ചട്ടക്കാരിയുടെ പുനരാവിഷ്കാരം പഴയതിന്റെ ഒരു നിഴല്‍ മാത്രം. പമ്മന്റെ കഥയ്ക്ക് തോപ്പില്‍ ഭാസി തിരക്കഥ രചിച്ചു കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചട്ടക്കാരിയുടെ നിറം മങ്ങിയ പുനരാവിഷ്കാരം മാത്രമാണ് അദ്ധേഹത്തിന്റെ മകന്‍ സന്തോഷ് സേതുമാധവന്‍ സംവിധാനം ചെയ്ത പുതിയ ചട്ടക്കാരി.. രതി നിര്‍വേദം പുനര്‍ നിര്‍മിച്ചപ്പോള്‍ കാലാനുവര്തിയായി കഥയുടെ ആഖ്യാന രീതിയില്‍ മാറ്റം കൊണ്ടുവന്നിരുന്നു... എന്നാല്‍ ചട്ടക്കരിയില്‍ പുതിയതായി ഒന്നും കൊണ്ടുവരാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല ജുലി എന്നാ ഒറ്റ കഥാപാത്രത്തില്‍ ഒതുക്കി കഥ പറയാന്‍ ശ്രമിച്ചപ്പോള്‍ പലപ്പോഴും കഥാ പശ്ചാത്തലം തന്നെ അപ്രത്യക്ഷമായി ..കഥ പറയുന്ന കാലഘട്ടം ഇതാണ് എന്ന് കൃത്യമായി സൂചിപിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല എന്നത് വലിയ പോരായ്മയാണ്... ഒരു പക്ഷെ പെണ്‍കുട്ടികള്‍ കുറെ കൂടി മോഡേന്‍ ആയ ഇക്കാലത് കഥ പറയുക എന്നത് പ്രയാസം തന്നെ...അങ്ങ്ലോ ഇന്ത്യന്‍ കുടുംബതിന്റെലെ ഒരങ്ങമായ ജുലി എന്നാ പെണ്‍കുട്ടിക്ക് ഇന്ത്യന്‍ യുവാവിനോട് തോന്നിയ പ്രണയവും തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളും പഴയ ചട്ടക്കരിയില്‍ കൃത്യമായി അവതരിപ്പിച്ചപ്പോള്‍ ജൂലി എന്നാ അങ്ങ്ലോ ഇന്ത്യക്കാരിയെ ഉള്‍കൊള്ളാന്‍ പോലും ആവാത്ത വിധം കഥ പറഞ്ഞു അവസാനിപ്പിച്ചു..
ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രം ശംന കാസിമിന് പൂര്‍ണമായും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അഭിനയത്തിന്റെ ബാലപാഠം ഇതുവരെ മനസ്സിലാകാത്ത ഹേമന്ത് നായക വേഷത്തില്‍ എത്തിയപ്പോള്‍ ഉള്‍കൊള്ളാന്‍ പ്രേക്ഷകന് ആവില്ല... അടൂര്‍ ഭാസിക്ക് അവാര്‍ഡ് നേടിക്കൊടുത്ത കഥാപാത്രമാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്. ആ കഥാപാത്രം പ്രാധാന്യം ഇല്ലാതെ പോകുന്നതും സുവര്‍ന്നക്കു സുകുമാരി ചെയ്ത റോള്‍ ഭംഗി ആക്കാന്‍ കഴിയാതെ പോയതും അസ്വാധനത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
.jpg)
കുറച്ചെങ്കിലും ആസ്വധിക്കവുന്നത് ചായഗ്രഹനമാണ്.. കൂനൂര്‍ ഊട്ടി പ്രദേശങ്ങളെ നിറബംഗിയോടെ കാണിക്കാന്‍ വിനൊധ് ഇല്ലംപള്ളിക്ക് സാധിച്ചു.. ഷംനാ കാസിമിന്റെ വിടവുകളിലേക്ക് കൃത്യമായി കമര എത്തിക്കാനും ഇവര്‍ക്ക് കഴിഞ്ഞു..ശ്രേയ ഗോശലിന്റെ ഗാനവും അവസാന രംഗവും മാത്രമാണ് ആശ്വസിക്കാന്‍ അല്പമെങ്കിലും നല്‍കുന്നത്...റിമെയ്കുകള്‍ വേണ്ടാ എന്ന് പറയുന്നില്ല രതി നിര്‍വേദം നിദ്ര എന്നീ ചിത്രങ്ങള്‍ നല്ലത് തന്നെ.. പക്ഷെ ചട്ടക്കാരി പോലൊരു സിനിമയ്ക്ക് പുനരാവിഷ്കാരം നല്‍കുമ്പോള്‍ തീര്‍ച്ചയായും രണ്ടുവട്ടം ആലോചിക്കണം ... കുറഞ്ഞപക്ഷം ആംഗ്ലോ ഇന്ത്യന്‍സിന്റെ ഇപ്പോഴത്തെ അവസ്ഥയോ മുന്‍പത്തെ പ്രസ്നങ്ങലോ അവതരിപ്പിച്ചു കുറഞ്ഞ പക്ഷം അതിനെ ഈ കാല ഘട്ടത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാക്കി മാറ്റാമായിരുന്നു..
No comments:
Post a Comment