Pages

Saturday, 4 May 2013

Hotel California Review


                                   ഹോട്ടൽ കാലിഫോർണിയ: ഒരു 'എ' ക്ലാസ് തട്ടുകട....

       2ജിയും  രാഹുൽജിയും അദ്ധേഹത്തിന്റെ കേരളത്തിലേക്കുള്ള രഹസ്യ സന്ദർശനങ്ങളും ശ്രീ കെ എം മാണിയുടെ ദുഖവും ജോസ് കെ മാണിയുടെ  സ്വപ്നവും ,പന്ത്രണ്ടു പടം പൊട്ടി നില്കുന്ന പ്രിത്വിയോ മമ്മൂക്കയോ, എത്ര കൊണ്ടാലും പഠിക്കാത്ത രാഷ്ട്രീയ പോലിസ് ഏമാന്മാരും, വാർത്തയുടെ മുൻ പിൻ നോക്കാതെ വാർത്ത ചമക്കുന്ന മാധ്യമ സുഹൃത്തുക്കളും കുടുംബം രക്ഷിക്കാൻ വേണ്ടി കിടപ്പറ പങ്കിടാൻ തയ്യാറാകുന്ന ആരാധനാ മൂർതികലായ  "സ്ത്രീ ഒരു ചെമ്പരത്തിമാരായ" സീരിയൽ നടിമാരും തനിക്കു അമിതാ ബച്ചനെയോ ഷാരൂഖാനെയൊ പോലൊരു മകനുണ്ടാവനമെന്നാഗ്രഹിക്കുന്ന അമ്മമാരും ബീജ മാംസ കമ്പോളങ്ങളും ചേർന്ന കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലത്തെ ആക്ഷേപ ഹാസ്യത്തിൽ പൊതിഞ്ഞു അവതരിപ്പിക്കുന്നിടത്താണ് അനൂപ്‌ മേനോണ്‍ ജയസൂര്യ അജി ജോണ് കൂട്ട് കെട്ടീൽ ഒരുങ്ങിയ ഈ ചിത്രം കണ്ടിറങ്ങിയാലും നഷ്ടം വരാത്ത ഒരു ശരാശരി ചിത്രമാവുന്നത്...
               ഇംഗ്ലീഷ് നാടകങ്ങളിൽ ഷേക്സ്പിയറും തെങ്കാശിപട്ടണം പോലുള്ള മലയാള സിനിമയിൽ റാഫിയും ഷാഫിയും ഉധയ് സിബി ടീമും പരീക്ഷിച്ചു വിജയിച്ച 'പരസ്പരം വച്ചു മാറിയുണ്ടാകുന്ന അഴിയാക്കുരുക്കും കൻഫ്യൂഷനും പുതിയ രൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഹോട്ടെൽ കാലിഫോർണിയ.. എന്നാൽ ചിത്രത്തിന്റെ മർമ പ്രധാനമായ ആ രംഗങ്ങൾ പ്രേക്ഷകന് ആസ്വാദ്യമായ രീതിയിൽ ചിത്രീകരിക്കുന്നതിൽ സംവിധായകാൻ പരാജയപ്പെട്ടിടത്താണ്‌ അതുവരെയും അതിനു ശേഷവും മികച്ച മുഹൂർത്തങ്ങൾ ഒരുക്കിയ ചിത്രം പ്രേക്ഷക മനസ്സിൽ അപൂർണമായി തീരുന്നത്.. തീരെ അനാവശ്യമായ രംഗങ്ങൾ മിനിട്ടുകളോളം നീണ്ടു നിൽക്കുകയും മർമ പ്രധാനമായ രംഗം പ്രേക്ഷകനെ ബോധ്യപെടാത്തവണ്ണം അവസാനിക്കുകയും ചെയ്യുന്നു.. പശ്ചാത്തലത്തിൽ ഉപയോഗിച്ച കാഴ്ചയിൽ ഒരേ നിറമുള്ള  ഏതാണ്ട് ഒരേ ആകൃതിയുള്ള കാറുകളും അത് എഡിറ്റു ചെയ്തു പ്രേക്ഷകനിലെതിച്ച രീതിയും  കണ്ഫ്യൂഷനിലാക്കിയത് പ്രേക്ഷകനെയാണ് ..
                കെട്ടിലും മട്ടിലും ഒരു ആക്ഷൻ സിനിമയുടെ കഥാ പരിസരം ശ്രിഷ്ടിക്കുകയും എന്നാൽ തികഞ്ഞ ആക്ഷേപ ഹാസ്യമായി അവതരിപ്പിക്കപെടുകയും ചെയ്യുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.   പല രംഗങ്ങളും കൃത്യമായ ആഖ്യാന ശൈലി ഇല്ലാത്തതുകൊണ്ട് ചിലപ്പോൾ സി പക്ഷെ ഈ ആക്ഷേപ ഹാസ്യമുഖം പലപ്പോഴും ചിത്രത്തിനെ ഒരു 'സിനിമാലയുടെയോ' കൊമെടി സ്റ്റാർഴ്സിന്റെയൊ നിലവാരത്തിലേക്ക് തള്ളിവിടുന്നതിൽ നിന്നും രക്ഷിച്ചെടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല . വീഡിയോ കാമറയിൽ തമിഴ് തീവ്രവാദികളുടെ ഭീഷണി ചിത്രീകരിക്കുന്ന രംഗവും നന്ദുവും സഹ താരങ്ങളും ചേർന്നുള്ള സബ് പ്ലോട്ടും ഈ ഒരു വാദത്തെ സാധൂകരിക്കുന്നു.. 
