ഇമ്മാനുവൽ: കുടുംബ പ്രേക്ഷകനെ കാത്തു...ശരാശരി..
ഉത്സവകാലത്ത് തിയറ്ററിൽ എത്തുന്ന കുടുംബ പ്രേക്ഷകരെ മാത്രം ലക്ഷ്യമിട്ട് ലാൽ ജോസ് വളരെ തിടുക്കപ്പെട്ടു ചെയ്ത ചിത്രമാണ് ഇമ്മാനുവൽ..തികച്ചും ലളിതമായ കഥാപശ്ചാതലം അതിലേറെ ലളിതമായി അധികം അധ്വാനിക്കാതെ ലാൽ ജോസ് ധ്രിശ്യവല്ക്കരിച്ചു .. 'എ ലൂസ്ലി വൂവാൻ സ്ക്രിപ്റ്റ്' അതേ അയഞ്ഞ അവസ്ഥയിൽ ലാൽ ജോസ് സിനിമയാക്കിയപ്പോൾ സാധാരണ ഒരു ലാൽ ജോസ് ചിത്രത്തിൽ നിന്ന് പ്രതീക്ഷിച്ച ഒരു 'അക കാംബ്' ഈ ചിത്രത്തിനു നഷ്ടമായിട്ടുണ്ട്.. തികച്ചും ഒരു ടൈപ് ആയി മാറുന്ന മമ്മൂട്ടി കഥാപാത്രങ്ങളിൽ നിന്ന് മാറി നടക്കാനുള്ള മമ്മൂട്ടിയുടെ ശ്രമം കൂടിയാണ് ഇമ്മാനുവൽ എന്നാ മനുഷ്യൻ..

ഒരുപാട് മോഹങ്ങള താലോലിക്കുന്ന ഒരു സാധരനക്കാരനായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്.. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടികാനുള്ള ശ്രമത്തിനിടയിൽ കണ്ടു മുട്ടുന്ന മുഖങ്ങളിലധികവും സ്വാർത്തത കൈമുതലാക്കിയപ്പോൾ തീര്ത്തും ധുർബലനായ ഈ മനുഷ്യന് നിസ്സഹായനാവുന്നു.. നന്മ വറ്റാത്ത ആ മനസ്സിനെ തുറന്നു കാട്ടുകയാണ് ലാൽ ജോസ് തന്റെ പുതിയ ചിത്രമായ ഇമ്മാനുവളിലൂടെ.. പബ്ലിഷിംഗ് കമ്പനിയിൽ ജോലി നഷ്ടമായ ഇമ്മാനുവൽ തുടര്ന്നെത്തുന്ന കോര്പരെറ്റ് കമ്പനിയിലെ ജോലിയും ജീവിതവുമാണ് ലാൽ ജോസ് ഇതിൽ വരച്ചു കാട്ടുന്നത്... ലാഭേച്ച മാത്രം ലക്ഷ്യമാക്കുന്ന പുതു തലമുറ ഇന്ഷുറന്സ് കമ്പനി എല്ലാത്തരം കോര്പരെറ്റ് കമ്പനികളുടെയും പ്രതി രൂപമായാണ് ചിത്രത്തിൽ അവതരിപ്പിക്കപെടുന്നത്.. കോട്ടും ടൈയ്യും കെട്ടി ജോലിക്ക് പോകുമ്പോഴും സ്ഥാപനത്തിൽ നേരിടുന്ന മാനസിക സങ്കര്ഷവും പിരിമുറുക്കവും അരക്ഷിതാവസ്ഥയും അനുഭവിക്കുന്ന പുതു തലമുറയെയാണ് ഈ ചിത്രത്തിൽ കടന്നു വരുന്നത് .. ലാഭം ലക്ഷ്യമാക്കുന്ന ഇത്തരം കമ്പനികള്ക്ക് നഷ്ടമാകുന്ന മാനുഷിക മൂല്യം അത്തരം കമ്പനിയിൽ ജോലി ചെയ്യുന്ന ആളുകൾക്കു കൂടിയുണ്ടെങ്കിലെ പിടിച്ചു നില്കാനാവ് എന്നറിയുന്ന നിമിഷമാണ് ഇമ്മാനുവൽ ജോലി ഉപേക്ഷിക്കുന്നത്.. ഒരു പക്ഷെ ജീവിക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയെ ചൂഷണം ചെയ്തു അവനെ മനുഷ്യനല്ലതക്കി തീര്ക്കുന്നു എന്നുള്ളതാണ് ഈ ചിത്രം കാട്ടി തരുന്നത്..
