
കുഞ്ഞളിയന്റെ പരാജയത്തിനു ശേഷം ഒട്ടേറെ വെട്ടലും തിരുത്തലും നടത്തിയാണ് സജി ഈ ചിത്രം റിലീസ് ചെയ്തത്... എന്ത് തന്നെ ചെയ്താലും നിലവാരമില്ലാത്ത കോമെടിയും കഥയുമായി രംഗത്ത് വന്നാല്‍ വിജയിക്കില്ല എന്ന് സജിയെ ബോധ്യപ്പെടുത്തുന്ന ചിത്രമായിരിക്കും ഇത്. തറ കൊമെടി തന്നെയായിരുന്നു കുഞ്ഞളിയന്റെ പ്രശ്നം ... എന്നാല്‍ തിരക്കഥയില്‍ വന്ന സൂക്ഷ്മതയില്ലായ്മയും സംവിധാനത്തില്‍ വന്ന പോരായ്മയും ആണ് ഈ ചിത്രത്തിന്റെ യതാര്‍ത്ത പ്രശ്നം..

ജയസുര്യയുടെ രണ്ടു ചിത്രങ്ങളാണ് ഒരേ സമയം തിയട്ടെരില്‍ എത്തിയത്.. രണ്ടുതരം കഥാപാത്രങ്ങളുമായി ജയസുര്യ പ്രേക്ഷകനെ കയ്യിലെടുക്കുകയും ചെയ്യുന്നു...രണ്ടു വേഷങ്ങളും വളരെയേറെ കൃത്യതയോടെ ചെയ്യാന്‍ ജയസുര്യക്ക് സാധിച്ചിട്ടുണ്ട്..എന്നാല്‍ കൊമെടി വേഷങ്ങള്‍ കയ്യടക്കത്തോടെ ചെയ്യുന്ന ഇന്ദ്രജിത്ത്തിനും ലാലിനും ഈ ചിത്രത്തില്‍ പ്രാധാന്യം ലഭിച്ചെങ്കിലും ആ വേഷങ്ങള്‍ എഫ്ഫെക്ടിവ് ആവാതെ പോയി... അടുത്ത കാലത്ത് മികവുറ്റ വേഷങ്ങളുമായി പ്രേക്ഷകനെ കയ്യിലെടുത്ത ആസിഫ് അലി ഹാസ്യം തനിക്കു വഴങ്ങില്ല എന്ന് ഉറപ്പിച്ചു പറയുന്ന ഒരു സിനിമ കൂടിയാണ് ഹസ്ബണ്ട്സ് ഇന്‍ ഗോവ.. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ സിടുവേഷന്‍ ഒരുക്കുന്നതിലും അനുയോജ്യരായവരെ കാസ്റ്റ് ചെയ്യുന്നതിലും തിരക്കതാ കൃത്തും സംവിധായകനും പരാജയമായതാണ് ഈ ചിത്രന്റെ പിഴവ്..

No comments:
Post a Comment