Pages

Sunday, 26 August 2012

ORU KOCHU NUNA


മനപൂര്‍വമായിരുനില്ല ഞാന്‍ അയാളോട് നുണ പറഞ്ഞത്.... പള്ളിയില്‍ പോയി തിരികെ വന്നപോല്‍ തന്ന ഹൃദ്യമായ പുഞ്ചിരി അയ്യാളുടെ മുഖത് മായാതെ നിലകണം എന്ന് ഞാന്‍ ആഗ്രഹിച്ചത് കൊണ്ടാവണം എനിക്ക് അന്ന് അങ്ങനെ പറയാന്‍ തോന്നിയത്....പക്ഷെ ഇന്ന് എനിക്ക് വല്ലാതെ കുറ്റബോധം തോന്നുന്നു...
                  ഒരു മണികൂര്‍ കഴിഞ്ഞാല്‍ വീട്ടില്‍ പോക്കന്നു കരുതി ഇരിക്കുമ്പോഴാണ്  പയ്യന്നൂര്‍ എന്തോ പ്രശ്നം നടക്കുന്നു എമര്‍ജന്‍സി ടീം ഉടന്‍ പുറപ്പെടണം എന്ന് നിര്ധേസം കിട്ടിയത് ! ഞാന്‍ മൊബൈലില്‍ സമയം നോക്കി 5 മണി. 6 മണിക്ക് ഡ്യൂട്ടി കഴിയും..നിര്‍ബഗ്യതെ പഴിച്ചു കൊണ്ട് സര്‍വ സന്നാഹത്തോടെ വണ്ടിയില്‍ കയറി...കണ്ണൂര്‍ മുതല്‍ പുതിയതെരു വരെയുള്ള ബ്ലോകില്‍ കുടുങ്ങിയപ്പോഴേ മനസ്സ് പറഞ്ഞു  അവിടെ എത്തുമ്പോഴേക്കു പ്രശ്നങ്ങള്‍ തീരും... അങ്ങനെ ആണെങ്കില്‍  പോയത് പോലെ തിരിച്ചു വരാം വീണ്ടും സന്തോഷത്തിന്റെ നിമിഷങ്ങള്‍.. വിചാരിച്ചത്  പോലെ അവടെ കുഴപ്പങ്ങള്‍ തീര്‍ന്നിരുന്നു... പക്ഷെ ഞങ്ങളെ തിരിച്ചു പോകാന്‍ അനുവദിച്ചില്ല... പയ്യന്നൂര്‍ പെരുംബയിലെക് പോകാന്‍ നിര്ധേസം കിട്ടി...  ബസ്‌ പെരുംബയില്‍ നിര്‍ത്തിയ ഉടനെ ഞാനും രാഗേഷും ബസില്‍ നിന്നും ചാടിയിറങ്ങി  ഒരു ചായ കുടിക്കണം ... അപ്പോഴാണ്‌ ആരെങ്കിലും ചായ കുടിക്കാന്‍ വരുന്നോ എന്ന് ചോദിച്ചു റയീസ് സര്‍ ഞങ്ങളുടെ പിറകെ ബസില്‍ നിന്ന് ഇറങ്ങി വന്നത്... ഞാനും രാഗേഷും സാറിന്റെ കൂടെ തൊട്ടടുത്തുള്ള  ഹോട്ടലില്‍ കയറി "പ്രത്യേക നോമ്പ്  തുറ  വിഭവങ്ങള്‍ " എന്നാ ബോഡ് അവടെ ഉണ്ടായിരുന്നു
    'നോമ്പ് തുറക്കാന ഉള്ള എന്തെങ്കിലും എടുക്കു ' റയീസ് സര്‍   ഉടനെ കടയിലെ സുമുഖനായ ചെറുപ്പക്കാരന്‍ 3 ഗ്ലാസ്‌ വെള്ളവും കുറച്ചു ഈന്ത പഴവും കുറച്ചു ചെറുപഴവും ഞങ്ങള്‍ക്കു മുന്നില്‍ നിരന്നു ...അത് കഴിച്ചിട്ട് മുട്ട അപ്പത്തിനു ഓര്‍ഡര്‍ ചെയ്തു..3 മുട്ട അപ്പം ഞങ്ങളുടെ ടേബിളില്‍ കൊണ്ട് വച്ചതും ഫോണ സാബ്ദിച്ചു ... പെട്ടന്ന് വണ്ടിയില്‍ ഏതാനം വണ്ടി പോകാറായി ... അവടെ കൊണ്ട് വച്ച മുട്ട അപ്പം കയ്യിലെടുത്തു ഞങ്ങള്‍ പുറത്തിറങ്ങി.. റയീസ് സര്‍ ബില്‍ പേ ചെയ്തു ഞങ്ങള്‍ അത് കഴിച്ചു കൊണ്ട് ബസില്‍ കയറി ....ബസില്‍ എത്തിയപ്പോഴാണ് മറ്റൊരു രസം  ബസ്‌ k s r t c  സ്റ്റാന്‍ഡില്‍  വയ്കാനാണ് നിര്ധേസം കിട്ടിയത്  അത് ഞങ്ങള്‍ നിലവില്‍ ബസ്‌ വച്ചതിന്റെ കുറച്ച അകലെ മാത്രമാണ് ... പറ്റിയത് പറ്റി  അവടെ നിന്ന് ഭക്ഷണം കഴിച്ചിട്ട് തന്നെ ബാക്ക്കി കാര്യം ഞാനും രാഗേഷും തീരുമാനിച്ചു...