സ്വാമിക്കും വയസ്സായി സ്വാമിയുടെ കഥയ്ക്കും വയസ്സായി... ലോക്പാല്‍ ബിലോ ആവരെയ്ജ്
.jpg)
റിട്രോസ്പെക്ഷന്‍ മെത്തേഡ് ഉപയോഗിച്ച് ലോക്പാല്‍ ജീവിക്കുന്ന പ്രേസിന്റിനെ ചിത്രീകരിക്കാന്‍ നടത്തിയ ശ്രമം തന്നെയാണ് ഇത്തവണ ജോഷിയുടെ കൈ പൊള്ളിച്ചത്...പ്രേസിന്റില്‍ ജീവിക്കുന്നു എന്ന് പറയുമ്പോഴും ലോക്പാലിന്റെ ചെയ്തികള്‍ ഫ്ലാഷ്ബാക്കിലൂടെ പറയുമ്പോള്‍ അതുവരെയുള്ള ചിത്രത്തിന്റെ മന്ദതാളത്തില്‍ ഊര്‍ജം നഷ്ടപെട്ട പ്രേക്ഷകനെ ത്രില്ലടിപ്പികാന്‍ മാത്രം പോന്നതായിരുന്നില്ല ജോഷിയോരുക്കിയ ലാളിന്റ്റ് മോഷണ രീതികളും ശ്രമങ്ങളും..ഊര്‍ധശ്വാസം വലിക്കുന്ന എസ് എന്‍ സ്വാമിയുടെ തിരക്കതെയെ രക്ഷിച്ചെടുക്കാന്‍ ഇത്തവണ ജോഷിക്ക് സാധിച്ചില്ല എന്നതാണ് വാസ്തവം...
അനവസരത്തിലുള്ള കാവ്യയുടെ കടന്നു വരവും തീര്‍ത്തും അരോചകമായ ആമുഖവും കാവ്യയുടെ കഥാപാത്രത്തിനെ ചിത്രത്തിലുടനീളം വെട്ടയാടുന്നതായി കാണാം.. സംഭാഷണങ്ങളിലെ കൃത്രിമത്വവും കാവ്യയുടെ സ്വന്തം ശബ്ധത്തിലുള്ള സ്പഷ്ടമല്ലാത്ത ഡബ്ബിംഗ് കൂടിയാവുമ്പോള്‍ ചിത്രത്തിന്റെ ആസ്വാദനം പൂര്‍ണമായും മങ്ങലെല്പിക്കുന്നു . അപ്പാപി എന്ന് ഇടക്കിടക് വിളിച്ചു സ്കൂട്ടിയില്‍ കറങ്ങുന്ന ഒരു കതാപത്രതിനപ്പുരം മീര നന്ദനെ വളര്‍ത്താന്‍ സ്വാമിക്ക് കഴിഞ്ഞില്ല...വാക്കുകളിലോതുങ്ങിയ സത്യാന്വേഷി എന്നാ കഥാപാത്രവും മറ്റു കഥാപാത്രങ്ങള്‍ക്കും സ്വന്തമായൊരു ഐടെന്റിടി ഉണ്ടാക്കി കൊടുക്കാന്‍ സാധിച്ചില്ല...
കേരളത്തിലെ ഒട്ടുമിക്ക കോടതികളും പരിചയപ്പെട്ടിട്ടും ഒരു മണി എന്ന് ക്ലോക്ക് ശബ്ധിക്കുമ്പോള്‍ നടപടി ക്രമങ്ങള്‍ അവസാനിപ്പിക്കുന്ന കോടതിയോ മജിസ്ട്രടോ ഇതുവരെ കാണാന്‍ സാധിചിട്ടില്ല ..അത്തരം കാഴ്ചകളിലേക്ക് ജോഷിയുടെ കോടതി രംഗം പ്രേക്ഷകനെ കൂട്ടികൊണ്ട് ചെല്ലുന്നതും ഏതു സാധാരണ പൗരനും കണ്ടും അനുഭവിച്ചും അറിയാമെന്നിരിക്കെ ഇത്ര വികലമായി ഒരു കോടതിയും കോടതി രംഗവും ഒരുക്കിയതും ജോഷി എന്നാ സംവിധായകന്റെ പരാജയം തന്നെയാണ്... തീര്‍ത്തും അരൊചകമാം വിധം കോടതി നടപടി ക്രമങ്ങളില്‍ കാവ്യയുടെ കഥാപാത്രം ഇടപെടുന്നതോ അതിനുള്ള ആ കഥാപാത്രത്തിന്റെ ഉള്‍പ്രേരനയെയോ ന്യായീകരിക്കാന്‍ സംവിധായകനും തിരക്കഥ കൃതിനും കഴിഞ്ഞില്ല... അതുകൊണ്ട് തന്നെ അവസാനിപിക്കാന്‍ വേണ്ടി മനപൂര്‍വം എന്നാ തോന്നലുളവാക്കുന്ന ക്ലൈമാക്സ് രംഗം തീര്‍ത്തും നിറം മങ്ങുന്നു..
ചിത്രത്തിലെ ഒരു പന്‍ജ് ഗാനവും ഗാനരംഗവും അനവസരത്തിലും ഉദ്ധേശ ശുദ്ധി വെളിപ്പെടാതെയും പ്രത്യക്ഷപെട്ടതും ചിത്രത്തെ വിരസമാക്കി... ചായഗ്രഹകാന്‍ എന്നാ നിലയില്‍ പ്രദീപ് നായര്‍ക്ക് മോശമാകിയില്ലെങ്കിലും ശ്യാം ശശിധാരന്റെ എഡിറ്റിംഗ് അതിനെ വികലമാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു എന്ന് പറയാതെ വയ്യ... അതുകൊണ്ട് തന്നെ രന്‍ ബേബി രണ്നിനു ശേഷം പുറത്തിരങ്ങിയ ഈ ജോഷി മോഹന്‍ലാല്‍ ചിത്രം പ്രേക്ഷനെ നിരാശപ്പെടുത്തുന്നു... സണ്‍ ടി വി യിലെ ഒരു ചലച്ചിത്രാധിഷ്ടിത പരിപാടിയുടെ വാക്കുകള്‍ അനുകരിച്ചു പറയട്ടെ ''ഇന്തവാരം പത്താമത് ഇടത്തിലെ ഇരിക്കുറ പടം ലോക്പാല്‍... .............,,,,,,, ലോക്പാല്‍ ലോകപോളി...'"
No comments:
Post a Comment