          ബിജു മേനോനെ ഒര്മാപ്പെടുത്തിയെങ്കിലും പോലിസ് കമ്മിഷ്നരായി വേഷമിട്ട നടൻ മാത്രമാണ് നിലവാരം പുലര്ത്തിയത്.. അമ്മയുടെ താര നിശയിൽ അഭിപ്രായപ്പെട്ടത് പോലെ താടിയിൽ പരീക്ഷണം നടത്തുന്ന ജയസൂര്യ അതിൽ മാത്രം ഒതുങ്ങുകയും പല രംഗങ്ങളിലും മോഹൻ ലാലിനെ അനുകരിക്കുന്നതും കാണാം.. സന്തോഷ്‌ പണ്ഡിറ്റ് കഴിഞ്ഞാൽ 'കോട്ടൂരാൻ' മടിയുള്ള നടനായ അനൂപ്‌ മേനോന്റെ കഥാപാത്രത്തിന്റെ ആവശ്യം തന്നെ ഈ ചിത്രത്തിൽ ഇല്ലായിരുന്നു ... അനൂപ്‌ മേനോണ്‍ ഉൾപ്പെടെ നിരവധി കഥാപാത്രങ്ങൾ അനാവശ്യമായ് വരികയും അവസാനം ഇവരെ ചേരും പടി ചേർക്കുന്നതിൽ തിരക്കതക്രിതും സംവിധായകനും പരാജയപ്പെടുകയും ചെയ്യുന്നു..
               സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രൻ അനൂപ്‌ ചിത്രത്തിൽ വിവരമില്ലാത്ത ഒരു പോലിസ് ഓഫീസറുടെ പേരാകുന്നതും തിരക്കഥ എന്നാ ചിത്രത്തിൽ രണ്ജിത്ത് ഉപയോഗിച്ച പ്രേം ശങ്കരോ സാഗാരോ  ഒരു സൂപ്പർ സ്ടാറിന്റെ പേരായി ഈ ചിത്രത്തിൽ ഉപയോഗിക്കുന്നതും അനവറിലോ മറ്റോ പ്രിത്വി തീവ്ര വാദത്തിനെതിരെ പറഞ്ഞു കയ്യടി നേടിയ സംഭാഷണം അതേപടി(ഉറപ്പില്ല) ഉപയോഗിക്കുന്നതും അതിന്റെയൊക്കെ പരിഹാസ്യതയും കാണിക്കുന്നതിലൂടെ അനൂപ്‌ ആ ശ്രേണിയിലുള്ള ചിത്രങ്ങളെ ഇകഴ്താൻ ശ്രമിക്കുന്നു എന്നാ തോന്നലുയരുന്നു..അത് മല്ലെങ്കിൽ ഭരത് ചന്ദ്രനും തീവ്ര വാദത്തിനെതിരെ സംസാരിക്കുന്ന അന്യമതക്കാരനായ നായകനുമെല്ലം തിരക്കതക്രിതിന്റെ പേനയുന്തലിൽ ഉയർന്നു വരുന്നതാണ് എന്ന് വരുത്തി തീർക്കുന്നതുമാവാം..തുടക്കത്തിലെ അവിഹിത ബന്ധവും കൂട്ടികൊടുപ്പും 'ലിറ്റിൽ  പുസ്സി, എന്നാ പാസ് വേർഡും ഇൻസെമിനെഷനും നീഗ്രോ യുവതികളുടെ ചാട്ടവാറടിയും തന്നെയാവണം ഒരു പക്ഷെ ചിത്രത്തിന്റെ 'എ' സെർറ്റിഫികെറ്റിനു കാരണം... ഫ്രീ സെക്സും വിവാഹം എന്നാ സാംബ്രധായിക ചട്ടകൂടിനു പുറത്തുള്ള ജീവിതത്തോടുള്ള തിരക്കഥ കൃത്തിന്റെ താല്പര്യം കൂടുതൽ പ്രേക്ഷകനിലേക്ക് അടിചെൽപിക്കാനുള്ള ശ്രമമാണ് പല രംഗങ്ങളിലും... പശ്ചാത്തല സംഗീതം ചിത്രത്തിന് കൂടുതൽ മിഴിവ് പകർന്നിട്ടുണ്ട്... സംവിധാനത്തിലും തിരക്കതയിലെയും പോരായ്മ മുഴച്ചു നില്ക്കുന്നുണ്ടെങ്കിലും എല്ലാം മരന്നു ചിരിക്കാനും ആസ്വദിക്കാനും കഴിയുന്ന്ന ഒരു ശരാശരി എന്റെർറ്റെയ്നെർ തന്നെയാണ് ഹോട്ടെൽ കാലിഫോർണിയ.... 

No comments:

Post a Comment