Pages

Showing posts with label malayalam movies. Show all posts
Showing posts with label malayalam movies. Show all posts

Monday, 17 December 2012

mattini review



മാറ്റിനി : മികവിന്റെ മാറ്റിനി 

ഏതെങ്കിലും തരത്തില്‍ മലയാള സിനിമയുമായി ബന്ധപെടുത്തി കഥ പറഞ്ഞു അതില്‍ വ്യത്യസ്തത കണ്ടെത്താനുള്ള ഒരു ശ്രമം കഴിഞ്ഞ കുറെ നാളുകളായി മലയാള സിനിമാ ലോകത്ത് നില നില്‍കുകയാണ്‌...  പറഞ്ഞത് തന്നെ പാടി മടുപ്പുളവാക്കുന്ന അവസ്ഥയിലേക്ക് അതുകൊണ്ട് ചെന്നെതിക്കുകയും ചെയ്തു...എന്നാല്‍ അത്തരം കഥകളില്‍ നിന്നെല്ലാം വ്യത്യസ്തമായി മലയാള സിനിമ അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമാ രംഗത്ത്തകമാനം നിലനില്‍ക്കുന്നു എന്ന് കരുതപെടുന്ന അല്ലെങ്കില്‍ സംഭവിച്ച ചില ഇരുണ്ട യാതര്ത്യങ്ങളെ അനാവരണം ചെയ്യുകയാണ് അനീഷ്‌ ഉപാസന സംവിധാനം ചെയ്ത മാറ്റിനി എന്നാ ചിത്രം...
                 മൈഥിലിയുടെ സക്തമായ അഭിനയവും പുതുമുഖമെങ്കിലും  ശരാശരി നിലവാരത്തിലെക്കുയര്‍ന്ന മക്ബൂല്‍ സല്‍മാന്റെ പ്രകടനവും ചേര്‍ന്നപ്പോള്‍ ഒരിടവേളക്ക് ശേഷം കണ്ട ഒരു മികച്ച സിനിമയായി മറ്റിനി എന്നാ ചിത്രം മാറുന്നു..സിനിമാ നടനാകാന്‍ മോഹിക്കുന്ന മജീദിന്റെയും കുടുംബത്തിലെ പ്രശ്നങ്ങള്‍ കൊണ്ട് വീട് വിട്ടറങ്ങിയ പെണ്‍കുട്ടി അപ്രതീക്ഷിതമായി സിനിമ നടിയകുനതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം...തീര്‍ത്തും അപ്രതീക്ഷിതമായ വഴിയിലേക്ക് സിനിമ നീങ്ങുന്നതും അവരുടെ ജീവിതത്തില്‍ അത് സൃഷ്ടിക്കുന്ന ആഘാതം അതിന്റെ തീവ്രതയില്‍ തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ മികവു...
      രണ്ടു ജീവിതങ്ങളെ ഒരുമിച്ചു അവതരിപ്പിക്കുമ്പോള്‍ സംഭവിക്കാവുന്ന ചെറിയ പാളിച്ച ചിത്രത്തിന്റെ തുടക്കത്തില്‍ കല്ലുകടിയാവുന്നുന്ടെങ്കിലും പിന്നീടുള്ള ഓരോ രംഗവും കയ്യടക്കത്തോടെ കൈകാര്യം ചെയ്യാന്‍ സാധിച്ചതുകൊണ്ട് സിനിമ കണ്ടിറങ്ങുമ്പോള്‍ പോലും അല്പം നൊമ്പരം ഉള്ളില്‍ അവസെഷിപ്പിക്കാന്‍ ഇതിന്റെ അനിയരക്കാര്‍ക്ക് കഴിഞ്ഞു... pappinoyude ചായഗ്രഹന മികവു സിനിമയുടെ ധ്രിസ്യ ഭംഗി കൂട്ടുമ്പോഴും പലപ്പോഴും മക്ബൂലിനെ ടയലോഗ് പ്രസന്റേഷന്‍ വേളയില്‍ ഫോകസ് ചെയ്യാതെ പോകുന്നത്  ആ നടന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്...
                    ഒരു നല്ല ചിത്രം പരസ്യം ചെയ്യേണ്ട രീതിയിലല്ല മാറ്റിനി എന്നാ ചിത്രത്തിന്റെ പരസ്യം എന്നത് ചിത്രം കാണാനുള്ള ഫാമിലി പ്രേക്ഷകരുടെ വരവിനെ ബാധിക്കുന്നുണ്ട്...മൈഥിലിയുടെ ഐറ്റം ടാന്‍സ്‌ ഒരിക്കല്‍ പോലും അതിര് വിടുന്നില്ല എന്ന് മാത്രമല്ല ആ ഗാനവും നൃത്ത രംഗവും മനോഹരമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്...സിനിമ ആവശ്യപെടുന്നത് മാത്രമേ അതില്‍ കാണാനുള്ളൂ..പുതിയ കാലഘടം ആവശ്യപ്പെടുന്ന ജാഗ്രതകുരവിനെ പരിഹസിക്കുകയാണ് ഈ സിനിമ അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ക്ക് കണ്ടിരിക്കാവുന്ന മികച്ച ചിത്രമായിരിക്കും...