അടി കിട്ടിയ ശേഷമുള്ള ഫഹദിന്റെ മുഖഭാവം ഒന്ന് മാത്രം മതി ആ നടന്റെ മികവു അളക്കാൻ.. ഓരോ സീനിലും മികച്ച പ്രകടനം തീര്ക്കാൻ ഫഹടിനു സാധിച്ചിട്ടുണ്ട്.. ബാവുട്ടിയിൽ നിന്ന് ഇമ്മനുവളിൽ കുറച്ചു കൂടി പച്ചയായ മനുഷ്യനാകുന്നുന്ദ് മുക്ക.. കമ്പനിയിൽ നിന്ന് ലഭിച്ച ശേഷം സുകുമാരി മംമോക്കൌയ്ടെ കവിളിൽ ഉമ്മ വയ്കുന്ന രംഗം സുകുമാരിയംമയുടെ മരണത്തിനു സെഷമെട്ടുന്നതു കൊണ്ട് തന്നെ ലാൽ ജോസ് ഉധെഷിചതിലെരെ ഹൃദയ സ്പര്ഷിയായി.. മമ്മൂട്ടിയുടെ മകനായി അഭിനയിച്ച കൊച്ചു മിടുക്കനും വളരെ നന്നായിട്ടുണ്ട്. ഇമ്മനുവളിനോടുള്ള ജോസെഫേട്ടന്റെ സ്നേഹവും ആരെയും മോഹിപ്പിക്കുന്നതാണ്..പ്രദീപ് നായരുടെ കാമറയും രണ്ജാൻ അബ്രഹാമിന്റെ എടിടിങ്ങും നിലവാരം പുലർത്തി..
കോര്പരെറ്റ് മുതലാളിമാര്ക്ക് വേണ്ടി അവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ തന്ത്രപൂർവ്വം പിരിച്ചു വിടനെത്തുന്ന മൂന്നു പേരെ അവതരിപ്പിച്ച രീതി ആ സിനിമയുടെ കഥ പറചിലിനോട് ഒരു തരത്തിലും യൊജിക്കുന്നില്ല.. അത് പോലെ തന്നെ അനാവശ്യമായി ചേര്ത ആ ക്ലബ് സോങ്ങും സിനിമയുടെ താളത്തിന് യോജിക്കുന്നില്ല
ഖദീജുമ്മയുടെയുടെ സങ്കടവും ജോസഫേട്ടന്റെ സ്നേഹവും ജെന്നിഫരിന്റെ നിസ്സഹായതയും ബാലച്ചന്ദരൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അരക്ഷിതാവസ്ഥയും ഒരിക്കലെങ്കിലും നിങ്ങളുടെ മനസ്സിനെ ഉലയ്ക്കുമെങ്കിൽ ഈ ചിത്രം നിങ്ങള്ക്ക് ഇഷ്ടപ്പെടാതെ പോവില്ല.. ഇമ്മാനുവൽ കണ്ടിരിക്കാം...
കമ്മത്തിന്റെ കരിഞ്ഞ ദോശ
'കൊങ്ങിനിയരുടെ മലയാളം കൊണ്ട് നിരാശപ്പെടുത്തിയ സിനിമ' എന്ന് ഒറ്റ വരി കൊണ്ട് വിലയിരുത്താം ഈ സിബി ഉധയ് ചിത്രത്തെ..കൊങ്ങിണി സംസാരിക്കുന്നവരുടെ മലയാളത്തെ രംഗത്തവതരിപ്പിക്കാന് പെടാപാടുപെടുന്ന ദിലീപും മമ്മൂക്കയും പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുകയായിരുന്നു..( എങ്കിലും തമ്മില് ഭേദം മമ്മൂക്ക തന്നെ).. പതിവ് ഗിമ്മിക്കുകലുമായെത്തിയ ഈ സിബി ഉധയ് ചിത്രം പ്രേക്ഷകന്‍ പ്രതീക്ഷിച്ചിതില്‍ കൂടതലായി തങ്ങളുടെ പക്കല്‍ യാതൊന്നും ഇല്ലയെന്നും തെളിയിക്കുന്നതു കൂടി ആയിരുന്നു... നായകന്‍റെ ബാല്യകാലം അവന്റെ രണ്ടോ മൂന്നോ കൂട്ടുകാര്‍ ഒരു കുട്ടി വില്ലന്‍ അച്ഛന് സംഭവിക്കുന്ന അല്ലെങ്കില്‍ ഉറ്റവര്‍ക്ക് സംഭവിക്കുന്ന ആപത്ത് അവരുടെ വളരുന്ന പക...അതിനിടയിലെ പ്രണയം...യൗവനത്തില്‍ പ്രതിസന്ധികള്‍ ശ്രിഷ്ടിക്കുന്ന പകയും പ്രണയവും ഹാസ്യത്തിലൂടെ അവതരിപ്പിച്ചു കയ്യടി നേടിയ ഈ ടീമിന്റെ ആ ശൈലിയില്‍ ഇറങ്ങിയ നിലവാരമില്ലാത്ത ചിത്രമാണ് കമ്മത്ത് ആന് കമ്മത്ത്..
