അധികമാരും പറയാത്ത പലരും പറയാന്‍ മടിക്കുന്ന ഒരു പ്രമേയത്തെ ആര്‍കും പരിക്കില്ലാതെ പ്രണയത്തില്‍ പൊതിഞ്ഞു അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് തട്ടത്തിന്‍ മറയത്ത്. അതുകൊണ്ടാണ് ഇതിനെ സമദൂരമെന്ന എന്‍ ഏസ് എസ്സിന്റെ കുത്തക വാക്ക് കടം കൊണ്ടത്.... ഒരു പക്ഷെ ക്ലസ്സ്മെട്ട്സിനു ശേഷം കോളേജ് സ്കൂള്‍ വിധ്യര്തികളുടെ വന്‍ സാന്നിധ്യം ഉറപ്പാക്കാന്‍ ഈ വിനീത് ശ്രീനിവാസന്‍ ചിത്രത്തിന് കഴിഞ്ഞു. രണ്ടര മണിക്കൂര്‍ മുഴുവന്‍ പ്രണയത്തെ കുറിച്ച് മാത്രം സംസാരിക്കുന്ന ഒരു ചിത്രമെന്ന് ഇതിനെ വിശേഷിപ്പിക്കാം....ശ്രീനിവാസന്‍ ടച് ആണോ വിനീത് ശ്രീനിവാസന്‍ ടച് ആണോ എന്ന് പറയാന്‍ പറ്റാത്ത ആസ്വദിച്ചു ചിരിക്കാന്‍ പറ്റാവുന്ന ഒട്ടേറെ നര്‍മ മോഹൂര്തങ്ങള്‍ കോര്‍ത്തിണക്കി മനോഹരമായി സാധാരണരീതിയില്‍ കഥ പറഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍ വിനീത്...
പരസ്യ വാചകം പോലെ ഒരു മുസ്ലിം പെണ്‍കുട്ടിയെ( ഐഷ) പ്രണയിക്കുന്ന വിനോദ് എന്ന നായര്‍ ചെക്കന്റെ കഥ
തട്ടമിട്ട പെണ്‍കുട്ടികള്‍ വീക്നെസ് ആയ വിനൊധ് ചെറുപ്പക്കാരന്‍ ആയിഷയെ കാണുന്നതും പ്രണയം അറിയിക്കാന്‍ ശ്രമിക്കുന്നതും ആണ് കഥ... (കഥ എന്ന നിലയില്‍ പറയാന്‍ ഇത്ര മാത്രം) ..... നമ്മുടെ രാഷ്ട്രീയക്കാരും സിനിമാക്കാരും ഒരുപോലെ അവഗണിക്കുന്ന വടക്കേ മലബാറിന്റെ( പ്രത്യേകിച്ചു തലശ്ശേരിയുടെ) ധ്രിസ്യ ഭംഗി ചോരാതെ ഹിന്ദു മുസ്ലിം പ്രണയ കഥ പറഞ്ഞിരിക്കുന്നു.... തലശ്ശേരിയുടെ സംഭാഷണ ശൈലിയും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്...മലബാറിലെ പഴയ മുസ്ലിം തറവാടിനെ മനോഹരമായി അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ ആര്‍ട്ട് ടിരെക്ടര്‍ക്ക് കഴിഞ്ഞു.... കൂട്ടത്തില്‍ ജോമോന്‍ ടി ജോഹ്നിന്റെ ക്യാമറയും അതിന്റെ ധ്രിസ്യ ഭംഗി വര്‍ധിപ്പിക്കുന്നു....
ഇംഗ്ലീഷ് സാഹിത്യത്തില്‍ ട്രൈദാന്റെയും ജോണ്‍ ദാന്നിന്റെയും കവിതകളില്‍ കണ്ടു വരുന്ന ഒരു ആഖ്യാന രീതിയുണ്ട്... ഡ്രാമടിക് മോണോലോഗ്..... മിക്കവാറും നായികയുടെ സൌന്ദര്യം അല്ലെങ്കില്‍ അവളോടുള്ള പ്രണയം അതിസയോക്തിയോടു കൂടി മറ്റൊരാളോട് പറയുന്നതാണ് ഈ ശൈലി.... ഈ ചിത്രത്തില്‍ വിനീത് ഏതാണ്ട് ഇതേ ശൈലി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്..... ചിത്രത്തിന്റെ ഭൂരിഭാഗം സമയവും നായക കഥാപാത്രം നായികയുടെ സൌന്ദര്യത്തെ മറ്റൊരാലോടോ നായികയോട് തന്നെയോ പറയുകയാണ്....... മറ്റു കഥാപാത്രങ്ങള്‍ തീര്‍ത്തും അപ്രസക്തമാകുന്നതും നമുക്ക് കാണാം...വിനോദിന്റെ അച്ഛനെ എനിക്ക് സിനിമ കഴിഞ്ഞിട്ടും മുഖം ഓര്‍ക്കാന്‍ കഴിയുന്നില്ല.... ആരോ നിര്‍ബന്ധിച് പറഞ്ഞിട്ട് ചേര്‍ത്ത പോലെ.... നിവിന്‍ പോളിയെക്കള്‍ അബ്ദു എന്ന കഥാപാത്രമായി വന്ന അജു വര്‍ഗീസ് ആണ് മികച്ചു നില്‍ക്കുന്നത് എന്ന് പറയേണ്ടി വരും.... സംവിധായകന്‍ പറയുന്നതിനപ്പുറം തനിക്കൊന്നും ചെയ്യാനില്ല എന്ന് തോന്നിപ്പിക്കുന്ന അഭിനയമാണ് നിവിന്‍ പോളിയുടെത്.... ചില സമയങ്ങളില്‍ വിനീതിന്റെ ചില മാന്നരിസങ്ങള്‍ നിവിനില്‍ കാണാന്‍ കഴിയുന്നുണ്ട്( ഉദ: വായ തുറന്നു പിടിച്ച ചിരി ) അതുപോലെ തന്നെ മുസ്ലിം പെണ്ണിന്റെ ചന്ദം കൂട്ടാന്‍ ഇറക്കുമതി ചെയ്ത ഐഷ തല്‍വാരിനും പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല....
