Pages

Sunday, 21 October 2012

manthrikan:മാന്ത്രികന്‍..: കഥയിലും അവതരണത്തിലും പുതുമ തേടാന്‍ ശ്രമിക്കാത്ത


ഹൊറര്‍ കൊമെടി പശ്ചാത്തലത്തില്‍ അനില്‍ സംവിധാനം ചെയ്ത ജയറാം ചിത്രമാണ് മാന്ത്രികന്‍.. നിരവധി പരാജയ ചിത്രങ്ങള്‍ക്ക് ശേഷം അനില്‍ സംവിധാനം ചെയ്ത ഈ ചിത്രം പൂനം ബജ്വയുടെ തുടയിലും മറുകിലും മാത്രം പുതുമ തേടിയ ഒരു ശരാശരി  ചിത്രം എന്നതിലപ്പുറം കഥയിലും അവതരണത്തിലും പുതുമ തേടാന്‍ ശ്രമിക്കാത്ത, ടയ്പ്പ് ചെയ്യപ്പെട്ട പതിവ് ജയറാം ചിത്രമാണിത് .  കയം എന്ന ചിത്രത്തിന് ശേഷം അനില്‍ ഒരുക്കിയ ഈ ചിത്രത്തില്‍ ഹൊറര്‍ രംഗങ്ങളില്‍ കാമെറമന്‍ പുലര്‍ത്തിയ ജാഗ്രതയോട് നീതിപുലര്‍ത്തുന്ന തിരക്കഥയോ പുതുമ നിറഞ്ഞ രംഗങ്ങളോ ഇല്ലതെപോയ്. 
                   പശ്ചാത്തല സംഗീതവും കാമറ എഫ്ഫെക്ടുകളും മികച്ചു നിന്നപ്പോള്‍ കൊമെടി രംഗങ്ങള്‍ നിലവാരം പുലര്‍ത്തിയില്ല.ജയറാമിന്റെ പ[തിവ്, കടം കേറി നെട്ടോട്ടം ഓടുന്ന കഥാപാത്രം ഒടുവില്‍ അച്ഛന്റെ പാത തിരഞ്ഞെടുത്തു പ്രേതാത്മാവിനെ ഒഴിപ്പിക്കാന്‍ പോകുന്നതാണ് കഥയുടെ ചുരുക്കം. രമേശ്‌ പിഷാരടിയും കലാഭവന്‍ ഷാജോണും കിട്ടിയ അവസരം മുതലാക്കി എന്ന് പറയാമെങ്കിലും അനിലിന്റെ നോട്ട പിശകുകൊണ്ട് സംഭവിച്ചതോ എഡിടിങ്ങിലെ  പിഴവോ മൂലം കടന്നു കൂടിയ ഗാനരംഗം അതിനു മുന്‍പുള്ള രംഗത്തോട് നീതിപുലര്ത്തത്തെ പോയതും ചാന്ദിനി എന്നാ പൂനം ബജ്വയുടെ കഥാപാത്ര സൃഷ്ടിയില്‍ കാണിച്ച സൂക്ഷ്മതയില്ലയ്മയും ചിത്രത്തിന് തിരിച്ചടിയാകും. ഓര്മ നഷ്ടപെടുന്നതും വീണ്ടുകിട്ടുന്നതും പ്രണയവുമൊക്കെ ശരിയായ രീതിയില്‍ വിശധീകരിക്കാന്‍ തിരക്കതാ കൃതിനു കഴിയാതെപോയി. 
                      എങ്കിലും തുടക്കത്തിലേ കന്നഡ ഗാനം മനോഹരമായി ചിത്രീകരികാന്‍ അനിലിനു കഴിഞ്ഞു... അതുപോലെ തന്നെ ഹൊറര്‍ രംഗങ്ങളിലെ പശ്ചാത്തല സബ്ദം മുക്തയുടെ നല്ല പ്രകടനവും  അത്തരം രംഗങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് പകര്‍ന്നു. ജയറാം എന്ന നടന്റെ പതിവ് കേട്ടുകാഴ്ച്ചകല്‍ക്കപ്പുരം പുതുമ നല്‍കാന്‍ നാടാണ്‌ കഴിഞ്ഞില്ല. ശരീര പ്രധര്‍ശനതിനപ്പുരം മികവുറ്റ അഭിനയം കാഴച്ചവേക്കുന്നതില്‍ പൂനം ബജ്വയും പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ തികച്ചും ഒരു ശരാശരി ചിത്രം എന്ന് മാന്ത്രികനെ വിലയിരുതേണ്ടിവരും... 

No comments:

Post a Comment