സ്ടാണ്ടില്‍ എത്തിയ ഉടനെ ഞങ്ങള്‍ വീണ്ടും അതെ ഹോട്ടലില്‍ കയറി കുറച്ചു മുന്പ് അവടെ ഉണ്ടായിരുന്ന സുമുഖനായ ചെറുപ്പക്കാരന്റെ സ്ഥാനത് ഒരു 12 വയസ്സ് പ്രായമുള്ള കുട്ടി ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഫുഡ് കൊണ്ടുവന്നു തന്നു ..ഇക്ക പള്ളിയില്‍ പോയിട്ടുണ്ട് എന്ന് അയാളെ കുറിച്ചുള്ള ഞങ്ങളുടെ ചോദ്യത്തിനു അവന്‍ മറുപടി തന്നു ...
\     ഫുഡ് കഴിച്ചു കഴിയുമ്പോഴേക്കും അയാള്‍ കടയില്‍ തിരിച്ചെത്തി..ഞങ്ങളെ നോക്കി നന്നായി പുഞ്ചിരിച്ചു  "നോമ്പ് ശരിക്കും തുറക്കാന്‍ പാടില്ല അല്ലെ? ' അയാളുടെ ചോദ്യം എന്നോടായിരുന്നു "ഇല്ല ' ഞാന്‍ മറുപടി പറഞ്ഞു ...ഞാനത് പറയുമ്പോ രാഗേഷിന്റെ ചുണ്ടില്‍ ഒരു കള്ളാ ചിരിയുണ്ടായിരുന്നു 'എന്തെടാ ,ഞാന്‍ ചോദിച്ചു. നിന്നെ കണ്ടാല്‍ ഒരു ഹാരിസ് അല്ലെങ്കില്‍ നിസാര്‍ ആയിട്ട് തോന്നിട്ടുണ്ടാകും ...അതാ നിന്നോട് ചോദിച്ചത് ...' ഞാന്‍ അത് സരിവച്ചു ... എനിക്ക് അങ്ങനെ ഒരു മതെതരമുഖം ഉള്ളത് ചെറുപ്പം മുതല്‍ എനിക്കറിയാം ... 'ആര്‍കും അവരുടെ മതത്തില്‍ പെട്ടവനാണ് ഞാന്‍ എന്ന് തോന്നും '... അയാള്‍ കൂടുതല്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്പ് ഇറങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചു ... ബില്‍ കൊടുത്തു ഞാന്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അയാള്‍ വീണ്ടും കുസലാന്വേഷണം തുടങ്ങി ...എന്താ പേര് ?' ഹാരിസ്' ഞാന്‍  പറഞ്ഞു അയാളുടെ മുകത്ത് ചെറിയ സങ്കടം ...നിങ്ങള്ക് ശരിക്ക് നോമ്പ് തുറക്കാന്‍ പറ്റില്ല അല്ലെ ഞാന്‍ കുറച്ചു പഴം തരാം അത് കൊണ്ട് പോയി കഴിക്കു'... വേണ്ട എന്ന് ഞാന്‍ പലകുറി ആവര്തിചെങ്കിലും അയാള്‍ അത് സ്നേഹത്തോടെ എന്റെ കൈകളില്‍ പിടി പ്പുഇക്കുകയായിരുന്നു...ഭാഗ്യവശാല്‍ എന്റെ നയിം ബോഡ് അയാള്‍ കണ്ടില്ല ...കണ്ടിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന് എനിക്ക് ഓര്‍ക്കാന്‍ വയ്യ ..പക്ഷെ ആ നിഷ്കല്നക സ്നേഹം എന്നെ ഇപ്പൊ വേദനിപ്പിക്കുന്നു  അയാളുടെ മുഖത്തെ പുഞ്ചിരി ഒരിക്കലും നഷ്ടപ്പെടുത്തരുത്  എന്ന് കരുതി ചെയ്തതാണെങ്കിലും മനസ്സില്‍ കുട്ടാ ബോധം നിറയുന്നു...സഹോദരാ മനപൂര്‍വമല്ല നിങ്ങള്‍ ഒരു നിമിഷം കൊണ്ട് എനിക്ക് തന്ന സ്നേഹം നഷ്ടപെടരുത് എന്നാ സ്വാര്‍ത്ഥതയാണ് എന്നെ കൊണ്ട് അങ്ങനെ ചെയ്യിച്ചത് 'മാപ്പ് '......

No comments:

Post a Comment