Pages

Sunday, 11 August 2013

Memories Review

                            മെമ്മറീസ് ....ഈ ഓർമയ്ക്ക് മധുരമുണ്ട്.. ജസ്റ്റ്‌ അബോവ് ആവറേജ് (2.7/5)


        നായക കഥാപാത്രത്തെ പ്രേക്ഷക മനസ്സിൽ പ്രതിഷ്ടിക്കുന്നതിലൂടെ  ശ്രുഷ്ടിച്ച്ചെടുത്ത്ത അതിവൈകാരികത ഫലപ്രദമായി ഉപയോഗിച്ചു കഥ പറയുന്ന ചിത്രമായതുകൊണ്ടാവനം പുതുമയുള്ള കഥയോ അന്വേഷണ രീതിയോ അല്ല ചിത്രം പിന്തുടരുന്നത് എങ്കിൽ കൂടി ഈ ചിത്രം പ്രേക്ഷകനെ ത്രിപ്തിപ്പെടുത്തുന്നതിനു കാരണം..കുറ്റാന്വേഷണവും കുടുംബ ബന്ധങ്ങളും ഇഴചെർത്തു പതിഞ്ഞ താളത്തിൽ കഥ പറയുന്ന ചിത്രമാണ് മെമ്മറീസ്..എന്നാൽ പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന തരത്തിൽ പോലിസ് ഓഫിസെഴ്സിനിടയിലുള്ള പ്രൊഫെഷണൽ ജെലെസിയെ ഫലപ്രദമായി ഉപയോഗിച്ച് കഥ പറയുമ്പോൾ നായകൻറെ ഒരു നോട്ടം ഒരു പുതിയ ചുവടു വയ്പ്പ് ഓരോ വിജയങ്ങളും പ്രേക്ഷ്കന്റെതാക്കി മാറ്റാൻ സംവിധായകന് സാധിച്ച്ചിടത്താണ് ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നത്.. സുരേഷ് കൃഷ്നയുടെയും പ്രിത്വി രാജിന്റെയും കഥാപാത്രങ്ങളുടെ സൂക്ഷമമായ അംഗ ചലനങ്ങള വരെ ഒപ്പിയെടുത്തു അവർക്കിടയിലെ മത്സരം പ്രേക്ഷകന് അനുഭവബെധ്യമാക്കുന്നതിനു സംവിധായകന് സാധിച്ചിട്ടുണ്ട് ..
                        തന്റെ സമീപകാലത്തെ മികച്ച  പ്രകടനം പ്രിത്വിരാജ് ഈ ചിത്രത്തിലും ആവർത്തിക്കുന്നുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത.. ആവർത്തന വിരസമായ പല ഗെസ്ചെഴ്സും വളരെ മികച്ച രീതിയിൽ ഒഴിവാക്കി കൊണ്ട് കഥാപാത്രത്തെ വ്യത്യസ്ഥമാക്കാൻ പ്രിത്വിരാജിനു സാധിച്ചിട്ടുണ്ട്.. സിനിമയിലുടനീളം പിന്തുടരുന്ന ഒരേ താളവും കുടുംബ ബന്ധങ്ങളിൽ തുടങ്ങി കുടുംബ ബന്ധങ്ങളിൽ അവസാനിപ്പിക്കുന്ന കഥാഗതിയും മനോഹരമായിട്ടുണ്ട്.. ജീവിതത്തിൽ അപ്രതീക്ഷിതമായി സംബവിച്ച ദുരന്തത്തെ പഴിച്ചു കൊണ്ട് അമിത മധ്യപാനത്തിനടിമപ്പെടുന്ന സാം അലെക്സ് എന്നാ പോലീസുകാരൻ ആ പ്രദേശത്ത് നടക്കുന്ന കൊലപാതക പരംബരകലെക്കുരിച്ച്ചു അന്വേഷിക്കാൻ ഇറങ്ങുന്നതാണ് സിനിമയുടെ ഇതിവൃത്തം..മികച്ച കാമറ വർകും എടിടുങ്ങും പശ്ചാത്തല സംഗീതവും ചേർന്നപ്പോൾ സിനിമ പ്രേക്ഷകന് മികച്ച ഒരു അനുഭവമാകുന്നു..
                   എന്നാൽ ചില സമയങ്ങളിലെങ്കിലും പ്രേക്ഷകന്റെ യുക്തിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട് ഈ ചിത്രം.. കൊലയാളി കൊല നടത്തുന്ന സ്ഥലങ്ങളെ ദൂരത്തിന്റെ അടിസ്ഥാനത്തിൽ സങ്കല്പ്പിച്ചെടുക്കുന്ന കുറ്റാന്വേഷക ബുദ്ധിയും കമ്പ്യൂട്ടർ പാസ് വേഡ് കണ്ടെത്തുന്ന ബുദ്ധിയും ഒരൽപം കടന്നു പോയില്ലേ എന്ന് സംശയിക്കേണ്ടി വരും.. പുതുമയില്ല എന്ന് പറയേണ്ടി വരുന്നത ചിത്രം പല മലയാള സിനിമകളെയും  ഓർമിപ്പിക്കുന്നു എന്നുള്ളതുകൊണ്ടാണ്.. പ്രൊഫെസ്ഷനൽ ജെലസിയ്ൽ  ദൌത്യവും മൂന്നാം മുറയും ബൈബിൾ വചനങ്ങളിൽ ഗ്രാൻഡ്‌ മാസ്റെരെയും പാസ് വേഡ് കണ്ടെത്തുന്ന രീതി ടൈഗേർ എന്നാ ചിത്രത്തെയും ചിത്രത്തിന്റെ ക്ലൈമാക്സ് ബി ഉണ്ണികൃഷ്ണൻ ചിത്രങ്ങളെയും ഓർമിപ്പിക്കുന്നു..( ചിത്രം കണ്ടു കൊണ്ടിരിക്കുമ്പോൾ മനസ്സിലൂടെ കടന്നു പോയ പേരുകളാണ് വികി പീടിയ അന്വേഷിച്ചു കണ്ടെത്തിയതല്ല..) 
                 എങ്കിലും സമീപകാല മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിൽ നായക കഥാപാത്രം പ്രേക്ഷക മനസ്സില് വളർന്നു വലുതാകുന്നതിലൂടെ പ്രേക്ഷകന് ലഭിക്കുന്ന സംതൃപ്തി അനുഭവിച്ചറിയാൻ താല്പര്യമുള്ള ആർകും വെറും കുറ്റന്വേഷനമെന്നു  പറഞ്ഞു തള്ളികലയാതെ ആസ്വദിക്കാവുന്ന ചിത്രമാണ് മെമ്മറീസ്...

