്കടം തോന്നും.. പതിവ് കഥാ വഴികലുമായെത്തുന്ന ബെന്നിയുടെ തിരക്കഥ സുരാജിന്റെയും ബാലചന്ദ്രന്റെയും പ്രകടനങ്ങൾ കൊണ്ട് മാത്രമാണ് രക്ഷപെടുന്നത്.. അതുകൊണ്ട് തന്നെ ഓണക്കാലത്ത് ആഘോഷമാക്കാൻ മാത്രം വലിപ്പമുള്ള സിനിമയല്ലെങ്കിലും രണ്ടു മണിക്കൂറ വിനോധത്ത്തിനു വേണ്ടി ആർകും ഈ ചിത്രം കാണാം..
അരികിൽ ഒരാൾ..കഥാന്ത്യം നിരാശ...(2.5/5)
പ്രേക്ഷകനിൽ ആകാംക്ഷ നിറച്ച തുടക്കമുണ്ടായിട്ടും മികച്ചൊരു അവസാനമോരുക്കാൻ സാധിക്കാതെ പോകുന്നു എന്നതാണ് അരികിൽ ഒരാൾ എന്നാ ചിത്രം പ്രേക്ഷകനു അകലെ ഒരാളായി മാറുന്നത്.. ആദ്യ പകുതിയും രണ്ടാം പകുതിയുടെ നല്ലൊരു പങ്കും ഒരു മികച്ച സൈകൊലജിക്കൽ ത്രില്ലെറിനു വേണ്ടാ എല്ലാ ആകാംക്ഷയും ജനിപ്പിക്കാൻ അനിയരക്കാർക്ക് സാധിച്ചിട്ടുണ്ട്..പക്ഷെ കാര്യങ്ങൾ കൃത്യമായ വിശധീകരനത്ത്തിലൂടെ പ്രേക്ഷകനെ ബോധിപ്പിക്കത്ത്ത അവസാന രംഗങ്ങളും വളരെ ലാഘവത്തോടെ മാനസിക പ്രശ്നം എന്ന് പറഞ്ഞവസാനിപ്പിക്കുന്നതും പ്രേക്ഷകനെ നിരാഷപ്പെടുത്തുന്നുണ്ട്
ബംഗ്ലൂരിൽ നിന്ന് കൊച്ചിയിലെത്തിയ ഒരു ക്രിയേറ്റിവ് ആഡ് ഡയരെക്റെർ (സിദ്ധാർത് -ഇന്ദ്രജിത്ത്) കൊഫീ ഷോപ്പിലെ വെയിറ്ററെ (ഇച്ച-നിവിണ്‍)) ))പരിചയപ്പെടുന്നതും പ്രത്യേക സാഹചര്യത്തിൽ അയാലോടോത്ത് റൂം ഷെയർ ചെയ്തു മുന്നോട്ടു പോകുന്നതിനടയിൽ ആ വ്യക്തിയിൽ ഒരു നിഗൂഡത അനുഭവപ്പെടുന്നതും തുടർന്ന് അത് അന്വേഷിച്ച്ചിരങ്ങിത്തിരിക്കുന്ന സിധാർത്തിന്റെ ജീവിതവുമോകെയാണ് പ്രമേയം..
ഇന്ദ്രജിത്തും നിവിണ്‍ പോളിയും നിലവാരമുള്ള പ്രകടനം തന്നെ കാഴ്ച വയ്ക്കുന്നുണ്ട്...എങ്കിലും ആദ്യ പകുതിതന്നെ സിനിമ അതിന്റെ ഉന്നതിയിൽ എത്തുകയും പിന്നീടുള്ള ഒരു പകുതി ചിത്രത്തെ വലിച്ചു നീട്ടാൻ മാത്രമാവുമ്പോൾ ചാപ്റെഴ്സ് എന്നാ ചിത്രമൊരുക്കിയ പ്രതീക്ഷ ജനിപ്പിച്ച സുനിൽ ഇബ്രാഹിമിന്റെ നിലവാരം കുറഞ്ഞ ഒരു ചിത്രമായി മാറുന്നു ഇത്.. തുടക്കം മുതൽ ഒരു സൈകൊലാജിക്കൾ ത്രില്ലെരിനുള്ള പ്ലാട്ഫോം ഒരുക്കാതെ പലവഴിക്ക് കതപരയുന്നതും ആധ്യകാഴ്ചയിൽ ആകർഷനമില്ലതക്കുന്നു.. മികച്ച നൃത്ത രംഗങ്ങളും മികച്ച എഡിറ്റിങ്ങും ചിത്രത്തിന്റെ പ്ലസ്സുകലാണ് ..ചിത്രം നല്കിയ പ്രതീക്ഷ അതിന്റെ ക്ലൈമാക്സിലും അതെ പടി പുലർത്തത്തതുകൊണ്ട് മാത്രം ചിത്രം ശരാശരിയിൽ ഒതുങ്ങുന്നു..പണം നഷ്ടമില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം......