ഇതുകേട്ടാല്‍ തോന്നും സിനിമ നൂറൊന്നു മിനിട്ട് മാത്രമേ ഉള്ളോ എന്ന്...140 മിനുട്ടോളം നീണ്ടു നില്‍കുന്ന സിനിമയില്‍ ഗാനങ്ങളും ഇന്റെര്‍വലും സംഗട്ടനങ്ങളും ഒഴിച്ചുള്ള 101 മിനിട്ട്... മുഴുനീള കൊമെടി എന്നാ പ്രതീക്ഷയില്‍ തിയറ്ററില്‍ എത്തിയ പ്രേക്ഷകനെ അക്ഷരാര്‍ത്ഥത്തില്‍ നിരാഷപെടുത്തുന്നതായിരുന്നു ഈ ഷാഫി ചിത്രം... ഷാഫിയുടെ തന്നെ കഥയ്ക്ക് കലവൂര്‍ രവികുമാര്‍ തിരക്കഥ രചിച്ച ചിത്രം ഒര്ടിനരി എന്നാ ചിത്രത്തിലെ ബിജുമേനോന്‍ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിനെ ഉപയോഗിച്ച് വിജയം പിടിക്കാന്‍ എത്തിയതാണ്... എന്നാല്‍ ആ ചിത്രത്തിലെ പോലെ മികച്ച ഹാസ്യ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്നതില്‍ ചിത്രം അമ്പേ പരാജയപ്പെട്ടു...ദിലീപ് അവതരിപ്പിച്ചു പരിചിതമാനെങ്കിലും ജയസൂര്യയുടെ സ്ത്രൈണ സ്വഭാവമുള്ള കാരക്റെര്‍ മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും അത്തരമൊരു കഥാപാത്രത്തെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സംവിധായകനും തിരക്കതാ കൃതിനും കഴിഞ്ഞില്ല ...കൂടാതെ ബിജു കുഞ്ചാക്കോ കോമ്പിനേഷന്‍ സീനുകളും പ്രേകഷകനെ രസിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു....
ഒരു ഗാന്ധിയന്റെ ( വിജയരാഘവന്‍ )മകനായ കുഞ്ചാക്കൊയ്ക്ക് അച്ഛന്റെ ആഗ്രഹത്തിന് വഴങ്ങി സമൂഹ വിവാഹത്തിന് ഒരുങ്ങേണ്ടി വരുന്നതും ഇഷ്ടമില്ലാത്ത ആ കല്യാണത്തില്‍ നിന്നും ഒഴിവാകാന്‍ തന്റെ പേരില്‍ മറ്റൊരാളെ ഇറക്കുന്നതും അവിടേക് കുചാക്കൊയോടു പൂര്‍വ വൈരാഗ്യമുള്ള ബിജുമേനോന്റെ കാരക്റെര്‍ എത്തുന്നതും തുടര്‍ സംഭവങ്ങളും പതിവ് ഷാഫി ചിത്രത്തെ പോലെ അവതരിപ്പിച്ചു എന്നല്ലാതെ ഷാഫി അവകാശപ്പെടുന്ന പുതുമ ചിത്രത്തില്‍ ഒരിടത്തും കാണാനാകില്ല...അഥവാ ഉണ്ടെങ്കില്‍ അത് തിരക്കതാ കൃത്തില്‍ മാത്രമാണ്...കല്യാണ പന്തല്ലോ വീടോ പ്രമേയമാകിയ നിരവധി ഷാഫി റാഫി ചിത്രങ്ങള്‍ കണ്ട പ്രേക്ഷകന് മുന്നിലേക്ക് കല്യാണ പന്തലും വീടും ഒഴിവാകി കല്യാണം നടക്കുന്നതിനു മുന്പ് വധൂ വരന്മാര്‍ ഒരു പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിക്കുന്നു എന്നതുമാത്രമാണ് പ്രമേയപരമായി ഇതില്‍ കാണാവുന്ന വ്യത്യാസം...പ്രശ്നങ്ങളില്‍ നിന്നും പ്രശ്നങ്ങളിലേക്ക് കഥ നീങ്ങുമ്പോള്‍ അത് പ്രേക്ഷകനെ സ്പര്‍ശിക്കാതെ പോകുന്നതും ക്ലൈമാക്സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ വേണ്ടത്ര തീവ്രതയോടു കൂടി പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കാനോ അതിലെ സസ്പെന്‍സ് നിലനിര്താണോ ഷാഫിക്കു കഴിഞ്ഞില്ല...