Friday, 9 August 2013

pullipulikalum aattinkuttiyum review

              പുള്ളിപ്പുലിയും ആട്ടിന്കുട്ടിയും: കൊള്ളാം പക്ഷെ കൊള്ളില്ല.. ശരാശരി..(2.6 / 5)


             കല കലയ്ക്കു വേണ്ടിയെന്നു വാദിക്കുകയാണെങ്കിൽ 2 30 മണിക്കൂർ നേരം എന്റെർറ്റൈൻ ചെയ്യുന്ന ഈ ചിത്രത്തെ ഒരു ക്ലീൻ എന്റെർറ്റെയ്നെർ എന്നും അതല്ല ലാൽ ജോസ് ഉദ്ദേശിച്ചത് പോലെ  "തലച്ചോറ് കൊണ്ട് കാണ്ന്നവര്ക്കായി" കാര്യമായ കഥയോ സംഭവങ്ങളോ ഒന്നും കരുതി വയ്ക്കാത്ത ഒരു മോശം സിനിമയും ആകാം പുള്ളിപ്പുലി...ഇതിൽ ആദ്യം പറഞ്ഞ വാദത്ത്തോട് പൂർണമായും യോജിച്ചുകൊണ്ട് കാണുന്നവരെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ കൊച്ചു വലിയ(2മ്മനിക്ക്oor 45 മിനുട്ട്) ചിത്രം.. അവസാനത്തെ ഒരു 15 മിനുട്ട് വലിച്ചു നീട്ടൽ ശ്രിഷ്ടിക്കുന്ന മടുപ്പിനെ ഒഴിവാക്കി നിർത്തിയാൽ  ധ്വയാർത്ത പ്രയോഗങ്ങളുടെ അമിതമായ ഉപയോഗം ഇല്ലാതെ തന്നെ മികച്ച നർമ മുഹൂർത്തങ്ങൾ കൊർത്തിനക്കി പ്രേക്ഷകനെ ബോറടിപ്പിക്കാതെ കൊണ്ട് പോകുന്നുണ്ട് ഈ ചിത്രം..
              ഹ്യൂമറിന് വേണ്ടിയുള്ള നല്ല മുഹൂർത്തങ്ങൾ ശ്രുഷ്ടിച്ച്ചതിനോപ്പം അതിനു യോജിച്ച മികച്ച പശ്ചാത്തല സംഗീതമോരുക്കി ആ ഹ്യൂമറിന്റെ മാറ്റ് വർധിപ്പിക്കാനും ഈ ടീമിന് സാധിക്കുന്നുണ്ട്..ജോലിയും കൂലിയുമില്ലാതെ ഇത്തിക്കന്നികലായി ജീവിക്കുന്ന മൂന്നു ചേട്ടന്മാരും അമ്മയുമടങ്ങുന്ന ഒരു കുടുംബത്തിനു താങ്ങാവുന്ന ഒരു അനുജനും അവന്റെ പ്രണയവും ചേട്ടന്മാർ ശ്രുഷ്ടിക്കുന്ന പൊല്ലാപ്പുകലുമൊക്കെയായി രസാവഹമായി കഥ പറയുന്ന ചിത്രം തന്നെയാണ് പുള്ളിപ്പ്പുളികളും ആട്ടിന്കുട്ടിയും.. ഷിജുവും ഇർഷാധും ജോജുവും കുംചാക്കോ ബോബനും മീശമാധവന് ശേഷം ഹരിശ്രീയും ആവർത്തന വിരസമായ പ്രകടനം ഒഴിവാക്കി കൊണ്ട് സുരാജും മികച്ച പ്രകടനത്തോടെ നമിതയും പ്രേക്ഷകനിലെക്കെത്തുമ്പോൾ പൂർണമായും എഴുതി തള്ളാൻ കഴിയാത്ത ഒരു ചിത്രം തന്നെയാവും ഇത്..
         ഒരു ഇടവേളയ്ക്കു ശേഷം എസ് കുമാർ എന്നാ ചായഗ്രാഹകന്റെ പ്രതിഭ അടയാളപ്പെടുത്തുന്ന കുട്ടനാടിന്റെ മനോഹരധ്രിശ്യങ്ങൾ ചിത്രത്തെ മികവുറ്റതാക്കുന്നു.. വിധ്യാസാഗരിന്റെ ഒരു ഗാനമോഴിച്ച്ചു നിർത്തിയാൽ മറ്റൊന്നും പ്രേക്ഷകനെ സ്പർശിക്കാതെ പോകുമെങ്കിലും ഗാനരംഗങ്ങൾ ചിത്രീകരിക്കാനുള്ള ലാൽ ജോസിന്റെ കഴിവിനെ അഭിനന്ദിച്ചേ മതിയാവൂ.. രണ്ടു പ്രണയ ഗാനമുൽപ്പെടെ നാല് ഗാനങ്ങൾ മികച്ച രീതിയിൽ ധ്രിശ്യവൽക്കരിച്ച്ചിട്ടുന്ദ് ഈ ചിത്രത്തിൽ.. കൊമെടി രംഗങ്ങൾ സൂക്ഷ്മമായി വീക്ഷിച്ചാൽ സംവിധായക സ്പർശം വ്യക്തം.. 
         എങ്കിലും ചിലയിടങ്ങളിലെങ്കിലും മീശ മാധവനോ ലാൽ ജോസിന്റെ തന്നെ മറ്റെതോക്കെയോ ചിത്രങ്ങൾ കടന്നു പോകുന്നുണ്ടോ എന്ന് സംശയിച്ചാൽ കുറ്റം പറയാനാവില്ല.. മേരിക്കുണ്ടൊരു കുഞ്ഞാടിൽ ദിലീപ് അവതരിപ്പിച്ച കതാപത്രത്ത്തോട് പൂര്ണമായും സാധൃശ്യമുള്ള കഥാപാത്രമാണ് ഇതിൽ കുഞ്ചാക്കൊയ്ക്ക്.. അവസാന രംഗത്തിലെ ആൾകൂട്ടം പൂർണമായും മീശമാധവനെ ഓർമിപ്പിക്കുന്നു..എന്ത് തന്നെയായാലും യുക്തിയും തലച്ചോറിനെയും ഒഴിവാകികൊണ്ട് ഒരു ക്ലീൻ എന്റെര്റെയ്നെർ കാണണം എന്നഗ്രഹിച്ച്ചു കടന്നുവരുന്ന ഒരു പ്രേക്ഷകനെപ്പോലും ഈ ചിത്രം നിരാശപ്പെടുത്തില്ല.. ലോകത്ത് ഇന്നേവരെ ഇറങ്ങിയിട്ടില്ലാത്ത എന്നഭിപ്രായമില്ലെങ്കിലും ആരെയും നിരാശപ്പെടുതാത്ത ശരാശരി എന്റെര്റെയ്നെർ തന്നെയാണ് പുള്ളിപ്പുലിയും ആട്ടിന്കുട്ടിയും... 