ജഗതിയും ഇന്നസെന്റും പൈ ബ്രദേഴ്സ് എന്നാ ചിത്രത്തില് മനോഹരമായി അവതരിപ്പിച്ച കൊങ്ങിനിയരുടെ മലയാളമാണ് ഏറെ കഷ്ടപ്പെട്ട് ദിലീപും മമ്മൂകയും ഇതില് സംസാരിച്ചത്.. അതുകൊണ്ട് തന്നെ സംഭാഷണങ്ങള് കേവലം ബഹളമായി മാറുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്... ഒരു കോമഡി എന്‍റര്‍റ്റെയ്നര്‍ ആയി പുറത്തിറങ്ങിയ ഈ സിനിമ ബാബുരാജിന്റെ പ്രകടനം കൂടി ഇല്ലാതിരുന്നെങ്കില്‍ തീര്ത്തും നിരാശപ്പെടുത്തുമായിരുന്നു....
അച്ഛന് സംഭവിക്കുന്ന അപകടം കമ്മത്ത് കുടുംബത്തെ ധാരിദ്ര്യത്തിലേക്ക് തള്ളി വിടുന്നതും അതില്‍ നിന്ന് കരകയറാന്‍ കമ്മത്ത് സഹോദരന്മാര്‍ തട്ടുകട തുടങ്ങി രുചികരമായ ദോശയുണ്ടാകി വിജയം കൊയ്യുന്നതും ബിസിനെസ്സില്‍ ഇവര്‍ നേരിടുന്ന വെല്ലുവിളിയും പ്രണയത്തില്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം... കഥ എന്ന് ഒറ്റ വരിയില്‍ പറഞ്ഞവസാനിപ്പിക്കാന്‍ മാത്രം ഒരു കഥ കണ്ടെത്താന്‍ പോലും കഴിവില്ലാതെ പോകുന്ന കാഴ്ചയാണ് ഇതില്‍ കാണാനാവുക..
സി ഐ ഡി മൂസമുതല് പ്രേകഷകന്‍ കണ്ടു മടുത്ത ദിലീപിന്റെ പ്രണയ ഗാനരംഗങ്ങള്‍ ഈ ചിത്രത്തിന്റെ ഒരു ഗാന രംഗത്ത് അതേപടി ആവര്‍ത്തിക്കുന്നതും തീര്‍ത്തും അനാവശ്യമായ ഉള്പ്പെടുത്തപെട്ട ഒരു ഹോട്ടല്‍ ഗാനവും ചിത്രത്തിന് ബാധ്യതയാവുന്നുണ്ട് .. രിമയ്കും കാര്‍ത്തികയ്കും നരേനും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഈ ചിത്രത്തില്‍ അതിഥി താരമായി ധനുഷിനെ അവതരിപ്പിക്കുമ്പോള്‍ പോലും ജാഗ്രത പുലര്താന്‍ സംവിധായകനായ തോമസാണ് സാധിച്ചില്ല... കാര്യസ്തനില്‍ നിന്നും കമ്മത്തില്‍ എത്തുമ്പോള്‍ തീര്‍ത്തും ലക്ഷ്യബോധമില്ലാതെ ഒരുക്കിയ കഥയിലും തിരക്കഥയിലും തോമാസന്‍ എന്നാ സംവിധായകന്‍ പരാജയപ്പെടുന്നതുംദിലീപിന്റെയും മമ്മൂക്കയുടെയും നിലവാരമില്ലാത്ത പ്രകടനങ്ങളും ചിത്രത്തെ ശരാശരിയില്‍ ഒതുക്കുന്നു ......... അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകനെ കമ്മത്ത് നിരാശപ്പെടുത്തും..
