Pages

Saturday, 16 March 2013

ithu pathiramanal review


                                             ഇത് പാതിരാമണൽ :ഒരു നാലാംകിട പ്രതികാര കഥ

മികച്ച കഥയുടെ മിന്നലാട്ടങ്ങൾ പ്രകടമാക്കിയെങ്കിലും പ്രേക്ഷകനെ കബളിപ്പിച്ചു ഒരു നാലാംകിട പ്രതികാര കഥ പറയുകയാണ്‌ ഇത് പാതിരാമണൽ എന്ന  എം പദ്മകുമാർ ചിത്രം.. വിജയിച്ചില്ലെങ്കിലും വിസ്മയിപ്പിച്ച വാസ്തവം എന്നാ ചിത്രത്തിന്റെയും ശിക്കാർ എന്നാ മോഹന ലാൽ ചിത്രത്തിന്റെയും സംവിധായകനാണ് ഈ ചിത്രവും ഒരുക്കിയത് എന്ന് വിശ്വസിക്കുക പ്രയാസം തന്നെ..വാസ്തവത്തിനും ദേശീയ തലത്തിൽ തന്നെ ശ്രധിക്കപെട്ട തലപ്പാവ് പോലൊരു ചിത്രത്തിനു തിരക്കതോരുക്കിയ ബാബു ജനാര്ദ്ധനൻ ആണ് ഈ ചിത്രത്തിനു തിരക്കഥ ഒരുക്കിയത് എന്ന് കൂടി അറിഞ്ഞു തിയേറ്ററിൽ എത്തിയ പ്രേക്ഷകനെ തീര്ത്തും നിരാശപ്പെടുത്തും ഈ ചിത്രം..സംവിധായകനും തിരക്കഥാകൃത്തും കയ്യൊഴിഞ്ഞ ഒരു ചിത്രം തന്നെയാണ് പാതിരാമണൽ.. നായക വേഷത്തിൽ ആദ്യം ജയസുര്യയെയും പിന്നീട് പ്രിത്വിയെയും തീരുമാനിക്കുകയും ഒടുവില നറുക്ക് വീഴുന്നത്  ഉണ്ണി മുകുന്ദനും .. . ശരിയായ രീതിയിൽ ഡയലോഗ് പറയാൻ വരെ അറിയാത്ത വോയിസ് മോഡുലേഷൻ തീരെ ഇല്ലാത്ത കുറഞ്ഞ പക്ഷം മുഖത്തെങ്കിലും ചെറിയ ഭാവങ്ങൾ വരുത്താനറിയാത്ത ഈ നായകനും ഈ ചിത്രത്തെ നശിപ്പിക്കുന്നതിൽ വലിയ പങ്കുണ്ട്...
               ആദ്യ സംഭാഷണത്തിൽ തന്നെ കഥയുടെ ഗതി പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്ന ചിത്രം കൂടുതലൊന്നും പ്രതീക്ഷികേണ്ട എന്നാ മുന്നറിയിപ്പ് കൂടിയാണ് നല്കുന്നത് .. ചിട്ടി കമ്പനി നടത്തുന്ന  ജോണിക്കുട്ടിയും അയാളുടെ ഭാര്യയും മകൻ എല്ധോയും ( ഉണ്ണി മുകുന്ദന)... ഒരു നാൾ ചിട്ടി തകരുന്നതും ജോനിക്കുട്ടിയെ കാണാതാവുന്നു.. ഭാര്യയും മകനും മാത്രം താമസിക്കുന്ന ഒറ്റപെട്ട സ്ഥലത്തുള്ള ആ വീടിനു പോലിസ് കാവൽ  എര്പ്പെടുതുന്നു... ആ കുടുംബത്തെ സംരക്ഷിക്കാൻ എത്തിയ ഷൌരിയാർ എന്നാ പോലീസുകാരൻ ജോണിയുടെ ഭാര്യയെ റേപ് ചെയ്യുന്നു...തിരിച്ചെത്തുന്ന ജോണിയും പോലീസുകാരനും തമ്മിലുള്ള സങ്കർഷത്തിൽ ജോണി മരിക്കുന്നു... അന്ന് മുതൽ അച്ഛനെ കൊന്നവനോടു പ്രതികാരം ചെയ്യാൻ കാത്തിരിക്കുന്ന എല്ധോ അയാളുടെ വരവും കാത്തു പാതിരാമാനലിൽ എത്തുന്നതും അയാളുടെ മകളുമായി അടുക്കുന്നതും തുടര് സംബവങ്ങളുമാണ് കഥ..