Thursday, 8 August 2013

kadal kadannu oru mathukutty: review

                                കടൽ കടന്നു ഒരു മാത്തുകുട്ടി... ആരവങ്ങളില്ലാതെ...ശരാശരി..(2.5)

       സമീപകാല രഞ്ജിത്ത് സിനിമകളെ വ്യത്യസ്തമാക്കുന്ന ചേരുവകളുടെ വിന്യാസത്തിലെ പാകപ്പിഴ കൊണ്ട് മാത്രം അധികമാരാലും ആഘോഷിക്കപ്പെടാതെ പോകുന്ന ചിത്രമായിരിക്കും കടൽ കടന്നു ഒരു മാത്തുകുട്ടി..രഞ്ജിത്ത് ചിത്രങ്ങൾ പ്രെക്ഷകനു നൽകുന്ന പ്രതീക്ഷകൊത്ത് ഈ ചിത്രം ഉയരുന്നില്ല... എങ്കിലും അമിത പ്രതീക്ഷകളില്ലാത്ത പ്രേക്ഷകനെ ബോറടിപ്പിക്കാതെ കഥ പറയലിന്റെ വ്യത്യസ്തതയിലൂടെ പുതുമ ശ്രുഷ്ടിക്കാനും രണ്ജിത്ത്തിനു
സാധിക്കുന്നുണ്ട് ഈ ചിത്രത്തിൽ.. 
              ജെർമനിയിലെ മലയാളി അസോസിയേഷന്റെ 25ആം വാര്ഷികത്തോടനുബന്ധിച്ചു സിനിമാ താരങ്ങളെ ക്ഷണിക്കാൻ കേരളത്തിൽ എത്തുന്ന മാത്തുകുട്ടി കടന്നു പോകുന്ന വഴികളിലൂടെയാണ്‌ ചിത്രം വികസിക്കുന്നത്.. നാട്ടിൻ പുറത്തിന്റെ നന്മയും പ്രണയവും വിവാഹ ബന്ധങ്ങളും സൌഹൃദങ്ങളും ഒക്കെ കടന്നു വരുന്ന ലളിതമായ ഒരു സിനിമ തന്നെയാണ് ഇത്.. പക്ഷെ അദ്ധേഹത്തിന്റെ ചിത്രങ്ങളുടെ മുഖമുദ്രയായ ശുദ്ധ നർമത്തിന്റെ സ്ഥാനത്ത് കൃത്രിമമായി അത് ശ്രുഷ്ടിച്ച്ചെടുക്കാനുള്ള വ്യഗ്രത ഈ ചിത്രത്തിൽ പ്രകടമാകുന്നുണ്ട്.. ടിനി ടോമിന്റെ കഥാപാത്രം ഈ ചിത്രത്തിലെ അവിഭാജ്യ ഘടകമാണെങ്കിലും ആ കഥാപാത്രത്തെ ചിത്രത്തിന്റെ കൊമെടിക്ക് വേണ്ടി എന്ന് തോന്നിപ്പിക്കുന്ന പ്രകടനങ്ങൾ ബോറടിപ്പിക്കുന്നുന്ദ്.. അവസാന രംഗങ്ങളിലെ സ്ത്രീ ശക്തിയും സിനിമ അവസാനിപ്പിക്കുന്ന രീതിയും ഉൾകൊള്ളാൻ മംമൂക്കയുടെയോ  രണ്ജിതിന്റെയോ ആരാധകർക്ക് പോലും കഴിയില്ല..
         ബന്ധങ്ങളുടെ വലിപ്പം രഞ്ജിത്ത് കാണിച്ച സിനിമ കൂടിയാണ് ഇത് എന്ന് പറയേണ്ടി വരും.. തന്റെ സിനിമകളിൽ മുഖം കാണിച്ച ഒട്ടനവധി പേരെ കഥാപാത്രങ്ങളായി ഉള്കൊള്ളിക്കാൻ രഞ്ജിത്ത് ശ്രമിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്.. അത് തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്ര ബാഹുല്യം സൂചിപ്പിക്കുന്നത്.. ജർമ്മൻ കാഴ്ചകളിലേക്ക് അധികമൊന്നും കടന്നു ചെല്ലുന്നില്ലെങ്കിലും ആദ്യ രംഗങ്ങളിൽ ഒപ്പിയെടുത്ത ജർമ്മൻ ബന്ധങ്ങളും കാഴ്ചകളുംഒരു ഗാന രംഗത്തിൽ ഹര്രിശ്രീ അശോകനെ ഉമ്മ വയ്ക്കുന്ന മകന്റെ മനസ്സില് തട്ടുന്ന രീതിയിൽ ചിത്രീകരിക്കപെട്ട ക്ലോസ് അപ്പ്‌ രംഗവും മധു നീലകണ്ടന്റെ കാമരാ കണ്ണുകൾ നല്കിയ സമ്മാനമാണ്.. രഞ്ജിത്ത് സിനിമകളുടെ വേഗമറിഞ്ഞു എഡിറ്റ്‌ ചെയ്യപ്പെട്ട സിനിമയാണെങ്കിലും ചിലയിടങ്ങളിൽ അത് തൃപ്തി നൽകുനില്ല.. കഥാപാത്രത്തിന്റെ വലിപ്പ ചെറുപ്പമല്ല മറിച്ചു ചെറുതെങ്കിലും ആഴമുള്ള പ്രേക്ഷകൻ തിരിച്ചറിയുന്ന കതപാത്രങ്ങല ഒരുക്കി ഓരോ കഥ പാത്രത്തിനും അവരുടെതായ സ്ഥാനം നൽകിയ രഞ്ജിത്തിന്റെ    കഴിവ്  അഭിനന്ടിക്കപെടെണ്ടാതാണ്... മമ്മൂക്ക ഉള്പ്പെടെ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ റോള് ബങ്ങിയാക്കിയിട്ടുന്ദ്..
              അറിഞ്ഞു ചിരിക്കാനോ ലയിച്ചിരുന്നു ആസ്വധിക്കാണോ ഒന്നും സമ്മാനിക്കാത്ത എന്നാൽ ആരെയും അധികം ബോറടിപ്പിക്കാത്ത ഈ ചിത്രം അതുകൊണ്ട് തന്നെ ശരാശരിയിൽ ഒതുങ്ങുന്നു... ഒരു രഞ്ജിത്ത് ചിത്രത്തിന്റെ എല്ലാ സുഖവും സമ്മാനിക്കില്ലെങ്കിലും  നഷ്ടമില്ലാതെ കണ്ടിരങ്ങാം ഈ ചിത്രം... ശരാശരി..(2.5)

Monday, 8 July 2013

Buddy : Review

Buddy 

                        ബഡി : വലിയ ബഡായി...ബിലോ ആവറേജ് (2/5)

