ഇംഗ്ലീഷ് : പണ്ടൊരു ലാൽ ജോസ് സ്പെയിനിൽ മസാല ഉണ്ടാക്കിയ പോലെ .( ശരാശരി..2.5/5)
.jpg)
പ്രധാനമായും നാല് ജീവിതങ്ങളാണ് ചിത്രത്തിൽ പരാമർഷവിധേയമാകുന്നത്..ലണ്ടനിൽ തന്റെ ബാച്ചിലർ ലൈഫ് ആഗൊഷമാക്കുന്നതിനടിയിൽ ആ നഗരത്തിൽ വന്നിറങ്ങിയ തന്റെ കൂടുകാരന്റെ ഭാര്യയെ (രമ്യ നമ്പീശൻ) പ്രണയിക്കുന്ന സിബി( നിവിണ്‍ പൊള്ളി) തമിഴ് ബ്രഹ്മന സ്ത്രീയെ(നദിയാ മൊഇധു) വിവാഹം ചെയ്തു വഴിവിട്ടാ ജീവിതത്തിലേക്ക് പോകുന്ന ഡോക്ടർ റാം(മുരളി മേനോണ്‍),അമ്മയെ മറ്റെന്തിനെക്കാളും സ്നേഹിക്കുന്ന ജോയ് (മുകേഷ്) താൻ ജീവന് തുല്യം സ്നേഹിക്കുന്ന പെണ്ണിനെ സ്വന്തമാക്കാൻ മാത്രം മതിയായ രേഖകളില്ലാതെ ലണ്ടനിലെ ഒരു ഹോട്ടെലിൽ ജോലി ചെയ്യുന്ന കഥകളി ആർടിസ്റ്റ് ശങ്കരൻ(ജയസൂര്യ).. അവരുടെ ചില തീരുമാനങ്ങൾ പ്രതീക്ഷകൾ ഒരു ഘട്ടത്തിൽ കീഴ്മേൽ മറിയുന്നു ..ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.. തുടക്കം മുതൽ ഒടുക്കം വരെ അനാവശ്യ ഫ്രെയ്മുകളിൽ തട്ടി ചിത്രം ഇഴഞ്ഞു നീങ്ങുകയും പ്രേക്ഷകനെ ബോധ്യപ്പെടുത്തും വിധം കഥയിലേക്ക് പ്രവേശികാനും കഴിയുന്നില്ല..
ഓരോ കഥാപാത്രങ്ങളെയും അവരുടെ മൈന്യൂട്ടായ സ്വാഭ സവിശേഷതകൾകൊണ്ട് ബനഗിയായി കോറിയിടാൻ തിരക്കഥ കൃത്തിനു സാധിച്ചതിനോടൊപ്പം ലണ്ടൻ ജീവിതത്തെ ഒരു പരിധി വരെ വരച്ചു കാണിക്കാൻ സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചിട്ടുണ്ട് എന്നുള്ളതാണ് എടുത്തു പറയേണ്ട പ്രത്യേകതകൾ..ലണ്ടന്റെ മനോഹാരിത മുറ്റി നിൽക്കുന്ന ദ്രിശ്യങ്ങൾ പ്രേക്ഷകനിലേക്ക് പകർന്നു നല്കിയ ഉദയൻ അമ്പാടി ചിത്രത്തിന്റെ ഇഴച്ചിലിലും ആശ്വാസമാവുന്നുണ്ട്...എല്ലാവർക്കും ബോധ്യമാവും വിധമല്ലെങ്കിലും എല്ലാ ജീവിതങ്ങളെയും ജീവിതത്തിലെ ചില കണ്ണികളിലൂടെ കോർത്തിണക്കുന്ന അവസാന രംഗമൊരുക്കി ശ്യാമപ്രസാദും മികച്ചു നിൽക്കുന്നു... കഥാപാത്രങ്ങളിൽ മുകേഷ് സമീപ കാലത്തെ ഏറ്റവും മികച്ച പ്രകടനവുമായി പ്രേക്ഷകനെ കയ്യിലെടുക്കുന്നു.. അതെ സമയം തുടക്കത്തിൽ ഇമ്പ്രേസ്സിവ് ആയി അനുഭവപ്പെടുകയും ഒടുക്കം പതിവ് ഗോഷ്ടികളിലേക്ക് തിരിയുകയും ചെയ്യുകയാണ് നിവിണ്‍ പോളി.. അത് പോലെ തന്നെ ചിലയിടങ്ങളിൽ എടിടിങ്ങും വില്ലനാകുന്നുണ്ട്.. ഗാനങ്ങൾ പൂർണ തോതിൽ ഉപയോഗിച്ചില്ലെങ്കിലും അവ ശരാശരി നിലവാരം പുലർത്തി..
അതെ സമയം ഈ മാസം പുറത്തിറങ്ങിയ മൂന്നു ചിത്രങ്ങൾ സമാനമായ രണ്ടാഷയങ്ങൾ പങ്കു വയ്ക്കുന്നതും കാണാൻ സാധിച്ചു.. പണിയില്ലാതെ വീട്ടിലിരുക്കന്നതാണ് ഭർത്താവിനെ കുറിച്ചു ദുഷ് ചിന്തകൾ മനസ്സിലുണ്ടാകുന്നത് എന്ന് ആറു സുന്ദരികളും ഇംഗ്ലീഷും ഒരു പോലെ പറഞ്ഞു വയ്ക്കുന്നു..അതുപോലെ മുംബൈ പോലീസിലെ പോലെ ഈ ചിത്രത്തിലും ഗേ സെക്സ് ഒരു വിഷയമായി കടന്നു വരുന്നു...
ചിത്രത്തിന്റെ അവസാന രംഗം വരുമ്പോഴാണ് തോട്ടടുത്തിരുന്നൊരു കിളി നാദം.. ഓ!അതു ഡാൽഫിയായിരുന്നു.. അവൾ കാമുകൻ ഡിങ്കോയോടു ചോദിക്കുകയാ" ഡാ ഇതിനു കഥയെന്തെങ്കിലും ഉണ്ടായിരുന്നോടാ"..ചോദ്യം കേട്ടയുടനെ ഡിങ്കോ ഇങ്ങനെ പാടി..
കഥയില്ലത്തൊരു കഥയാണിത് (ഇംഗ്ലീഷ്)
പതിവില്ലാത്തൊരു കഥയാണിത്( ശ്യാമ പ്രസാദിന്റെ)
കണ്മുന്നിലിത് കാണാം( തിയേറ്ററിൽ)
ചെവിയൊർത്താലിതു കേൾക്കാം( തിയേറ്ററിനു പുറത്ത്)
കലികാലം കോളം തുള്ളന (നഗര ജീവിതം)
നാടിൻ കഥയാണെ ....(ലണ്ടൻ)... അതുകൊണ്ട് തന്നെ ലണ്ടൻ കാഴ്ചകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവര്ക്ക് ധൈര്യപൂർവ്വം കണ്ടിറങ്ങാവുന്ന ചിത്രമാണ് ഇംഗ്ലീഷ്..( ശരാശരി..2.5/5)
No comments:
Post a Comment