Pages

Sunday, 10 February 2013

natholi oru cheriya meenalla review


ചെറിയ നത്തോലി +വലിയ നത്തോലി =ഇമ്മിണി കണ്ഫ്യൂസിംഗ് നത്തോലി ... നത്തോലി ഒരു ചെറിയ മീനല്ല ശരാശരി...

കടല കൊറിച്ചു കൊണ്ട് ആസ്വധിക്കാനാവാത്ത  അതി സങ്കീര്‍ണമായ വിഷയങ്ങളൊന്നും കൈകാര്യം ചെയ്യുന്നില്ലെങ്കിലും ചിലപ്പോഴെങ്കിലും പ്രേക്ഷകന്റെ ആസ്വാധന ശേഷിയെ പരീക്ഷിക്കുന്നിടത്ത് ചിത്രം ശരാശരിയില്‍ ഒതുങ്ങുന്നു...
ആഖ്യാനത്തില്‍ വേറിട്ട ശൈലി  സ്വീകരിച്ചെതിയ  വി  കെ  പി  യുടെ   ഏറ്റവും  പുതിയ  ഒരു നല്ല ചിത്രം  തന്നെയാണ്  നത്തോലി ഒരു  ചെറിയ  മീനല്ല .. 3G യുഗത്തിലെ ഹീറോ ഫഹധ്  നായകനായ  ശങ്കര്‍  രാമകൃഷ്ണന്‍  തിരക്കഥയെഴുതിയ  ഈ  ചിത്രം  വിഷയാവതരനത്ത്തിലെ  പുതുമകൊണ്ടു  ഒരേ  സമയം  പ്രേക്ഷകനെ  കുഴക്കുകയും  അവനെ  ആനന്ദിപ്പിക്കുകയും  ചെയ്യുന്നു .. വളരെ  ലളിതമായ  അവതരിപ്പിക്കാവുന്ന  വിഷയം  ചിത്രത്തില്‍  കാണിക്കുന്ന  ഒരു  ചര്‍ച്ചയില്‍  പറയുന്നത്  പോലെ  'കഥാപാത്രങ്ങള്‍  ഒരു  ഘട്ടമെത്തുമ്പോള്‍  കഥാകൃത്തിന്റെ  കയ്യില്‍  നിന്നും  വഴുതിപോകുന്നു '... ഫഹധ്  അവതരിപ്പിക്കുന്ന  ചെറുതും  വലുതുമായ  രണ്ടു  നത്തോളികളെ   പ്രേക്ഷകന്  ബോധ്യമാകുന്ന  രീതിയില്‍  പരിചയപ്പെടുത്തുന്നതില്‍  സംവിധായകന്‍ വന്നു ചേരുന്ന പാളിച്ചയാണ്  'ഇതെന്തു  സിനിമ ' എന്ന്  സാധാരണ  പ്രേക്ഷകനെ  കൊണ്ടെങ്കിലും  ചിന്തിപ്പിക്കുന്നിടതെക്ക്  നയിച്ചത് ..
           അല്പം  നര്‍മം  കലര്‍ത്തി  മഹാഭാരതത്തിലെ  ഒരേട്‌  അവതരിപ്പിച്ച  വി  കെ  പി  യുടെയും  ശങ്കര്‍  രാമകൃഷ്ണന്റെയും  ശ്രമങ്ങള്‍  അഭിനന്ദനാര്‍ഹം  തന്നെ .. എന്നാല്‍  തുടക്കത്തില്‍  കാണിച്ച  ഈ  രംഗം  സിനിമയുമായി  ഏതു   തരത്തില്‍  ബന്ധപ്പെട്ടിരിക്കുന്നു  എന്ന്  സാധാരണ  പ്രേക്ഷകനെ  ധരിപ്പിക്കുന്നതില്‍  ആദ്യന്തം  ഇവര്‍  പരാജയപ്പെടുന്നു ..അത്  പോലെ  തന്നെ  മഞ്ഞില്‍  വിരിഞ്ഞ  പൂക്കള്‍  എന്നാ  ചിത്രവുമായ്‌ ഇതിലെ  കതാപത്രങ്ങല്കുള്ള  ആഴത്തിലുള്ള  ബന്ധം  പുതിയ  പ്രേക്ഷകനെയെങ്കിലും  ബോധ്യപ്പെടുത്തുന്നതിലും  ഇവര്‍   വിജയിക്കുന്നില്ല ...
         എനിക്ക്  മനസ്സിലായത്‌ :