         മോഹൻ ലാലിനെ വച്ചൊരു ചന്ദ്രോത്സവം എടുക്കാൻ സാധിക്കാത്ത പാവം നിർമാതാക്കൾ പാവങ്ങളുടെ മോഹൻ ലാലിനെ വച്ചൊരു ചന്ദ്രോല്സവമെടുത്താൽ എങ്ങെനെയിരിക്കും? അതാണ്‌ അനൂപ്‌ മേനോൻ നായകനായ ബഡി.. ബഡിയെ ചന്ദ്രോൽസവത്തോടുപമിച്ച്ചത്  ചന്ദ്രൊൽസവത്തെ കോപ്പിയടിക്കുന്ന സിനിമ എന്നാ രീതിയിലല്ല മറിച്ചു പ്രേക്ഷകന് എത്തിപ്പിടിക്കാൻ സാധിക്കാത്ത വിധം സാരോപദേശവും വാക്കുകൾ കൊണ്ടുള്ള അമ്മാനമാട്ടവും കൊണ്ടാണെന്ന് മാത്രം.. അനൂപ്‌ മേനോൻ കടന്നു വരുന്നതോടു കൂടി ദിശമാരിയോഴുകുന്ന ചിത്രം പിന്നീടങ്ങോട്ട് പ്രേക്ഷകന് മുന്നിൽ കാഴ്ചവയ്ക്കുന്നത് അനൂപിന്റെ വൻ മാൻ ഷോ ആണ്.. വാക്കിലും നോക്കിലും ദയലോഗ് പ്രേസേന്റെഷനിലും മോഹൻ ലാലിനെ അനുകരിച്ചു തകര്ത്താടുകയായിരുന്നു അനൂപ്‌ ഈ ചിത്രത്തിൽ..
                 രാജ് പ്രഭാവതി മേനോണ്‍ എന്നാ സംവിധായകനും തിരക്കതക്രിത്തുമായ വ്യക്തിയുടെ ആദ്യം സംരംഭം എല്ലാ അർത്തതിലും പ്രേക്ഷകനെ നിരാശപ്പെടുത്തും... കഥയോ സിനിമയോ കൈ പ്പിടിയിൽ ഒതുക്കാനവാതെ പരുങ്ങുന സംവിധായകാൻ ഒരിക്കൽ പോലും പ്രേക്ഷകന്റെ പ്രതീക്ഷ കാക്കുന്നില്ല... അച്ചൻ മകൻ ബന്ദമാണോ അമ്മയും മകനും തമ്മിലുള്ള ബന്ദമാണോ സൌഹൃധമാണോ അല്ല അർറ്റിഫിഷ്യൽ ഇൻസെമിനെഷനും അതിലൂടെയുള്ള ബന്ദങ്ങലാണോ തന്റെ സിനിമയിലൂടെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നത് എന്ന് കൃത്യമായി പറയാൻ സംവിധായകന് കഴിയുന്നില്ല.. ഇതെല്ലാം ചേർത്തുള്ള അവിയൽ പരുവത്തിലുള്ള കഥ പ്രേക്ഷകനെ ബോറടിപ്പിക്കുകയും ചെയ്യുന്നു..സംഭാഷണങ്ങളിലെ അതി ബാവുകത്വതോടൊപ്പം സിനിമയിലെ രംഗ വിന്യാസത്തിലെ അപാകതകളും പ്രേക്ഷകനെ പരീക്ഷിക്കുന്നു.. 
             നിരാശപ്പെടുത്തുന്ന എടിടിങ്ങും ബോറടിപ്പിക്കുന്ന പശ്ചാത്തല സംഗീതത്തിനും ഇടയിൽ പ്രകാശ് കുട്ടിയോരുക്കിയ മനോഹര ദ്രിശ്യങ്ങൾ മാത്രമാണ് ചിത്രം ഏതെങ്കിലും തരത്തിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്.. മിതുൻ മുരളിയുടെയും അനുകരനമെങ്കിലും അനൂപിന്റെയും പ്രകടനവും പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്.. ആശ ശരത്ത് അമിതാഭിനയം നടത്തുമ്പോൾ ഒരമ്മയാകാൻ ഭൂമികയ്ക്കും കഴിയുന്നില്ല.. ആഖ്യാനത്തിലെ ആശയക്കുഴപ്പം ചിത്രത്തെ ആദ്യാവസാനം വേട്ടയാടുന്നു.. സീരിയസ്സാണോ കൊമെടിയാണോ ഇതെല്ലം ചേർന്ന മറ്റൊരു വെർഷനാണോ സംവിധായകാൻ ഉധെഷിച്ചതു എന്ന് വ്യക്തമല്ല .. വളരെ ഗൌരവത്തോടെ അവതരിപ്പിക്കപ്പെടുന്ന ആർറ്റിഫിഷ്യൽ  ഇൻസെമിനെഷൻ പിന്നീട് അതിന്റെ രേഖ കണ്ടെത്തുന്ന ഭാഗത്ത് യുക്തിയെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള കൊമെടിയായി മാറുന്നു.. ക്ലീഷേകൾ ആവശ്യമാകുന്ന രംഗങ്ങളിൽ ന്യൂ ജെനരെഷൻ സിനിമകൾ അടുത്ത കാലത്ത് സ്വീകരിക്കുന്ന അതെ അടവ് ഈ ചിത്രവും പയറ്റുന്നു.. ആക്ഷൻ രംഗത്തും മറ്റു പല രംഗങ്ങളിലും പഴയകാല സിനിമയെ അനുകരിക്കുന്നതും  അത്തരം ആവർത്തനങ്ങൾ പഴയകാല സിനിമ്നകളിലെത് പോലെയാണ് എന്ന് മുൻ‌കൂർ ജാമ്യമെടുക്കുന്ന തന്ത്രം..
       ന്യൂ ജെനെരേശൻ സിനിമകളുടെ അതുരു വിടലിനെ വിമർശിച്ച ബാലചന്ദ്ര മേനോൻ ഒരു ന്യൂ ജെനെരെഷൻ കഥാപാത്രമായി കടന്നു വരുന്നതും പ്രേക്ഷകനെ അതിശയിപ്പിക്കും ബാബു ആന്റണിയുടെ ചന്ദ്രൻ സിംഗ് ഒരു കൊമെടി കതാപത്രമാനെങ്കിലും ആ രീതിയിലുള്ള ഒരു സപ്പോർട്ട് അദേഹത്തിനു ചിത്രത്തിൽ ഒരിടത്തും ലഭിക്കുന്നില്ല.. അതുകൊണ്ട് തന്നെ മുന്നറിയിപ്പുകളെ അവഗണിച്ചു തിയെട്ടരിലെത്തിയെ എന്നെ പരീക്ഷിച്ച ഈ ചിത്രം എന്നെ പോലുള്ള മറ്റു പ്രേക്ഷകർക്കും ബാധ്യതയാവുന്നതുകൊണ്ട് സധൈര്യം അത് ഏറ്റെടുക്കാൻ  താല്പര്യമുള്ളവർക്ക് കണ്ടിരിക്കാം ബഡി.. ബിലോ ആവറേജ് (2/5)

Saturday, 29 June 2013

God for Sale : Review

    ഗോഡ് ഫോർ സെയിൽ; അടുക്കും ചിട്ടയുമില്ലാതെ............(ശരാശരി 2.3/5)

