Pages

Tuesday, 24 July 2012

ആകാശത്തിനു നിറമുണ്ട്


                   
ആകാശത്തിനു നിറമുന്ടെന്ന  എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ആകാശത്തിനും പ്രകൃതിക്കും ജീവിതത്തിനും നിറമുന്ടെന്ന  കാണിക്കുകയാണ് ഡോ. ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം എന്ന  ചിത്രം . ആര്‍ത്തലച്ചു വരുന്ന തിരമാലകള്‍ക്ക് മുന്നില്‍ ബോട്ടില്‍ നിസ്സഹായതയോടെ നില്‍കേണ്ടി വന്ന ഒരു പോക്കറ്റടിക്കാരന്‍, കത്തി കയ്യില്‍ ഉണ്ടായിട്ടും  തന്റെ ലക്‌ഷ്യം സാധിക്കനാവാതെ വൃദ്ധന് മുന്നില്‍ പകച്ചു നില്കുമ്പോള്‍ അയാള്‍ ജീവിക്കാന്‍ തുടങ്ങുകയായിരുന്നു  ഒരു പുതിയ ജീവിതം.... ദേഷ്യവും പകയും നിറഞ്ഞ കണ്ണുകളോടെ വൃധനോടൊപ്പം ആകസത് നോക്കുമ്പോള്‍ അയാള്‍ക് കാണാനായത് കോപാകുലയായി അവര്കുമേല്‍ പെയ്യാന്‍ ഒരുങ്ങി നില്‍കുന്ന കാര്മേഗതെയാണ് .... ആ ബോട്ടില്‍ മറുകരയില്‍ അറിയാത്ത നാട്ടില്‍ അകപെട്ട വന് എങ്ങനെയും രക്ഷപെടണം എന്നാ ചിന്ത മാത്രം..വൃധനോടൊപ്പം ആ വീട്ടില്‍ കഴിഞ്ഞ കുഞ്ഞിനെ ഉപദ്രവിച്ചും പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചും രക്ഷപെടാന്‍ ശ്രമിക്കുന്നുവെങ്കിലും വൃദ്ധന്റെ നിശ്ചയധര്ദ്യതിനു മുന്നില്‍ പരാജിതനകുന്നു.... ആരോടും സംസാരിക്കാനാവാതെ തന്‍ എവിടെയാണ് എത്തിപ്പെട്ടത് എന്ന് അറിയാതെ സുകലോലുകമായ തന്റെ ജീവിതം നഷ്ടപെട്ടത്  ഓര്‍ത്ത് ചുറ്റിലുമുള്ള എന്തിനെയും പകയോടെ നേരിടുകയാണ്.....
                           ഇത്തരത്തില്‍ പെട്ട ഒരാളിന് മുന്നിലേക്ക് പുതിയൊരു ലോകം തുറന്നു കാണിക്കുകയാണ് വൃദ്ധന്‍........ കഷ്ടപെടുന്ന, എല്ലാവരാലും ഉപേക്ഷിക്കപെട്ട, മരണത്തെ മുഖാമുഖം കാണുന്ന ഒരു കൂട്ടം വൃധന്മാര്‍ക്ക് അഭയം നല്‍കുകയാണ് അയാള്‍..... ....  അയാളുടെ ജീവിതം പോക്കറ്റടിക്കാരന്റെ ഉള്ളില്‍ സഹജീവികളോടുള്ള സ്നേഹം  നിരക്കുന്നു..... തന്‍ നല്കാന്‍ ഉധേസിച്ച പടം അയാള്‍ മനസില്ലക്കി എന്ന് തിരിച്ചറിഞ്ഞ വൃദ്ധന്‍ അയാളെ മറുകരയില്‍ എത്തിക്കുന്നു.... പക്ഷെ അവിടെ തനിക്കൊന്നും ചെയ്യാനില്ല എന്നാ തിരിച്ചറിഞ്ഞ അയാള്‍  സ്നേഹത്തോടെ തന്റെ വരവ് കാത്തിരിക്കുന്ന അവളുടെയും ആ വൃദ്ധന്റെയും അടുത്ത് തിരിച്ചെത്തുന്നു .... 