ബാവുട്ടിയുടെ നാമത്തില് .......ഏയ് കുഞ്ഞീ ഇത് നല്ല സിനിമയാട്ടാ ...എന്തായലും കാണണം
'ഏയ് കുഞ്ഞീ' എന്ന് സ്വന്തം ശൈലിയില്‍ കാവ്യ മകളെ വിളിക്കുമ്പോള്‍ നീലെസ്വരത്തെ എന്റെ ഗ്രാമത്തിന്റെ വിശുധിയാണ് എനിക്ക് മനസ്സിൽ ഓടിയെത്തിയത് എനിക്ക് തോന്നിയത്... അത്രയ്ക്ക് തന്മയത്വത്തോടെ കാവ്യയും മമ്മൂടിയും വിനീതും കനിഹയും ഡയലോഗുകള്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ മനസ്സില്‍ ഞാന്‍ ജീവിച്ച എന്റെ നാടും നാടുകാരും ഒരു നനുത്ത സ്പര്‍ശമായി എന്റെ മനസ്സില്‍ ഓടിയെതിയെങ്കില്‍ ആരെയും നിരാശ പെടുത്താത്ത ഒരു സിനിമയായിരിക്കും ബാവുട്ടിയുടെ നാമത്തില്‍...
പലപ്പോഴും സാമൂഹ്യ വിമര്ശനം എന്നാ നിലയില് സംഭാഷണങ്ങള് ഒരുക്കാന് രണ്ജിതിനു സാധിച്ചിട്ടുണ്ട്... തുടക്കത്തിലെ യതീം ഖാനയും അവടെ അവര്‍ നേരിടുന്ന പ്രയാസങ്ങളും , പനതിനായുള്ള നെട്ടോട്ടവും, സി പി ഐ എമ്മിന്റെ പരിതാപകരമായ അവസ്ഥയും കഥയിലൂടെ സ്പര്ശിക്കാനും പാര്ടി നേരിടുന്ന പ്രശ്നങ്ങളും തെറ്റി ധാരണ മൂലമാണെന്ന് പറഞ്ഞു വയ്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്...കാവ്യയുടെ നീലേശ്വരം കാരി പലപ്പോഴും രസിപ്പിക്കുമ്പോഴും നീലെസ്വരത്തെ ഒരമ്മ പോലും മക്കളോട് പറയാത്ത വര്ത്തമാനമാണോ കാവ്യയിലൂടെ രഞ്ജിത്ത് പറയിച്ചത് എന്നാ സംശയം ബാകിയാവുന്നു...ഒരിടവേളക്ക് ശേഷം ഹരിശ്രീ അശോകന്റെ ശക്തമായ തിരിച്ചു വരവും ഈ ചിത്രത്തില് കാണാം...തികച്ചും വ്യത്യസ്തമായ വേഷത്തില് കനിഹയും മലപ്പുറം ഭാഷയുമായി മമ്മൂക്കയും പ്രേക്ഷകനെ കയ്യിലെടുക്കുന്നു...ഓരോ കതാപാത്രങ്ങല്കും അവരുടെതായ ഒരിടം നല്കുന്ന രഞ്ജിത്തിന്റെ തൂലിക ഈ ചിത്രത്തിലും വ്യത്യസ്ഥമായില്ല എന്ന് വേണം പറയാന്......... .ബാവുട്ടിയില് നിന്ന് സിനിമക്കുള്ളിലെ സിനിമയിലെ കഥാപാത്രമായി മംമൂകയുടെ വേഷപകര്ച്ച ആ നടന്റെ പ്രതിഭ തന്നെയാണ് തെളിയിക്കുന്നത്..
പുതിയകതയല്ല എന്ന് രഞ്ജിത് തന്നെ പരസ്യമായി പറയുന്നുണ്ട്... രഞ്ജിത്തിന്റെ ഇന്ത്യന് റുപീ ഒരു പുതിയ കതയായിരുന്നില്ല...എന്നാല് അതിന്റെ അവതരണത്തില് പുതുമയുണ്ടായിരുന്നു... അതിനൊരു താളമുണ്ടായിരുന്നു...എന്നാല് തുടക്കത്തില് കാണിച്ചാ ആ ജാഗ്രത കഥ പറച്ചിലിന്റെ അവസാനം വരെ കാണിച്ചിരുന്നെങ്കില് സൂപര് സിനിമ എന്ന് ആര്ക്കും അഭിപ്രായപെടവുന്ന ഒരു സിനിമയായിരുന്നു രഞ്ജിത്തിന്റെ ബാവുട്ടി ...സംഭാഷണ ശൈലിയില് മാത്രമല്ല വാകുകളില് പോലും രഞ്ജിത്ത് കാണിച്ച മികവു ബാവുട്ടി എന്നാ ചിത്രത്തിന്റെ ആദ്യ പകുതിയേ മനോഹരമാകി...ഒരു ജി എസ വിജയന് ചിത്രം എന്നതിലുപരി അത് രഞ്ജിത്തിന്റെ തന്നെ സിനിമയായിരുന്നു... അതിന്റെ ഓരോ ഷോടിലും രഞ്ജിത്തിന്റെ കൈമുദ്ര പ്രകടമായിരുന്നു...( ജി എസ വിജയന് എന്നത് പേരിനു മാത്രമാണോ എന്ന് സംശയം ഇല്ലാതില്ല) താന് എഴുതിയത് അത് പോലെ വിഷ്വലൈസ് ചെയ്യാന് സംവിധായകന് കഴിഞ്ഞു...എന്നാല് ഇടവേളയ്ക്കു ശേഷം അതിന്റെ സിനിമയുടെ സ്വഭാവത്തില് പ്രകടമായ വ്യത്യാസം കാണാന് സാധിക്കുന്നു...നമ്മള് കണ്ടിട്ടും മറക്കാത്ത കഥ അതെ പടി ആവര്ത്തിച്ചപ്പോള് അത് ഒരു രഞ്ജിത്ത് സിനിമയില് പ്രതീക്ഷിക്കതിരുന്നത് ഒരല്പമെങ്കിലും പ്രേക്ഷകനെ നിരാഷപെടുത്തും,..