   സമൂഹത്തിൽ വർദ്ധിച്ചു വരുന്ന കപട സാന്ന്യാസിമാരുടെയും കപട ഭക്തന്മാരുടെയും  സാന്നിധ്യം ദുർബല ചിത്തനായ യുവാവിന്റെ ജീവിതത്തിലൂടെ അടുക്കും ചിട്ടയുമില്ലാതെ പറഞ്ഞു പോകുന്നു എന്നുള്ളതാണ് വിൽപ്പനയ്ക്ക് വച്ച ദൈവം പ്രേക്ഷകനെ പൂർണമായി ത്രിപ്തിപ്പെടുത്താതെ പോകുന്നതിനു കാരണം.. പലപ്പോഴും തിരക്കതാക്രിത്തുക്കൾ സംവിധാന രംഗത്തേക്ക് കടന്നു വരുമ്പോൾ സംഭവിക്കുന്ന പിഴവുകളാണ് ഈ നന്മയുള്ള ചിത്രത്തിനു വിനയാകുനത്.. ബാബു ജനാര്‍ദനൻ  ലിസമ്മയുടെ വീടിനു ശേഷം സാമൂഹ്യ പ്രസക്തമായ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഗോഡ് ഫോർ സെയിൽ..   
           ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ  കോര്ത്തിനക്കിയ  വലിയ ഒരു കാലയളവിനെ  രണ്ടേ കാൽ മണിക്കൂറിൽ ഒതുക്കാൻ ശ്രമിക്കുമ്പോൾ കഥയ്ക്ക്‌ സംഭവിക്കുന്ന തുടർച്ച്ച നഷ്ടമോ മടുപ്പോ ആണ് ചിത്രത്തിന്റെ പ്രസ്നമാകുന്നത്.. വിശ്വാസവുമായി ബന്ദപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതാണെങ്കിലും  മനസ്സിന്റെ ചാഞ്ചല്യമുള്ള യുവാവിനു സംബവിക്കവുന്നതാനെങ്കിലും കൂടി  ഒരു പാർടിയിൽ നിന്ന് മറ്റൊരു പാര്ടിയിലേക്ക് മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുന്ന സാഹചര്യങ്ങളെ തീവ്രതയോടെയോ യുക്തിയോടെയോ അവതരിപ്പിക്കാൻ കഴിഞ്ഞത ചിത്രത്തിന്റെ ധ്രിടത പലപ്പോഴും നഷ്ടമാകുന്നു.. പാതിരാമണൽ എന്നാ ചിത്രത്തിൽ തിരക്കതക്രിത്ത് സ്വീകരിച്ച അതെ നറേഷൻ  പാറ്റേണാണ് ഈ  ചിത്രത്തിലും പ്രേക്ഷകന് കാണാനാവും  പ്രധാന കഥാപാത്രത്തിന്റെ  വിവരണത്തിൽ കൂടിയാണ് ഈ ചിത്രത്തിലും കഥ പറയുന്നത്  .. പാതിരാമാനലിൽ സംഭവിക്കുന്ന കണക്കിലെ പിഴവ് ഈ ചിത്രത്തിലും സംവിധായകാൻ ആവര്ത്തിക്കുന്നു.. 1970 തുടങ്ങിയ കഥ 23 വര്ഷം കഴിയുമ്പോഴും 1990 ഇൽ  മാത്രമാണ് എത്തുന്നത്.. 1994 മുതൽ ഇങ്ങോട്ട് എത്ര കണക്കു കൂട്ടിയാലും കഥ 2013 ലേക്ക് എത്തില്ല..ഒരു പക്ഷെ ഈ കഥ 2010 ലോ മാറ്റോ പ്ലാൻ ചെയ്തത് കൊണ്ടാവണം 3വർഷത്ത്തിനടുത്ത് ഒരു ഗ്യാപ് എനിക്ക് അനുഭവപ്പെട്ടത്.. 
         കുഞ്ചാക്കോ ബോബന്റെയും സുരാജിന്റെയും മനസ്സിലൂടെ ഒരു കപട സന്ന്യാസിയുടെ പൂർവാശ്രമം വിവരിക്കുകയാണ് ഇതിൽ.... ഒരു കുട്ടിയെ ബലി കൊടുത്തതിനു അറസ്റ്റ് വരിക്കേണ്ടി വന്ന പൂർണാനന്ദ സ്വാമിയെ നുണ പരിശോധനയ്ക്ക് വിധേയനക്കുന്നതിലൂടെ അയാളുടെ വിശ്വാസങ്ങൾ കൊണ്ട് അയാളുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്..
                  സി പി എമ്മും ആർ എസ് എസ്സും ക്രിസ്ത്യൻ ഉപധേശിമാരുമൊക്കെ അതെ പേരിൽ ഈ ചിത്രത്തിൽ ചർച്ച ചെയ്യപ്പെടുന്നു.. 1970 കളെ അടയാളപ്പെടുത്തുന്ന സാംബശിവന്റെ  കതാപ്രസങ്ങവും ആ കാലഗട്ടവുമൊക്കെ മനോഹരമാക്കി തീര്ക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് ...കുഞ്ചാക്കോ ബോബാൻ സമീപ കാലത്ത് ചെയ്ത മികച്ച വേഷമാണ് ഇത്.. പ്രത്യേകിച്ച് പാസ്ടരുടെ റോള് കൈകാര്യം ചെയ്ത രീതിയും സംഭാഷണങ്ങളിൽ വരുന്ന മാറ്റത്തെ ശ്രദ്ധയോടെ അവതരിപ്പിക്കാൻ ശ്രമിച്ചതും അദ്ധേഹത്തെ വ്യത്യസ്തനാക്കുന്നു..പിഗ്മാനു ശേഷം ഗൌരവ സ്വഭാവമുള്ള കാരക്റെർ രോൾ സുരാജ് വെഞ്ഞാരും മൂടും മനോഹരമാക്കി.. പിന്നീട് എടുത്തു പറയേണ്ട പ്രത്യേകത കലാ സംവിധാനവും ചായഗ്രഹനവുമാനു.. 1970 കളിൽ തുടങ്ങി പുതിയ കാല ഗട്ടത്തിൽ  വരെ എത്തി നിക്കുന്ന കഥയിൽ ആ കാലഗട്ടങ്ങളെ പുനര്ജനിപ്പിച്ച്ച്ച കലാ സംവിധായകരും ഒന്ന് രണ്ടു രംഗങ്ങളിലോഴികെ പിഴവുകളില്ലാതെ കടന്നു വന്ന കാമറയും ചിത്രത്തെ സാങ്കേതികമായി മികച്ചതാക്കുന്നു.. കളരിങ്ങിൽ പുലര്ത്തിയ ജാഗ്രതയും നന്നായിട്ടുണ്ട്..
                അതോടൊപ്പം എടിടിങ്ങിലും തിരക്കഥയുടെയും സംവിധാനത്തിന്റെയും ബലഹീനതയിലും പൂർണതയിൽ എത്തിയോ എന്നാ സംശയം ബാക്കി നിർത്തുന്ന ചിത്രം ശരാശരി നിലവാരം മാത്രമേ പുലര്ത്തുന്നുള്ളൂ എന്ന് കരുതേണ്ടി വരും എങ്കിലും എല്ലാത്തരം പ്രേക്ഷകര്ക്കും ആസ്വദിക്കാവുന്ന ഒരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം എന്നാ നിലയില താല്പര്യമുള്ള ആര്ക്കും കണ്ടിരിക്കാം ഈ ചിത്രം..( അഭിപ്രായം എന്റെത് മാത്രം)..(ശരാശരി 2.3/5)

