Pages

Sunday, 25 August 2013

kalimannu review

                                     കളിമണ്ണ് : പാതി വെന്ത തിരക്കഥ (ശരാശരി 2.5/5)

കളിമണ്ണിൽ തീർത്ത ശില്പത്തിൽ നിന്ന് തുടങ്ങി അമ്മയാകാനുള്ള ഒരു സ്ത്രീയുടെ ആഗ്രഹവും അവൾ നേരിടുന്ന പ്രതിസന്ധികളിലും അവസാനിക്കുന്ന ചിത്രം പ്രേക്ഷകനെ പൂർണമായും ത്രിപ്തിപ്പെടുത്തുന്നില്ല എന്നിടത്താണ് പതിവ് മേനി പറച്ചിലിൽ നിന്ന് ഈ ബ്ലെസ്സി ചിത്രമെങ്കിലും തഴയപ്പെടുനത്.. ബാർ ഡാന്സരിൽ നിന്ന് ഐറ്റം ഡാന്സരായും പിന്നീട് സിനിമയിലെ നായികയായ് മാറുന്ന ഈ സ്ത്രീക് ഭർത്താവ് നഷ്ടപ്പെടുന്നതും പിന്നീട് ഒരു കുഞ്ഞിനായി കൊതിച്ചപ്പോൾ ആ കുഞ്ഞ് ലഭിക്കാനായി സ്വീകരിച്ച മാർഗം പരക്കെ വിമർശിക്കപ്പെടുകയും ചെയ്യുന്നു.. ഈ സാഹചര്യത്തെ അവൾ അതിജീവിക്കുന്നതും ഒരു കുഞ്ഞിനു ജന്മം നല്കുന്നതുമാണ് ബ്ലെസി ഈ ചിത്രത്തിലൂടെ പറയുന്നത്... 
             നിരവധി വിഷയങ്ങൾ കുത്തി നിറച്ചും  ഐറ്റെം ഡാൻസിന്റെ അതിപ്രസരവും കഥ പറച്ചിലിന്റെ വേഗവും കൊണ്ട് തീർത്തും വിരസമാകുന്ന ആദ്യ പകുതി തന്നെയാണ് ഒരു പക്ഷെ ഈ ചിത്രത്തെ കുറിച്ചു തീർത്തും നെഗറ്റീവ് ആയ ഒരു അഭിപ്രായ രൂപീകരണത്തിനു വഴിയൊരുക്കിയത്..പ്രസവ ശേഷം ശ്വേത അഭിനയിച്ച  ഐറ്റെം ഡാൻസർ പ്രേക്ഷകനെ ഏതെങ്കിലും തരത്തിൽ ഉത്തെജിപ്പിക്കുകയല്ല മറിച്ചു പ്രേക്ഷകനിൽ വെറുപ്പുലവാക്കുകയാണ് ചെയ്യുന്നത്.. തീർത്തും യോജിക്കാത്ത ആദ്യ പകുതിയിലെ ആ റോളിൽ  നിന്ന് ഗർഭ കാലത്ത് അഭിനയിച്ച രണ്ടാം പകുതിയിലെ ശ്വേതാ മേനോണ്‍ കഥാപാത്രം മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകനെ കയ്യിലെടുക്കുകയും ചെയ്യുന്നുണ്ട്.. ഒരു പക്ഷെ ബ്ലെസി ചിത്രത്തിന്റെ താളത്തിലെക്കുയരുന്ന രംഗങ്ങളിലൂടെ കടന്നു പോകുന്ന രണ്ടാം പകുതി മാത്രമാണ് പ്രേക്ഷകനെ അല്പമെങ്കിലും ആശ്വസിപ്പിക്കുന്നത്.. വളരെ റ്റെച്ചിങ്ങ് ആയാ ഒന്ന് രണ്ടു രംഗങ്ങൾ..വൃക്ക നല്കിയതിനു നന്ദി അറിയിക്കാൻ എത്തിയ കുടുംബം ബിജു മേനോന്റെ ഫോട്ടോയിൽ നോക്കി നില്കുന്നതും ആശുപത്രി കിടക്കയിൽ വച്ചു ശ്വേതയുടെ കാരക്റെർ ബിജു മേനോന്റെ കതാപത്രത്ത്തോട് യാത്ര പറയുന്ന രംഗവുമോക്കെ ഒരു ബ്ലെസി റ്റെച്ചൊടു തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.. തികഞ്ഞ യാതാർത്യ ബോധത്തോടെ അവതരിപ്പിക്കപ്പെട്ട ചാന്നെൽ ചർച്ചകളും വാർത്തകളും ഒരു വശത്ത് സിനിമയുടെ മാറ്റ് കൂട്ടുമ്പോൾ അതെ ചാന്നലുകളും ചാന്ണേൽ പ്രതിനിധികളും വിമര്ശിക്കപ്പെടുന്നു... ഒരു ഭാഗത്ത് മെത്രാനെ വിമർശനത്തിന്റെ മുൾമുനയിൽ നിർത്തി കന്യാമരിയത്തിലൂടെ അതിനു പരിഹാരം തേടുന്ന തിരക്കതക്രിത്തും ഈ ചിത്രത്തിൽ കാണാം..
                      മികച്ച ചായഗ്രഹനവും അതിലേറെ കലാ സംവിധായകനും സംവിധായകനും ചേർന്ന് ഒരു നല്ല ഇന്റീരിയർ ഡിസൈനറുടെ കരവിരുതോടെ ഒരുക്കിയെടുത്ത മുറികളും അതിന്റെ കളർ കോമ്പിനേഷനും ഒക്കെ മനോഹരമായിട്ടുണ്ട്... പ്രസവ രംഗം കാണിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി എഡിറ്റു ചെയ്തു യഥാർത്ത പ്രസവത്തിന്റെ വിഷമതകൾ പ്രേക്ഷകനിലെത്തിക്കുന്ന രംഗങ്ങളും നന്നായിട്ടുണ്ട്..
              അതെ സമയം ഒരു പൂർണ സ്ത്രീ പക്ഷ സിനിമയാണെങ്കിലും ശ്വേതാ മേനോണ്‍ എന്നാ നടിയുടെ ശരീരത്തെ  ചിലയിടത്തെങ്കിലും അനാവശ്യമായി ചൂഷണം ചെയ്യുന്ന സംവിധായകാൻ ഒരു പരിധി വരെ സിനിമയിലൂടെ അദ്ദേഹം ഉയർത്തികൊണ്ടു വരുന്ന സ്ത്രീ വിരുദ്ധതയുടെ ആൾരൂപമാകുകയും ചെയ്യുന്നിടത്താണ് കളിമന്നു പ്രേക്ഷകനിൽ നിന്ന് അകലുന്നത്.. അതുകൊണ്ട് തന്നെ ബ്ലെസ്സി ചിത്രത്തിന്റെ നിലവാരത്തിലേക്ക് ഉയര്ന്നിട്ടില്ല എന്നാ വിമര്ശനം മാത്രം പങ്കു വച്ചു താല്പര്യമുള്ളവർ കാണട്ടെയെന്നു പറഞ്ഞവാസാനിപ്പിക്കുന്നു.. ശരാശരി..2.5/5

No comments:

Post a Comment