Pages

Tuesday, 3 July 2012

ഒരു സുലൈമാനി കുടിച്ചത് പോലെ ..... ഉസ്താദ് ഹോട്ടല്‍

അന്‍വര്‍ റഷീദ്  എന്നാ സംവിധായകനെ എല്ലാവര്ക്കും അറിയാം. ചോട്ടാ മുബൈ , രാജമാണിക്യം തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകന്‍.  ഒരു പക്ഷെ വളരെ കുറച്ച പേര്‍ മാത്രമായിരിക്കും ഇതേ സംവിധായകന്റെ ബ്രിഡ്ജ് എന്ന സിനിമ (രഞ്ജിത്തിന്റെ കേരള കഫെയിലെ  10 ചിത്രങ്ങളില്‍ മികച്ചത്....സലിം കുമാര്‍ ചിത്രം ) കണ്ടിട്ടുണ്ടാവുകഅന്‍വര്‍ റഷീദിന്റെ     സംവിധാന മികവു  വിളിച്ചോതുന്ന ഒരു ചിത്രമായിരുന്നു അത്. പുതിയ ചിത്രമായ ഉസ്താദ്  ഹോട്ടെലും വളരെ    പറയാതെ വയ്യ. തിരക്കഥകൃതും  സംവിധായികയുമായ അഞ്ജലി മേനോന്‍ (മന്ജാടിക്കുരു) ആണു  അന്‍വര്‍ റഷീദ്  എന്നാ സംവിധായകനെ എല്ലാവര്ക്കും അറിയാം. ചോട്ടാ മുബൈ , രാജമാണിക്യം തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകന്‍.  ഒരു പക്ഷെ വളരെ കുറച്ച പേര്‍ മാത്രമായിരിക്കും ഇതേ സംവിധായകന്റെ ബ്രിഡ്ജ് എന്ന സിനിമ (രഞ്ജിത്തിന്റെ കേരള കഫെയിലെ  10 ചിത്രങ്ങളില്‍ മികച്ചത്....സലിം കുമാര്‍ ചിത്രം ) കണ്ടിട്ടുണ്ടാവുക. അന്‍വര്‍ റഷീദിന്റെ     സംവിധാന മികവു  വിളിച്ചോതുന്ന ഒരു ചിത്രമായിരുന്നു അത്. പുതിയ ചിത്രമായ ഉസ്താദ്  ഹോട്ടെലും വളരെ    പറയാതെ വയ്യ. തിരക്കഥകൃതും  സംവിധായികയുമായ അഞ്ജലി മേനോന്‍ (മന്ജാടിക്കുരു) ആണു  ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.....
 ഫൈസല്‍ എന്നാ faizeeyude ജനനത്തിനു മുന്പ് തുടങ്ങി അയാള്‍ക് ശേഷമുള്ള ഉസ്താദ് ഹോട്ടല്‍ ആണ് ചിത്രത്തില്‍ വിഷയമാക്കുന്നതെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തില്‍ ചിത്രം ഊന്നല്‍ കൊടുക്കുന്നില്ല....  തനിക്കുണ്ടാവുന്നത് ഒരന്കുട്ടി ആവണം എന്നാഗ്രഹിച്ച റഫീക്ക്(സിദ്ധിക്ക്) ആദ്യത്തെ നാല് പേരും പെണ്‍കുട്ടികല്‍ ആവുന്നത് കണ്ട നിരാസനായി... അന്ജാമത്തെ കുട്ടിയുടെ ഗര്‍ഭധാരണ സമയത്ത് ഗള്‍ഫിലേക് പോകുന്നു... ആഗ്രഹിച്ച പോലെ ഫയിഴീ എന്നാ ഒരന്കുന്ജ് ജനിക്കുകയും തുടര്‍ പ്രസവത്തിന്റെ ക്ഷീണത്തില്‍ ഭാര്യാ മരിക്കുകയും ചെയ്യുന്നു... തുടര്‍ന്ന് ഫയിസിയുടെ നാല് സഹോദരിമാര്‍ അവനെ വളര്‍ത്തുകയും ഉപ്പയുടെ ആഗ്രഹം പോലെ പഠിക്കുകയും ചെയ്യുന്നു... എന്നാല്‍ തന്റെ മകന്‍ ഒരിക്കലും തന്റെ ഉപ്പയെ പോലെ ഒരു വെപ്പുകാരന്‍(( (പാചകക്കാരന്‍))) ആകരുത് എന്നാഗ്രഹിച്ച രഫീക്കിനു മകന്‍ വിദേശത് പോയത്  ഷെഫ് ആകാന്‍ ആണെന്ന് അറിയുന്നത് ഉള്‍കൊള്ളാന്‍ ആവുന്നില്ല...തുടര്‍ന്ന് മകന്‍ വീട് വിട്ടിറങ്ങി ഉപ്പോപ്പന്റെ കൂടെ ഉസ്താദ് ഹോട്ടലില്‍ എത്തുന്നതും തുടര്‍ സംഭവ വികാസങ്ങളുമാണ് കഥ.
