Pages

Friday, 28 September 2012

നാലാമിടത്തില്‍ കണ്ടതും അനൂപ്‌ മേനോന്‍ പറഞ്ഞതും പിന്നെ ഫെയ്സ് ബുക്ക്‌ വാലുകളും



             "ജാതീയത, വിദ്യാഭ്യാസം, സമ്പത്ത്, കുലീനത
 നമ്പ്യാര്‍, നായര്‍, മുസ്ലിം, ക്രിസ്ത്യനികള്‍, എന്നിവരാണ് ട്രിവാന്ഡ്രം ലോഡ്ജിലെ വിവിധ ജാതിമതസ്ഥര്‍. നാം എത്രമാറിയെന്നും പറഞ്ഞാലും മാറാത്ത ഒന്നേയുള്ളൂ അതാണ് നമ്മുടെയൊക്കെ ജാതിബോധം." വിമര്ശനം അക്ഷരം പ്രതി ശരിയാണ് എന്ന് പറയേണ്ടി വരും... നമ്മുടെ ഫ്രെണ്ട് ലിസ്റ്റിലുള്ള ബഹുഭൂരിപക്ഷം ഫ്രെണ്ട്സിന്റെയും പെരിനുമുന്നില്‍ ജാതി തെളിയിക്കുന്ന വാല്‍ കാണുമ്പോള്‍ ഈ വിമര്‍ശനം അക്ഷരം പ്രതി ശരിയാണ് എന്ന് മനസ്സിലാകും സിനിമയിലെ കന്യക എന്നാ കഥാപാത്രം പോലും തന്റെ ഫെയ്സ് ബുക്ക് പ്രൊഫയില്കന്യകാ മേനോന്എന്ന് എഴുതാന്‍ പ്രേരിപ്പിക്കപെടുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ നാം അറിയാതെ ഉറഞ്ഞു കൂടിയ ജാതിയെന്ന മിത്യാബോധം തലപോക്കുകയാണ്... ഒരുകാലത്ത് രണ്ജിത്ത് സിനിമകള്ക്ക്നേരിടേണ്ടി വന്ന വിമര്ശനമാണ് ജാതീയതയുടെ തിരിച്ചു വരവ് എന്നത്...  അത്തരം ഒരു കാഴ്ച്ചപാടിലേക്ക് അനൂപ്മേനോനും നമ്മുടെ ഫേസ് ബുക്ക്ഫ്രെണ്ട്സും എത്ത്തിചെരുന്നതില്അവരെ കുറ്റപ്പെടുത്താനാവില്ല..
             നമ്മുടെ ബോധം  കാലങ്ങളായി നമ്മുടെ ചുറ്റുമുള്ള സമൂഹത്തിനു അടിയരവച്ചവരാന് നാം. നാം എന്തായി തീരണമെന്നു തീരുമാനിക്കുന്നത് നമ്മളല്ല മരിച്ചു നമുക്ക് ചുറ്റുമുള്ള സമൂഹമാണ്...മാര്ക്സ് ഇതിനെ കുറിച്ച പറയുന്നത് ഇങ്ങനെ..." it  is not the  consciousness of man that determines their  being  on  the  contrary, their  social  being  that  determines  their  consciousness "  വായിക്കുകയും അറിയുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ നമ്മളെ സ്വാധീനിക്കുകയും നമ്മുടെ ബോധം അത്തരം ചിന്തകളാല്‍ നയിക്കപ്പെടുകയും ചെയ്യും. 1959 യിലെ  അമേരികയിലെ മാറ്റല്‍ ടോയ് കമ്പനി പുറത്തിറക്കിയ ബാര്‍ബി എന്ന പാവക്കുട്ടി  വര്‍ണ വിവേച്ചനങ്ങളില്‍ ചെലുത്തിയ സ്വാധീനവും അത് വഴി  നമ്മുടെ മനസ്സില്‍ ഊട്ടിയുരപ്പിക്കപെട്ട കപട സൌന്ദര്യ ബോധവും ഒക്കെ ഇത്തരത്തിലുള്ള സ്വാധീനത്തിന്റെ ഫലമാണ്. കാലാകാലങ്ങളില്‍ നടത്തുന്ന സൌന്ദര്യ മത്സരം പോലും വെളുപ്പിന്റെ അഴകിനെ പ്രകീര്‍ത്തിക്കാനും കറുത്തവനെ ഇകഴ്താനുമാണ് എന്ന് തിരിച്ചരിയുംബോഴെങ്കിലും നാം എത്രത്തോളം ഇത്തരത്തില്‍ പെട്ട കപട ബോധത്തിന് അടിമപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം..
                ഏതാണ്ട് അത്തരത്തില്‍ പെട്ട ഒരു സാമൂഹ്യബോധം ജാതിയതയുമായി ബന്ധപെട്ടു ഇന്ത്യക്കര്‍ക്കുണ്ട്. ഒരു പക്ഷെ സാംസ്കാരിക നായകന്മാരും നവോത്ഥാന പ്രസ്ഥാനങ്ങളും തുടച്ചു നീക്കിയ ഈ ബോധം കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്.സ്വതം പേരിനു മുന്നില്‍ ജാതിപ്പേര് വയ്ക്കുന്നത് ഇന്ന് ഒരു ട്രെണ്ടായി മാറിയതിനു പത്ര ദ്രിശ്യ മാധ്യമങ്ങളും സിനിമകളും(സിനിമകളാണ് കൂടുതല്‍()))  സ്വാധീനം ചെലുത്തിയിട്ടുണ്ട് ഒരു പക്ഷെ മുസ്ലിം ഹിന്ദു തീവ്രവാദം ഇത്രയധികം വളര്‍ന്നു വരാനും ഇത്തരത്തിലുള്ള സാമൂഹികാന്തരീക്ഷത്ത്തിനു വ്യക്തമായ പങ്കു ഉണ്ട് .. അതില്‍ തന്നെ എന്തുകൊണ്ട് സിനിമകള്‍ എന്ന് ചോദിച്ചാല്‍ നോവലുകളും കഥകലെക്കലുമുപരി മനുഷ്യമനസ്സിനെ അവന്റെ ചിന്താ ധാരകളെ  പ്രത്യക്ഷമായി എളുപ്പത്തില്‍ സ്വാധീനിക്കാന്‍ സിനിമയ്ക്കും മറ്റു പരസ്യ ചിത്രങ്ങള്‍ക്കും ആകുന്നു. നായക കഥാപാത്രം  എപ്പോഴും ഉയര്‍ന്ന ജാതിയെ പ്രതിനിതീകരിക്കുകയും അയാള്‍ എല്ലാത്തരം നന്മകളുടെയും ഹോള്‍സെയില്‍ ഡീലര്‍ ആവുകകൂടി ചെയ്യുമ്പോള്‍ അത് ഒരു പ്രത്യേക വിഭാഗത്തിനുള്ള സേര്ടിഫികടും  ഇത് കാണുന്നവന് തന്റെകീഴ്  ജാതിക്കരനോടുള്ള പുച്ചവുമാണ് സൃഷ്ടിക്കുന്നത്.ഫ്രെണ്ട്സിനെ ആഡ് ചെയ്യുന്നതിലും അവരോട് ചാറ്റ്  ചെയ്യുന്നതില്‍ പോലും പേരിനു മുന്നിലെ വാല്‍ പരിഗനിക്കപ്പെടുന്നുന്ദ് എന്നരിയുംബോഴേ നാം എത്രത്തോളം അപകടത്തിലാണ് എന്ന് മനസ്സിലാവൂ. ജി സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും  ഇത്തരത്തില്‍ പെട്ട ജതീയ് ചിന്തകള്‍ അതും ഗുരുവിന്റെ പേരില്‍ വളര്‍ത്താനേ ശ്രമിച്ചിട്ടുള്ളൂ 

