Pages

Tuesday, 7 May 2013

Bharya Athra Pora Review


        ഭാര്യ അത്ര പോര: ഈ ഭാര്യ മോശക്കാരിയല്ല... എബോവ് ആവറേജ്.

ഏതു ചിത്രം റിലീസ് ആയാലും ഫെയ്സ് ബുകിൽ കമ്മെന്റിട്ടു ചിത്രത്തെ തകർക്കാൻ ശ്രമിക്കുന്ന (നല്ലതിനെ തകർക്കാൻ ശ്രമിക്കാരില്ലെങ്കിലും കമന്റിടുന്ന ആളാണ് ഞാൻ) ലൈകുകൾക്കു കാത്തിരിക്കുന്ന  ന്യൂ ജെനരെഷനെ കുറ്റം പറഞ്ഞു ഓരോ സീനിലും ലൈക് നേടാൻ ശ്രമിക്കുമ്പോഴും കാലിക പ്രസക്തിയുള്ള ഒരു വിഷയം പറയുന്ന  ഗിരീഷ്‌ കുമാർ എന്നാ തിരക്കതകൃതിന്റെ  നല്ലൊരു ശ്രിഷ്ടി  തന്നെയാണ് ഭാര്യ അത്ര പോര..വെറുതെ ഒരു ഭാര്യ എന്നാ ചിത്രത്തിന്റെ നിഴൽ പോലും ഒരു സീനിൽ പോലും പതിക്കരുത് എന്നാ നിർബന്ധബുദ്ധി ഈ അക്കു അക്ബർ ചിത്രത്തിൽ പ്രകടമാണ്.. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സോഷ്യൽ നെറ്റ് വർക്ക്‌ സൈറ്റുകളിൽ അടയിരിക്കുന്ന പുതു തലമുറയും പഴയ തലമുറയും ഒരു പോലെ വിമർശന വിധേയമാക്കുകയാണ് ഈ ചിത്രം... 
            ഫെയ്സ്ബുകും മൊബൈൽ ഫോണും നമ്മുടെ ജീവിതത്തെയും കാഴ്ച്ചപാടുകളെയും എത്രത്തോളം മാറ്റിമറിക്കുന്നു എന്ന് രസാവഹമായി എന്നാൽ കാര്യത്തിന്റെ ഗൌരവം ചോർന്നു പോകാതെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിൽ... കേവലം നാവിൻ തുമ്പിൽ നിന്ന് ഉതിർന്നു വീഴുന്ന ആത്മാർഥതയുടെ സ്പർശമില്ലാത്ത വാക്കുകളെ താലോലിച്ചു  വിരൽ തുമ്പിൽ മാത്രം വിരിയുന്ന  ആ സ്നേഹം  തേടി ഇറങ്ങി പുറപ്പെടുമ്പോൾ നഷ്ടമാകുന്നത് കുടുംബ ബന്ധങ്ങളാണ് എന്ന് പറഞ്ഞു വയ്ക്കുകയാണ് ഗിരീഷ്‌ കുമാർ.. 
            നായകനല്ല ഒരു കുടുംബമാണ് ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത... ഓരോ വിഷയങ്ങളും ഒരു കുടുംബത്തെ ഏതു തരത്തിൽ ശിഥിലമാകും എന്നും അതിന്റെ പരിണിത ഫലങ്ങൾ എത്രത്തോളം ഭയാനകമായിരിക്കും വരച്ചു കാട്ടുകയാണ് ഈ ചിത്രം ചെയ്യുന്നത് .. ഒരു കുട്ടിയുടെ ഏറ്റു പറച്ചിലിലൂടെ കഥ പറയുന്ന ചിത്രം ഒരു കുടുംബത്തിലെ അച്ഛൻ അമ്മ മകൻ ബന്ധങ്ങളും അതിലെ വിള്ളലുകളും സമർത്ഥമായി അവതരിപ്പിക്കുന്നു..പത്രവാർത്തകളിലെ ചൂടേറിയ വിഷയങ്ങളെ പിന്തുടരുന്ന തിരക്കതക്രിത്ത് മദ്യപാനം തൊട്ടു പീഡനങ്ങളിൽ ഭാഗഭാക്കാവുന്ന കുട്ടികളുടെ മാനസികാവസ്ഥ എത്തരത്തിൽ രൂപം കൊള്ളുന്നു എന്ന് ഒരു കുടുംബത്തെ മാത്രം കേന്ദ്രീകരിച്ചു അവതരിപ്പിക്കുകയാണ് ഇവിടെ..