Monday, 24 June 2013

left right left

ലെഫ്റ്റ് റൈറ്റ് ലെഫ്റിന്റെ രാഷ്ട്രീയം.....  ഇടത്തും വലതുമല്ലെങ്കിൽ പിന്നെന്ത്..?????
   ഇടുത്തു പക്ഷ ബുദ്ധി ജീവികൾ എന്ന് സ്വയം നടിച്ചു ചാനൽ ചർച്ചകളിൽ സ്വതന്ത്ര മാധ്യമ പ്രവർതകനെന്നൊ രാഷ്ട്രീയ നിരീക്ഷകനെന്നോ ഉള്ള ലേബൽ ഒട്ടിച്ചു സി പി എമ്മിൽ നിന്ന് പുറത്താക്കപെട്ട  ഒരു കൂട്ടം ആളുകളുടെ നിലവിളി പോലെ അർത്ഥമില്ലതോടുങ്ങുന്ന നിലവിളി മാത്രമാണ് ഈ ചിത്രത്തിൽ മുരളീ ഗോപിയുടേതു... സി പി എമ്മിനെ നന്നാക്കാനായി യഥാർത്ത സി പി എമ്മുകാരാന് തങ്ങൾ എന്ന് വിളിച്ചു പറഞ്ഞു നടക്കുന്ന ഇക്കൂട്ടരുടെ ശബ്ദമാവുകയാണ് മുരളി ഗോപിയുടെ കഥാപാത്രവും.. റെവല്യൂഷൻ ഈസ് ഹോം മെയ്ഡ് എന്ന് വാചകത്തിനകത്തു മനസാസ്ത്രത്തെ കൂട്ട് പിടിച്ചു പുതിയ മാനങ്ങൾ തേടാനുള്ള മുരളി ഗോപിയുടെ ശ്രമങ്ങളെ അതെ നാണയത്തിൽ വിലയിരുത്തപ്പെടെണ്ടത് അത്യാവശ്യമാണ്..
          1960 കളും 70 കളും 80 കളിലുമായി മുരളീ ഗോപി ശ്രിഷ്ടിച്ചെടുക്കുന്ന ചരിത്രത്തിലാണ്  വർത്തമാന കാല വിവാദങ്ങൾ ചർച്ച ചെയ്യപ്പെടുന്നത് എന്ന് ഓര്ക്കണം .. പിണറായി വിജയനോടും വി എസ് അചുതാനന്ദനൊദും ഒരു മാധ്യമത്തിൽ വന്നത് ശരിയെങ്കിൽ സിമോണ്‍ ബ്രിറ്റൊയോടും സദ്രിശ്യമുള്ള കഥാപാത്രങ്ങളെ ശ്രിഷ്ടിച്ച്ച്ചതിലൂടെ വളരെ ശ്രദ്ധയോട് കൂടി സമകാലീന വിഷയങ്ങൾ ചര്ച്ച്ചക്കെടുക്കുന്ന ചിത്രം പനിതുയര്ത്തെണ്ട യഥാർത്ത ചരിത്രമാണ് തന്റെ തല്പ്പര്യങ്ങൽക്ക് അടിചെൽപ്പിക്കുന്നതിനു വേണ്ടി തള്ളിക്കളയുന്നത്.... 
   ചെറുപ്പത്തിൽ അച്ചന്റെ അനുജൻ കൊല്ലപ്പെടുന്നതും അത് അന്വേഷിച്ചിറങ്ങിയ അച്ചനായ ചാത്തുവും അതേ ശക്തികളുടെ കത്തിക്കിരയായ യാതാർത്ത്യത്തിൽ  നിന്നു ഉയർന്നു വരുന്ന വ്യക്തിയാണ് കൈതേരി സഹദേവൻ, അവസാന ശ്വാസം വരെ കംമ്യൂനിസ്ടായി ജീവിച്ചു മരിക്കുന്ന ആളുടെ മകനാണ് മുരളീ ഗോപിയുടെ ചെഗുവേരെ റോയ്...ദാരിദ്ര്യത്തിന്റെ വികൃത മുഖം കണ്ടു വളർന്ന പണമാണ് എല്ലാത്തിനു മുകളിൽ എന്ന് വിശ്വസിച്ചു വളരുന്ന കഥാപാത്രമാണ് ഇന്ദ്രജിത്തിന്റെ വട്ടു ജയൻ..    ഈ അടിസ്ഥാന ശിലകളിലും തുടക്കത്തിൽ സി പി എം എന്നാ പാർട്ടിയാണ് അടിസ്ഥാന വർഗത്തിന് താങ്ങവുന്നത് എന്ന് വാക്കുകളുടെ മനോഹാരിതയിൽ കേട്ടിപോക്കുന്ന ഒരു ഇമേജിൽ യഥാർത്ത സി പി എമ്മുകാരൻ എന്നാ പ്രതീയുണ്ടാക്കാൻ റോയിക്ക് സാധികുമ്പോൾ എന്തിനെയും വെട്ടി നിരത്തി വാക്കുകളിൽ ഭീഷണിയും  കണ്ണിൽ തിളയ്ക്കുന്ന പകയുമായി കൈതേരി സഹദേവാൻ എല്ലാത്തരം തിന്മകളുടെയും വക്താവകുന്നു.... ഇത്തരത്തിൽ ചരിത്രത്തിൽ നിന്ന് വലതുപക്ഷ മാധ്യമങ്ങളുടെ രഹസ്യ അജ്ണ്ടാകളിലേക്ക് കഥാകൃത്തും വീണു പോകുന്നുണ്ട്.. അതായത്  "a man is part DNA, part unknown and part what he sees and goes through as a child " എന്നു തിര്ക്കതക്രിത്ത് സിനിമ പടുത്തുയർത്തുന്ന സിനിമയുടെ നട്ടെല്ലായ വാക്കുകൾ ശരിയെങ്കിൽ കഥാകൃത്തിന്റെ തന്നെ ചെറുപ്പവും അദ്ധേഹത്തിന്റെ ഡി എന എ യും അദ്ധേഹത്തിന്റെ കുട്ടിക്കാലം തുടങ്ങി ഇങ്ങോട്ട് അദ്ദേഹം കേട്ട് ശീലിക്കുന്ന വായിച്ചച്ചരിയുന്ന ലോകത്തിന്റെ സ്വാധീനമുണ്ട് അധെഹത്തിലുന്ദ് എന്ന് കാണേണ്ടി വരും..
