വിശ്വരൂപം മറുപടി നല്‍കുന്നത് മത ഭ്രാന്തന്മാര്‍ക്ക്...

അഫ്ഗാനിസ്ഥാനിലെ തീവ്രവാദ കാമ്പും തീവ്രവാദവും വിഷയമാകുന്ന സിനിമയില്‍ ഒരിടത് പോലും മുസല്മാനെതിരെ ഒരു മോശം പരാമര്‍ശമില്ല... എന്നാല്‍ അഫ്ഗാനിലെ സമകാലീന യാതാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കഥ പറയുമ്പോള്‍ ആ ഭൌതിക പരിസരങ്ങളോട് ഒട്ടി നിന്ന് കഥ പറയുക എന്നത്ഏതൊരു കതയ്കും അനിവാര്യമാണ് ... ഇതൊരു മുസല്‍മാനും എതിരെയല്ല മറിച്ച് തീവ്രവാദ നിലപാട് എടുക്കുന്ന അഫ്ഗാനിലെ തന്നെ ഒരു പ്രത്യേക പ്രദേശത്തുള്ള ആളുകളാണ് അഫ്ഗാനിലെ സാധാരനക്കരനെതിരെയാല്ല പരാമര്‍ശിക്കുന്നത്...... ഇതിനെതിരെ പോര്‍ വിളിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് തീവ്ര വാദത്തെ പ്രോത്സാഹിപ്പ്പിക്കുകയാണ് എന്നാ കാര്യത്തില്‍ തര്‍ക്കമില്ല...
ഒരു സംവിധായകന്‍ എന്നാ നിലയില്‍ കമലഹാസന്‍ എന്നാ പ്രതിഭ എടുത്ത അധ്വാനം മാത്രം മതി ഈ ചിത്രത്തെ ലോക സിനിമ എന്ന് വിലയിരുത്താന്‍... ... ഓരോ രംഗങ്ങളിലും അദ്ദേഹം പുലര്‍ത്തിയ ജാഗ്രത ചെറിയ കാര്യങ്ങളില്‍ പോലും പ്രേക്ഷകന്റെ ശ്രദ്ധ ക്ഷണിച്ചു അവയെ കൂടിയിനക്കി സസ്പെന്‍സ് ചോര്‍ന്നു പോകാതെ ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുമ്പോള്‍ വിശ്വരൂപം പതിവ് തമിഴ് കേട്ടുകാഴ്ച്ചകളെ പൊളിച്ചെഴുതുന്നു... അഫ്ഗാന്‍ തീവ്രവാദ കാമ്പും യുദ്ധ രംഗങ്ങളും ഒരുക്കിയ ആര്‍ട്ട് ഡിരെക്ടരും സംവിധായകനും അതിലുപരി സൂക്ഷ്മതയോടെ ആ രംഗങ്ങള്‍ ഒപ്പിയെടുത്ത ചായഗ്രഹകാനും അഭിനന്ദനമര്‍ഹിക്കുന്നു...
വസിം മുഹമ്മദ് കാഷ്മീരിയയാണ് കമല്‍ ഈ ചിത്രത്തില്‍ എത്തുന്നത്..കമലിന്റെ ഐഡന്റിറ്റി തന്നെയാണ് ചിത്രത്തിന്റെ സസ്പെന്‍സും... മനോഹരമായ ഒരു നൃത്ത രംഗത്തോടൊപ്പം മൂന്ന് വേഷപകര്ച്ചകളെ സൂക്ഷമതയോടെ കൈകാര്യം ചെയ്യാനും കഥാപാത്രം ആവശ്യപ്പെടുന്ന മാനറിസങ്ങള്‍ പകരാനും കമലിന് കഴിഞ്ഞു... കമലിന്റെ ഭാര്യയായി എത്തിയ പൂജ കുമാറും മികച്ചു നിന്ന്.. ലഭിച്ച വേഷം മികച്ചതാക്കാന്‍ അന്ദ്രിയയ്കും മറ്റു കതാപത്രങ്ങല്കും സാധിച്ചിട്ടുണ്ട്...
റിലീസ് ചെയ്ത തിയറ്ററുകളുടെ നിലവാരം ആദ്യമായി 3d ഓര സൌണ്ടില്‍( (For example, (""If it's an overhead shot of a helicopter, the sound will come from overhead and the audience will feel like looking up." ) പുറത്തിറങ്ങിയ ഈ ചിത്രത്തെ ബാധിക്കുന്നുണ്ട്... ഹോള്ളിവുഡ് സിനിമയോട് കിടപിടിക്കുന്ന രീതിയില്‍ അതിന്റെ ടെക്നോളജിയിലും സംവിധാനത്തിലും മികവു കാട്ടാന്‍ കമലിന് സാധിച്ച്ചപ്പോഴും ഒരു തുടര്ചിത്ര സാധ്യത നിലനിര്‍ത്തി സിനിമ അവസാനിപ്പിക്കാന്‍ ശ്രമിച്ചത് അതുവരെ നിലനിര്‍ത്തിയ പ്രതീക്ഷകളെ തച്ചുടക്കാന്‍ പോന്നതായിരുന്നു... എങ്കിലും ഒരു മികച്ച ചിത്രം തന്നെയാണ് വിശ്വരൂപം...
No comments:
Post a Comment