ഒരു കവിത പോലെയാണ് ചിത്രം അവതരിപ്പിചിരിക്കുന്നതെങ്കിലും സ്യാമംബരം എന്ന ഗാനം വിനീതിന്റെ ശബ്ധത്ത്തില്‍ അരോചകമായി തോന്നി... എങ്കിലും മറ്റു പാട്ടുകള്‍ മികച്ചു നില്‍ക്കുന്നു... സിനിമക്ക് ഒരു ഹാപ്പി എന്ടിംഗ് വേണമെന്നുള്ളത് കൊണ്ടാണെന്ന് തോന്നുന്നു നായകന് പോലീസെ പ്രൊട്ടെക്ഷന്‍ ഏര്‍പ്പാടാക്കിയത് ....പലപ്പോഴും അത് ആരോച്ചമായി തോന്നുന്നു... പ്രത്യേകിച്ച് ഹെല്മെട്ട്ടു വില്പന പോലുള്ള രംഗങ്ങള്‍.................. ... അടുത്തകാലത്ത് മികച്ചു പ്രകടനം നടത്തുന്ന മനോജ് ക ജയന്റെ നിരാസപ്പെടുത്തുന്ന ഒരു പ്രകടനത്തിനും സിനിമ സാക്ഷ്യം വഹിച്ചു.....
മുസ്ലിം ഫാമിലിയില്‍ സ്ത്രീ നേരിടുന്ന പ്രയാസങ്ങള്‍ ചെറിയ രീതിയില്‍ വിനീത് ഈ ചിത്രത്തില്‍ പറഞ്ഞു വെക്കുന്നുണ്ട്.... വിമര്‍ശനങ്ങള്‍ വളരെ മ്രിധുവനെന്നു പറയേണ്ടി വരും... സ്ത്രീയുടെ സ്വാതന്ത്ര്യം വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്ന യാഥാസ്ഥിതികരും മുസ്ലിം പെണ്ണിനെ മറ്റൊരാനിന്റൊപ്പം കണ്ടാല്‍ ചോര തിളയ്ക്കുന്ന സധാച്ചരക്കാരും വിമര്സനഗല്‍ എല്ക്കുന്നുണ്ട് .... എങ്കിലും മുസ്ലിം പെണ്ണിന്റെ മോനച് മറ്റൊരു പെണ്ണിനും കിട്ടില എന്ന് പറഞ്ഞു ആ സമുധായത്തെ മൊത്തം കയ്യിലെടുത് തനിക്കെതാരായ രോഷത്തെ തടുക്കാന്‍ ശ്രമുക്കുന്നുന്ദ്.... എന്ത് പറഞ്ഞാലും ജി സുകുമാരന്‍ നായര്‍ക്ക് സന്തോഷമായിട്ടുണ്ടാവും.... നായര്‍ക്ക് ഇത്രയധികം പ്രാധാന്യം ഭരണത്തില്‍ പോലും കിട്ടിയിട്ടില്ല.. ഹിന്ദു എന്നാല്‍ നായര്‍ എന്നും മേനോന്‍ എന്നും മുദ്ര കുത്തുന്ന രഞ്ജിത്ത് സിനിമയുടെ ശൈലി വിനീതും പിന്തുടര്‍ന്നിരിക്കുന്നു.... വിനീത് ഏത് ജാതിക്കരനാണ് എന്ന് എനിക്കറിയില്ല.
വിനീത് പറഞ്ഞവസ്സാനിപ്പിക്കുന്നിടത് മറ്റൊരു സിനിമയ്കുള്ള സ്കപേ ഉണ്ട്.... പ്രണയമല്ല വിവാഹമാണ് പലപ്പോഴും ഇത്തരം വിവാഹത്തില്‍ വെല്ലുവിളി.... അതിനെ തൊടാന്‍ വിനീതും ശ്രമിച്ചില്ല.....
എല്ലാ വിമര്‍ശനങ്ങല്‍ക്കും ഉപരി അതിമനോഹരമായ ഒരു പ്രനയകാവ്യമാണ് തട്ടതിന്‍ മറയത്തു.....
a dedicated for love