Pages

Friday, 30 November 2012

poppins review


പോപ്പിന്‍സ്‌; കയ്ച്ചും മധുരിച്ചും പല കളറുള്ള ഈ മിടായി 
        പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രത്യേക വിഭാഗം  ഓടിയന്‍സിനെ ലക്ഷ്യമിട്ട് വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് പോപ്പിന്‍സ്‌......  ജയപ്രകാശ് കുലൂരിന്റെ "18  നാടകങ്ങള്‍' എന്നാ നാടകത്തെ ആസ്പതമാകി വി കെ പി തന്നെ കന്നടത്തില്‍ ചെയ്ത ഐത് ഒന്ട്ള ഐത് എന്നാ ചിത്രത്തിന്റെ മലയാള രൂപമാണ് പോപ്പിന്‍സ്‌... ഇന്ത്യന്‍ ഫിലിം ഫെസ്റിവലിന്റെ ഭാഗമായി ഓസ്ട്രെലിയ ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന്റെ കന്നഡ വേഷന്‍ കളിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ തന്നെ ചിത്രം ഏതു രൂപതിലെക്കാന് എന്ന് കൃത്യമായ ധാരണ പ്രേക്ഷകന് ലഭിക്കും...

          പലനിറമുള്ള എന്നാല്‍ ഒരേ രുചിയുള്ള പോപ്പിന്‍സ്‌  എന്നാ മിടായി പോലെ പല കളറുള്ള ജീവിതങ്ങളും അടിസ്ഥാനപരമായി അവരെല്ലാം സ്നേഹം എന്നാ രുചിയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നും ആ സ്ത്രീ പുരുഷന്മാര്‍ ഒരിക്കലും പിരിയാന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് അഞ്ചു കഥകളെ ഒരു രസച്ച്ചരടില്‍ കോര്‍ത് വി കെ പി അണിയിച്ചൊരുക്കിയ ഈ ചിത്രം പറയുന്നത്...കളര്‍ എന്നത് ജീവിതത്തിന്റെ നിരമാവാം ...കാന്തനും കാന്തിയുമായ അടിയാല ജീവിതത്തെ ബന്ടിച്ച സ്നേഹത്തിനു ഒരു നിറവും പുറം ലോകവുമായി ബന്ടമില്ലാത്ത സ്വന്തം പ്രതിബിംബം ഇതുവരെ ധര്ശിക്കാത്ത എന്നാല്‍ തളര്ന്നവഷരായവര്‍ക്ക് ധാഹജലം നല്‍കുന്നവര്‍ക്ക് മറ്റൊരു നിറവും പ്രസസ്തിയുടെ പടി കയറിയപ്പോള്‍ നഷ്ടപെട്ടുപോയ ബന്ധത്തിന്റെ വേറിട്ട നിറവും ഒരു കുടുംബ ബന്ധത്തിന്റെ തുടക്കത്തില്‍ പരസ്പരം മനസ്സിലാകനാകാതെ പോകുമ്പോഴും ആര്‍ത്തിയോടെ സ്നേഹിക്കുന്ന നവ വധൂവരന്മാരുടെ അല്പം കുസൃതി നിറഞ്ഞ തിളക്കവും   ഭര്‍ത്താവിനു എന്നും താങ്ങായി അവന്റെ സിനിമാ മോഹങ്ങള്‍ക്ക് ചിറകു നല്‍കുന്ന മറ്റൊരു ജീവിതവും ഇതില്‍ അനാവരണം ചെയ്യപ്പെടുന്നു...അഞ്ച് കഥകളിലും സ്നേഹം പ്രധാന കതാപാത്രമാക്ന്ന ഈ ചിത്രത്തില്‍ ബന്ടങ്ങളെല്ലാം സ്നേഹത്തിന്റെ ചരടില്‍ കേട്ടിയതാനെന്നും ആര്‍ക്കും ആ ചരട് പൊട്ടിച്ചെറിയാന്‍ ആഗ്രഹിക്കുന്നില്‍ എന്ന് വരച്ചു കാണിക്കുന്നു 
                    ഓരോ കഥയ്ക്കും വ്യത്യസ്ത നിറം പകരുക ഓരോ കഥയും വ്യത്യസ്തമായ ശൈലിയില്‍ അവതരിപ്പിക്കുക എന്നിങ്ങനെ വെല്ലുവിളികള്‍ ഏറെയുള്ള ഒരു സിനിമ അതിന്റെ എല്ലാ നിരപകിട്ടോടും കൂടി പ്രേക്ഷകന് മുന്നില്‍ എത്തിയെങ്കില്‍ ജോമോന്‍ ടി ജോണ്‍ അരുണ്‍ എന്നെ ചായഗ്രാഹകന്മാര്‍ വഹിച്ച പങ്കു വളരെ വലുതാണ്‌....... ... രതീഷ്‌ വേഗ ഈണമിട്ട മനോഹര ഗാനങ്ങളും പശ്ചാത്തല സംഗീതവും കഥയ്ക്ക്‌ കൂടുതല്‍ നിറം നല്‍കുന്നു...മഹേഷ്‌ നാരായണന്റെ എടിടിങ്ങും അവസരത്തിനോതുയര്‍ന്നു...കൃത്യമായ ഗ്രിഹ പാടത്ത്തോട് കൂടി അതിലെ ഓരോ സീനിനേയും സമീപിച്ച വി കെ പി എന്നാ സംവിധായകന്‍ അതിലേറെ പ്രശംസ അര്‍ഹിക്കുന്നു...
            എന്നാല്‍ തന്റെ മുന്‍കാല ചിത്രങ്ങളെ പ്രതീക്ഷിച്ചു തിയേറ്ററില്‍ എത്തുന്ന സാധാരണക്കാരനായ പ്രേക്ഷകന് പലപ്പോഴും സിനിമ അപ്രാപ്യമാവുന്നു..തൃവാണ്ട്രം ലോദ്ജിന്റെ വിമര്‍ശനങ്ങള്‍ സംവിധായകനെ കൂടുതല്‍ ജാഗരൂകനാക്കുന്നത് ചിത്രത്തിന്റെ പരസ്യം മുതല്‍ അതിലെ ഓരോ സീനിലും പ്രകടമാണ്...സെക്സിന്റെ ചുവയുള്ള ഒരു രംഗം പോലും അതിനവസരമുണ്ടായിട്ടു കോടി ഉപയോഗപെടുത്താതിടത്തും പരസ്യത്തിലും ചിത്രത്തിന്റെ തുടക്കത്തിലും "നോ സെക്സ്" എന്ന് കൂട്ടിച്ചേര്‍ക്കുമ്പോള്‍ തനിക്കുണ്ടായ കളംഗം  മാറ്റാന്‍  സംവിധായകന്റെ ശ്രമം തന്നെയാണ് തുറന്നു കാട്ടുന്നത്...എല്ലാവര്ക്കും ഒരുപോലെ ദഹിക്കാത്ത എന്നാല്‍ മനോഹരമായി നെയ്തെടുത്ത ഈ 'പോപ്പിന്‍സ്‌' അതുകൊണ്ട് തന്നെ ചില പ്രേക്ഷകര്‍ക്കും കയ്പും മറ്റു ചിലര്‍ക്ക് മധുരവും സമ്മാനിക്കുന്ന ഒന്നായിരിക്കും...എനിക്ക് അല്പം മധുരിചെങ്കില്‍ ...?

No comments:

Post a Comment