ആമേൻ: ആമേൻ പണം നഷ്ടമില്ലാതെ കണ്ടിരിക്കാവുന്ന തികഞ്ഞ എന്റർറ്റെയ്നെർ

ഫഹദിനും ഇന്ദ്രജിത്തിനുമോപ്പം ക്ലാരിനെടും ഒരു പ്രധാന കഥാപാത്രമായി വരുന്ന ചിത്രമാണ് ആമേൻ.. വളരെ പുരാതനമായ പള്ളിയും അവിടെ ജീവിക്കുന്ന വിശ്വാസവും ബാന്റും ഒക്കെ ഒരു വികാരമായി കൊണ്ട് നടക്കുന്ന തനി നാട്ടിൻ പുറത്തുകാരായ( പി സി ജോർജിൻറെ ആളുകള് എന്നും തൊന്നാം..) കുറെ ആളുകളുടെ കഥ.. കുമരം കരി പള്ളിയിലെ കപ്യാരായ സോളമന് (ഫഹദ്) ശോശന്നയ്കും(സ്വാതി രേട്ടി) തമ്മിലുള്ള പ്രണയം നാട്ടിൽ എല്ലവർകും അറിയാമെങ്കിലുംശോശന്നയുടെ വീട്ടുകാർ എതിർക്കുന്നു .ഇവരുടെ പ്രണയവും ബാന്റ് സംഗങ്ങൾ തമ്മിലുള്ള മത്സരവും ചേരുമ്പോഴുള്ള രസകരമായ കഥയാണ് ആമേൻ . കഥ നടക്കുന്ന കാലഘട്ടവും അവരുടെ വസ്ത്ര ധാരണ രീതികളും പള്ളിയുടെ കാലപ്പഴക്കവും അവരുടെ സഞ്ചാര രീതിയുമൊക്കെ ഈ കാലഘട്ടത്തോടു യോജിച്ചു നില്കാതതിനാൽ അവ പുനർനിർമികുക എന്നാ ശ്രമകരമായ ദൌത്യത്തിൽ ഇതിന്റെ അണിയരക്കാർ വിജയിച്ചു എന്നൂ വേണം കരുതാൻ മികച്ച കലാസംവിധാനവും ആ കാലഘട്ടത്തെ പുനരുജ്ജെവിപ്പിക്കുന്ന കാമറ വർകും മനോഹരമായിട്ടുണ്ട്..ചിലയിടങ്ങളിൽ മാത്രം ഇഴഞ്ഞ ചിത്രത്തെ അത് അവകാശപ്പെടുന്ന രീതിയിൽ ഒരു ഡിവൈണ്‍ കൊമെടിയാക്കി മാറ്റാൻ സംവിധായകനും തിരക്കതാക്രിത്തുമായ ലിജോ ജോസിനു സാധിച്ചിട്ടുണ്ട്.. ഓ വി വിജയൻറെ ധർമപുരാനത്തിലെത് പോലെ 'തീട്ടവും വളിയും ' ആവശ്യത്തിനു പ്രയോഗിചിട്ടുന്ടെങ്കിലും ഒരിക്കലും അത് സഭ്യതയുടെ പരിധി ലംഗിക്കുന്നില്ല... ഗാനങ്ങൾ കൊണ്ട് ഇരു വിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായ വിത്യാസം ചിത്രീകരിക്കാൻ ശ്രമിച്ചതും ഇന്ദ്രജിത്തിന്റെ അച്ഛൻ വേഷത്തിൽ ഉള്ള ഡാൻസും പാട്ടും വളരെ നന്നായിട്ടുണ്ട്..
ഫഹദിന്റെ അഭിനയ മികവു കണ്ട മറ്റൊരു ചിത്രം കൂടിയാണ് ആമേൻ.. വളരെ അനായാസമായി കപ്യാരുടെ വേഷം കൈകാര്യം ചെയ്യാൻ ഫഹടിനു കഴിഞ്ഞിട്ടുണ്ട്.... ഡബ്ബിംഗ് ആർടിസ്റ്റ് തന്റെ ശബ്ദം കൊണ്ട് സൃഷ്ടിക്കുന്ന കഥാപാത്രം മാത്രമാണ് ശോശന്ന..അല്ലാതെ സ്വാതി എന്നാ നടി പെര്ഫോമാന്സു കൊണ്ട് ഉണ്ടാക്കുന്നതല്ല... ഈ അഭിനയത്തികവ് തുടക്കത്തില മനസ്സിലായത് കൊണ്ടാവണം സംവിധായകാൻ ആ തിളങ്ങുന്ന മുഖം അധികമൊന്നും കാണിച്ചു പ്രേക്ഷകനെ ബോറടിപ്പിക്കതിരുന്നത്... ഇന്ദ്രജിത്തും മണിയും ജോയ് മാത്യുവും നതാഷ സഹ്ഗൽ രചനയും ഒക്കെ നിലവാരമുള്ള പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചിരികുന്നത് ...ചിത്രത്തിന്റെ അവസാന ഉയർച്ച താഴ്ച്ചകൾക്ക് പഴമ അനുഭവപ്പെടുന്നുണ്ടെങ്കിലും ക്ലാരിന്നെറ്റ് കൊണ്ട് ആ പഴമയെ തുടച്ചു നീക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്..
ഒരു പ്രത്യേക കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന നിറങ്ങൾ ഒരു പക്ഷെ പ്രേക്ഷകനെ ഈ സിനിമ കാണുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുന്ടെങ്കിൽ തീര്ച്ചയായും ഇതൊരു ആര്ട്ട് ഫില്മല്ല തികഞ്ഞ ഒരു കോമേഷ്യൽ ചിത്രം തന്നെയാണ് എന്ന് കൂടി പറയേണ്ടി വരും.. അതുകൊണ്ട് തന്നെ വ്യത്യസ്തമായ തലത്തിൽ കഥ പറഞ്ഞിരിക്കുന്ന ഒരു പരീക്ഷണ ചിത്രം എന്ന് വേണമെങ്കിൽ വിളിക്കാവുന്ന ഈ നല്ല ചിത്രത്തെ പ്രെക്ഷകർ സ്വീകരിക്കും എന്ന പ്രതീക്ഷതന്നെയാണ് എനിക്കുള്ളത്....അതുകൊണ്ട് പറയട്ടെ ആമേൻ പണം നഷ്ടമില്ലാതെ കണ്ടിരിക്കാവുന്ന തികഞ്ഞ എന്റർറ്റെയ്നെർ ((((((((((((((യോജിക്കാം വിയോജിക്കാം )))))))))))))))))))))))))))
No comments:
Post a Comment