സിനിമ പുരഗമിക്കുംതോറും ജയസൂര്യയുടെ കാരക്റെര്‍ പ്രേക്ഷകനെ ആഴത്തില്‍ സ്പര്‍ശിക്കുമ്പോഴും കൂടുതലൊന്നും ചെയ്യാനില്ലാതെ ബിജു മേനോനും കുഞ്ചാക്കോ ബോബനും കടമ നിര്‍വഹിച്ചു മുന്നോട്ടു പോകുന്ന കാഴ്ചയാണ് കാണാനാവുന്നത്... ഷാഫി ചിത്രങ്ങള്‍ക്കുള്ള പതിവ് കലര്ഫുല്‍നെസ്സിനപ്പുരം ഒന്നും ചെയ്യാനില്ലാതെ അലഗപ്പന്റെ കാമരെയും കേള്‍ക്കാന്‍ അത്രയൊന്നും ഇമ്ബമല്ലാത്ത ഗാനംഗളും ഒരിക്കല്‍ക്കൂടി ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ സുരാജും പ്രേക്ഷകനെ ബോറടിപ്പിക്കുന്നു...അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടുകൂടി റിലീസ് ചെയ്ത ഈ ഷാഫി ചിത്രം ശരാശരിമാത്രമാകുന്നു...
പതിവ് പല്ലവികളെ സധൈര്യം കയ്യൊഴിഞ്ഞു കലാമൂല്യമുള്ള ഒരു മികച്ച ചിത്രമാണ് അയാളും ഞാനും തമ്മില്‍. ഫ്രേഷേസ് ഡേയിലെ പാട്ട് കണ്ടു ക്ലാസ്മെറ്റ് പോലെ ഒരു കാമ്പസ് സ്ടോറി എന്ന് മുന്‍വിധിയോടെ ഒരിക്കലും ഈ ചിത്രത്തെ സമീപിക്കരുത്... പുതുമകള്‍ പറയാനും അത് ബങ്ങിയായി അവതരിപ്പിക്കാനും പുതു തലമുറ പ്രേക്ഷകര്‍ നല്‍കിയ ഊര്‍ജം മുതലാക്കി കൊണ്ട് ലാല്‍ ജോസും ബോബി ആന്‍ഡ് സഞ്ജയും നടത്തിയ ഒരു ബോള്‍ഡ് ആയ ഒരു ശ്രമമാണ് അയാളും ഞാനും തമ്മില്‍. മെഡിക്കല്‍ എത്തിക്സ് വിഷയമാക്കിയ ചിത്രം പ്രണയവും സൌഹൃധവുമൊക്കെ ഒരലവ് വരെ വരച്ചു കാണിക്കുന്നു ..തൊട്ടതെല്ലാം പൊന്നാക്കിയ ലാല്‍ ജോസ് യാതൊരു മുഷിപ്പും തോന്നാത്ത വിധം അതി മനോഹരമായി കഥ പറഞ്ഞിരിക്കുന്നു.
രവി തരകന്‍ എന്നാ ഡോക്ടറുടെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവവും അതിനെ തുടര്‍ന്ന് ആരാണ് രവി തരകന്‍ അയാള്‍ക് പിഴവ് പടിയോ ഇല്ലയോ എന്ന് അയാളുടെ ജീവിതത്തിലൂടെ തന്നെ വരച്ചു കാണിക്കുകയാണ് ഈ ചിത്രത്തിലൂടെ ബോബി സഞ്ജയ് ടീം. കഥാപാത്രങ്ങളുടെ ഓര്‍മകളിലൂടെ രവി തരകനെ രൂപപെടുതുകയാണ് ഇതില്‍. നിരവധി പരാജയ ചിത്രങ്ങള്‍ കൊണ്ട് മലയാളത്തില്‍ താര സിംഹാസനം നഷ്ടമാകുന്ന അവസ്ഥയിലെത്തിയ പ്രിത്വിയുടെ തന്മയത്വമാര്‍ന്ന പ്രകടനമാണ് ഇതിന്റെ മറ്റൊരു ഹൈ ലൈറ്റ് . പതിവ് മസില്‍ മാന്‍ വേഷപകര്ച്ചകളില്‍ നിന്ന് മാറി ഒരു സാധാരണ ഡോക്ടറായി നല്ല പ്രകടനമാണ് നടത്തിയത്. ഒരു പക്ഷെ ഇന്ത്യന്‍ രുപിക്ക് ശേഷം പ്രിത്വിക്കു കിട്ടുന്ന നല്ലൊരു വേഷമായിരിക്കും ഇത്. നരേനും സിദ്ധാര്‍ത് ശിവയും തികച്ചും സുപ്പോര്‍തിംഗ് ആര്ടിസ്ടിന്റെ രോള്ളില്‍ ഒതുങ്ങിയെങ്കിലും ശക്തമായ കഥാപാത്രത്തിലൂടെ ഒരിക്കല്‍ കൂടി വിസ്മയിപ്പിക്കുകയാണ് പ്രതാപ് പോത്തന്‍. മൂന്ന് നായികമാര്‍ ഉണ്ടെങ്കിലും എല്ലാവരും അവരവരുടെ റോള് ബന്ഗിയാക്കി എന്ന് പറയാം.
