Pages

Thursday, 8 August 2013

kadal kadannu oru mathukutty: review

                                കടൽ കടന്നു ഒരു മാത്തുകുട്ടി... ആരവങ്ങളില്ലാതെ...ശരാശരി..(2.5)

       സമീപകാല രഞ്ജിത്ത് സിനിമകളെ വ്യത്യസ്തമാക്കുന്ന ചേരുവകളുടെ വിന്യാസത്തിലെ പാകപ്പിഴ കൊണ്ട് മാത്രം അധികമാരാലും ആഘോഷിക്കപ്പെടാതെ പോകുന്ന ചിത്രമായിരിക്കും കടൽ കടന്നു ഒരു മാത്തുകുട്ടി..രഞ്ജിത്ത് ചിത്രങ്ങൾ പ്രെക്ഷകനു നൽകുന്ന പ്രതീക്ഷകൊത്ത് ഈ ചിത്രം ഉയരുന്നില്ല... എങ്കിലും അമിത പ്രതീക്ഷകളില്ലാത്ത പ്രേക്ഷകനെ ബോറടിപ്പിക്കാതെ കഥ പറയലിന്റെ വ്യത്യസ്തതയിലൂടെ പുതുമ ശ്രുഷ്ടിക്കാനും രണ്ജിത്ത്തിനു
സാധിക്കുന്നുണ്ട് ഈ ചിത്രത്തിൽ.. 
              ജെർമനിയിലെ മലയാളി അസോസിയേഷന്റെ 25ആം വാര്ഷികത്തോടനുബന്ധിച്ചു സിനിമാ താരങ്ങളെ ക്ഷണിക്കാൻ കേരളത്തിൽ എത്തുന്ന മാത്തുകുട്ടി കടന്നു പോകുന്ന വഴികളിലൂടെയാണ്‌ ചിത്രം വികസിക്കുന്നത്.. നാട്ടിൻ പുറത്തിന്റെ നന്മയും പ്രണയവും വിവാഹ ബന്ധങ്ങളും സൌഹൃദങ്ങളും ഒക്കെ കടന്നു വരുന്ന ലളിതമായ ഒരു സിനിമ തന്നെയാണ് ഇത്.. പക്ഷെ അദ്ധേഹത്തിന്റെ ചിത്രങ്ങളുടെ മുഖമുദ്രയായ ശുദ്ധ നർമത്തിന്റെ സ്ഥാനത്ത് കൃത്രിമമായി അത് ശ്രുഷ്ടിച്ച്ചെടുക്കാനുള്ള വ്യഗ്രത ഈ ചിത്രത്തിൽ പ്രകടമാകുന്നുണ്ട്.. ടിനി ടോമിന്റെ കഥാപാത്രം ഈ ചിത്രത്തിലെ അവിഭാജ്യ ഘടകമാണെങ്കിലും ആ കഥാപാത്രത്തെ ചിത്രത്തിന്റെ കൊമെടിക്ക് വേണ്ടി എന്ന് തോന്നിപ്പിക്കുന്ന പ്രകടനങ്ങൾ ബോറടിപ്പിക്കുന്നുന്ദ്.. അവസാന രംഗങ്ങളിലെ സ്ത്രീ ശക്തിയും സിനിമ അവസാനിപ്പിക്കുന്ന രീതിയും ഉൾകൊള്ളാൻ മംമൂക്കയുടെയോ  രണ്ജിതിന്റെയോ ആരാധകർക്ക് പോലും കഴിയില്ല..
         ബന്ധങ്ങളുടെ വലിപ്പം രഞ്ജിത്ത് കാണിച്ച സിനിമ കൂടിയാണ് ഇത് എന്ന് പറയേണ്ടി വരും.. തന്റെ സിനിമകളിൽ മുഖം കാണിച്ച ഒട്ടനവധി പേരെ കഥാപാത്രങ്ങളായി ഉള്കൊള്ളിക്കാൻ രഞ്ജിത്ത് ശ്രമിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്.. അത് തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്ര ബാഹുല്യം സൂചിപ്പിക്കുന്നത്.. ജർമ്മൻ കാഴ്ചകളിലേക്ക് അധികമൊന്നും കടന്നു ചെല്ലുന്നില്ലെങ്കിലും ആദ്യ രംഗങ്ങളിൽ ഒപ്പിയെടുത്ത ജർമ്മൻ ബന്ധങ്ങളും കാഴ്ചകളുംഒരു ഗാന രംഗത്തിൽ ഹര്രിശ്രീ അശോകനെ ഉമ്മ വയ്ക്കുന്ന മകന്റെ മനസ്സില് തട്ടുന്ന രീതിയിൽ ചിത്രീകരിക്കപെട്ട ക്ലോസ് അപ്പ്‌ രംഗവും മധു നീലകണ്ടന്റെ കാമരാ കണ്ണുകൾ നല്കിയ സമ്മാനമാണ്.. രഞ്ജിത്ത് സിനിമകളുടെ വേഗമറിഞ്ഞു എഡിറ്റ്‌ ചെയ്യപ്പെട്ട സിനിമയാണെങ്കിലും ചിലയിടങ്ങളിൽ അത് തൃപ്തി നൽകുനില്ല.. കഥാപാത്രത്തിന്റെ വലിപ്പ ചെറുപ്പമല്ല മറിച്ചു ചെറുതെങ്കിലും ആഴമുള്ള പ്രേക്ഷകൻ തിരിച്ചറിയുന്ന കതപാത്രങ്ങല ഒരുക്കി ഓരോ കഥ പാത്രത്തിനും അവരുടെതായ സ്ഥാനം നൽകിയ രഞ്ജിത്തിന്റെ    കഴിവ്  അഭിനന്ടിക്കപെടെണ്ടാതാണ്... മമ്മൂക്ക ഉള്പ്പെടെ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ റോള് ബങ്ങിയാക്കിയിട്ടുന്ദ്..
              അറിഞ്ഞു ചിരിക്കാനോ ലയിച്ചിരുന്നു ആസ്വധിക്കാണോ ഒന്നും സമ്മാനിക്കാത്ത എന്നാൽ ആരെയും അധികം ബോറടിപ്പിക്കാത്ത ഈ ചിത്രം അതുകൊണ്ട് തന്നെ ശരാശരിയിൽ ഒതുങ്ങുന്നു... ഒരു രഞ്ജിത്ത് ചിത്രത്തിന്റെ എല്ലാ സുഖവും സമ്മാനിക്കില്ലെങ്കിലും  നഷ്ടമില്ലാതെ കണ്ടിരങ്ങാം ഈ ചിത്രം... ശരാശരി..(2.5)

No comments:

Post a Comment