        ഇത് തന്നെയാണ് മാർക്സും പറയുന്നത്  "it is not the consciousness that determines our being,on the contrary our social being that determines our consciousness" ഒരാളുടെ അസ്ഥിത്തം നിർണയിക്കുന്നത് അയാളുടെ ചുറ്റുപാടുകളാണ് എന്ന്.. അതുകൊണ്ട് തന്നെ മുരളീ ഗോപി വായിക്കാൻ ശ്രമിക്കുന്ന ചരിത്രത്തെ ഉപയോഗിച്ചു അദ്ധേഹത്തിന്റെ ചരിത്രവും വിശകലനം ചെയ്യപ്പെടെണ്ടാതാണ്..ആദ്യ കാലങ്ങളിൽ കമ്മ്യൂണിസ്റ്റ് ആശയ ഗതിക്കരനാവുകയും എന്നാൽ പിൽക്കാല ജീവിതം മുഴുവൻ ബി ജെ പി എന്നാ ദേശീയ പാര്ട്ടിയുടെ ഏറ്റവും കൂറുള്ള വിശ്വാസിയായി മരിക്കുകയും ചെയ്ത വ്യക്തിയാണ് ശ്രീ ഭരത് ഗോപി എന്നാ മഹാനടാൻ.. കമ്മ്യൂണിസ്റ്റ് അനുഭാവിയായി പിന്നീട് അത് വിടാൻ അധെഹത്ത്നുണ്ടായ വ്യക്തിപരമായ  സാഹചര്യങ്ങൾ കേട്ട് വളരുന്ന ഒരു ബാലാൻ പിൽക്കാല  ജീവിതത്തിൽ അച്ചന്റെ പാത പിന്തുടരും എന്നുള്ളതിൽ തർക്കമില്ല .. 'അച്ഛനാണെന്റെ ഹീറോ': മുരളിഗോപി )എന്നാ തലക്കെട്ടിൽ സിനിമ മംഗളം പ്രസിദ്ധീകരിച്ച ഒരു ലേഖനം അദേഹത്തിന്റെ അച്ച്ചനോടുള്ള അടുപ്പം തന്നെയാണ് സൂചിപ്പിക്കുന്നത്..(മറ്റു പുസ്തകങ്ങളിൽ വായിച്ചറിയാൻ സാധിക്കാത്തതുകൊണ്ട് സിനിമ മംഗളം )
             അച്ചന്റെ പാതയാണ് മുരളീ ഗോപി പിന്തുടരുന്നത് എന്ന് തെളിയിക്കുന്ന രീതിയിലാണ് അദ്ധേഹത്തിന്റെ ആദ്യ സിനിമ മുതലുള്ള അദ്ധേഹത്തിന്റെ കാഴ്ചപ്പാടുകൾ.. രസികൻ എന്നാ ആദ്യ ചിത്രത്തിൽ അമ്പലങ്ങളും ആറ്റുകാൽ പൊങ്കാലയും ഭക്തിയും വിശ്വാസങ്ങളും ഒക്കെ ഉപയോഗിച്ച് ശ്രിഷ്ടിച്ച്ച്ടുത്ത്ത ലോകത്തിൽ നിന്ന് ഏതു പ്രതിസന്ധിയിലും ആശ്രയമാനു ആർ എസ് എസ്സിന്റെ ശാകകൾ എന്ന് ഓർമപ്പെടുത്തുന്ന ഈ അടുത്ത്തകാലത്ത്തിൽ ആ രാഷ്ട്രീയം കൂടുതൽ സ്പഷ്ടമാക്കപ്പെടുന്നു..  എവിടെയും കേട്ട് കേൾവിയില്ലാത്ത്ത  ബി വി പി ഭരിക്കുന്ന കോളേജും അവിടെ ബോംബെറിഞ്ഞു കൊടി നാട്ടനെത്തുന്ന വൈ എസ് എഫും വിഹാരിക്കുകയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റിൽ.. ആ കോളേജിൽ നടക്കുന്ന അക്രമ രാഷ്ട്രീയത്തിന്റെ ഉത്തരവാധിത്തം അതേ പാർട്ടിയിൽ കെട്ടി വച്ചു ബി വി പി യെ വെള്ള പൂശുന്നതിലൂടെ തന്റെ രാഷ്ട്രീയം ഇതാണ് എന്ന് ഉറപ്പിച്ചു പറയുകയാണ്‌ മുരളീ ഗോപി.. 
            നമ്മുടെ മോഹങ്ങളും മോഹ ഭങ്കങ്ങലുമാനു  ഒരു വ്യക്തിയുടെ സർഗാത്മകതയെ ഉണർത്തുന്നത് എന്ന് ഫ്രോയിഡിന്റെ വാദം ശരിയെങ്കിൽ "The creative writer does the same as the child at play. He creates a world of fantasy which he takes very seriously–that is, which he invests with large amounts of emotion–while separating it sharply from reality. Language has preserved this relationship between children’s play and poetic creation. It gives the name of Spiel [“play”] to those forms of imaginative writing which require to be linked to tangible objects and which are capable of representation. It speaks of a Lustspiel or Trauerspiel [“comedy” or “tragedy”] and describes those who carry out the representation as Schauspieler [“players”]. The unreality of the writer’s imaginative world, however, has very important consequences for the technique of his art; for many things which, if they were real, could give no enjoyment, can do so in the play of fantasy, and many excitements which, in themselves, are actually distressing, can become a source of pleasure for the hearers and spectators at the performance of a writer’s work (Creative Writers and Daydreaming)" കുട്ടിക്കാലം മുതൽ ഒരു മോഹബങ്കമായി കൊണ്ട് നടക്കുന്ന കാവി രാഷ്ട്രീയത്തിന്റെ ഉയർച്ച ലക്ഷ്യമിട്ടുള്ളതാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നാ ചിത്രത്തിന്റെ രചന എന്ന് പറയേണ്ടി വരും..അത് കൊണ്ട് തന്നെ ഇടത്തും വലത്തുമാല്ലാത്ത്ത  കാവി പുതച്ച പുതിയൊരു സെന്റെർ ഉണ്ടാക്കാനുള്ള  വൃഥാ ശ്രമം മാത്രമായേ ഒരു കലാശ്രിഷ്ടി എന്നാ നിലയിൽ എന്നെ ഏറെ ആകർഷിച്ച ഈ ചിത്രം പറയുന്ന രാഷ്ട്രീയത്തിന് സാധിക്കൂ...