... മനോജ് പിള്ളയുടെ കാമെര കൂടുതല്‍ ദ്രിശ്യ പരിസരങ്ങള്‍ ഒരുക്കുന്നില്ലെങ്കിലും ഓരോ ഷോട്ടിലും പ്രേക്ഷകനെ സിനിമയില്‍ തന്നെ കേന്ദ്രീകരിച്ചു കൊണ്ട് പോകുന്നതില്‍ വിജയിച്ചു...സിനിമ ആവശ്യപ്പെടുന്ന ഗാനങ്ങള്‍ ഒരുക്കാന്‍ ഷഹബാസ് അമനും സാധിച്ചിട്ടുണ്ട്... ഒരു സാധാരണക്കാരന്റെ കഥ അസാധാരണമായി ഒന്നുമില്ലാത്ത അസാധ്യമായത് ഒന്ന് കാണികാത്ത ഒരു സിനിമ അതുകൊണ്ട് തന്നെ ആര്‍കും പണം നഷ്ടമില്ലാതെ കണ്ടിരിക്കാവുന്ന (കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു സൂപ്പെര്‍ ഫിലിം ആകുമായിരുന്ന ) ഒരു മികച്ച ചിത്രമാണ് ബാവുട്ടിയുടെ നാമത്തില്‍ ...മമ്മൂക്കയുടെ ഒരു ഉഗ്രന്‍ തിരിച്ചു വരവും...
ഫെയ്സ് ടു ഫെയ്സ് : ഫെയ്സ് ഓഫ് ഫെയ്റ്റ് ( ശരാശരി)
വെളുത്തു തുടുത്ത ഒരു സുന്ദരന്‍ കുഞ്ഞിനായി ഭാര്യക്ക് കുമകുമ പൂവും പാലും പഴവും നല്‍കി കാത്തിരിക്കുക എന്നിട്ട് ജനിക്കുന്നത് തീര്‍ത്തും വികലാന്ഗനായ ഒരു കുഞാനെങ്കിലോ ഏതാണ്ട് ഈ ഒരവസ്ഥയിലാണ് മമ്മൂട്ടി...ജവാന്‍ ഓഫ് വെള്ളിമാലയും ഫെയ്സ് ടോ ഫെയ്സും അതിന്റെ ചര്‍ച്ചകളില്‍ ആവസ്യമുല്ലതെല്ലാം ലഭിച്ച ഒരു ഒരു ഗര്‍ഭിണിയായിരുന്നു ...എന്നാല്‍ ഈ രണ്ടു ചിത്രങ്ങളും സ്ക്രീനില്‍ എത്തിയതോടെ അംഗവൈകല്യം സംഭവിച്ച കുട്ടിയെപോലായി ...വളരെ മികച്ച തുടക്കത്തിനു ശേഷം എന്ത് പറയണം എങ്ങിനെ പറയണം എന്നറിയാതെ കുഴങ്ങുന്ന സംവിധായകനും ആര്‍ക്കോ വേണ്ടി അഭിനയിക്കുന്ന സൂപര്‍ സ്ടാരും.... നല്ലൊരു ഇന്‍വെസ്ടിഗേശന്‍ മൂടിലുള്ള സിനിമയെ ഫാമിലി എന്റര്‍റെയ്നെര കൂടി ആക്കി അവതരിപ്പിക്കാനുള്ള ശ്രമമാണ് ഫെയ്സ് ടു ഫെയ്സ് എന്നാ ചിത്രത്തെ നശിപിച്ചത്...കഥാഗതിയില്‍ വന്നു ചേരുന്ന ഓരോ ഫാമിലിക്കും ട്ടെച്ചിംഗ് ആയ ഒരു സാഹചര്യം നല്‍കി കുടുമ്പ പ്രേക്ഷകനെ കരിയിക്കാന്‍ വേണ്ട ചേരുവകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അവ കഥാഗതിയില്‍ മുഴച്ചു നിന്നതും തുടക്കത്തിലെ വേഗതക്കനുസരിച്ചു അതെ താളത്തില്‍ കഥ പറയാന്‍ കഴിയാതെ പോയതുമാണ് ഒരു ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങിയ ഈ വി എം ചിത്രത്തിനു വിനയായത്..
