
'കൊങ്ങിനിയരുടെ മലയാളം കൊണ്ട് നിരാശപ്പെടുത്തിയ സിനിമ' എന്ന് ഒറ്റ വരി കൊണ്ട് വിലയിരുത്താം ഈ സിബി ഉധയ് ചിത്രത്തെ..കൊങ്ങിണി സംസാരിക്കുന്നവരുടെ മലയാളത്തെ രംഗത്തവതരിപ്പിക്കാന് പെടാപാടുപെടുന്ന ദിലീപും മമ്മൂക്കയും പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുകയായിരുന്നു..( എങ്കിലും തമ്മില് ഭേദം മമ്മൂക്ക തന്നെ).. പതിവ് ഗിമ്മിക്കുകലുമായെത്തിയ ഈ സിബി ഉധയ് ചിത്രം പ്രേക്ഷകന്‍ പ്രതീക്ഷിച്ചിതില്‍ കൂടതലായി തങ്ങളുടെ പക്കല്‍ യാതൊന്നും ഇല്ലയെന്നും തെളിയിക്കുന്നതു കൂടി ആയിരുന്നു... നായകന്‍റെ ബാല്യകാലം അവന്റെ രണ്ടോ മൂന്നോ കൂട്ടുകാര്‍ ഒരു കുട്ടി വില്ലന്‍ അച്ഛന് സംഭവിക്കുന്ന അല്ലെങ്കില്‍ ഉറ്റവര്‍ക്ക് സംഭവിക്കുന്ന ആപത്ത് അവരുടെ വളരുന്ന പക...അതിനിടയിലെ പ്രണയം...യൗവനത്തില്‍ പ്രതിസന്ധികള്‍ ശ്രിഷ്ടിക്കുന്ന പകയും പ്രണയവും ഹാസ്യത്തിലൂടെ അവതരിപ്പിച്ചു കയ്യടി നേടിയ ഈ ടീമിന്റെ ആ ശൈലിയില്‍ ഇറങ്ങിയ നിലവാരമില്ലാത്ത ചിത്രമാണ് കമ്മത്ത് ആന് കമ്മത്ത്..
ജഗതിയും ഇന്നസെന്റും പൈ ബ്രദേഴ്സ് എന്നാ ചിത്രത്തില് മനോഹരമായി അവതരിപ്പിച്ച കൊങ്ങിനിയരുടെ മലയാളമാണ് ഏറെ കഷ്ടപ്പെട്ട് ദിലീപും മമ്മൂകയും ഇതില് സംസാരിച്ചത്.. അതുകൊണ്ട് തന്നെ സംഭാഷണങ്ങള് കേവലം ബഹളമായി മാറുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്... ഒരു കോമഡി എന്‍റര്‍റ്റെയ്നര്‍ ആയി പുറത്തിറങ്ങിയ ഈ സിനിമ ബാബുരാജിന്റെ പ്രകടനം കൂടി ഇല്ലാതിരുന്നെങ്കില്‍ തീര്ത്തും നിരാശപ്പെടുത്തുമായിരുന്നു....
അച്ഛന് സംഭവിക്കുന്ന അപകടം കമ്മത്ത് കുടുംബത്തെ ധാരിദ്ര്യത്തിലേക്ക് തള്ളി വിടുന്നതും അതില്‍ നിന്ന് കരകയറാന്‍ കമ്മത്ത് സഹോദരന്മാര്‍ തട്ടുകട തുടങ്ങി രുചികരമായ ദോശയുണ്ടാകി വിജയം കൊയ്യുന്നതും ബിസിനെസ്സില്‍ ഇവര്‍ നേരിടുന്ന വെല്ലുവിളിയും പ്രണയത്തില്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം... കഥ എന്ന് ഒറ്റ വരിയില്‍ പറഞ്ഞവസാനിപ്പിക്കാന്‍ മാത്രം ഒരു കഥ കണ്ടെത്താന്‍ പോലും കഴിവില്ലാതെ പോകുന്ന കാഴ്ചയാണ് ഇതില്‍ കാണാനാവുക..
സി ഐ ഡി മൂസമുതല് പ്രേകഷകന്‍ കണ്ടു മടുത്ത ദിലീപിന്റെ പ്രണയ ഗാനരംഗങ്ങള്‍ ഈ ചിത്രത്തിന്റെ ഒരു ഗാന രംഗത്ത് അതേപടി ആവര്‍ത്തിക്കുന്നതും തീര്‍ത്തും അനാവശ്യമായ ഉള്പ്പെടുത്തപെട്ട ഒരു ഹോട്ടല്‍ ഗാനവും ചിത്രത്തിന് ബാധ്യതയാവുന്നുണ്ട് .. രിമയ്കും കാര്‍ത്തികയ്കും നരേനും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഈ ചിത്രത്തില്‍ അതിഥി താരമായി ധനുഷിനെ അവതരിപ്പിക്കുമ്പോള്‍ പോലും ജാഗ്രത പുലര്താന്‍ സംവിധായകനായ തോമസാണ് സാധിച്ചില്ല... കാര്യസ്തനില്‍ നിന്നും കമ്മത്തില്‍ എത്തുമ്പോള്‍ തീര്‍ത്തും ലക്ഷ്യബോധമില്ലാതെ ഒരുക്കിയ കഥയിലും തിരക്കഥയിലും തോമാസന്‍ എന്നാ സംവിധായകന്‍ പരാജയപ്പെടുന്നതുംദിലീപിന്റെയും മമ്മൂക്കയുടെയും നിലവാരമില്ലാത്ത പ്രകടനങ്ങളും ചിത്രത്തെ ശരാശരിയില്‍ ഒതുക്കുന്നു ......... അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകനെ കമ്മത്ത് നിരാശപ്പെടുത്തും..
No comments:
Post a Comment