         ചെറിയ കുട്ടിയുടെ മനസ്സില്‍ പോലും ഇത്തരത്തിലുള്ള വിഷം കുത്തിവയ്കുമ്പോള്‍ നാമറിയാതെ നമ്മുടെ നാശത്തിന്റെ വഴി തേടുകയാണ് എന്ന് പലരും അറിയുന്നില്ല.അത്തരത്തില്‍ രൂപപ്പെട്ടു വരുന്ന ബോധമാണ് ഫെയ്സ് ബുകിലും  മറ്റും പെരിനുമുന്നില്‍ ജാതിപേര് വയ്ക്കാനും സമൂഹത്തിനുമുന്നില്‍ താന്‍ ഉന്നതകുലജാതനാണ് എന്ന് കാണിക്കാനും പ്രേരിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ നമുക്ക് മറ്റുള്ളവര്‍ക്ക് കാനിച്ചുകൊടുക്കനുല്ലത് നാമെല്ലാം മനുഷ്യരാണെന്നും ജാതീയമായ വേര്‍തിരിവുകള്‍ ഇല്ലാത്ത സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഭൂമിയിലെ  ഏറ്റവും അനുഗ്രഹിക്കപ്പെട്ട ജീവി വര്‍ഗമാണ് എന്നാണ്...

No comments:

Post a Comment