കണ്ണ് നനയിച്ചു സെല്ലുലോയ്ഡ്
മലയാള സിനിമയ്ക്ക് അഭിമാനിക്കാം... മലയാള സിനിമാ പിതാവിനെഇന്ത്യന്‍ സിനിമയുടെ നൂറാം വര്‍ഷത്തിലെങ്കിലും ആദരിക്കാന്‍ കമല്‍ കാട്ടിയ ഈ ധീര ശ്രമം അധെഹത്തോടുള്ള മലയാള മനസ്സിന്റെ ക്ഷമാപണം കൂടിയാണ്...ജന്മിത്തവും സവര്‍ണ ജാതി മേധാവിത്ത്വവും മലയാള സിനിമയോട് കാട്ടിയ നീതികേടിനെ തുറന്നു കാണിക്കുകയാണ് കമലിന്റെ സെല്ലുലോയ്ഡ്....... ജാതിക്കോമരങ്ങള്‍ കൊടുകുത്തി വാണിരുന്ന കാലത്ത് അതിനെ അവഗണിച്ചു മലയാളത്തില്‍ ഒരു സിനിമ എന്ന് സ്വപ്നം കണ്ട ജെ സി ദാനിയെലിനെ വരച്ചു കാണിക്കാന്‍ ഇതില്‍പ്പരം നല്ലൊരു ശ്രമം ഇനിയുണ്ടാവുമെന്നു പ്രതീക്ഷിക്കാന്‍ വയ്യ...സ്വന്തം ജീവിതത്തില്‍ തന്നെ ഒരു നല്ല സിനിമയ്കുള്ള കഥ അവശേഷിപ്പിച്ചു കടന്നുപോയ ആ വ്യക്തിത്വം വരച്ചു കാണിക്കാന്‍ ഒരിക്കല്‍ പോലും ആര്‍ട്ട് ഫില്മിന്റെയോ പൂര്‍ണമായും കോമേഷ്യല്‍ ഫിലിമിന്റെയോ അവതരണ രീതി കമല്‍ കൈകൊല്ലുന്നില്ല...

ഒരു കാമറയും അതുവരെ കാമറയ്ക്കു മുന്നില്‍ എത്താതവരും നിറഞ്ഞു നില്‍ക്കുന്ന ആദ്യ സിനിമാ സംരംഭം കൌതുകത്തോടൊപ്പം പ്രേക്ഷകന് പുതിയ അനുഭവം കൂടി നല്‍കുകയാണ്.. കൂട്ടത്തില്‍ വിഗത കുമാരന്‍ എന്നാ പ്രേക്ഷകന്‍ ഇത് വരെ കാണാത്ത ചലചിത്രവും... കീഴ് ജാതിക്കാരിയായ ആദ്യ നായികയുടെ ഓരോ ചലനത്തിലും അക്കാലത്ത് നിലനിന്നിരുന്ന വരേണ്യ വര്‍ഗത്തിന്റെ അലിഖിത നിയമനഗല്‍ വരച്ചുകാട്ടുന്ന ആ കാലത്ത് നിലനിന്നിരുന്ന ജാതീയമായ വേര്‍തിരിവുകളെ അടയാളപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്...
തന്റെ മുഖം സ്ക്രീനില്‍ കാണാന്‍ ഓടിയെത്തുന്ന റോസിക്ക് മുന്നില്‍ ജാതിക്കോമരങ്ങള്‍ അഴിഞാടുന്നതും അവള്‍ക്കു ആ സിനിമ നിഷേധിക്കുന്നതോടൊപ്പം അവളെ വേട്ടയാടി നാടുകടത്തുന്നതും ജെ സി യുടെ സിനിമാ മോഹങ്ങളേ ഇതേ ജാതി കോമരങ്ങള്‍ ചിട്ടെരിക്കുന്നതും അതീവ ഹൃദ്യമായി കമല്‍ പ്ര്ക്ഷകനെ ബോധ്യപ്പെടുത്തുന്നു..ഭാനകൂടവും അതിന്റെ യന്ത്രങ്ങളും ഒരു മനുഷ്യനോടു എത്രത്തോളം ക്രൂരമാകുന്നു എന്ന് തുറന്നു കാട്ടാന്‍ കൂടി കമലിന്റെ ഈ ശ്രമങ്ങള്‍ കഴിയുന്നു...