         യാഥാസ്ഥിതിക മുസ്ലിം കുടുംബങ്ങളില്‍ സ്ത്രീ നേരിടുന്ന പ്രശ്നങ്ങളെ വളരെ ചെറിയ ഷോട്ടുകളിലൂടെ ഈ ചിത്രം കാണിച്ചു തരുന്നു....അഞ്ചു പ്രസവവും തുടര്‍ന്നുള്ള മരണവും ഒരു സ്ത്രീയോട് സമൂഹം ചെയ്യുന്ന വലിയ തെറ്റ് ചൂണ്ടിക്കാണിക്കുകയാണ്.... തുടക്കത്തില്‍ കണ്ട പച്ച ഹല്‍വ ഇത്തരത്തിലുള്ള യാഥാസ്ഥിതിക വാദികളെ പരിഹസിക്കാനാണ് എന്ന് ഞാന്‍ കരുതുന്നു.... പെണ്ണ് കാണല്‍ ചടങ്ങില്‍ വളരെ സന്തോഷപൂര്‍വ്വം കാണാന്‍ വന്ന ചെരുക്കനോദ് സംസാരിക്കാന്‍ അനുവദിക്കുന്ന കുടുംബംഗങ്ങള്‍ അവരറിയാതെ അവരെ വീക്ഷിക്കുന്നുണ്ട് എന്നറിയുമ്പോള്‍ സ്വന്തം വീടിനകത്ത് പോലും ഒരു മുസ്ലിം പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യം എത്രത്തോളം ഉണ്ട് എന്ന് വരച് കാണിക്കുന്നു.... പര്ധ  പോലുള്ള രിജിട് ആയ  നിയമങ്ങള്‍ വലിച്ചെറിയാന്‍ ആഗ്രഹിക്കുന്ന പെണ്‍ സമൂഹത്തിന്റെ വക്തവാകുകയാണ് നിത്യ അവതരിപ്പിച്ച ഷാഹിന...
        അച്ഛനമ്മമാരുടെ ഇഷ്ടമല്ല സ്വന്തം കുട്ടിയുടെ മനസ്സിലെ അഭിരുചിക്കാന് പ്രാധാന്യം എന്ന് പറയാനും ചിത്രം മടി കാട്ടുന്നില്ല... പണത്തിനു പിന്നാലെ അലയുന്ന ഇന്നത്തെ സമൂഹത്തോട് പരസ്പര സഹായത്തിനും ബന്ധങ്ങള്‍ക്ക് ജീവിതത്തിലുള്ള സ്ഥാനവും പറഞ്ഞു കൊടുക്കാനും ചിത്രം ശ്രദ്ധിക്കുന്നുണ്ട്.... സമൂഹത്തിലെ നിര്ധനരെ കാണാതെ പോകുന്നവര്‍ക്കുള്ള സന്ദേശതോടൊപ്പം  നാം നല്കൂന്ന സഹായങ്ങള്‍ മനസ്സറിഞ്ഞു ചെയ്‌താല്‍ മാത്രമേ അതിനു ഫലം ഉണ്ടാവൂ എന്ന് ചിത്രം ഓര്‍മിപ്പിക്കുന്നു.... "ഏത് ഭക്ഷണം കഴിച്ചാലും വയറു നിറയും....നിറയെണ്ടാത് കഴിക്കുന്നയാളുടെ മനസ്സാണ് " എന്ന് പറയുമ്പോള്‍ പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തില്‍ നന്മ നഷ്ടമാകുന്ന സമൂഹത്തിനുള്ള സന്ദേശമാണ്...
       മറ്റു സിനിമകളിലെ പോലെ ട്വിസ്റ്റുകള്‍ ഈ ചിത്രത്തില്‍ കാണാന്‍ കഴിയില്ല വളരെ മനോഹരമായി അധികം വലിച്ചു നീട്ടാതെ സാന്ധര്‍ബികമായി കടന്നു വരുന്ന നര്‍മവും ചിത്രത്തെ മടുപ്പില്ലാതെ കണ്ടിരിക്കാന്‍ പ്രേക്ഷകന് സാധിക്കുന്നു.. ചായഗ്രഹനവും എടുത്തു പറയേണ്ട പ്രത്യേകതയാണ്...ഫയിസിയുടെ ജനന കാലവും  ഹോട്ടല്‍ രംഗങ്ങളിലും മറ്റും ലൈറ്റില്‍ വേരിയേഷന്‍ വരുത്തിയും  സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും തിരമാലകള്‍ ഉതിര്‍ത്ത മനോഹര ദൃശ്യങ്ങളും ചിത്രത്തിന് മിഴിവ് കൂട്ടുന്നു...  തുടക്കക്കാരന്‍ എന്നാ തോന്നല്‍ ചിലപ്പോഴെങ്കിലും ഉളവാക്കുന്ന  ദുല്കരിന്റെയും, നിത്യയുടെയും അഭിനയത്തെ കവചു  വെച്ച  തിലകന്റെ മറ്റൊരു ഗംഭീര പ്രകടനാവും ചിത്രത്തെ ഗംബീരമാക്കുന്നു www.facebook.com/sijinkuthuparamba

No comments:

Post a Comment