കിളി പൊയീീീീീീീീ ... ന്യൂ ജനറേഷന്‍ തട്ടികൂട്ടു സിനിമ..
പഴയ കാല സിനിമകളുടെ കഥയും കഥാഗതിയും ചേര്‍ത്ത് പുറത്തിറങ്ങിയ ന്യൂ ജെനറേഷന്റെ പേരിലുള്ള തട്ടികൂട്ടു സിനിമയാണ് കിളിപോയി ..അത്യാവശ്യം നല്ല സിനിമകളില്‍ ചെറുതെങ്കിലും നല്ല വേഷങ്ങള്‍ ചെയ്തു മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത ആസിഫ് അലിക്ക് മുന്നോട്ടുള്ള പോക്കിനെ തന്നെ ഇത് വിഷമ വൃത്തത്തിലാക്കും... 80 കളിലും 90 കളിലെയും ബാര്‍ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന നിരക്കൂട്ടുകളുമായി പുതുമ തേടുകയാണ് ഈ ചിത്രം.എന്നാല്‍ ആസിഫും അജിയും വലിക്കുന്ന കഞ്ചാവ് അടിച്ചു കിളി പോകുന്ന പ്രേകഷകനെ ഉണര്‍ത്താന്‍ അണിയറക്കാര്‍ക്ക് ഒരിടത്തും സാധിക്കുന്നില്ല..

അവസാന രംഗത്തിലെ മാത്രമാണ് ഒരു പുതുമ കാണാനാവുക... മറ്റുള്ള രംഗങ്ങള്‍ മുഴുവന്‍ പഴയ കാല സിനിമകളായ മിമിക്സ് പരെടിനെയും ഇന്‍ ഹരിഹര്‍ നഗര്‍ പോലുള്ള ചിത്രങ്ങളെയും ഒര്‍മിപിക്കുന്നു... ആസിഫിന് പ്രത്യേകിച്ച് ഒരു പ്രാധാന്യവും ഇല്ലാത്ത ചിത്രത്തില്‍ ഇടയ്ക്കിടെ അജി വര്‍ഗീസിന്റെ സംഭാഷനങ്ങലാണ് കിളി പോയ പ്രേക്ഷകനെ ഉണര്‍ത്തുന്നത്...തുടക്കം മുതല്‍ ഒടുക്കം വരെ എന്ത് പറയണം എന്നും എങ്ങനെ പറയണം എന്നും ഉള്ള ആശയക്കുഴപ്പം സംവിധായകനില്‍ പ്രകടമാണ്... തിരക്കഥ എന്നത് ഉണ്ടോ എന്ന് ചിത്രം ചെയ്തവരോട് തന്നെ ചോദിക്കണം..കഞ്ചാവടിച്ചു കുഴങ്ങിയ പ്രേക്ഷകന്റെ കണ്ണുകളെ കൂടുതല്‍ പരീക്ഷിക്കുന്നതാണ് ചാഞ്ഞും ചരിഞ്ഞും തിരിഞ്ഞുമുള്ള തല കീഴായും ഉള്ള കാമെര വര്‍ക്ക്
വെറും കഞ്ചാവടിയും കുറച്ചു ഫക് വേടുകളും കടപ്പുറത്തുകൂടി നടക്കുന്ന അല്‍പ വസ്ത്ര ധാരികളായ മദാമ്മമാരും കാറിനുള്ളിലെ ചെറിയ ഒരു രംഗവും ചേര്‍ന്ന ഒരു മസാല ചിത്രം കാണണം എന്ന് നിര്‍ബന്ദമുള്ളവര്‍ക്ക് കണ്ടിരിക്കാം ഈ ചിത്രം....
No comments:
Post a Comment