വല്ലാത്ത പഹയൻ :തനി നാടൻ...ശരാശരി..(2.5/5)
മലയാള സിനിമ മധ്യവർഗ ഉപഭോഗ സംസ്കാരത്തിന്റെ വക്താക്കളാകുന്ന കാലത്ത് അതിൽ നിന്ന് വേറിട്ട ശബ്ധമായെത്തുന്ന ചിത്രമാണ് വല്ലാത്ത പഹയൻ.. ഗ്രാമങ്ങളുടെ നന്മയും വിശുദ്ധിയും തിരിച്ചറിഞ്ഞു തമിഴ് സിനിമകൾ മണ്ണിന്റെയും വിയർപ്പിന്റെയും മണം തേടിയിറങ്ങുന്ന സമയത്ത് തന്നെയാണ് മലയാള സിനിമ ഉപരി വർഗ കമ്പോള സംസ്കാരങ്ങളുടെ വക്താക്കളാകുന്നത് എന്നാ കാര്യം വിസ്മരിച്ചു കൂടാ.. ഓരോ പ്രേകഷകനും അറിഞ്ഞും അറിയാതെയും ഇരയായി പോകുന്ന ആഗോളീകരണ കാലത്തെ വിപണിയിലെ കിട മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സമകാലീന മലയാള സിനിമൾക്ക്..ഇതിൽ നിന്ന് വ്യത്യസ്തമായി അവതരണത്തിലും കഥയിലും പുതുമയേതുമില്ലാതെ എന്നാൽ നാട്ടിൻപുറവും നന്മയും ഒകെ വിഷയമാക്കുന്ന ചെറിയ സിനിമയാണ് വല്ലാത്ത പഹയൻ..
ബാലൻ എന്നാ പ്യൂണ്‍ ഒരു വീട് വയ്ക്കാൻ നടത്തുന്ന ശ്രമവും അയാൾ നേരിടുന്ന വെല്ലുവിളികളും അല്പം സാമൂഹ്യ വിമർശനത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് ഇതിൽ..ഒന്ന് സംസാരിക്കാനോ എന്തിനു ഒന്ന് തുമ്മുവാൻ വേണ്ടി പോലും കോഫീ ഷോപ്പുകളും പബ്ബുകളും കേറിയിറങ്ങുന്ന യുവത്വത്തെ അടയാളപ്പെടുത്തുന്ന പതിവ് കാഴ്ചകളെ മടുത്തവരുടെ മുന്നിലേക്ക് നാട്ടിൻപുറവും ചായക്കടയും സ്കൂളും നാട്ടിന്പുറത്തെ കുശുകുശുപ്പും ഒക്കെ വിഷയമായി വരുന്ന ഹൃധയസ്പർശിയായ കുറച്ചു മുഹൂർത്തങ്ങൾ കൂടി സമ്മാനിക്കുന്ന ഒരു നാടൻ ശരാശരി ചിത്രമാണ് വല്ലാത്ത പഹയൻ..
എങ്കിലും ചിന്തിക്കാൻ പുതിയ വിഷയങ്ങള തേടി ജീവിതം മുഴുവൻ ചിന്തിച്ചു നടക്കുന്ന വിനൊധ് കോവൂരിന്റെ ചിന്താ ശുക്കൂർ ഒരാൾ മതി മടുപ്പില്ലാതെ ഈ ചിത്രം ആസ്വദിക്കാൻ.. കൂട്ടത്തിൽ ഷുക്കൂറിന്റെ ഭാര്യയും മാഷന്മാരും നിങ്ങളെ രസിപ്പിചെക്കും.. മാമുക്കോയയുടെ സമീപകാലത്തെ നല്ലൊരു വേഷം സെയ്താലിക്ക പങ്കുവയ്ക്കുന്ന സ്നേഹവും ബാലന്റെ (മണികണ്ടൻ )ഓട്ടവും ശ്രീകുമാറിന്റെ എന്ജിനീയരും ജനാർധനന്റെ അച്ഛനും വേഷവും കെ പി എ സി ലളിത(അമ്മ വേഷം )സാധനങ്ങളുടെ കൂടെ പൊതിഞ്ഞു നല്കുന്ന സ്വർണ വളകളും മതി നിങ്ങളുടെ മനസ്സിനെ ആർദ്രമാക്കാൻ..അത് കൊണ്ട് തന്നെ ഒട്ടേറെ പോരായ്മകൾക്കിടയിലും ഈ ആഴ്ചയിൽ ഇറങ്ങിയ സിനിമകളിൽ പ്രേകഷകാന് മടുപ്പില്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു ശരാശരി ചിത്രമാണ് ഇത്...( വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടാകാം..)
No comments:
Post a Comment