ചേട്ടായീസ്: ഒരു നീര്‍കുമിള പൊട്ടിയപ്പോള്‍.......(..........,,,,,,,,,,, ( കൂടുതലൊന്നും പ്രതീക്ഷിച്ചു എത്താത്ത പ്രേക്ഷകനെയും കുടുംബ പ്രേക്ഷകനെയും ചിത്രം നിരാഷപെടുത്തില്ല ...കണ്ടിരിക്കാം..)
ഒരു വലിയ നീര്‍കുമിള പൊട്ടിയാല്‍ എന്താണ് അവശേഷിക്കുക എന്ന് ചോദിച്ചാല്‍ അതാവും ചെട്ടായീസ് എന്നാ ചിത്രം കണ്ടിറങ്ങിയപ്പോള്‍ എനിക്ക് തോന്നിയത്...അതിന്റെ കഥയോ കതാഗതിയോ പ്രചരിപ്പിക്കുന്നത് സിക്ഷാര്‍ഹാമാണ് എന്ന് തുടക്കം തന്നെ മുന്നറിയിപ്പ് നല്‍കുന്നത് കൊണ്ട് വകുപ്പും ശിക്ഷയും പൂര്‍ണമായും വായിക്കാന്‍ സമയം ലഭിക്കാത്തത് കൊണ്ടും ഈ എളിയവന്‍ കഥയിലേക്ക് കടക്കുന്നില്ല...കഥയിലേക്ക് കടന്നാല്‍ അത് തുടക്കം മുതല്‍ ഉണ്ടാക്കിയെടുക്കുന്ന സസ്പെന്‍സ് ഇല്ലാതെ പോകും എന്നുള്ളതുകൊണ്ടും സിനിമയെ സ്നേഹിക്കുന്ന എല്ലാ സിന്മകളും വിജയിക്കണം എന്ന് മാത്രം ആഗ്രഹിക്കുന്ന ഒരാള്‍ എന്നാ നിലക്ക് ഞാനും അതിനോട് യോജിക്കുന്നു...
എങ്കിലും ഒരിടവേളക്ക് ശേഷം ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്തു റണ്‍ ബേബി റണ്ണിന്റെ തിരക്കതാക്രിതുകൂടിയായ സച്ചിയില്‍ നിന്നും പ്രതീക്ഷിച്ച ഒരു സിനിമയല്ല ചെട്ടായീസ്..സിനിമാ സ്നേഹികളായ പ്രേക്ഷകരെ പരസ്യത്തിന്റെ അകമ്പടിയോടു കൂടി തിയെട്ടരിലേക്ക് നയിക്കുമ്പോള്‍ ആ പരസ്യത്തോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ നിങ്ങള്‍ക്കവുന്നില്ല എങ്കില്‍ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നവന്‍ തുറന്കിലടക്കപ്പെടും എന്ന് ഭീഷണി ന്യായമല്ല...തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവും അതെ ശിക്ഷ ക്ഷണിച്ചു വരുത്തും...
എവിടെ നിന്നൊക്കെയോ ഒത്തു ചേര്‍ന്ന അഞ്ചു സുഹൃത്തുക്ക്കളുടെ കഥയാണ് ചെട്ടായീസ്...പക്ഷെ ആദ്യാവസാനം വെള്ളമടി മാത്രം കാണിച്ചു സൌഹൃദവും, തമാശയും തണലുമൊക്കെ വെള്ളമാടിയില്‍ കൂടി മാത്രമേ സാധിച്ചെടുക്കാന്‍ കഴിയുകയുള്ളൂ എന്ന് സിനിമ പറഞ്ഞു വയ്ക്കുന്നുണ്ടോ എന്നൊരു സംശയം ബാക്കിയാവുന്നു...ഫ്ലാറ്റും അതിലെ വെള്ളമാടിയിലും ഒതുങ്ങിപോകുന്ന ആദ്യ പകുതിയെക്കള്‍ നല്ലൊരു മെസ്സജുമായെത്തുന്ന രണ്ടാം പകുതിയാണ് എന്തുകൊണ്ടും ഭേദം..പക്ഷെ അത് തുടക്കത്തില്‍ പ്രേക്ഷകരിലുണ്ടാക്കുന്ന പിരിമുരക്കത്തിനോട് പൂരനമായും യോജിച്ച രണ്ടാം പകുതിയാണോ എന്നാ സന്ദേഹം ഉയരുംബോഴാനു ഈ സിനിമ ഒരു നീര്കുമിലയാവുന്നത്...
ബിജു മേനോന്‍ ലാല്‍ പ സുകുമാര്‍ സുരേഷ് കൃഷ്ണ സുനില്‍ ബാബു തുടങ്ങി അഞ്ചു പേരാണ് ചെട്ടയീസ് ആയി രങ്ങത്തെതുനത്...ഇതില്‍ സുനില്‍ ബാബു ഒഴികെയ്ള്ളവര്‍ (സച്ചിയും ശാജൂനും ഉള്‍പ്പെടെയാണ്) ചിത്രം നിര്‍മ്മിച്ചത്....... ദീപക് ദേവ് ഈണമിട്ടു ബിജുവും ലാലും ചെര്ന്നലപിച്ച ആദ്യഗാനം നന്നായിട്ടുണ്ട്..അഞ്ചു പേരുടെ ബന്ടത്തെകുരിച്ചു കൂടുതല്‍ എന്തെങ്കിലും പറയുന്നതിന് പകരം ഷാജൂണ്‍ ചിത്രങ്ങളിലെ സ്ഥിരം ജീപ്പ് യാത്രയില്‍ ആ ഗാനം ഒതുങ്ങിയത് ഇത്തരമൊരു ചിത്രത്തിന് ഗുണം ചെയ്യതെപോയി... എടിടിങ്ങും പ്രതീക്ഷിച്ച മികവു പുലര്‍ത്തിയില്ല...എങ്കിലും (കൂടുതലൊന്നും പ്രതീക്ഷിച്ചു എത്താത്ത പ്രേക്ഷകനെയും കുടുംബ പ്രേക്ഷകനെയും ചിത്രം നിരാഷപെടുത്തില്ല ....)
No comments:
Post a Comment