ഒറീസ: വിസ്മയിപ്പിക്കുന്ന ധ്രിശ്യങ്ങളിലും ദുരന്തമായി മാറിയ പരീക്ഷണം ...ജസ്റ്റ് ബിലോ ആവറേജ് (2.4/5)
.jpg)
ഒറിയൻ ഭാഷ സംസാരിച്ചു ആ നാടിന്റെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു സംഭവത്തെ വളരെ റിയലിസ്ടിക് ആയി സമീപിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന ഒരു സിനിമയാണ് ഒറീസ്സ..ഒറീസയിൽ വർഷങ്ങൾക്കു മുന്പ് (1980) ൽ നടന്ന ഒരു സംഭവത്തിന്റെ സിനിമ രൂപമാണ് ഒറീസ്സ.. ഒറീസയിലെ ഒരു ഗ്രാമത്തിൽ ചിത്രീകരിച്ചു കഥാപാത്രങ്ങളായി ഭൂരിപക്ഷം അന്യ നാട്ടുകാർ അവതരിപ്പിക്കപ്പെട്ട ഒരു ചിത്രം.. ചരിത്രത്തെ അടയാളപ്പെടുത്തുക എന്നത് ശ്രമകരമായ ഒരു ധൗത്യത്ത്യെ സധൈര്യം ഏറ്റെടുത്ത ചിത്രം .പക്ഷെ ചരിത്രത്തെ ചരിത്രമാക്കുന്നത് ഒരു പ്രദേശത്തെ സാമൂഹിക പശ്ചാതലമാനെന്നിരിക്കെ അതിനെ പാടെ നിരാകരിക്കുകയാണ് ഈ ചിത്രം.. കഥയുടെ തുടക്കം മുതൽ കഥാന്ത്യം വരെ നായകൻ കഥയിൽ ഇടപെടുന്ന സംഭാഷണങ്ങളുടെ സ്ഥാനത് നായകൻറെ ആശരീരിയിലൂടെ കഥ പറഞ്ഞു പോകുന്ന ,വെള്ള കുപ്പായമിട്ട് നോക്കുകുത്തികളാക്കി നിർത്തിയ നാടുകാരുടെ നിസ്സഹാകരനത്തോടെ പുരോഗമിക്കുന്ന ചിത്രമാണ് ഒറീസ്സ..
കേവലം ഒരു ത്രെഡിൽ മാത്രം കെട്ടിപടുത്ത ഒരു മികച്ച തിരക്കതയുടെയും സംഭാഷണങ്ങളുടെയും അഭാവം പ്രകടമാക്കിയ ചിത്രം കൂടിയാണ് ഒറീസ്സ .. ഒറിയ ഭാഷ ചിത്രത്തിന്റെ റിയാലിസ്ടിക് സ്വഭാവത്തിന് വേണ്ടി കൊണ്ട് വരാൻ ശ്രമിക്കുകയും മലയാളം ഏഴുതി കാണിക്കുകയോ പഴയ മഹാഭാരത സീീയലിന്റെ ശൈലി ഓർമിപ്പിച്ചു പിന്നണിയിൽ നിന്ന് പറയുകയും ചെയ്യുന്നത് ചിത്രത്തിന്റെ ആസ്വാധനത്തെ വല്ലാതെ ബാധിക്കുന്നുണ്ട്..അതിനു പകരം അവർ സംസാരിക്കുന്ന യഥാർഥ ഭാഷ തന്നെ ചിത്രത്തിലുടനീളം ഉപയോഗിച്ച് മലയാളം താഴെ എഴുതിക്കാണിക്കുന്ന രീതിയാണ് സ്വീകരിചിരുന്നതെങ്കിൽ ഏതു ഭാഷയിലെ സിനിമയും ആവേശത്തോടെ സ്വീകരിക്കുന്ന മലയാളി ഈ ശ്രമത്തെയും സ്വീകരിക്കുമായിരുന്നു..
മികച്ച പശ്ചാത്തല സംഗീതം ചിത്രത്തിന് മറ്റു കൂട്ടുമ്പോഴും ചിലയിടങ്ങളിൽ എടിടിങ്ങിൽ വന്ന പിഴവ് ഇതേ സംഗീതത്തെ ആരോച്ചകമാകി മാറ്റുന്നുമുണ്ട് ..ചിലയിടങ്ങളിൽ പശ്ചാത്തല സംഗീതം ഒരു കിസാൻ കൃഷിദീപം പരിപടിയുടെയോ തെയട്ടരിലെ കൃഷി സംബന്ധിയായ പരസ്യത്തിന്റെ നിലവാരത്തിലെക്കോ താഴുന്നു... കാമറ കേവലം ഭംഗിയുള്ള ധ്രിശ്യങ്ങളെ ഒപ്പിയെടുക്കനുല്ലതല്ല മറിച്ചു ഒരു സംസ്കാരത്തെ ഒപ്പിയെടുക്കനുല്ലതാണ് എന്ന് തെളിയിക്കാൻ വിനൊധ് ഇല്ലംപള്ളിക്കയിട്ടുന്ദ്..അതുപോലെ സുനേയി ആയി വന്നു സാനിക നമ്പ്യാരും കനിഹയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു.. രതീഷ് വേഗയുടെ സംഗീതവും തുടക്കത്തിലേ കനിഹയുടെ നൃത്ത രംഗങ്ങളും മികച്ച കലാ സംവിധാനവും ചിത്രത്തിന്റെ പ്ലസ്സുകലാണ്... കന്യകാത്വം നശിക്കാതെ നായകന് വേണ്ടി നായികയെ കാത്തു വയ്കുന്ന പരമ്പരാഗത രീതിയെ സധൈര്യം കയ്യൊഴിയുന്ന അവസാന രംഗമുല്പ്പെടെ കണ്ടിറങ്ങിയാലും മനസ്സിൽ തങ്ങി നില്ക്കുന്ന നിരവധി മുഹൂർത്തങ്ങൾ ഒരുക്കി വച്ച ഈ ചിത്രം പക്ഷെ ഒരു ദൊക്യുമെന്റരിയൊ അല്ലെങ്കിൽ ഡോക്യു ഫിക്ഷന്റെയോ നിലവാരത്തിലേക്ക് താഴ്ന്നു പോകുന്നിടത്താണ് കൃത്യമായ ഒരു വിലയിരുത്തൽ അസാധ്യമാവുന്നത്.. അതുകൊണ്ട് ഈ ചിത്രത്തിന്റെ അഭിപ്രായം കാഴ്ചക്കർകു വിടുന്നു...
No comments:
Post a Comment