Pages

Tuesday, 13 November 2012

മൈ ബോസ്സ്: ഇത്തവണ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ ഈസ്റ്റ്‌ ലോസ്ടാവില്ല: ഒരു കമ്പ്ലീറ്റ് ഫാമിലി എന്റര്‍ടെയ്നെര്‍


പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദിലീപ് തന്നെ തന്മയത്തത്തോടെ കൊമെടി അവതരിപ്പിച്ചു വിജയിപ്പിക്കുന്നു എന്നതാണ് മൈ ബോസ്സ് എന്നാ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്..കലാഭവന്‍ ശാജോന്‍ ദിലീപിന് മികച്ച പിന്തുനയെകുന്നുണ്ടെങ്കിലും പാണ്ടിപടക്ക് ശേഷം എര്തുകള്‍ക്ക് പകരം ദിലീപ് ഈ ചിത്രത്തില്‍ ഒരു മികച്ച ഹാസ്യനടന്‍ കൂടിയാണ് താനെന്നു തെളിയിക്കുകയാണ്..
                കഥാപരമായി ചിത്രത്തിന് കൂടുതല്‍ പുതുമയൊന്നും അവകാശപെടാനില്ലെങ്കിലും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കൊണ്ടുള്ള ഹാസ്യത്തെ ഒരളവു വരെ മറികടക്കാനും സിടുവേഷനല്‍ കൊമെടി രംഗങ്ങള്‍ കയ്യടക്കത്തോടെ അഭിനയിച്ചും പറഞ്ഞും ഫലിപ്പിക്കാനായത് mr മരുമകന്‍ പോലുള്ള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നു ... കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ മമ്മി ആന്‍ഡ്‌ മീക്ക് ശേഷം ഒരു കമ്പ്ലീറെ കൊമെടി ചിത്രവുമായി എത്തിയ ജീത്ത് ജോസഫ്‌ പ്രേക്ഷകനെ നിരാശപെടുത്തിയില്ലാ.. ... കുട്ടനാടിന്റെ ഗ്രാമ ബംഗിയും അവസരം കിട്ടുമ്പോഴൊക്കെ  ബോംബെ നഗരത്തിന്റെ മനോഹാരിതയും  അതിന്റെ തനിമ ചോരാതെ  ധ്രിശ്യവല്‍ക്കരിക്കാന്‍ അനില്‍ നായര്‍ക്കും കഴിഞ്ഞു... ....
          രണ്ടു ചിത്രങ്ങള്‍ നിര്‍മിച്ചു ഈസ്റ്റ്‌ "ലോസ്ടായ"  ഈസ്റ്റു കോസ്റ്റു വിജയന് നഷ്ടപെട്ടത് തിരിച്ചു പിടിക്കാന്‍ കിട്ടിയ അവസരം കൂടിയാണ് ഈ ചിത്രം...എന്നാല്‍ ഈ ചിത്രവമായി ഏതെങ്കിലും തരത്തില്‍ ബന്ടമില്ലാത്ത വിമര്‍ശനം ഓട്ടോ കൂലിയുമായി ബന്ധപെടുത്തി ജിത്തു ജോസഫ്‌ കൊണ്ട് വന്നത് എന്തിനെന്നു ഈ ചിത്രത്തിലെ ഒരു ഗാനം പോലെ "എന്തിനെന്നറിയില്ല: ആ ഗാനവും ഈ രംഗവും ചിത്രത്തിന് ഗാനതിലെത് പോലെ ഒരു ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു...ഒരു കൊമെടി സിനിമ എന്നാ നിലക്ക് എല്ലാ രംഗങ്ങളിലേയും യുക്തി ചോദ്യം ചെയ്യുക എന്നത് തികച്ചും അപ്രസക്തമായ കാര്യമാണ്... അതുകൊണ്ട്  തന്നെ ഒരു ഫാമിലി എന്റര്‍ടെയ്നെര്‍  എന്നാ നിലയില്‍ വളരെ മികച്ച ഒരു ദിലീപ് ചിത്ര തന്നെയാണ് മൈ ബോസ്സ് 

No comments:

Post a Comment