വളരെ ഹൃധ്യമായാണ് ചാന്ദ്നി എന്നാ പുതുമുഖ നടി രോസ്സിയെ അവതരിപ്പിച്ചത്...തന്റെ രണ്ടു കാല ഗട്ടവും ബന്ഗിയാക്കാന്‍ മംതയ്കും സാധിച്ചു.. എന്നാല്‍ വാര്‍ധക്യം കഴുത്തില്‍ മാത്രം ബാധിച്ച പ്രുത്വി സംഭാഷനതിലോ മുഖത്തോ വാര്‍ധക്യത്തെ ചിലപ്പോഴെങ്കിലും അടയാലപ്പെടുത്തുന്നില്ല...എങ്കിലും പ്രുത്വി മോശമെന്ന് അഭ്പ്രയവുമില്ല... കാപിറ്റോള്‍ തിയറ്റര്‍ ഉള്‍പ്പെടെ മികച്ച രീതിയില്‍ കലാസംവിധാനം ഒരുക്കാനും ആവശ്യമായത് മാത്രം സ്ക്രീനില്‍ എത്തിച്ച കാമറയും ആ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചു
2000ഇല്‍ താലപ്പൊലിയും ചെണ്ട മെലവുമായി മോഹന്‍ലാല്‍ ഫാന്‍സ് നരസിംഹം എന്നാ ചിത്രത്തെ വരവേല്‍ക്കുന്നത് ചിത്രീകരിക്കുന്ന കമല്‍ ഒരു കാലത്ത് സവര്‍ണന് അട്ടഹാസങ്ങള്‍ കൊണ്ട് വരവേറ്റ വിഗതകുമാരനില്‍ നിന്നും മലയാള സിനിമ ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു എന്നാ സന്ദേശമാണ് നല്‍കുന്നത്..ആടിയുലയുന്ന ഇലകളും വൃക്ഷ സിഖരങ്ങളും ജനലഴികളില്‍ കൂടി ചുമരില്‍ പതിക്കുമ്പോള്‍ അപ്പോഴും അന്ഗീകരിക്കപ്പെടാത്ത്ത വിഗതകുമാരന്‍ എന്നാ തന്റെ ചലച്ചിത്രത്തിന്റെ ഓര്‍മകളില്‍ കണ്ണടയ്ക്കുന്ന ജെ സി ദാനിയെളിനോട് അദ്ദേഹം ആഗ്രഹിച്ചതിലും സ്വപ്നം കണ്ടതിലുമധികം മലയാള സിനിമ വളര്‍ന്നു എന്ന് അടയാളപ്പെടുത്താന്‍ ഇതില്‍പ്പരം നല്ല ബിംബങ്ങളില്ല... അവസാന കാലത്ത് അച്ഛനെ അവഗണിക്കുന്ന മകന്റെ വേഷത്തില്‍ പ്രിത്വി എത്തി താന്‍ ചെയ്ത തെറ്റുകള്‍ എട്ടു പറഞ്ഞു അച്ഛന്റെ മഹിമയെ അങ്ങീകരിക്കുന്ന രംഗം ഹാരിസ് ദാനിയേല്‍ എന്നാ മകന്റെ യഥാര്‍ത്ഥ കുമ്പസാരം തന്നെയാണ്... അതുകൊണ്ട് തന്നെ ഒരു നല്ല സിനിമ അവസാനിപ്പിക്കുവാന്‍ കമലിന് ഇതില്‍പ്പരം നല്ല അവസരം മറ്റൊരു തരത്തിലും ലഭിക്കില്ലല്ലോ...
കമ്മതും ലോക്പാലും ആണ് സിനിമ എന്ന് തെറ്റിദ്ധരിക്കുന്ന പ്രേക്ഷകന് ഒരു പക്ഷെ ഇത് മടുപ്പുലവാകുന്ന ഒരു ബോറന്‍ സിനിമയായിരിക്കും... എന്ന്നാല്‍ നല്ല സിനിമയെ സിനിമാ ശ്രമങ്ങളെ അങ്ങീകരിക്കുന്ന പ്രേക്ഷകന് ഏറ്റവും നല്ല വിരുന്നാവും സെല്ലുലോയ്ഡ്.....
No comments:
Post a Comment