ആറു സുന്ദരികളുടെ കഥ: ആറായാലെന്ത് നൂറായാലെന്തു ?( ബിലോ ആവറേജ്..2.2/5)
.jpg)
ഒരു കൊലപാതകത്തിൽ തുടങ്ങുന്നതിലൂടെ ത്രില്ലെർ സ്വഭാവം കാണിച്ചു പ്രേക്ഷകനെ പിടിച്ചിരുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ആ ശ്രമം വേണ്ടത്ര വിജയിക്കുന്നില്ല..പരസ്ത്ര്രീ ബന്ദം ഒരൂ പുരുഷന്റെയും സ്ത്രീയുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങലാണ് ചിത്രത്തിന്റെ ഇതിവൃത്തം..ആറു പേരിൽ പ്രധാനമായും മൂത്തെടത്ത് കുടുംബത്തിലെ മൂന്നു സ്ത്രീകളിലൂടെയാണ് ഭൂരിഭാഗം സമയവും കഥ പറഞ്ഞു പോകുന്നത്.. ബാക്കിയുള്ള മൂന്നു പേരിൽ ലെനയോഴിച്ച്ചു ഷംന കാസിമം ലക്ഷ്മി രായിയുമില്ലാതെ നാല് സ്ത്രീകളുടെ കഥ എന്നാ പേരിലും സിനിമ ഇരക്കാമെന്നു ചുരുക്കം..വെറുതെ ഇരിക്കുന്ന സ്ത്രീയാണ് ഭർത്താവിനെ സംശയിക്കുന്നതെന്ന് പറഞ്ഞു വയ്ക്കാൻ വേണ്ടി മാത്രമുള്ളതാണ് ഷംനാ കാസിമിന്റെ കാരക്റ്റെർ.. അത്ര പ്രാധാന്യം പോലും ലക്ഷ്മി രായിക്കില്ല...
അനാവശ്യമായി ചേർത്ത ഈ രണ്ടു പേരുൾപ്പെടെ 6 പേരിലൂടെ കഥ പറയാൻ ശ്രമിക്കുമ്പോൾ അനുഭവപ്പെടുന്ന കല്ലുകടിയും ഇഴയടുപ്പമില്ലയ്മയും വേഗതക്കുറവും ആണ് ഈ ചിത്രത്തെ പിന്നോട്ടടിക്കുന്നത്.. എടിടിങ്ങിലെ പോരായ്മയും രംഗവിന്യാസത്തിലെ അപാകതയും ചിത്രത്തിനു ബാധ്യതയാവുന്നുണ്ട്..കെട്ടുറപ്പില്ലത്ത്ത തിരക്കഥയും കൃത്രിമത്വം നിറഞ്ഞതും ഫിലൊസഫിക്കലുമായ സംഭാഷണങ്ങളും ഒരു പരിധി വരെ ആസ്വാധകാന് പരീക്ഷനമാവുന്നുണ്ട്...
പ്രതാപ് പോത്തന്റെയും സറീന വാഹാബിന്റെയും മികച്ച അഭിനയ മുഹൂർതങ്ങലാനു ചിത്രത്തിന്റെ പള്സ് പൊയന്റുകൾ.. മുത്തൂട്ടിന്റെയും ബി എൻ ബി പാരിബയുടെയും പരസ്യം കാണിക്കുക വഴി ചിത്രത്തിന്റെ വലിയൊരു ശതമാനം മുതൽമുടക്ക് നേടിയെടുക്കാൻ അനിയരക്കാർക്ക് കഴിഞ്ഞിട്ടുണ്ടാകും എന്നാ പ്രതീക്ഷിച്ചു താല്പര്യമുള്ള ആര്ക്കും വെറുതെ കണ്ടിരങ്ങാവുന്ന ഒരു സിനിമയാണ് ആറു സുന്ദരികൾ( ബിലോ ആവറേജ്..2.2/5)
No comments:
Post a Comment