Pages

Wednesday, 19 September 2012

മോളി ആന്റി റോക്സ് : ശരാശരി

തികച്ചും ഒരു സ്ത്രീ പക്ഷ സിനിമ എന്ന് അവകാശപ്പെടാവുന്ന ചിത്രമാണ് മോളി ആന്റി റോക്സ്. രേവതി അവതരിപ്പിക്കുന്ന മോളി എന്നാ ടൈറ്റില്‍ ക്യാരക്റ്റെരിലൂടെ ഇന്ത്യന്‍ വ്യവസ്ഥിതികളെ വിമര്‍ശിക്കുകയാണ് സംവിധായകനും ഇതിന്റെ തിരക്കതാ കൃത്തും ആയ രഞ്ജിത്ത് ശങ്കര്‍. തന്റെ മുന്‍കാല ചിത്രങ്ങളായ പാസംജെര്‍  അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി വളരെ ചെറിയ ഒരു സബ്ജെക്റ്റ് രസാവഹമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത..
                     തന്റെ സത്യസന്തവും സ്ട്രെയിറ്റ് ഫോര്‍വേഡ് ആയ ജീവിത ശൈലിയിലൂടെ മാറാന്‍ വിസമ്മതിക്കുന്ന ഇന്ത്യന്‍ സ്ത്രീയെയും പുരുഷനെയും സമൂഹത്തിലെ മറ്റു ദോഷ വശങ്ങളെയും ചോദ്യം ചെയ്യുകയാണ് മോളി ആന്റി എന്നാ കഥാപാത്രം. കൂടെ ജോലിചെയ്യുന്നവര്‍ക്കോ അയല്‍ക്കര്‍ക്കോ ഉള്‍കൊള്ളാന്‍ പറ്റാത്ത തന്റെടവുമായി ജീവിക്കുന്ന മോളിയന്റി ഇന്‍കം ടാക്സുമായി ബന്ദപ്പെട്ടു അകപ്പെടുന്ന പ്രതിസന്ധിയും ഇങ്കം ടാക്സ് കംമിഷ്ണരുമായുള്ള (പ്രിത്വിരാജ് ) വാഗുഅധങ്ങളും ഒടുവില്‍ മോളിയന്റിയുടെ ശരി വിജയിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം .
                         അധികം ബഹളങ്ങളില്ല്ലാതെ നായിക കഥാപാത്രത്തിന് പ്രാധാന്യം നല്‍കി അവസരോചിതമായ ഹ്യുമാറിന്റെ അകമ്പടിയോടെയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്..രേവതിയുടെ സ്വഭാവത്തിന് ചര്‍ന്ന് നില്‍ക്കുന്ന ഒരു ക്യാരക്റ്റര്‍ എന്ന് വേണമെങ്കില്‍ മോളിയന്റിയെപ്പറ്റി പറയാം.  വലിയ പ്രാധാന്യം ഇല്ലാത്ത രോല്ലനു പ്രിത്വിരാജ് ചെയ്തത് ലക്ഷ്മിപ്രിയയും മാമുക്കോയയും തങ്ങളുടെ റോള്  ഭംഗിയായി ചെയ്തു. മാമുക്കോയയുടെ ഒരു വ്യത്യസ്ത വേഷം എന്ന് താനേ കരുതാം ...പസ്ചാതലബങ്ങിക്ക് പ്രാധാന്യം നല്കുന്നില്ലെങ്കിലും മികച്ചു നില്‍ക്കുന്ന കമര വോര്കും സംവിധാന ചാതുരിയും സിനിമയെ പ്രേക്ഷകന് രസമുള്ള അനുഭവമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.


                         ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ ട്രെന്ടിന്റെ  ഭാഗമായി വളരെ ധീരമായ ശ്രമമാണ്  ഈ സിനിമ .. എങ്കിലും തിരക്കഥയില്‍ കാണിച്ച ശ്രദ്ധയില്ലായ്മ  ചിലരങ്കങ്ങളിലെങ്കിലും  ബോറടിപ്പിക്കുന്നു . അതുപോലെ തന്നെ മോളി എന്നാ സ്ത്രീയുടെ സ്വഭാവ രൂപീകരണത്തില്‍ വന്ന പിഴവും ചിത്രത്തെ ഒരല്പം പിറകൊട്ടടിക്കുന്നു... അതുകൊണ്ട് തന്നെ എല്ലാത്തരം  പ്രേക്ഷകരെയും ഒരുപോലെ തൃപ്തി പെടുത്തി  ചിത്രം മുന്നോട്ടു പോകുമോ എന്നാ സംശയം നിലനിര്‍ത്തികൊണ്ട് ഇതിനെ ശരാശരി ചിത്രമെന്ന് വിലയിരുത്താനെ  നിര്‍വാഹമുള്ളു ..

No comments:

Post a Comment