Pages

Monday, 17 December 2012

mattini review



മാറ്റിനി : മികവിന്റെ മാറ്റിനി 

ഏതെങ്കിലും തരത്തില്‍ മലയാള സിനിമയുമായി ബന്ധപെടുത്തി കഥ പറഞ്ഞു അതില്‍ വ്യത്യസ്തത കണ്ടെത്താനുള്ള ഒരു ശ്രമം കഴിഞ്ഞ കുറെ നാളുകളായി മലയാള സിനിമാ ലോകത്ത് നില നില്‍കുകയാണ്‌...  പറഞ്ഞത് തന്നെ പാടി മടുപ്പുളവാക്കുന്ന അവസ്ഥയിലേക്ക് അതുകൊണ്ട് ചെന്നെതിക്കുകയും ചെയ്തു...എന്നാല്‍ അത്തരം കഥകളില്‍ നിന്നെല്ലാം വ്യത്യസ്തമായി മലയാള സിനിമ അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമാ രംഗത്ത്തകമാനം നിലനില്‍ക്കുന്നു എന്ന് കരുതപെടുന്ന അല്ലെങ്കില്‍ സംഭവിച്ച ചില ഇരുണ്ട യാതര്ത്യങ്ങളെ അനാവരണം ചെയ്യുകയാണ് അനീഷ്‌ ഉപാസന സംവിധാനം ചെയ്ത മാറ്റിനി എന്നാ ചിത്രം...
                 മൈഥിലിയുടെ സക്തമായ അഭിനയവും പുതുമുഖമെങ്കിലും  ശരാശരി നിലവാരത്തിലെക്കുയര്‍ന്ന മക്ബൂല്‍ സല്‍മാന്റെ പ്രകടനവും ചേര്‍ന്നപ്പോള്‍ ഒരിടവേളക്ക് ശേഷം കണ്ട ഒരു മികച്ച സിനിമയായി മറ്റിനി എന്നാ ചിത്രം മാറുന്നു..സിനിമാ നടനാകാന്‍ മോഹിക്കുന്ന മജീദിന്റെയും കുടുംബത്തിലെ പ്രശ്നങ്ങള്‍ കൊണ്ട് വീട് വിട്ടറങ്ങിയ പെണ്‍കുട്ടി അപ്രതീക്ഷിതമായി സിനിമ നടിയകുനതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം...തീര്‍ത്തും അപ്രതീക്ഷിതമായ വഴിയിലേക്ക് സിനിമ നീങ്ങുന്നതും അവരുടെ ജീവിതത്തില്‍ അത് സൃഷ്ടിക്കുന്ന ആഘാതം അതിന്റെ തീവ്രതയില്‍ തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ മികവു...
      രണ്ടു ജീവിതങ്ങളെ ഒരുമിച്ചു അവതരിപ്പിക്കുമ്പോള്‍ സംഭവിക്കാവുന്ന ചെറിയ പാളിച്ച ചിത്രത്തിന്റെ തുടക്കത്തില്‍ കല്ലുകടിയാവുന്നുന്ടെങ്കിലും പിന്നീടുള്ള ഓരോ രംഗവും കയ്യടക്കത്തോടെ കൈകാര്യം ചെയ്യാന്‍ സാധിച്ചതുകൊണ്ട് സിനിമ കണ്ടിറങ്ങുമ്പോള്‍ പോലും അല്പം നൊമ്പരം ഉള്ളില്‍ അവസെഷിപ്പിക്കാന്‍ ഇതിന്റെ അനിയരക്കാര്‍ക്ക് കഴിഞ്ഞു... pappinoyude ചായഗ്രഹന മികവു സിനിമയുടെ ധ്രിസ്യ ഭംഗി കൂട്ടുമ്പോഴും പലപ്പോഴും മക്ബൂലിനെ ടയലോഗ് പ്രസന്റേഷന്‍ വേളയില്‍ ഫോകസ് ചെയ്യാതെ പോകുന്നത്  ആ നടന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്...
                    ഒരു നല്ല ചിത്രം പരസ്യം ചെയ്യേണ്ട രീതിയിലല്ല മാറ്റിനി എന്നാ ചിത്രത്തിന്റെ പരസ്യം എന്നത് ചിത്രം കാണാനുള്ള ഫാമിലി പ്രേക്ഷകരുടെ വരവിനെ ബാധിക്കുന്നുണ്ട്...മൈഥിലിയുടെ ഐറ്റം ടാന്‍സ്‌ ഒരിക്കല്‍ പോലും അതിര് വിടുന്നില്ല എന്ന് മാത്രമല്ല ആ ഗാനവും നൃത്ത രംഗവും മനോഹരമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്...സിനിമ ആവശ്യപെടുന്നത് മാത്രമേ അതില്‍ കാണാനുള്ളൂ..പുതിയ കാലഘടം ആവശ്യപ്പെടുന്ന ജാഗ്രതകുരവിനെ പരിഹസിക്കുകയാണ് ഈ സിനിമ അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ക്ക് കണ്ടിരിക്കാവുന്ന മികച്ച ചിത്രമായിരിക്കും...

No comments:

Post a Comment