Pages

Sunday, 30 September 2012

കള്ളും കോടതിയും




വിധിന്യായങ്ങളെ പലപ്പോഴും മാധ്യമ വാര്‍ത്തകള്‍ സ്വാധീനിക്കുന്ന ഒരു കാഴ്ച അടുതകാലങ്ങിളില്‍ പല കോടതി വിധികളിലും നാം കണ്ടു. പി  ജയരാജന്റെ ജാമ്യവിഷയത്ത്തിലും  അതുപോലെ തന്നെ സമകാലീനമായ മറ്റു വിധികളിലും മാധ്യമസ്വധീനം കാണാം. എന്റെ പരിമിതമായ അറിവില്‍ ഇന്ത്യന്‍ കോടതികള്‍ക്ക് ഇന്ത്യന്‍  നിയമപുസ്തകങ്ങലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനമാകി വിധി പ്രസ്താവന നടത്തുക എന്നല്ലാതെ അതിനെ വ്യഖ്യനിക്കണോ സ്വന്തം കാഴ്ചപ്പാടുകള്‍  ഉള്‍പ്പെടുത്താനോ  അധികാരമില്ലെന്നാണ്. കേട്ട അറിവ് പ്രകാരം ബ്രിട്ടീഷ്‌ കോടതികള്‍ക്ക് കാര്യകാരനങ്ങളുടെ അടിസ്ഥാനത്തില്‍ നിയമപുസ്തകങ്ങലെ വ്യാഖ്യാനിക്കാനും  മാനുഷികമായ മുഖം വിധിക് നല്‍കാന്‍ സ്വാതന്ത്ര്യമുള്ളു. പുതുതായി നിയമിതനായ ചീഫ് ജസ്ടിസ് അല്തമാസ് കബീര്‍ പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങില്‍ പ്രസങ്ങിച്ചത് പ്രധാനമന്ത്രി നടത്തുന്ന പുത്തന്‍ സാമ്പത്തിക പരിഷ്കരണങ്ങള്‍ അദ്ദേഹം സ്വാഗതം ചെയ്യുന്നു എന്നാണ്. ഇത്തരത്തില്‍ പെട്ട ഒരു ജഡ്ജിനടുത് ഡീസല്‍ വില വര്‍ധന പോലുള്ള വിഷയങ്ങള്‍ പരിശോധനക്ക് നല്‍കിയാല്‍ അതിന്റെ വിധി എന്താവും എന്ന് കൂടി ആലോചികെണ്ടിയിരിക്കുന്നു. ഈ ഒരു സാഹചര്യത്തിലാണ് കള്ള്മായി ബന്ടപെട്ട കോടതി പരാമര്‍ശം  
               കഴിഞ്ഞ ദിവസം ജസ്റ്റിസ് രാമചന്ദ്രന്‍ നായരാണ് കള്ള് നിരോധിക്കണം എന്നാ പരാമര്‍ശം നടത്തിയത് .കേരളത്തില്‍ കള്ള് നിരോധിക്കണം എന്ന് പറയുമ്പോള്‍ അദ്ദേഹം ഉധേസിച്ചത് സമ്പൂര്‍ണ മധ്യ നിരോധനമല്ല മറിച്ചു വിദേശ നിര്‍മിത മദ്യം യഥേഷ്ടം വിറ്റഴിക്കാമെന്നും അനേകം പേര്‍ക് ആശ്രയമാകുന്ന കള്ളിന്റെ ഉത്പാദനം നിര്‍ത്തി അവരെ നിര്‍മാണ മേഖലകളിലേക്ക് പുനരധിവസിപ്പിക്കണമെന്നുമാന് .."എമര്‍ജിങ് കേരളത്തെ റോഡരികില്‍ അരങ്ങേറുന്ന അപമാനകരമായ ഈ കച്ചവടത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ധൈര്യം കാട്ടണം(.mathrubhumi(22/09/12)"  എമെര്‍ജിംഗ്  കേരളയുടെ ഭാഗമായി വിദേശികളെ ആകര്‍ഷിക്കുമ്പോള്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കള്ള അന്തസ്സിനു ചേരാത്തതാണ് എന്നും ബിയറും വയിനുമാണ് വിദേശിയരായ ടൂറിസ്റ്റുകള്‍ ആഗ്രഹിക്കുന്നതെന്നും ആണ് അദ്ദേഹം പറഞ്ഞു വച്ചത്.. അദ്ധേഹത്തിന്റെ വിധിന്യായത്തില്‍ തികച്ചും ന്യായമാണ് എന്ന് പറയാവുന്ന ഒരു ആശങ്കയും നിലനില്‍ക്കുന്നുണ്ട് അത് കള്ളില്‍ മായം ചെര്‍ക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ്.. എന്നാല്‍ അത്തരത്തില്‍ മായം ചെര്‍തവ വില്‍ക്കരുത് എന്നാണെങ്കില്‍, കല്ലിനെക്കലേറെ മായം കലര്‍ന്ന   വിദേശ മദ്യം ഉള്‍പ്പെടെ സമ്പൂര്‍ണ മധ്യ നിരോധനത്തെകുരിച്ച്ചായിരുന്നു  കോടതി പരാമര്ശിക്കെണ്ടത്, അല്ലാതെ കള്ള് നിരോധിച്ചു പാവപ്പെട്ടവന്റെ വയറ്റത്തടിക്കനല്ല.. 
                   അടുത്തകാലത്ത് ബാറുകളുടെ സമയം 5മണിക്ക് ശേഷമാക്കനമെന്ന ചര്‍ച്ച കേരളത്തിലുടനീളം സമ്മിശ്ര പ്രതികരനങ്ങളുമായി മുന്നോട്ടു പോയപ്പോള്‍ കോടതിക്ക് തന്നെ തങ്ങള്‍ പാവങ്ങളുടെ ഉന്നമനത്തിനു പ്രവര്‍ത്തിക്കേണ്ട ആളുകളാണ് എന്ന് ഒരു തോന്നല്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാവണം ഈ വിധി.. ഇത് പറയാന്‍ ഒരു കാരണം ഉണ്ട്  ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ തന്റെ വിരമിക്കല്‍ പ്രസംഗ വേളയില്‍ പറഞ്ഞത് "എന്നെ ജനങ്ങളുടെ ജഡ്ജ് ആക്കിയത് മാധ്യമങ്ങളാണ്. എന്റെ വിധിന്യായങ്ങള്‍ സാധാരണക്കാരന് വേണ്ടിയായിരുന്നു  " എന്നാണു.. അതിനര്‍ത്ഥം അദ്ധേഹത്തിന്റെ വിധികള്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതും അത് അദേഹത്തിനു നല്‍കുന്ന പോപുലാരിടിയും വി എസ്സിനെ പോലെ അദ്ദേഹവും ആസ്വധിക്കുന്നുണ്ട് എന്നാണ്..  എന്നാല്‍ കള്ള്മായി  ബന്ടപെട്ട അദ്ദേഹത്തിന്റെ വിധി ഒരിക്കലും സാധാരണക്കാരനെ ലക്ഷ്യംവച്ചല്ല എന്ന് മാത്രമല്ല വികസന വായാടികളും പരിഷ്കരണ വാദികളുടെയും സ്വാധീനത്തിലാണ്...ഇങ്ങനെ ഭരണപരമായ വിഷയങ്ങളില്‍ കോടതി ഇടപെടുന്നത് ജനാതിപത്യ രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള അതിന്റെ വളര്‍ച്ചക്ക് വിഗാതമാവുന്നതും തികച്ചും ആശങ്കജനകവുമാണ് 

No comments:

Post a Comment