കഥാപാത്രത്തെ തീരെ ഉള്കൊല്ലാത്ത്തത് പോലെയായിരുന്നു മംമൂടിയുടെ ഈചിത്രത്തിലെ പ്രകടനം...ചില സമയങ്ങളില്‍ ഇന്‍സ്പെക്ടര്‍ ബാലരാമിനെ പോലെ ചീറിയടുക്കുന്ന നായകന്‍ ചില സമയങ്ങളില്‍ രാജമാനിക്യാതെ പോലെ കോമിക് കാണിച്ചു യൂണിഫോമു മിട്ടു ആളുകളെ ചിരിപ്പിക്കാന്‍ നോക്കുന്നു...മമ്മൂട്ടി സിനിമയില്‍ ഒരു തവണ മാത്രമേ യൂണിഫോം അനിയുന്നുല്ല് ..എന്നാല്‍ ആരംഗം ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്വഭാവത്തെ വലിയ ബാധ്യതയാവുന്നുന്ദ്...ആര്‍ക്കും മനസ്സിലാകാത്ത രണ്ടു ഗാനങ്ങള്‍ ( ഒന്ന് തുടക്കത്തിലും ഒന്ന് ഇന്റര്‍വെല്‍ കഴിഞ്ഞ ഉടെനെയും ) കൂടെ ആടിത്തിമിര്‍ക്കാന്‍ കുറച്ചു പയ്യന്മാരും പിന്നെ കുറെ തട്ടും മുട്ടും ചേര്‍ന്നാല്‍ യുവാക്കള്‍ തിയേറ്ററില്‍ ഏത്തും എന്നാ മിഥ്യാ ധാരണയാണ് വി എം വിനുവിന് ബാധ്യതയായത് ..
ആരെന്നോ എന്തെന്നോ മനസ്സിലാകാത്ത നായികയും രാഗിണി ദ്വിവേദി ജീവനില്ലാത്ത തിരക്കതയും ( മനോജ്))) ) താളം നഷ്ടമാക്കിയ എടിടിങ്ങും സംജിത് മുഹമ്മദ്) ) പ്ലാന്നിങ്ങില്ലാത്ത സംവിധായകനും ചേര്‍ന്നാല്‍ ഫെയ്സ് ടു ഫെയ്സ് എന്നാ സിനിമയാകും...അല്ഫോന്സിന്റെ ഗാനതെക്കള്‍ മികച്ചത് പശ്ചാത്തല സംഗീതമാണ്...പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ചായഗ്രഹനത്തില്‍ തന്റേതായ കടമ നിര്‍വഹിക്കാന്‍ അജയന്‍ വിന്‍സെന്റിന് കഴിഞ്ഞിട്ടുണ്ട്...
ഒരു വര്‍ഷത്തില്‍ ഒരു സിനിമയില്‍ അഭിനയിച്ചാലും മമ്മൂട്ടി എന്നാ നടന്‍ മലയാളിക്ക് സൂപ്പര്‍ താരമാണ്... വളരെ സെലെക്ടിവായി ചിത്രങ്ങള്‍ ചെയ്യുന്നതിന് പകരം ഇങ്ങനത്തെ പത്തും പതിനൊന്നും ചെയ്തു എട്ടു നിലയില്‍ പൊട്ടി പേരുദോഷം കേള്പിക്കുന്നതിനെക്കാള്‍ നല്ലതല്ലേ വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു നല്ല സിനിമയുമായി എത്തുന്നത്...അതുകൊണ്ട് തന്നെ ഫെയ്സ് ടു ഫെയ്സ് എന്നാ ചിത്രം മമ്മൂട്ടി എന്നാ നടന്റെ ഇനിയങ്ങോട്ടുള്ള വിധിയുടെ മുഖമാണ്...