മെഡിക്കല്‍ രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിയും ഡോക്ടര്‍മാരുടെ നിലവാരമില്ലയ്മയും ആശുപത്രികളുടെ കൊള്ളയും ഒക്കെ ബന്ഗിയായി അവതരിപ്പിക്കുന്നു എന്നതാണ് ഈ കാലഘട്ടത്തില്‍ അയാളും ഞാനും തമ്മില്‍ എന്നാ ചിത്രം പ്രസക്തമാകുന്നത്. ഗ്രാമീണ സേവനം ഗവന്മേന്റ്റ് നിയമം മൂലം നിര്‍ബന്ധമാക്കേണ്ടി വന്ന അവസ്ഥയില്‍ അതിന്റെ ആവശ്യകത വിവരിക്കുകയും ഒരു ഡോക്ടര്‍ എന്നാ നിലയില്‍ ഒരാള്‍ എന്തായിരിക്കണം എന്തായിരിക്കരുത് എന്നൊക്കെ ചൂണ്ടിക്കാണിക്കാന്‍ ഈ ചിത്രം സഹായകമാകും എന്ന് ഉറപ്പാണ്.. എന്നാല്‍ ചെറിയ പിഴവിന് പോലും ആസുപത്രികളെയും ഡോക്ടര്‍മാരെയും കുറ്റപ്പെടുത്തുന്ന പൊതുജനത്തിന്റെ രോഷപ്രകടനവും അത്തരം രോഷപ്രകടനങ്ങളെ ധ്രിശ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയു ഈ ചിത്രം വിമര്‍ശന വിധേയമാകുന്നുണ്ട്. രോഗം ഉപജീവന മാര്‍ഗമാക്കുന്ന സലിം കുമാറിന്റെ കഥാപാത്രം പണം കൊണ്ട് മാത്രം ടോക്ടര്മാരാകുന്ന പുതിയ കാലഘട്ടത്തിലെ യോഗ്യതയില്ലാത്ത മേടികല്‍ വിധ്യര്തികള്‍ക്ക് നേരെയുള്ള പരിഹാസമാണ്.
മൂനാരിലെ ഹോസ്പിടല്‍ മനോഹരമായി സെറ്റ് ചെയ്ത ആര്‍ട്ട് ദയരക്റെര്മാരും ആശുപത്രി രംഗങ്ങളിലും പുറം കാഴ്ചകളിലും ലൈറ്റ് വ്യതിയാനതിലൂടെ മനോഹരമാക്കിയ ജോമോന്റെ കാമറയും ലാല്‍ ജോസിന്റെ സംവിധാന പാടവവും പ്രശംസ അര്‍ഹിക്കുന്നു. എന്നാല്‍ തുടക്കത്തില്‍ ഫ്ലാഷ് ബാക്ക് രംഗങ്ങള്‍ പ്രേക്ഷകനോട് സംവധിക്കാതെ പോകുന്നത് ചിത്രത്തിന്റെ പോരായ്മയാണ്. എങ്കിലും കാലിക പ്രസക്തമായ വിഷയം സ്വയം വിമര്‍ശാനപരമായി ആകര്‍ഷകമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഡോക്ടര്‍ കൂടിയായ്ബോബിയും സഞ്ജയും തിരക്കതയോരുക്കിയ ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.