ആയുധ  വിദ്യ  പരിശീലിക്കാന്‍  കയ്യില്‍ വാച്ച് കെട്ടിയ ധ്രോനരും  ശിഷ്യന്മാരും  വനത്തിലെത്തുന്നു .. മരകൊമ്പില്‍  കെട്ടിയിട്ട  വെല്‍വെറ്റ്  കൊണ്ടുണ്ടാകിയെ  പക്ഷിയെ  കാണുന്നുണ്ടോ  എന്നാ  ദ്രോണരുടെ  ചോദ്യത്തിനു  ആനപിണ്ടാതിന്റെ  മണം   മാത്രം കിട്ടിയ  ലഡ്ഡു തിന്നുന്ന  ഭീമനും   പക്ഷിയെ  കണ്ടെങ്കിലും തന്റെ ഉത്തരം കൊണ്ട്  ഗുരുവിനെ ത്രുപ്തിപെടുത്താനവാത്ത്ത  സുയോധനനും തോറ്റു നില്‍കെ  നത്തോലി  എന്ന്  സുയോധനന്‍  വിളിച്ചു  പരിഹസിക്കുന്ന  അര്‍ജുനന്‍  പക്ഷിയെ  അംബെയ്തു  വീഴ്ത്തി  പരീക്ഷണത്തില്‍  വിജയിക്കുന്നു  .. അങ്ങനെ വല്യ നത്തോലിയായി മാറിയ ഇതേ  അര്‍ജുനന്‍  5000 വര്‍ഷങ്ങള്‍ക്കു  ശേഷം  മഞ്ഞില്‍  വിരിഞ്ഞ  പൂക്കള്‍  എന്നാ  ചിത്രത്തിന്റെ  നൂറാം  ദിനം  പ്രദര്‍ശനതിനിടെ  നരേന്ദ്രന്‍  എന്നാ  വില്ലന്റെ  പെര്ഫോമാന്സു  കണ്ടു  ഗര്‍ഭ  പാത്രതിലിരുന്നു  കയ്യടിച്ചു  അമ്മയില്‍ പ്രസവ  വേധനയുണ്ടാക്കികൊണ്ട്   പുതിയ യുഗത്തില്‍ പുതിയ ഒരു പക്ഷിയെ വീഴ്ത്താന്‍ നതോളിയായി ജന്മമെടുക്കുന്നു.. ... അന്നേ  ദിനം  ജനിച്ചു  ഒരു  ഫ്ലാറ്റിന്റെ  കെയര്‍  ടെയ്കാര്‍  ആകാന്‍  5000 വര്ഷം  മുന്പ്  വിധിക്കപെട്ട  അര്‍ജുനന്‍  വിധിപ്രകാരം  ഫ്ലാടിലെത്തുന്നതും  അവ്ടെയുള്ള  പ്രഭ  എന്നാ കിളിയുടെ  നത്തോലി  വിളിക്കും പെരുമാറ്റത്തിനും    മുന്‍പില്‍  അപമാനിതനാകുന്ന അവസ്തയിലെക്കെത്തുന്നതും  അതിനെ  മറികടക്കാന്‍  എഴുത്തുകാരനും  കൂടിയായ പ്രേം  കൃഷ്ണന്‍   കുറവുകള്‍ എതുമില്ലാത്ത  ഗര്‍ഭ പാത്രത്ത്തിളിരിക്കവേ അവനെ സ്വാധീനിച്ച അവന്റെ ഉള്ളില്‍ ആഴ്നിറങ്ങിയ നരേന്ദ്രന്‍ എന്നാ വില്ലന്‍ കഥാപാത്രത്തിനു  തന്റെ രൂപ സാധൃശ്യാം നല്‍കി ശ്രിഷ്ടിക്കുന്നതും തുടര്‍ന്ന് അവളുടെ കീഴ്പെടുത്താന്‍ നടത്തുന്ന ശ്രമവുമാനു സിനിമ   .( പ്രഭ പ്രേം കൃഷ്ണന്‍ നരേന്ദ്രന്‍ ഇവ മഞ്ഞില്‍ വിരിഞ്ഞ പൂകളില്‍ യതാക്രമം പൂര്‍ണിമ ,ശങ്കര്‍ ,മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍. അത് ഈ ചിത്രത്തിലും ഉപയോഗിക്കുന്നു)