             ഒരു പക്ഷെ ആരും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് ഒരുക്കി പ്രേക്ഷകനിൽ ഒരേ സമയം അത്ഭുതവും ഞെട്ടലും ഉണ്ടാക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.. ഓരോ കുടുംബവും ജീവിതത്തിൽ പുലർത്തേണ്ട ധാർമികതക്കൊപ്പം എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്ന് ഓർമ്മിക്കാൻ ഉതകുന്ന ഒരു മികച്ച ക്ലൈമാക്സ് തന്നെയാണ് ചിത്രത്തിനു ലഭിച്ചത്...
               ഒരു നല്ല തിരക്കഥയെ ചിലപ്പോഴെങ്കിലും സംവിധായകാൻ കൈവിടുന്നുണ്ട്.. തുടക്കത്തിൽ ഉണ്ടായ ഒരു ഇഴച്ചിൽ ഒരു പക്ഷെ അതിന്റെ പ്രതിഫലനമാവം.. കുടിയനായുള്ള ജയറാമിന്റെ പ്രകടനം ചിലപ്പോഴെങ്കിലും ബൈജുവിനെ അനുകരിക്കുന്നതും ഒരു ഘട്ടത്തിൽ വളരെ പെട്ടന്ന് മദ്യപാനം നിര്ത്തി ജയറാം പ്രത്യക്ഷപ്പെടുന്നതും,മധ്യപിച്ച്ച ഘട്ടത്തിൽ പാടുന്ന ഒരു പാട്ട് ആദ്യം സ്പുടതയോടെ ഉച്ചരിച്ചു പിന്നീട് 'തോമ സ്റ്റൈലിൽ' മൂക്കിൽ കൂടി വരുന്നതും ആ നടന്റെ ശ്രധയില്ലമയെ ആണ് എടുത്തു കാണിക്കുന്നത്..' നോ ബോഡി ടെചിങ്ങ്സെ ' എന്നാ നിലപാടിൽ  ഇഴുകി ചേരൽ ആവശ്യമായ സീനുകളിൽ പോലും അതിനു തയ്യാറാകാത്ത  ഗോപിക അല്പം മടുപ്പിക്കുന്നുണ്ട്.. വെറുതെ ഒരു ഭാര്യയിൽ ഈ ജോഡി നല്കിയ ഒരു തൃപ്തി അതുകൊണ്ട് തന്നെ പ്രേക്ഷകന് ഈ ചിത്രത്തിൽ ലഭിക്കാനിടയില്ല..
                 ഒരു പക്ഷെ കാമറ കണ്ണായി മാറുന്ന കാഴ്ച ഈ ചിത്രത്തിൽ പ്രേക്ഷകന് വളരെ എളുപ്പത്തിൽ അനുഭവഭേധ്യമാകും.. കതാപാത്രത്തങ്ങളുടെ ഓരോ നോട്ടവും ചിത്രത്തിന്റെ മുന്നോട്ടുള്ള ഗതിക്കു വളരെ നിർനായകമായതുകൊണ്ട്  തന്നെ കാമരെയുടെ ചലനങ്ങൾ അത് സമർത്ഥമായി നിർവഹിക്കുന്നു.. ജയറാമിന്റെയും മകന്റെയും അഭിനയത്തെ ഇത് വളരെയേറെ സഹായിക്കുന്നതും കാണാം.. എഡിറ്റിംഗ് ശരാശരി നിലവാരം പുലർത്തിയപ്പോൾ ഗാനങ്ങൾ അത്ര ഇമ്പ്രേസ്സിവ് ആയില്ല... പക്ഷെ ഏതു കുറവുകളെയും മറികടക്കാൻ തക്ക പ്രസക്തമായ ഒരു വിഷയം ഉന്നയിക്കുന്ന ഒരു ചിത്രം എന്നാ നിലക്ക് എല്ലാ കുടുംബങ്ങല്ക്കും എല്ലാ സിനിമാ പ്രേമിക്കല്കും സംത്രിപ്തോയ്ടെ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രമായിരിക്കും ഭാര്യ അത്ര പോര.. ഭാര്യ അത്ര പോര അബോവ് ആവറേജ്..

No comments:

Post a Comment