Pages

Sunday, 21 October 2012

ayalum njanum thammil :അയാളും ഞാനും തമ്മില്‍: :പ്രിത്വിരാജും പ്രേക്ഷകനും തമ്മില്‍



പതിവ് പല്ലവികളെ സധൈര്യം കയ്യൊഴിഞ്ഞു കലാമൂല്യമുള്ള ഒരു മികച്ച ചിത്രമാണ് അയാളും ഞാനും തമ്മില്‍. ഫ്രേഷേസ് ഡേയിലെ പാട്ട് കണ്ടു ക്ലാസ്മെറ്റ്  പോലെ ഒരു കാമ്പസ് സ്ടോറി എന്ന്  മുന്‍വിധിയോടെ ഒരിക്കലും ഈ ചിത്രത്തെ സമീപിക്കരുത്... പുതുമകള്‍ പറയാനും അത് ബങ്ങിയായി അവതരിപ്പിക്കാനും പുതു തലമുറ പ്രേക്ഷകര്‍ നല്‍കിയ ഊര്‍ജം മുതലാക്കി കൊണ്ട് ലാല്‍ ജോസും ബോബി ആന്‍ഡ്‌ സഞ്ജയും നടത്തിയ ഒരു ബോള്‍ഡ് ആയ ഒരു ശ്രമമാണ് അയാളും ഞാനും തമ്മില്‍. മെഡിക്കല്‍ എത്തിക്സ് വിഷയമാക്കിയ ചിത്രം പ്രണയവും സൌഹൃധവുമൊക്കെ ഒരലവ് വരെ വരച്ചു കാണിക്കുന്നു ..തൊട്ടതെല്ലാം പൊന്നാക്കിയ ലാല്‍ ജോസ് യാതൊരു മുഷിപ്പും തോന്നാത്ത വിധം അതി മനോഹരമായി കഥ പറഞ്ഞിരിക്കുന്നു. 
            രവി തരകന്‍ എന്നാ ഡോക്ടറുടെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവവും അതിനെ തുടര്‍ന്ന് ആരാണ് രവി തരകന്‍ അയാള്‍ക് പിഴവ് പടിയോ ഇല്ലയോ എന്ന് അയാളുടെ ജീവിതത്തിലൂടെ തന്നെ വരച്ചു കാണിക്കുകയാണ് ഈ ചിത്രത്തിലൂടെ ബോബി സഞ്ജയ്‌ ടീം. കഥാപാത്രങ്ങളുടെ ഓര്‍മകളിലൂടെ രവി തരകനെ രൂപപെടുതുകയാണ് ഇതില്‍. നിരവധി പരാജയ ചിത്രങ്ങള്‍ കൊണ്ട് മലയാളത്തില്‍ താര സിംഹാസനം നഷ്ടമാകുന്ന അവസ്ഥയിലെത്തിയ പ്രിത്വിയുടെ തന്മയത്വമാര്‍ന്ന പ്രകടനമാണ് ഇതിന്റെ മറ്റൊരു ഹൈ ലൈറ്റ് . പതിവ് മസില്‍ മാന്‍ വേഷപകര്ച്ചകളില്‍ നിന്ന് മാറി ഒരു സാധാരണ ഡോക്ടറായി നല്ല പ്രകടനമാണ് നടത്തിയത്. ഒരു പക്ഷെ ഇന്ത്യന്‍ രുപിക്ക് ശേഷം പ്രിത്വിക്കു കിട്ടുന്ന നല്ലൊരു വേഷമായിരിക്കും ഇത്. നരേനും സിദ്ധാര്‍ത് ശിവയും തികച്ചും സുപ്പോര്‍തിംഗ് ആര്ടിസ്ടിന്റെ രോള്ളില്‍ ഒതുങ്ങിയെങ്കിലും ശക്തമായ കഥാപാത്രത്തിലൂടെ ഒരിക്കല്‍ കൂടി വിസ്മയിപ്പിക്കുകയാണ് പ്രതാപ് പോത്തന്‍. മൂന്ന് നായികമാര്‍ ഉണ്ടെങ്കിലും എല്ലാവരും അവരവരുടെ റോള് ബന്ഗിയാക്കി എന്ന് പറയാം.
              മെഡിക്കല്‍  രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിയും ഡോക്ടര്‍മാരുടെ നിലവാരമില്ലയ്മയും ആശുപത്രികളുടെ കൊള്ളയും ഒക്കെ ബന്ഗിയായി അവതരിപ്പിക്കുന്നു എന്നതാണ് ഈ കാലഘട്ടത്തില്‍ അയാളും ഞാനും തമ്മില്‍ എന്നാ ചിത്രം പ്രസക്തമാകുന്നത്. ഗ്രാമീണ സേവനം ഗവന്മേന്റ്റ് നിയമം മൂലം നിര്‍ബന്ധമാക്കേണ്ടി വന്ന അവസ്ഥയില്‍ അതിന്റെ ആവശ്യകത വിവരിക്കുകയും ഒരു ഡോക്ടര്‍ എന്നാ നിലയില്‍ ഒരാള്‍ എന്തായിരിക്കണം എന്തായിരിക്കരുത്‌ എന്നൊക്കെ ചൂണ്ടിക്കാണിക്കാന്‍ ഈ ചിത്രം സഹായകമാകും എന്ന് ഉറപ്പാണ്‌.. എന്നാല്‍ ചെറിയ പിഴവിന് പോലും ആസുപത്രികളെയും ഡോക്ടര്‍മാരെയും കുറ്റപ്പെടുത്തുന്ന പൊതുജനത്തിന്റെ രോഷപ്രകടനവും അത്തരം രോഷപ്രകടനങ്ങളെ ധ്രിശ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയു ഈ ചിത്രം വിമര്‍ശന വിധേയമാകുന്നുണ്ട്. രോഗം ഉപജീവന മാര്‍ഗമാക്കുന്ന സലിം കുമാറിന്റെ കഥാപാത്രം പണം കൊണ്ട് മാത്രം ടോക്ടര്മാരാകുന്ന പുതിയ കാലഘട്ടത്തിലെ യോഗ്യതയില്ലാത്ത മേടികല്‍ വിധ്യര്തികള്‍ക്ക് നേരെയുള്ള പരിഹാസമാണ്. 
               മൂനാരിലെ ഹോസ്പിടല്‍ മനോഹരമായി സെറ്റ് ചെയ്ത ആര്‍ട്ട് ദയരക്റെര്മാരും ആശുപത്രി രംഗങ്ങളിലും പുറം കാഴ്ചകളിലും ലൈറ്റ് വ്യതിയാനതിലൂടെ മനോഹരമാക്കിയ ജോമോന്റെ കാമറയും ലാല്‍ ജോസിന്റെ സംവിധാന പാടവവും പ്രശംസ അര്‍ഹിക്കുന്നു. എന്നാല്‍ തുടക്കത്തില്‍ ഫ്ലാഷ് ബാക്ക് രംഗങ്ങള്‍ പ്രേക്ഷകനോട് സംവധിക്കാതെ പോകുന്നത് ചിത്രത്തിന്റെ പോരായ്മയാണ്. എങ്കിലും കാലിക പ്രസക്തമായ വിഷയം സ്വയം വിമര്‍ശാനപരമായി   ആകര്‍ഷകമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഡോക്ടര്‍ കൂടിയായ്ബോബിയും  സഞ്ജയും തിരക്കതയോരുക്കിയ  ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. 
                  
                      

No comments:

Post a Comment