                     ഡോ. ബിജുവിന്റെ വീടിലേക്കുള്ള വഴി എന്നാ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ മിഴിവുള്ള കദാപശ്ചാത്തലം ഈ ചിത്രത്തിന് അവകാശപെടനുന്ട്ട്...സഹജീവികളോടുള്ള സ്നേഹം തന്നെയാണ് വീടിലേക്കുള്ള വഴിയിലും ബിജു വിഷയമാകിയത്....തന്റെ ഹോസ്പിറ്റലില്‍ മരിക്കുന്ന ഒരു സ്ത്രീയുടെ മകനെ അവന്റെ മത തീവ്രവാദിയായ അച്ഛന്റെ അടുത്ത് എത്തിക്കുക എന്നാ ദൌത്യം ഏറ്റെടുക്കുന്ന ഡോ . നേരിടുന്ന  വെല്ലുവിളികളാണ് ഇതില്‍.... ആ ചിത്രത്തില്‍ നഷ്ടപെട്ട കലാപരത തിരിച്ചു പിടിക്കുകയാണ് ബിജു തന്റെ പുതിയ ചിത്രത്തിലൂടെ ...
                          അതിമനോഹരം എന്ന് പറയാവുന്ന ആണ്ടമാന്‍ നികോബാര്‍ ദ്വീപിലെ ഒരുക്കിയ ഒരു കൊച്ചു വീടിലാണ് ചിത്രത്തിന്റെ ഏറിയ പങ്കും.....വളരെ ബന്ഗിയുള്ള ഒരു പിക്ചര്‍ ആയിട്ടാണ് അതിലെ ഓരോ ഫ്രെയിമും നമുക്ക് മുന്നില്‍ എത്തുന്നത്..... അത്ര ബന്ഗിയോടെ അത് ഒരുക്കാന്‍ കലാ സംവിധായകനും സെനെമാടോഗ്രഫെര്കും സാധിച്ചിട്ടുണ്ട് ....ധ്രിശ്യതിന്റെ ഭംഗി വര്ധിപ്പികാന്‍ കടലും ആകാശവും ഒരുപോലെ കതാപത്രങ്ങലാവുന്നു.... മിക്ക ശോട്ടുകളിലും തെളിഞ്ഞ ആകസതിന്റെയോ അടിച്ചുയരുന്ന തിരമാലകാലോ കാണാം ...സംവിധായകന്‍ ആഗ്രഹിച്ചത്  ഫ്രെയിമില്‍ കൊണ്ട് വന്നു എന്ന് തോന്നുന്ന്നു.....
                        ഓരോരുത്തരുടെയും ജീവിതത്തിനു ഒരു ലക്ഷ്യമുണ്ട് എന്ന് ഒര്മിപിക്കുകയാണ് ബിജു ഈ ചിത്രത്തില്‍....   സ്വ ജീവിതത്തെ സ്നേഹിക്കാത്തവന് അന്യന്റെ ധുകം കാണാനാവില എന്നാ സത്യവും ബിജു ചൂണ്ടികനികകുന്നു ...നമുടെ ജീവിതം എങ്ങനെ ആയിതീരണം എന്ന് നമ്മളാണ് തീരുമാനിക്കുന്നത് ....കഷ്ടപെടുന്നവനെ സഹായിക്കുംബോഴാനു ജീവിതത്തിനു നിരമുണ്ടാകുന്നത്.... അത് കണ്ണടച് നാം ആകാശത്തെ കാണുന്നത് പോലെയാണ്.... കണ്ണടച് നമ്മള്‍ ഇത് നിറം ആകാശത്തിന് കൊടുത്താലും ആ നിറം അതിനു കിട്ടും... ജീവിതവും ഇത് പോലെയാണ്....എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് നമ്മള്‍ തീരുമാനിക്കുക... 
 തികച്ചും ഒരു ആര്‍ട്ട്‌ മൂവി ഗണത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ് ഇത്..... വളരെ മനോഹരമായി ഒരുക്കിയ ഈ ചിത്രം കണ്ടിറങ്ങുമ്പോള്‍ മുന്‍പെപ്പോഴോ കണ്ട ഒരു ജാപനീസ് ചിത്രത്തിന് സമാനമായ ധ്രിസ്യ ബന്ഗിയാണ് എനിക്ക് അനുഭവപെട്ടത്....

No comments:

Post a Comment