അന്നയും റസൂലും: പ്രണയത്തിന്റെ ഹൃദയ സ്പര്‍ശിയായ ആവിഷ്കാരം..
തട്ടം കാണുമ്പോള്‍ കാമസക്തനാകുന്ന നായകനില്‍ നിന്നും മുസ്ലിം പെണ്ണിനെ പ്രേമിച്ച നായര് ചെക്കനില്‍ നിന്നും യഥാര്‍ത്ഥ സ്നേഹത്തിന്റെ സൌന്ദര്യം വിതറുന്ന ഈ ചിത്രം പുതുവര്‍ഷത്തില്‍ മലയാളിക് നെഞ്ചോടു ചേര്‍ത് ആസ്വാധിക്കാവുന്ന ഒരു നല്ല സിനിമ തന്നെയാണ്.....ബാഹ്യമായ കാഴ്ച്ചക്കപുരമാണ് യഥാര്‍ത്ഥ സ്നേഹമെന്ന് വിളിച്ചോതി അന്നയും റസൂലും കണ്ണും കാതും മനസ്സും ഒരു പോലെ പ്രണയത്തിനു സമര്‍പ്പികുമ്പോള്‍ പ്രേക്ഷകനും ആ പ്രണയത്തില്‍ സ്വയം അലിഞ്ഞില്ലാതാവുന്നു... അന്നയുടെയും രസൂളിന്റെയും പ്രണയത്തിനപ്പുറം കൊച്ചിയിലെ മറ്റൊരു ജീവിതം വരച്ചുകാട്ടുകയാണ് രാജീവ് രവി തന്റെ ആദ്യ ചിത്രത്തിലൂടെ.... പനക്കൊഴുപിന്റെയും ആഡംബര ഫ്ലാടുകളുടെയും കുറെ ഫക്കുകളുടെയും കഥ പറഞ്ഞ കൊച്ചിയില്‍ നിന്നും മട്ടാഞ്ചേരി വൈപിന്‍ നിവാസികളുടെ പച്ചയായ ജീവിതം വരച്ചു കാട്ടുകയാണ് സന്തോഷ് എച്ചിക്കാനം എന്നാ തിരക്കഥാകൃത് .... അന്നയുടെയും രസൂലുഇന്റെയും ജീവിതത്തിലെ ചില ദിവസങ്ങളിലൂടെ കഥപറയുമ്പോള്‍ തന്നെ അറിഞ്ഞും അറിയാതെയും നിരവധി ജീവിതങ്ങള്‍ സിനിമയില്‍ കടന്നു വരുന്നു...റസൂലിനെ നിരീക്ഷിച്ചുകൊണ്ട് നിങ്ങള്‍ തെരുവോരത്തുകൂടി നടക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ എന്തിലെല്ലാം ഉടക്കുമോഅത്തരം ധ്രിശ്യങ്ങളെല്ലാം കാമറയില്‍ ഒപ്പിയെടുത്ത മധു നീലക്ന്ദനും ചായാഗ്രാഹകന്‍ കൂടിയായ സംവിധായകന്‍ രാജീവ് രവിയും അഭിനന്ദമര്‍ഹിക്കുന്നു... ഒരു സിനിമ എന്നതിലുപരി ജീവിത ഗന്ധിയായ പരിസരങ്ങളോട് ഒട്ടി നിന്ന് അതിഭാവുകത്വമോ അതിസയോക്തിയോ ഇല്ലാതെ കഥ പറഞ്ഞതാണ് ഇതിന്റെ വിജയം.... ഫോര്‍ട്ട് കൊച്ചിക്കാരുടെ വൈപിനിലെ സാധാരണ ജീവിതങ്ങളുടെ സാധാരണ ദിവസങ്ങളുംകൊട്ടേഷന്‍ സങ്കങ്ങളും പ്രണയവും സൌഹൃദവും ഒരു കാന്‍വാസിലെന്നപോലെ വരച്ചു കാട്ടുകയാണ് രാജീവ് രവിയും ടീമും അന്നയില്‍ ..അതിലെ ഓരോ കഥാപാത്രവും ( പുതുമുഖമെന്നൊ പരിചിത മുഖമെന്നൊ) വ്യത്യാസമില്ലാതെ യഥാര്‍ത്ഥ ജീവിതം ജീവിച്ചു തീര്‍ക്കുകയാണ് ഇതില്‍........
അഭിനയമെന്ന് ഒരിക്കല്‍ പോലും തോന്നാത്തവിധം ഫഹധും ആന്ദ്രിയയും സണ്ണി വെയ്നും സൌബിന്‍ ശാഹിരും ഷൈന്‍ ടോമും ശ്രിന്ദ അഷാബും അതിലുപരി ആഷിക് അബുവും ജീവന്‍ തുടിക്കുന്ന പ്രകടനവുമായി നമുക്ക് മുന്നിലെത്തിയപ്പോള്‍ അത് ഒരു നവ്യാനുഭവമായി മാറുകയാണ്...ലൌഡ് സ്പീകരില്‍ നിന്നും അന്നയും രസൂളില്‍ സ്പോട്ട് ദാബ്ബിങ്ങിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമ്പോള്‍ അത് ചിത്രത്തിന്റെ ആസ്വാധനതിനു കൂടുതല്‍ മിഴിവേകുന്നു...അതിലുപരി സബ്ദലെഖനത്തില്‍ കാണിച്ച പാടവം പ്രസംസനീയം തന്നെ...

അല്പം വലിച്ചു നീട്ടപെടുന്നുന്ടെങ്കിലും ചിത്രത്തിന്റെ "അന്ന നട " തന്നെയാണ് അതിനെ ഹൃദയ സ്പര്ശിയാക്കുന്നത് എന്ന് പറയാതെ വയ്യ...പാട്ടുകളിലെ പഴമ ചിത്രത്തിന് കൂടുതല്‍ ഗുണം ചെയ്യുന്നതും കണ്ടു രണ്ടു കണ്ണും, ശമീനുല്ല തുടങ്ങിയ ഗാനങ്ങല്‍ പ്രണയവും അതിന്റെ ആഴവും പ്രേക്ഷകനിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്നു... സിനിമോടോഗ്രാഫരില്‍ നിന്ന് സംവിധായകനിലെക്കെതുമ്പോള്‍ രാജീവ് രവിയും ബാച്ചിലര്‍ പാര്‍ടിയില്‍ നിന്ന് അന്നയില്‍ എത്തുമ്പോള്‍ സന്തോഷ് എച്ചിക്കാനവും ഓരോ സിനിമയിലും മികച്ച പ്രകടനവുമായി ഫഹധും പ്രതീക്ഷ നല്‍കുന്നു...അതുകൊണ്ട് തന്നെ ഈ പുതുവത്സരത്തില്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാവുന്ന ഒരു മികച്ച ചിത്രം തന്നെയാണ് അന്നയും റസൂലും...
No comments:
Post a Comment