Sunday, 23 June 2013

5 Sundarikal: Review

   അഞ്ചു സുന്ദരികൾ....ഇവരെന്റെ  ഖൽബു. സ്മാ.. യിൽ.. ..... അബോവ് ആവറേജ്(4/5)

 ഒരേ താളത്തിൽ 5 വ്യത്യസ്ത പ്രണയ കഥകൾ പറയുന്ന 'ആൻ ആന്തോളജി ഓഫ് ലവ് ഫിലിം' എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് അഞ്ചു സുന്ദരികൾ..അര മണിക്കൂർ ദൈർഘ്യം വരുന്ന അഞ്ചു ചിത്രങ്ങളും പ്രമേയ മികവു കൊണ്ട് പ്രേക്ഷകനെ ആകർഷിക്കുന്നതാണ്.. ഈ അഞ്ചു ചിത്രങ്ങളിൽ എനിക്കിഷ്ടപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ..
              1) കുള്ളന്റെ ഭാര്യ..         പ്രേക്ഷകനെ കൂടുതൽ എന്റെർറ്റൈൻ ചെയ്യിച്ച ഒരു ചിത്രമായിരിക്കും കുള്ളന്റെ ഭാര്യ.. ചൈനീസ്‌ കഥയെ ആധാരമാക്കി ഒരു വ്യക്തിയുടെ കാഴ്ച്ച്ചപ്പടിലൂടെ ഒരു പ്രത്യേക സ്ഥലത്ത് താമസത്തിനെത്തിയ കുല്ലന്റെയും ഭാര്യയുടെയും പ്രണയം പറയുന്നത് അമൽ നീരധാണ്.. തന്റെ പതിവ് സ്ലോ മോഷനെ മാറ്റി നിർത്തി ആകർഷകമായ രീതിയിൽ കഥ പറയുന്ന ചിത്രം തങ്ങൾക്കിഷ്ടമില്ലത്തത്തിൽ കുറ്റം കാണുന്ന, കഥ പലതിനെയും മുൻവിധിയോടെ കണ്ടു വിമർശിക്കുന്ന ,സമൂഹത്തിന്റെ തെറ്റായ രീതികളെ തുറന്നു കാട്ടുന്നതിനൊപ്പം കുള്ളന്റെയും ഭാര്യയുടെയും 'പ്ലാറ്റൊനിക് 'ആയ പ്രണയം പറയുന്നതിലൂടെ അഞ്ചു ചിത്രങ്ങളിലെ ഏറ്റവും മികച്ച പ്രണയ ചിത്രമാവുന്നു കുള്ളന്റെ ഭാര്യ... പറയാനെറെയുള്ള കതാപരിസരത്തെ വളരെ ഹ്രസ്വമായ്  സംസാരിക്കുന്ന ധ്രിശ്യങ്ങളിലൂടെ  അവതരിപ്പിക്കുന്നു എന്നുള്ളതുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.... ഏറെയൊന്നും ചെയ്യാനില്ലെങ്കിലും ദുൽകരും തന്റെ വേഷം ഗംഭീരമാക്കി.. 
             2) സേതു ലക്ഷ്മി...           ചായഗ്രാഹകനായ ഷൈജു ഖാലിധ് ആദ്യമായി സംവിധായകന്റെ തൊപ്പിയണിഞ്ഞു എം മുകുന്ദന്റെ ഫോട്ടോ എന്നാ ചെറുകഥയ്ക്ക്‌ ധ്രിശ്യഭാഷയൊരുക്കുന്ന ചിത്രമാണ് ഇത്..  ഹൃദയ  സ്പര്ഷിയായ്യ കാലിക പ്രസക്തിയുള്ള  പ്രമേയത്തെ  അതിന്റെ  ആത്മാശം ചോർന്നു പോകാതെ ലളിതമായി പ്രേക്ഷകനോട് സംവദിക്കുന്നു എന്നുള്ളതുകൊണ്ടും ഈ ചിത്രം രണ്ടാമതെത്തുന്നത്.....നിരവധി ചിത്രങ്ങളുടെ അനുഭവ സമ്പത്തുള്ള നടന്മാര്ക്ക് പോലും സാധിക്കാത്ത വിധം വളരെ റിയലിസ്റ്റിക്കായ പ്രകടനത്തിലൂടെ ചേതനും ഒരു കൊച്ചു പെണ്‍കുട്ടിയുടെ നിഷ്കളങ്കതയും നിസ്സഹായതയും മനോഹരമായി  അവതരിപ്പിച്ച  അനികയുടെയും പ്രകടന മികവും കണ്ടിറങ്ങിയിട്ടും മനസ്സിലൊരു നൊമ്പരമായി അവശേഷിക്കുന്ന ചിത്രമാണ് സേതുലക്ഷ്മി  
          3) ആമി ...                         കേരളാ കഫേയിലെ ഏറ്റവും മികച്ച ചിത്രമൊരുക്കിയ അൻവർ റഷീധിൽ നിന്ന് പ്രതീക്ഷിച്ചതു പോലുള്ള ഒരു ചിത്രമാണ് ആമി.. ഫഹധ് നായകനാകുന്ന ഈ ചിത്രം ഭാര്യാ ഭർതൃ ബന്ദത്തിന്റെ പവിത്രതെയെ അടയാളപ്പെടുത്തുന്ന ചിത്രമാണ്.. മുക്കുവൻ കടലിൽ പോകുമ്പോൾ കണ്ണ് നട്ടു കാത്തിരിക്കുന്ന സ്ത്രീകൾക്ക് പകരം അഴിഞ്ഞാടുന്ന 'കറുത്തമ്മമാരുടെ' (ആർ ശ്രീലേഖ ഐ പി എസ് മനോരമയിൽ എഴുതിയ ലേഖനം) നാടല്ല കേരളം പകരം ഭർത്താവിനെ ഊണിലും ഉറക്കത്തിലും സംരക്ഷിച്ചു പോകുന്ന ദേവതമാരുടെ നാടുകൂടിയാണ് എന്ന് ഓർമപ്പെടുത്തുന്ന ചിത്രമാണ് ആമി.. യാത്രക്കിടയിൽ ആമി ചോദിക്കുന്ന കുസൃതി ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന നായകനോടൊപ്പം പ്രേക്ഷകനെയും ത്രില്ലടിപ്പിക്കാൻ കഴിയുന്നുണ്ട് അൻവർ രഷീധിനു.. അമൽ നീരധ് ഒരുക്കിയ ധ്രിശ്യങ്ങളിലൂടെ കുസൃതി ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെടുക്കുന്ന ഫ്രെയ്മുകൾ ശ്രുഷ്ടിക്കുന്ന അത്ഭുധത്തോടൊപ്പം ഓരോ മോമെന്ടിലും അഭിനയത്തിലൂടെ പ്രേക്ഷകനെ രസിപ്പിച്ച ഫഹധും ആ രാത്രി ദ്രിശ്യങ്ങലും കണ്ടിരങ്ങിയാലും മനസ്സിൽ നിന്ന് മായില്ല.. 
          4)ഇഷ..                         ഇതിനെ നാലാമതെന്നു വിലയിരുത്തുന്നതീനൊദ് എനിക്ക് തന്നെ യോജിക്കനവുന്നില്ലെങ്കിലും എവിടെയൊക്കെയോ കേട്ട് മറന്ന പ്രമേയ പരിസരാവും മറ്റു ചിത്രങ്ങൾ സമ്മാനിച്ച ആകാംക്ഷ സമ്മാനിക്കാൻ ഈ ചിത്രത്തിനു സാധിക്കാതെ പോയത് കൊണ്ടും ഈ സമീർ താഹിർ ചിത്രം നാലിൽ ഒതുങ്ങുന്നു.. എല്ലാ ചിത്രത്തിലും ഒരേ രീതിയിൽ പ്രണയം അഭിനയിച്ചു മടുപ്പിക്കുന്നു നിവിൻ പൊളി..
         5)ഗൌരി..                   അഞ്ചു ചിത്രങ്ങളും ചെറിയ തോതിലെങ്കിലും അതിന്റെ ആഖ്യാനത്തിൽ സങ്കീർനതയെ പുല്കുന്നുണ്ടെങ്കിലും ആ സങ്കീർണതകൾ പ്രേക്ഷകനെ പരീക്ഷിക്കുന്നതുകൊണ്ടാണ് ഈ ചിത്രം അവസാനമാകുന്നത്.. വി കെ പ്രകാശിന്റെ മൂന്നാമതൊരാൾ എന്നാ ചിത്രത്തിന്റെ ട്രീട്മെന്റിനു സമാനമെന്നു (എനിക്ക് തോന്നിയ) ഹൊറർ ചിത്രമൊരുക്കുകയാനു ആഷിക് അബു.. ഒരു കൊച്ചു ചിത്രത്തിൽ ഉള്കൊള്ളിക്കവുന്നതിലധികം സങ്കീർണത പ്രമേയത്തിനും ആഖ്യാനത്തിലും പ്രകടമാകുന്നതുകൊണ്ട് ഗൌരി മടുപ്പിക്കുന്നു..
         ഓരോ ചിത്രത്തെയും സംവിധായകർ സമീപിച്ച രീതി കൊണ്ടും അതിന്റെ ദ്രിശ്യ പരിചരനത്തിലും പ്രമേയ സ്വീകരണത്തിലും കാണിച്ച ജാഗ്രത കൊണ്ടും ഭൂരിപക്ഷം പ്രേക്ഷകനെയും ആകർഷിക്കുന്ന ചിത്രമാണ് അഞ്ചു സുന്ദരികൾ.. അബോവ് ആവറേജ്(4/5)