Pages

Showing posts with label prathap pothan. Show all posts
Showing posts with label prathap pothan. Show all posts

Sunday, 24 March 2013

3 dots review


                   കുതിച്ചും കിതച്ചും സുഗീതിന്റെ '3 ഡോട്സ് '
സുഗീത് ഇത്തവണ തന്റ്റെ  'വെറും ഒര്ടിനരി' വണ്ടി ഓടിച്ചത് മൂന്നാറിലെ കൃഷ്ണ ഗിരിയിലേക്ക്..വളരെ ഡിഫ്ഫറെന്റ്റ് ആയ രീതിയിൽ സിനിമ ഒരുക്കാനുള്ള ശ്രമം പലയിടത്തും
കാണാമെങ്കിലും പറയേണ്ട വിഷയത്തിലേക്ക് എങ്ങനെ എത്തിച്ചേരണമെന്നുല്ല ആശയക്കുഴപ്പം സുഗീതിന്റെ ഈ ഓർഡിനറി വണ്ടിക്കു തുടക്കം മുതലെ ഉണ്ടായിരുന്നു...കൃത്യമായ അറ്റകുറ്റ പണി നടത്താത വണ്ടി പോലെയാണ് കഥ നീങ്ങിയത്.. ഇടയ്ക്കു വളരെ വേഗം..പിനീട് എന്ത് കാണിക്കണം പറയണം എന്നാ ശങ്ക...അപ്പോൾ കുറെ നേരം പതുക്കെ പോകും...വീണ്ടും  ഇടയ്ക്കു വച്ച് സ്പീട് കൂട്ടും.. ഭാഗ്യത്ത്തിനു വഴിയിൽ ആളെ ഇറക്കാൻ വണ്ടി നിർത്തുന്നത് പോലെ കുറച്ചു ദൂരം പോകുമ്പോൾ ബിജു മേനോന്റെ ലൂയി കുറച്ചു തമാശകൽ  പറയും..ഈ തമാശകൾ കൂടി ഇല്ലായിരുന്നെങ്കിൽ ഒരു ശരാശരി പൊലുമാവില്ലായിരുന്നു ഈ ചിത്രം...
                     ഓർഡിനറിയുടെ ഹാങ്ങ് ഓവർ  പൂര്ണമായും പ്രകടിപ്പിക്കുന്നതായിരുന്നു സുഗീതിന്റെ 3 ഡോട്സും. ഗാന രംഗങ്ങളിൽ വഴി നീളെ പൂക്കള വിതറിയും മാർപാപ്പയെ തിരഞ്ഞെടുത്തപ്പോൾ പോലും കണ്ടിട്ടില്ലാത്ത അത്ര പുക പരത്തിയും സുഗീത് ഓർഡിനറി െ ആവർത്തിച്ചു... നായികയുടെ പ്രണയം പൊതിഞ്ഞ നോട്ടത്തിൽ  പോലുമുണ്ട് ഓർഡിനറി ്റ്റെച് ...റൊമാൻസും 101 വെഡഡിങ്ങും ഓർമിപ്പിക്കുന്ന കഥാപാത്രമാണ് ഇത്തവണയും ബിജു മേനോനെ തേടിയെത്തിയത്.. തിന്മ ചെയ്യുകയും പിന്നീട് എല്ലാ നന്മകളുടെയും പ്രതി പുരുഷനാകുന്ന സ്ഥിരം "റോമൻസ്" സ്റ്റൈൽ കഥാപാത്രമാണ് കുഞ്ചാക്കോ ബോബനും ലഭിച്ചത്...
             തുടക്കത്തിൽ കൊമെടിക്ക് വേണ്ടി മാത്രം സീൻ സെറ്റ് ചെയ്തതും  കൊമെടിക്ക് വേണ്ടി പ്രത്യേകം ആളുകളെ പരീക്ഷിക്കാൻ വരെ സംവിധായകാൻ തയ്യാറാകുന്ന കാഴ്ചയും ഈ ചിത്രത്തിൽ കാണാൻ സാധിച്ചു..ക്ലൈമാക്സ് രംഗങ്ങൾ ആവട്ടെ മുന്പിറങ്ങിയ നിരവദി ചിത്രങ്ങൾക്ക്  സമാനമാണ് ചിത്രത്തിനു ദ്രിശ്യ ഭംഗി അവകാശപ്പെടാമെങ്കിലും പലപ്പോഴും ധ്രിശ്യങ്ങളിൽ പോലും ഒര്ടിനരിയുടെ ആവർത്തനം കാണുന്നത് മടുപ്പുളവാക്കുന്നു.. എഡിടിങ്ങിൽ ഒരല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ചിത്രം ഇത്ര വലിച്ചു നീട്ടപ്പെടില്ലയിരുന്നു... അനാവശ്യമായി നീട്ടി കൊണ്ട് പോയ ഡേ കെയർ സെന്റർ രംഗങ്ങളും കുട്ടിയുമായുള്ള ചങ്ങാത രംഗങ്ങളും എഡിടിങ്ങിലൂടെ പരിഹരിക്കാമായിരുന്നു..
               എങ്കിലും നരേനും പ്രതാപ് പോത്തനും ബിജുമേനോനും കുഞ്ചാക്കോ ബോബനും ഒക്കെ തങ്ങളുടെ കഴിവ് പുറത്തെടുത്തതും പുട്ടിനു തേങ്ങ ഇടുന്നത് പോലെ ഇടക്കിടക്കുള്ള കൊമെടിയിലൂടെയും   പ്രേക്ഷകനെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ട് പോകുന്നു ഈ സുഗീത് ചിത്രം.. ഒരു പക്ഷെ അത് തന്നെയാവണം ഇത്രയധികം ആവർത്തന വിരസമായിട്ടും പ്രേക്ഷകർ  പൂര്ണമായും ഈ ചിത്രത്തെ തള്ളികലയാതിരിക്കുന്നത്... 3 ഡോട്സ് ശരാശരി...