Thursday, 13 December 2012

chapters review


ചാപ്റ്റെഴ്സ്: 
         മനുഷ്യനില്‍ ഇനിയും അടങ്ങാത്ത ആര്‍തിയും സ്വാര്‍ത്ഥതയും വിഷയമാക്കി നാല് ചെറുപ്പക്കാരുടെ കഥ പറയുകയാണ്‌ ചാപ്റ്റെഴ്സ് എന്നാ മലയാള ചിത്രം..ഏറെ കേട്ട് പഴകിയതെങ്കിലും നോണ്‍ ലിനിയെര്‍ എടിടിങ്ങിന്റെ സാദ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി നവാഗതനായ സുനില്‍ ഇബ്രാഹിം  സംവിധാനം ചെയ്ത ചിത്രമാണ് ചാപ്റ്റെഴ്സ്.. അവസ്വസിനീയമായ കാര്യങ്ങള്‍ എന്ന് തോന്നിപോകുന്ന ആദ്യ ചാപ്റെരില്‍ നിന്ന് പിരിമുറുക്കവും അല്പം ഉധ്വെഗവും നിരക്കുന്ന പിന്നീടുള്ള മൂന്ന് ചാപ്റ്റെഴ്സു ചേര്‍ത്ത് വയ്ക്കുമ്പോള്‍ ആര്‍ക്കും കുറ്റം പറയാനാവാത്ത ഒരു ശരാശരി സിനിമയായി മാറുന്നു ചാപ്റെഴ്സ്.. 
          ആദ്യ രംഗങ്ങളില്‍ വല്ലാതെ ഇഴഞ്ഞു പോയതാണ് ചാപ്റ്റെഴ്സിനെ കുറിച്ച് എടുത്തു പറയാനുള്ള പോരായ്മ..എന്നാല്‍ അതിനെ മറികടന്നു കൊണ്ട് പിന്നീടുള്ള ഓരോ അദ്ധ്യായവും കാച്ചി കുരിക്കി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു... ഒരു പുതുമുഖ സംവിധായകന്‍ എന്ന് ഒരിക്കല്‍ പോലും തോന്നിപിക്കാത്ത വിധം വളരെ കയ്യടക്കത്തോടെ കഥ പറയാന്‍ സുനില്‍ ഇബ്രാഹിമിന് സാധിച്ചിട്ടുണ്ട്... ബസ്‌ രംഗങ്ങളില്‍ കേരളാ കഫേയിലെ ലാല്‍ ജോസ് സിനിമയെയും ആശുപത്രി സീനുകള്‍ ട്രാഫിക് എന്നാ ചിത്രത്തെയും പണത്തിന്റെ സഞ്ചാരം ഇന്ത്യന്‍ രുപീയെയും ഒര്മപ്പെടുത്തുന്നുവെങ്കിലും അതിന്റെ ആഖ്യാന രീതിയില്‍ വരുത്തിയ മാറ്റമാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്...