സൗണ്ട് തോമ.. ഇതോ തോമ സ്റ്റൈൽ..ശരാശരി
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിലീപ് ചിത്രമാണ് സൌണ്ട് തോമ ദിലീപ് മുരിച്ച്ചുണ്ടുനായി, വൈകല്യം നേരിടുന്ന പുതിയ കഥപാത്രമായി പ്രേക്ഷകനെ സമീപിക്കുമ്പോൾ പ്രതീക്ഷകൾ വാനോളം ... ഹാസ്യം നന്നായി പറയാനറിയാവുന്ന ബെന്നി പി നായരമ്പലം തിരക്കതയയും കളർഫുൾ ഡയരെക്ടർ വൈശാക് സംവിധാനാവും നിർവഹിക്കുന്ന ചിത്രം ... എന്നാൽ ദിലീപിന്റെ മുച്ച്ചിറിയൊഴിച്ചു പതിവ് ഗിമ്മിക്കുകൾ മാത്രമാണ് പ്രേക്ഷകന് ഈ ചിത്രത്തിൽ കാണാനാവുക.. മുച്ചിറി കൊണ്ടുള്ള ഹാസ്യമാന് ഉധെശിച്ചതെങ്കിൽ അത്
പരമാവധി പ്രയോജനപ്പെടുത്താണോ അതിനു തക്ക സാഹചര്യങ്ങൾ ഒരുക്കാണോ ഒരു കൊമെടി എന്ടെർറ്റെയ്നെർ എന്നാ നിലയില ഇറക്കിയ ഈ ചിത്രത്തിന് സാധിച്ചിട്ടില്ല..
കുറെ കൊമെടി സ്കിറ്റുകൾ ഒരുമിച്ചു ചേർത്ത് വച്ചത് പോലെ അനുഭവപ്പെടുന്ന ആദ്യ പകുതിയും അൽപ സ്വല്പം കഥ പറഞ്ഞ രണ്ടാം പകുതിയും ചിത്രത്തിന്റെ ആശയ ദാരിദ്ര്യം വെളിവാക്കുന്നു.. 10 ഓ 15 ഓ മിനിട്ട് വീതമുള്ള കുറച്ചു കൊമെടി സ്കിറ്റുകൾ അതിൽ പൊട്ടുന്ന 3 ഓ 4 ഓ അമിട്ടുകൾ പൊട്ടാത്ത അതിലേറെ അമിട്ടുകളും ചേര്ത്ത് വച്ച് ഒരു സിനിമക്ക് വേണ്ട ഒഴുക്ക് ഇല്ലാതെ അവതരിപ്പിക്കപ്പെട്ടത് പ്രേക്ഷകനെ ബോറടിപ്പിക്കുന്നു.. ആദ്യ ഒരു മണിക്കൂറിൽ പറഞ്ഞധിലധികമോന്നും ഇന്റെർവൽ വരെ പിന്നീടുള്ള 30 മിനുത്തിൽ പറയാനും ഉണ്ടായിരുന്നില്ല..
കഥയുടെ വികാസം പതിവ് ട്വിസ്ടുകളിലൂടെയാണെങ്കിലും അക്ഷരാർത്തത്തിൽ തോമയുടെ പിതാവിലൂടെയാണ് കഥപറഞ്ഞു പോകുന്നത് എന്നത് മാത്രമാണ് ഇതിന്റെ പ്രത്യേകത ... അറു പിശുക്കനായ പിതാവിന് ജനിച്ചു പോയതിനാൽ ജീവിതം മുഴുവൻ വൈകല്യം പേറി നടക്കുന്ന തോമയും അയാളുടെ പ്രണയവും കുടുംബവും ഇതിനിടയിലേക്ക് വരുന്ന ചില പ്രശ്നങ്ങളുമാണ് തോമ പറയുന്നത്.. തന്റെ കഥാപാത്രത്തെ മനോഹരമാക്കാൻ ദിലീപ് മാക്സിമും എഫ്ഫെർട്ട് എടുക്കുന്നുണ്ട്.. എങ്കിലും എവിടെയൊക്കെയോ ഒരു 'കരുമാടിക്കുട്ടൻ ' മിന്നിമറയുന്നതും കാണാൻ കഴിഞ്ഞു.. ഒരു മികച്ച പ്രകടനം കാഴ്ച്ചവയ്കുമ്പോൾ തന്നെ നാമിതാ പ്രമോദിന്റെ ഭാവ പ്രകടനങ്ങൾ അനാവശ്യമായ ലോങ്ങ് ക്ലോസെ ഷോട്ട് എഡിട്ടിങ്ങിലൂടെ നഷ്ടമാവുന്നു.തോമയ്ടെ അച്ഛനായി സായി കുമാറിന്റെ ഗംഭീര പ്രകടനത്തിനും ഈ ചിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്..ഗാന രംഗങ്ങളിലുൾപ്പെടെ വളരെ കളർഫുള്ളയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.. കാമര കൊണ്ടുള്ള അഭ്യാസങ്ങൾക്ക് പ്രസക്തിയില്ലാത്തതിനാൽ കാമറ ശരാശരി പ്രകടനത്തിൽ ഒതുങ്ങി..
എത്ര പാടി പതിഞ്ഞ കഥയായാലും ദിലീപ് ചിത്രങ്ങൾ പ്രേക്ഷകനു നല്കുന്ന 'ഒരു മിനിമം ഗ്യാരന്റി ' ഈ ചിത്രവും പ്രേക്ഷകന് നല്കുന്നുണ്ട് എന്നാ കാര്യത്തിൽ തര്ക്കമില്ല.. അതുകൊണ്ട് തന്നെ ദിലീപിന്റെ സ്ഥിരം സ്റ്റൈലിലുള്ള ഒരു കൊമെടി എന്റർ റ്റെയ്നെർ ആസ്വദിക്കാൻ താല്പര്യമുള്ള ആരെയും ഈ ചിത്രം കൂടുതൽ ബോറടിപ്പിക്കില്ല.. സൌണ്ട് തോമ കണ്ടിരിക്കാം..
No comments:
Post a Comment