           ഷൌരിയാരിനെ കൊല്ലാൻ നിരവദി അവസരങ്ങൾ ഉണ്ടായിട്ടും കൊല്ലാതെ വിടുന്നത് കാണുമ്പോൾ ഷേക്സ്പിയറുടെ പ്രശസ്ത നാടകമായ ഹാമ്ലെടിലെ കഥാപാത്രം അഭിമികീകരിക്കുനത് പോലുള്ള ഒരു പ്രതിസന്ധി എല്ധോ എന്നാ കതാപത്രത്തിനുമുണ്ടോ എന്ന് സംശയം തോന്നും.എന്നാൽ അതിനെ ന്യായീകരിക്കത്തക്കതയാ ഒരു രംഗം പോലും ചിത്രത്തിൽ ഇല്ല..ഉള്ള രംഗതിലകട്ടെ താൻ അഞ്ചാം വയസ്സില തന്നെ അയാളെ കൊല്ലാൻ വേണ്ടി ജയിൽ വളപ്പിൽ കാത്തിരുന്നു എന്നാണു പറയുന്നത്.. ഇനി പരസ്യത്തിൽ അവകാശപ്പെടുന്നതുപോലെ കൊള്ളുന്നവനും കൊല്ലപ്പെടുന്നവനും ഇടയിലുള്ള നിമിഷങ്ങളാണ് കാണിക്കാൻ ഉധെഷിചതെങ്കിൽ  ആ വികാരം കൊല്ലുന്നവന്റെ മുഖത്തോ പ്രകടമല്ല എന്ന് മാത്രമല്ല അത്തരം മികച്ച രംഗങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കെപ്പെടതെയും പൊയി.. എല്ധോ പാതിരാമാനലിൽ എത്തുന്നതും സാറയുമായുള്ള പ്രശ്നങ്ങളും എല്ധോയുടെ പെങ്ങളുടെ കല്യാണ രംഗവും ഏതാണ് ആദ്യം നടന്നത് എന്നാ കണ്ഫ്യൂഷനിൽ പ്രേക്ഷകനെ എത്തിക്കുന്നു.. എടിടിങ്ങിന്റെ കൃത്യമായ പാളിച്ച പ്രകടമാക്കുന്ന രംഗമാണ് അത്.. ജയസുര്യയുടെ അയൽവാസിയായ തമിഴന്റെ ഭാര്യയായി ആദ്യം ഒരു നടിയെ കാണിക്കുകയും പിന്നീടു വരുന്ന ഒരു രംഗത്തിൽ ശാരിയും അവതരിപ്പികുകയും ചെയ്യുമ്പോൾ  തുടക്കത്തിൽ സൂചിപ്പിച്ച തരത്തിലുള്ള സംവിധായകന്റെയും കതാക്രിത്തിന്റെയും അസാന്നിന്ധ്യമാണ് പ്രകടമാകുന്നത് ..ഒന്നോ രണ്ടോ തവണ മാത്രം വാ തുറക്കുന്ന ഭഗത്തിന്റെ കഥാപാത്രം നായകന് വേണ്ടി മരിക്കാൻ മാത്രമാണ് ചിത്രത്തിൽ എത്തുന്നത് എന്നുറപ്പാണ്.. 
                ഷൌരിയാരിനെ അവതരിപ്പിച്ച പ്രദീപ്‌ രാവത്  എന്നാ നടൻ  മാത്രമാണ് അല്പമെങ്കിലും ഭേദം.. രമ്യയുടെ കഥാപാത്രത്തെ രൂപപ്പെടുത്തുന്നതിൽ വന്ന പിഴവ് രമ്യ നംബീശന്റെ പ്രകടനത്തെ ബാധിച്ചു എന്ന് പറയാം... എന്നാൽ മനോഹരമായി കാമെറ കൈകാര്യം ചെയ്തു കുട്ടനാടിന്റെ ഭംഗി പ്രേക്ഷകനിൽ എത്തിച്ച ചായഗ്രാഹകാൻ മനോജ്‌ പിള്ള മാത്രമാണ് ഈ ചിത്രത്തിൽ ഷൈൻ ചെയ്യുന്നത്... കുഞ്ചനും ഷാലു മേനോനും ഭഗത്തും കിട്ടിയ വേഷം നന്നായി ചെയ്തിട്ടുണ്ട്.. `കൃത്യമായ ഒരു ഒഴുക്കില്ലാതെ ആർകോ വേണ്ടി അണിയിച്ചൊരുക്കിയ ഈ ചിത്രം അതുകൊണ്ട് തന്നെ വിജയിപ്പിക്കേണ്ടത് പ്രേക്ഷകന്റെ ബാധ്യതയല്ല... ഇത് പാതിരാമണൽ ബിലോ ആവരെയ്ജ് .....

No comments:

Post a Comment