ഒരു കുറ്റാന്വേഷണ സിനിമ പുലര്‍ത്തേണ്ട ജാഗ്രതയോടെ പല സീനുകളും കൈകാര്യം ചെയ്യാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്...
              നിവിന്‍ പൊളി ഹേമന്ത് ദര്മജന്‍ വിജീഷ് വിനീത് ഗൌതമി തുടങ്ങി ഒട്ടേറെ പുതുമുഖങ്ങലും സാദിക്ക് ശ്രീനിവാസന്‍  മുതല്‍ കെ പി എ സി ലളിതയും ഉള്‍പ്പെടെ വന്‍ താര നിര അണിനിരക്കുന്നുണ്ട് ഈ ചിത്രത്തില്‍...   ആവശ്യമായ ദ്രിശ്യങ്ങള്‍ കാമെരയില്‍ ഒപ്പിയെടുക്കാനും മികവുറ്റ നിരവധി മുഹൂര്‍ത്തങ്ങള്‍ ഒരുക്കാനും കൃഷ്‌ കൈമള്‍  എന്നാ ചായാഗ്രാഹകന് സാധിച്ചിട്ടുണ്ട്.. ഒരികല്‍ പോലും കൈ വിട്ടു പോകാതെ സിനിമയെ കൂറ്റിയിനക്കി സംവിധായകനോട് തിരക്കതാക്രിതിനോടും ചേര്‍ന്ന് പോകാന്‍ എടിടര്‍ എന്നാ നിലയില്‍ വി സാജന് കഴിഞ്ഞിട്ടുണ്ട്..2012 ന്റെ ഭാഗ്യം തേടി കൂടുതല്‍ ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തുന്നതും സിനിമകള്‍ മത്സരിച്ചു റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറെടുക്കുന്നതും ചാപ്റ്റെഴ്സ് പോലുള്ള സിനിമകളുടെ വിജയത്തെ ബാധിക്കുന്നുണ്ട്... കഴിഞ്ഞ ആഴ്ച ഇറങ്ങിയ നാല് ചിത്രങ്ങളില്‍ അല്പം വ്യത്യസ്തതയുമായി കഥ പറഞ്ഞ ഈ കൊച്ചു ചിത്രമാണ് നിലവാരം പുലര്‍ത്തിയത്‌...   അതുകൊണ്ട് തന്നെ ആര്‍ക്കും പണം നഷ്ടമില്ലാതെ കണ്ടിരങ്ങാവുന്ന ചിത്രമാണ് ചാപ്റ്റെഴ്സ്..

