Pages

Wednesday, 5 December 2012

face to face review


ഫെയ്സ് ടു ഫെയ്സ് : ഫെയ്സ് ഓഫ് ഫെയ്റ്റ് ( ശരാശരി)
          വെളുത്തു തുടുത്ത ഒരു സുന്ദരന്‍ കുഞ്ഞിനായി ഭാര്യക്ക് കുമകുമ പൂവും പാലും പഴവും നല്‍കി കാത്തിരിക്കുക എന്നിട്ട് ജനിക്കുന്നത് തീര്‍ത്തും വികലാന്ഗനായ ഒരു കുഞാനെങ്കിലോ ഏതാണ്ട് ഈ ഒരവസ്ഥയിലാണ് മമ്മൂട്ടി...ജവാന്‍ ഓഫ് വെള്ളിമാലയും ഫെയ്സ് ടോ ഫെയ്സും അതിന്റെ ചര്‍ച്ചകളില്‍ ആവസ്യമുല്ലതെല്ലാം ലഭിച്ച ഒരു ഒരു ഗര്‍ഭിണിയായിരുന്നു ...എന്നാല്‍ ഈ രണ്ടു ചിത്രങ്ങളും സ്ക്രീനില്‍ എത്തിയതോടെ അംഗവൈകല്യം സംഭവിച്ച കുട്ടിയെപോലായി ...വളരെ മികച്ച തുടക്കത്തിനു ശേഷം എന്ത് പറയണം എങ്ങിനെ പറയണം എന്നറിയാതെ കുഴങ്ങുന്ന സംവിധായകനും ആര്‍ക്കോ വേണ്ടി അഭിനയിക്കുന്ന സൂപര്‍ സ്ടാരും....  നല്ലൊരു ഇന്‍വെസ്ടിഗേശന്‍ മൂടിലുള്ള സിനിമയെ ഫാമിലി എന്റര്‍റെയ്നെര കൂടി ആക്കി അവതരിപ്പിക്കാനുള്ള ശ്രമമാണ് ഫെയ്സ് ടു ഫെയ്സ് എന്നാ ചിത്രത്തെ നശിപിച്ചത്...കഥാഗതിയില്‍ വന്നു ചേരുന്ന ഓരോ ഫാമിലിക്കും ട്ടെച്ചിംഗ് ആയ ഒരു സാഹചര്യം നല്‍കി  കുടുമ്പ പ്രേക്ഷകനെ കരിയിക്കാന്‍ വേണ്ട ചേരുവകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അവ കഥാഗതിയില്‍ മുഴച്ചു നിന്നതും തുടക്കത്തിലെ വേഗതക്കനുസരിച്ചു അതെ താളത്തില്‍ കഥ പറയാന്‍ കഴിയാതെ പോയതുമാണ് ഒരു ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങിയ ഈ വി എം ചിത്രത്തിനു വിനയായത്..
                    കഥാപാത്രത്തെ തീരെ ഉള്കൊല്ലാത്ത്തത് പോലെയായിരുന്നു മംമൂടിയുടെ ഈചിത്രത്തിലെ പ്രകടനം...ചില സമയങ്ങളില്‍ ഇന്‍സ്പെക്ടര്‍ ബാലരാമിനെ പോലെ ചീറിയടുക്കുന്ന നായകന്‍ ചില സമയങ്ങളില്‍ രാജമാനിക്യാതെ പോലെ കോമിക് കാണിച്ചു യൂണിഫോമു മിട്ടു ആളുകളെ ചിരിപ്പിക്കാന്‍ നോക്കുന്നു...മമ്മൂട്ടി സിനിമയില്‍ ഒരു തവണ മാത്രമേ യൂണിഫോം അനിയുന്നുല്ല് ..എന്നാല്‍ ആരംഗം ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്വഭാവത്തെ വലിയ ബാധ്യതയാവുന്നുന്ദ്...ആര്‍ക്കും മനസ്സിലാകാത്ത രണ്ടു ഗാനങ്ങള്‍ ( ഒന്ന് തുടക്കത്തിലും ഒന്ന് ഇന്റര്‍വെല്‍ കഴിഞ്ഞ ഉടെനെയും ) കൂടെ ആടിത്തിമിര്‍ക്കാന്‍ കുറച്ചു പയ്യന്മാരും പിന്നെ കുറെ തട്ടും മുട്ടും ചേര്‍ന്നാല്‍ യുവാക്കള്‍ തിയേറ്ററില്‍ ഏത്തും എന്നാ മിഥ്യാ ധാരണയാണ് വി എം വിനുവിന് ബാധ്യതയായത് ..
                 ആരെന്നോ എന്തെന്നോ മനസ്സിലാകാത്ത നായികയും രാഗിണി ദ്വിവേദി ജീവനില്ലാത്ത തിരക്കതയും ( മനോജ്‌)))  ) താളം നഷ്ടമാക്കിയ എടിടിങ്ങും സംജിത് മുഹമ്മദ്‌) ) പ്ലാന്നിങ്ങില്ലാത്ത സംവിധായകനും ചേര്‍ന്നാല്‍ ഫെയ്സ് ടു ഫെയ്സ് എന്നാ സിനിമയാകും...അല്ഫോന്സിന്റെ ഗാനതെക്കള്‍ മികച്ചത് പശ്ചാത്തല സംഗീതമാണ്...പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ചായഗ്രഹനത്തില്‍ തന്റേതായ കടമ നിര്‍വഹിക്കാന്‍ അജയന്‍ വിന്‍സെന്റിന് കഴിഞ്ഞിട്ടുണ്ട്...
                  ഒരു വര്‍ഷത്തില്‍ ഒരു സിനിമയില്‍ അഭിനയിച്ചാലും മമ്മൂട്ടി എന്നാ നടന്‍ മലയാളിക്ക് സൂപ്പര്‍ താരമാണ്... വളരെ സെലെക്ടിവായി ചിത്രങ്ങള്‍ ചെയ്യുന്നതിന് പകരം ഇങ്ങനത്തെ പത്തും പതിനൊന്നും ചെയ്തു എട്ടു നിലയില്‍ പൊട്ടി പേരുദോഷം കേള്പിക്കുന്നതിനെക്കാള്‍ നല്ലതല്ലേ വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു നല്ല സിനിമയുമായി എത്തുന്നത്...അതുകൊണ്ട് തന്നെ ഫെയ്സ് ടു ഫെയ്സ് എന്നാ ചിത്രം മമ്മൂട്ടി എന്നാ നടന്റെ ഇനിയങ്ങോട്ടുള്ള വിധിയുടെ മുഖമാണ്...

No comments:

Post a Comment