Charles Bonnet syndrome (CBS) (http://en.wikipedia.org/wiki/Charles_Bonnet_syndrome) എന്നാ മലയാളികള്‍ കേട്ട് കേള്‍വിയില്ലാത്ത പുതിയ ത്രെഡ് കയ്യിലുണ്ടായിട്ടും അതിനു മികച്ച ഒരു ആഖ്യാന ഭാഷ്യം ചമയ്ക്കാന്‍ തിരക്കഥാകൃത് പരാജയപ്പെട്ടപ്പോള്‍ പുതിയ കളിപ്പാട്ടം കയ്യില്‍ കിട്ടിയ കുട്ടി അതിനെ ഇതു വിധത്തില്‍ ഉപയോഗപ്പെടുത്തണം എന്നറിയാതെ കുഴങ്ങുന്ന അവസ്ഥയിലായിപ്പോയി അനൂപ് കണ്ണന്‍ എന്നാ ലാല്‍ ജോസിന്റെ പ്രിയ ശിഷ്യന്‍. ഗുരുവിനു സമര്‍പ്പിച്ചു കൊണ്ട് തുടങ്ങിയെങ്കിലും ഗുരുവിന്റെ ഗുണങ്ങളുടെ യാതൊരു ലാഞ്ചനയും ശിശ്യനില്‍ കാണാതെ പോയി. വ്യത്യസ്തമായ രണ്ടു കഥാ തന്തുക്കളുമായി ഗുരുവും ശിഷ്യനും മത്സരിക്കാനിരങ്ങിയപ്പോള്‍ ആര് വിജയിക്കും ഏന് സിനിമയെ സ്നേഹിക്കുന്ന ഭൂരിപക്ഷം പ്രേക്ഷകനും ഒരു തവണയെങ്കിലും ചിന്തിച്ചു പോയിട്ടുണ്ടാവും. പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന മമ്മൂട്ടി ചിത്രങ്ങള്‍ കണ്ടു മടുത്ത ആരാധകര്‍ വളരെ പ്രതീക്ഷയോടെ സമീപിച്ച ചിത്രമായിരുന്നു ജവാന്‍ ഓഫ് വെള്ളിമല.. കേട്ടത് ശരിയെങ്കില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ പ്രീ പബ്ലിസിറ്റി നേടിയ ചിത്രമായിരുന്നു ഇത്. പോരാത്തതിന് മമ്മൂട്ടി എന്നാ നടന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രവും.
സംവിധായകനും നടനുമായ ലാല്‍ ഒരു ചിത്രം നിര്‍മിക്കുമ്പോള്‍ പ്രേക്ഷകന് അറിയാം ഒന്നും കാണാതെ ലാല്‍ അത് ഏറ്റെടുക്കില്ല എന്ന്(കോബ്ര ഒഴികെ). ആ പ്രതീക്ഷ തന്നെയായിരുന്നു മമ്മൂട്ടി ഈ ചിത്രം നിര്‍മിക്കുമ്പോള്‍ തോന്നിയതും. എവിടെയാണ് മമ്മൂട്ടിക്ക് പിഴച്ചത്? ഒരു പക്ഷെ കഥയുടെ ബീജം മാത്രം കേട്ട് അതിലെ പുതുമ ഉള്‍കൊണ്ട് തിരക്കഥ പൂരനമായും കാണാതെ സിനിമ ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടതുകൊണ്ടാവും. കഥാ ബീജം ഒരു പുതിയ മനിചിത്രത്തഴ്ഹ എന്നോ വിസ്മയതുംബെത്തെന്നോ അന്യനെന്നോ ഒക്കെ തോന്നിപ്പിചിട്ടുണ്ടാവും. സത്യം പറയുകയാണെങ്കില്‍ അത്തരം ചിത്രങ്ങളുടെ ഗാനത്തില്‍ പെടുത്താവുന്ന ഒരു സിനിമയാക്കി മാറ്റിയെടുക്കമായിരുന്നു..അവിടെയാണ് ക്ലസ്സ്മെട്സ് എന്നാ ചിത്രത്തിനു തിരക്കതയോരുക്കിയ ജെയിംസ് ആല്ബര്ട്ട് എന്നാ തിരാക്കതാക്രിത് പരാജയപ്പെട്ടത്. ക്ലസ്സ്മെറ്സിനു ശേഷം അദ്ദേഹം തിരക്കതോയോരുക്കിയ ഒരു ചിത്രം പോലും (ഇവിടം സ്വര്‍ഗമാണ്, വെനിസിലെ വ്യാപാരി) വിജയിച്ചിട്ടില്ല.
തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ ഇതു തരത്തില്‍ വിന്യസിക്കണം എന്ന് തീരുമാനിക്കുന്നത് സംവിധായകനാണ്. അതിലെ ഓരോ രംഗങ്ങളും പരസ്പരം ഇഴചേര്‍ന്നു നില്‍ക്കും വിധം അവതരിപ്പിക്കാന്‍ സംവിധായകന്‍ മനസ്സ് വച്ചാലേ സാധിക്കൂ. മമ്മൂട്ടി എന്നാ മഹാനടന്റെ അഭിനയ പാടവം മുതലാക്കാനോ ഓരോ കഥാപാത്രത്തെയും പരസ്പരം ഇഴചേര്‍ത്തു രസാവഹമായി കതപറയാണോ അനൂപിന് കഴിയാതെപോയി. പട്ടാളത്തില്‍ നിന്ന് പിരിഞ്ഞതിനു ശേഷം നാടിലെ ഡാമിന്റെ കാവല്‍ക്കാരനായി ജോലി ചെയ്യുന്ന ഗോപി എന്നാ കഥാപാത്രമാണ് മമ്മൂട്ടി ഇതില്‍ അവതരിപ്പിക്കുന്നത്. സി ബി എസ്(http://en.wikipedia.org/wiki/Charles_Bonnet_syndrome) എന്നാ അത്യപൂര്‍വ രോഗം ഭാധിച്ച ഇയാള്‍ക്ക് പലപ്പോഴും മറ്റാരും കാണാത്ത മായിക കാഴ്ചകള്‍ കാണും. ഈ രോഗാവസ്ഥയെ മറ്റു കഥാപാത്രങ്ങളിലൂടെയും കഥാ സന്ദര്ഭാങ്ങളിലൂടെയും വിഷധീകരിക്കാന്‍ കഴിയാഞാതും കഥയും ഡാമും തമ്മില്‍ ബന്ധിപ്പിച്ചു മികച്ച ഒരു ക്ളിമാക്സിലേക്ക് എത്തിക്കനാവാതെ പോകുന്നിടത്തുമാണ് സിനിമ പരാജയപ്പെടുന്നത്.
ഡാമിന്റെ ഉല്‍ഭവത്തെപ്പറ്റി തുടക്കത്തില്‍ ഒരു "അശരീരി " കേള്‍ക്കുന്നതല്ലാതെ പരസ്പര ബന്ധമില്ലാതെ സൂന്യതയില്‍ നിന്ന് ഉയര്‍ന്നു വന്ന കഥാപാത്രങ്ങളും കതാപരിസരവും സൃഷ്‌ടിച്ച അമ്പരപ്പ് സിനിമ തീരുന്നത് വരെ പ്രേക്ഷകനെ വിട്ടൊഴിയുന്നില്ല. എങ്ങു നിന്നോ പൊട്ടിമുളക്കുന്ന പാട്ടുകളും ഇഴചെരാത്ത ഫ്രാമുകളും സ്രിഹ്ടിക്കുന്ന അലോസരം ചില്ലറയൊന്നുമല്ല. സിനിമടോഗ്രഫി മികച്ചു നില്‍ക്കുന്നെങ്കിലും എടിടിങ്ങിലെ പിഴവ് സിനിമയിലുടനീളം മുഴച്ചു നില്‍ക്കുന്നു. ഗോപി എന്നാ കഥാപാത്ര സൃഷ്ടിയില്‍ വരുത്തിയ പാളിച്ച മമ്മൂട്ടി എന്നാ നടന്റെ പ്രകടനത്തെയും ഒരുപോലെ ബാദിക്കുന്നു.
ഉദ്യോഗസ്ഥ തലത്തില്‍ നടമാടുന്ന അഴിമതിയും ജനം എത്ര ബുദ്ധിമുട്ടിയാലും സ്വന്തം കീശ വീര്പികനമെന്ന ചിന്തിക്കുന്ന ഒരു പടം ആളുകളെയും ഡാമിന്റെ പശ്ചാത്തലത്തില്‍ അനൂപ് കാണിച്ചുതരുന്നുണ്ട്. ചില രങ്ങങ്ങളിലെങ്കിലും ബാബുരാജ് മികവുറ പ്രകടനം കാഴ്ച വയ്ക്കുനതാണ് ആകര്‍ഷകമായ പ്ലോട്ടിനോടൊപ്പം എടുതുപരയാനുള്ള മേന്മ.
ഒരല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ചസിനിമയോടൊപ്പം മമ്മൂട്ടിയുടെ തകര്‍പ്പന്‍ തിരിച്ചു വരവുകൂടിയാണ് ഈ സിനിമയോടൊപ്പം വിസ്മ്രിതിയിലാകുന്നത്.