Tuesday, 11 December 2012

THE HITLIST: REVIEW


ദി ഹിറ്റ്‌ലിസ്റ്റ് : ബാല കളിച്ചത് അനാവസ്യശോട്ടുകള്‍ 
       ബാല എന്നാ നടന്‍ ആദ്യമായി സംവിധാനം ചെയ്തു നിര്‍മിച്ചു ബാലയുടെ തന്നെ പ്രോടെക്ഷന്‍ കമ്പനി വിതരനത്തിനെതിച്ച ഹിറ്റ്‌ ലിസ്റ്റ് എന്നാ ചിത്രം പ്രേക്ഷക ശ്രദ്ധ നേടാതെ പോയി...പുതിയതായി ഒന്നും പറയാനില്ലാത്ത ചിത്രം പോലീസുകാരെ കൊലപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ച ഒരു കൊലയാളിയെ തേടി വിക്രം രതോദ് എന്നാ പോലീസുകാരന്റെ അന്വേഷണ kathayaanu പറയുന്നത്... തുടക്കത്തില്‍ സമകാലീന സംഭവങ്ങളുടെ ദ്രിസ്യം പകര്‍ത്തിയ കാമെറ പിന്നീട് അനാവശ്യ ശോട്ടുകളിലെക്കും ബാലയുടെ തന്നെ പലതരത്തിലുള്ള പോസുകള്‍ കാനിക്കനുമായി ഒതുങ്ങുമ്പോള്‍ പലപ്പോഴും സിനിമ അനാവശ്യമായ വലിച്ചു നീട്ടളിലേക്ക് കടക്കുന്നു...
       ഒരു ഹിന്ദി ചിത്രത്തിന്റെയോ അമല്‍ നേരധ് ചിത്രത്തിന്റെയോ അവതരണ രീതി കൈകൊണ്ടു വയലന്‍സ് രംഗങ്ങളിലും മറ്റു പല രംഗങ്ങളിലും ഡാര്‍ക്ക്‌ നിറങ്ങളെ കൂടു പിടിച്ചാണ് ബാല കഥ പറഞ്ഞിരിക്കുന്നത്...കഥാഗതി മനസ്സിലാക്കാന്‍ പ്രേക്ഷകന് ഏറെ കഷ്ടപെടെണ്ടി വന്നതും ഒരു ഇന്‍വെസ്ടിഗേശന്‍   ത്രില്ലെര്‍ എന്നാ നിലക്ക് ഉയരുന്ന ഒരു തിരക്കഥയോ സംഭാഷണ രീതിയോ കഥയില്‍ കാണാതെ പോയതും അന്വേഷണ രംഗങ്ങള്‍ ഇല്ലതെപോയതും ചിത്രം മറ്റു മേച്ചില്‍ പുറങ്ങള്‍ തേടിയതും ഒടുവില്‍ കുറ്റവാളി വളരെ എളുപ്പത്തില്‍ കയ്യില്‍ അകപ്പെടുകയും ചെയ്തപ്പോള്‍ പ്രേക്ഷന്‍ പ്രതീക്ഷിച്ച പലതും ഇല്ലാതെപോയി...
          ഒരു അന്വേഷണാത്മക സിനിമയെ സംബന്ധിച്ച് അതിന്റെ എഡിറ്റിംഗ് വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്...ആവശ്യമായ പലസ്ഥലങ്ങളിലും ചിത്രം പെട്ടന്ന് വെട്ടിമുരിക്കപെട്ടപ്പോള്‍ ആവശ്യമായ പലയിടത്തും വെട്ടിമുരിക്കല്‍ ഇല്ലാതെയും പോയി..ഇതിനു മുന്‍പും സംജെത് മുഹമ്മദിന്റെ എഡിറ്റിംഗ് നിലവാരതിനോത്ത് ഉയര്‍ന്നിട്ടില..
              മോഹന്‍ ലാലിന്‍റെ  സബ്ദത്തിനും താരബാഹുല്യത്തിനും ചിത്രത്തിനു എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ല ഉണ്ണി മുകുന്ദനും നരേനുമൊക്കെ വെറുതെ വന്നു പോയപ്പോള്‍ ചിത്രത്തിന് അതിന്റെ പോസ്റ്ററില്‍ ഉപയോഗിക്കാന്‍ ഒരു മുഖം കിട്ടി എന്നതില്‍ കവിഞ്ഞു മറ്റു നേട്ടങ്ങളൊന്നും ഉണ്ടായില്ല...സംസാര ശേഷിയില്ലാത്ത ദ്രുവ്വിന്റെ അഭിനയം വളരെ മികച്ചു നിന്ന് ..മറ്റുള്ള കതാപത്രങ്ങല്കൊന്നും ആവശ്യത്തിനു പ്രാധാന്യം കിട്ടാതെ പോയപ്പോള്‍ ബാല തനതു ശൈലിയില്‍ തന്റെ കഥാപാത്രത്തെ ചെയ്തു തീര്‍ത്തു...സ്വന്തമായ് ഒരിടം തേടി ബാല നടത്തിയ ഈ സിനിമ  അനാവസ്യ ഷോട്ടുകളിലൂടെ പ്രേക്ഷകനെ തീര്‍ത്തും നിരാശപ്പെടുത്തി..