Pages

Monday, 4 March 2013

Rose Guitarinaal review


റോസ് ഗിട്ടരിനാല്‍... പ്രണയത്തിന്റെ കോര്പരെറ്റ് വല്കരണം...ശരാശരി 

ഫോട്ടോഗ്രാഫര്‍ എന്നാ ചിത്രത്തിന് ശേഷം രഞ്ജന്‍ പ്രമൊധ് എന്ന തിരക്കഥാക്രിത് വീണ്ടും സംവിധായകന്‍റെ  മേലങ്കി അണിഞ്ഞ ചിത്രമാണ് റോസ് ഗിറ്റാരിനാല്‍...  വ്യത്യസ്തമായ ഒരു മ്യൂസികള്‍ ലവ് സ്റൊരി ആണ് ഇത്തവണ രഞ്ജന്‍ പ്രമൊധ് തിരഞ്ഞെടുത്തത്...ഷഹബാസ് അമന്‍ സംഗീത സംവിധാനം നിര്‍വഹിച്ച 8 ഗാനങ്ങലോടൊപ്പം ഇന്നത്തെ യൂത്ത് എന്ന് മലയാള ചലച്ചിത്ര പ്രവര്‍ത്തകരെങ്കിലും  തെറ്റിദ്ധരിക്കുന്ന മെട്രോ സിറ്റീസിലെ യുവാക്കളുടെ പ്രണയത്തിനു പുതിയ നിറം നല്‍കുന്ന ഒരു ശരാശരി ചിത്രം മാത്രമാണ് റോസ് ഗിടാരിനാല്‍... 
         പ്രണയത്തിന്റെ പുതുമകള്‍ അടയാളപ്പെടുത്തി ഇതാണ് പ്രണയം എന്ന് പ്രേക്ഷകനെ ധരിപ്പിക്കുന്നതില്‍ വിജയിച്ച അനിയത്തി പ്രാവ് നിറം ചോകലെറ്റ്‌ തുടങ്ങിയ ചിത്രങ്ങളുടെ ശ്രേണിയില്‍ ചേര്‍ത്ത് വയ്ക്കാവുന്ന ഒരു സിനിമ അതാണ്‌ റോസ് ഗിടാരിനാല്‍.. പ്രണയത്തിനു പുതിയ കച്ചവട ഭാഷ്യം രചിക്കുകയാണ് രഞ്ജന്‍ പ്രമൊധ് എന്നാ തിരക്കതക്രിത്ത് ഈ ചിത്രത്തില്‍... .  നിശാ പാര്‍ടികളുടെ വര്‍ണവെളിച്ചത്തില്‍   കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം പ്രണയത്തിന്റെ ഓരോ നിമിഷവും അത്തരം നിശാപാര്‍ടികളില്‍ ആഗോഷിക്കനുള്ളതാണ് എന്ന് പറഞ്ഞു വയ്കുന്നു...നിഷ്കലങ്ക പ്രണയത്തിനപ്പുറം പാശ്ചാത്യര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ഡേയ്റ്റിങ്ങ്  (Dating is a form of courtship consisting of social activities done by two people with the aim of each assessing the other's suitability as a partner in an intimate relationship or as a spouse. While the term has several meanings, it usually refers to the act of meeting and engaging in some mutually agreed upon social activity in public, together, as a couple) എന്നാ ആണ്‍ പെണ്‍ കൂടിച്ചേരലുകള്‍ മാത്രമായി ചുരുങ്ങി പോകുന്നു ഈ ചിത്രം...നായികയുടെ  വാക്കുകളിലെ അപകര്‍ഷത ബോധം , സാമ്പത്തികമായി പിന്നോകം നില്‍കുന്ന നായികാ നേരിടുന്ന ഒറ്റപെടല്‍, കുലീനന്റെ പെരുമാറ്റത്തെ കുറിച്ചുള്ള ആശങ്ങകള്‍ തുടങ്ങിയ സാമ്പത്തികമായ വേര്‍തിരിവുകളില്‍ സമ്പന്നനോടൊപ്പം നില്‍കുന്ന ചിത്രം പ്രണയതിലൂടെയുള്ള പുതിയ കച്ചവട സാധ്യതയിലേക്കാണ് കണ്ണ് വയ്കുന്നത്...
            അന്നയും റസൂലും എന്നാ ചിത്രത്തിലേത് പോലെ ഒഴുകി നീങ്ങുന്ന ധ്രിശ്യങ്ങളുണ്ടെങ്കിലും പലപ്പോഴും പ്രേക്ഷകനെ സിനിമയില്‍ തന്നെ പിടി നിര്‍ത്തുന്നതില്‍ തിരക്കതക്രിത്ത് കൂടിയായ രഞ്ജന്‍ പ്രമോദിന് സാധികുന്നില്ല...കണ്ണുകള്‍ക്ക്‌ ആയാസം അനുഭവപ്പെടാത്ത രീതിയില്‍ മനോഹരമായാണ് കാമെറ കൈകാര്യം ചെയ്തിരിക്കുന്നത്.. ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച പാട്ടും മികച്ചു നില്കുന്നു.... തിരക്കഥയിലെ ഒഴുക്കില്ലയ്മയെ ഒരു പരിധിവരെ മറികടക്കാന്‍ എടിടിങ്ങിനു കഴിഞ്ഞിട്ടുണ്ട്... മനോഹരമായി പുഞ്ചിരിക്കുന്ന റിച്ചാര്‍ഡ് ജോയിയും മനുവും ആത്മേയയുമൊക്കെ മികച്ച രീതിയില്‍ അഭിനയിച്ചു എങ്കിലും ചില സമയങ്ങളിലെ ഡയലോഗ് പ്രേസന്റെഷന്‍ നിലവാരം പുലര്‍ത്തുന്നില്ല...ചിത്രത്തിന്‍റെ പശ്ചാത്തലതോട് ചേര്‍ന്ന് നില്‍ക്കുന്ന അതുകൊണ്ട് തന്നെ പാര്‍ടി വെയറുകലിലൂടെയും  ക്രിസ്തുമസും ന്യൂ ഇയറും നിശാപാര്‍ടി ആഘോഷങ്ങളിലൂടെയും ബോധപൂര്‍വമോ അല്ലാതെയോ നമ്മിലേക്ക്‌ കുത്തിവയ്കുന്ന സമ്പന്ന സംസ്കാരത്തെ കുറിച്ചുള്ള വീമ്പു പറച്ചിലും വിപണി ആവശ്യപ്പെടുന്ന കച്ചവട താല്പര്യങ്ങളെയും ഫില്‍റ്റര്‍ ചെയ്തെടുത്ത് ആസ്വദിക്കാവുന്ന ഒരു ശരാശരി സിനിമ തന്നെയാണ് റോസ് ഗിടാരിനാല്‍...

No comments:

Post a Comment