           പ്രശസ്ത  സൈകോ  അനലിസ്റ്റായ  ഫ്രോയിഡിന്റെ  വാക്കുകളെ  മുഖവിലക്കെടുത്ത്  ശ്രിഷ്ടിക്കപെട്ട  കഥാപാത്രമാണ്  പ്രേമ്കൃഷ്ണന്‍  എന്നാ  ഫഹധിന്റെ  കഥാപാത്രം .. മനുഷ്യന്റെ  മോഹങ്ങളും  മോഹഭംഗങ്ങലുമാനു   അവന്റെ  സര്‍ഗാത്മകതയെ  ഉണര്‍ത്തുന്നത്  എന്നാണു  ഫ്രോയിഡ്  പറഞ്ഞത് .. ആ  രീതിയില്‍  തനിക്കു  പ്രണയം  തോന്നിയ  പെണ്‍കുട്ടി  പ്രേം  കൃഷ്ണനെ  വെറും  നത്തോളിയായി  താഴ്ത്തി കെട്ടുമ്പോള്‍ അവളോടൊപ്പം ഉയര്‍ന്നു അവളുടെ ഈഗോയെ മറികടക്കാനുള്ള പ്രേമ്ക്രിഷ്ണന്റെ ഈഗോയുടെ അവന്റെ ഉപബോധ മനസ്സില്‍ മറഞ്ഞു കിടന്നിരുന്ന നരേന്ദ്രന്‍ എന്നാ കഥാപാത്രത്തെ കൊണ്ട് സാധ്യമാക്കുന്നത്... തനിക്കില്ലാതെ പോകുന്ന കുറവുകള്‍ കഥാകൃത്ത്‌ നരേന്ദ്രനില്‍ കണ്ടെത്തുകയാണ്... അത്തരത്തില്‍ തന്റെ വികാരങ്ങളെ ഒരു പരിധി വരെ തുറന്നു വിട്ടു സുഖം കണ്ടെത്തുകയാണ് ഇതിലെ നായകന്‍..
           ഭയം  മരണം  പ്രണയം  എന്നാ  മൂന്ന്   തലങ്ങളിലൂടെയാണ്  സിനിമയിലെ  കഥാകൃത്ത്‌  തന്റെ  കഥയെ  അവതരിപ്പിക്കുന്നത്‌ ... അത്തരത്തില്‍  അവതരിപ്പിക്കുമ്പോള്‍  ഒരു  ഘട്ടത്തില്‍  സിനിമയും  കഥയും  കഥയിലെ  കഥാപാത്രങ്ങളും  ഒന്നായിതീര്‍ന്നു   ഈ  മൂന്നു  തലങ്ങളിലൂടെ  സഞ്ചരിക്കുന്നു ... എന്നാല്‍  സിനിമയിലെ  കഥാപാത്രങ്ങളും  കഥയിലെ  കഥാപാത്രങ്ങളും  സങ്കമിക്കുന്നിടത്   ചിത്രം  തീര്‍ത്തും  പ്രേക്ഷകന്  അന്യമാവുന്നു .രണ്ടാം പകുതിയില്‍ പ്രേക്ഷകന്‍ കാണുന്ന നരേന്ദ്രന്‍ തന്റെ തന്നെ ഉള്ളിലെ ശക്തിയാര്‍ജി ച്ച രൂപമാണ് എന്ന് പ്രേക്ഷകന് ഒരു ഘട്ടത്തിലും ബോധ്യമാവുന്നില്ല..  
      പ്രേമിന്റെ അമ്മയ്ക് ലീല കൃഷ്ണന്‍ മുതലാളിയുമായുള്ള  ബന്ധം  ഏതു തരത്തിലാണ് എന്ന് സ്പഷ്ടമാക്കുന്നില്ല... എന്നാല്‍ നരേന്ദ്രന്‍ എന്നാ കഥാപാത്രത്തെ ലീല കൃഷ്ണന്റെ മകനായി അവതരിപ്പിക്കുന്നതിലൂടെ വി കെ പി അത് തന്നെയാണോ പറയുന്നത് എന്ന് ഉറപ്പികാനുമാവുന്നില്ല. രണ്ടു രംഗങ്ങളില്‍ മാത്രം വന്നു പോകുന്ന  രിമ കല്ലിങ്ങല്‍ ക്ലൈമാക്സ് രംഗത്ത് പെട്ടന്ന് പ്രത്യക്ഷപ്പെടുന്നതും ആശയക്കുഴപ്പമുണ്ടാകുന്നു...
          ചിലയിടങ്ങളില്‍  ഉണ്ടാകുന്ന  ഇഴച്ചില്‍  കഥയുടെ  അസ്പഷ്ടതയ്കു  പുറമേ  പ്രേക്ഷകനെ  വലക്കുന്നു ... എന്നാല്‍ നര്‍മത്തില്‍  പൊതിഞ്ഞു ഫഹധിന്റ്റ്  മികച്ച പ്രകടനതോടൊപ്പം മികച്ച   ചായഗ്രഹനവും  എടിടിങ്ങും  ഉള്‍പെടെ   വേറിട്ട  രീതിയില്‍  സഞ്ചരിക്കുന്ന  ഈ  ചിത്രം  കണ്ടിരിക്കാവുന്ന  ചിത്രം  തന്നെയാണ് ...

No comments:

Post a Comment