കുതിച്ചും കിതച്ചും സുഗീതിന്റെ '3 ഡോട്സ് '
സുഗീത് ഇത്തവണ തന്റ്റെ 'വെറും ഒര്ടിനരി' വണ്ടി ഓടിച്ചത് മൂന്നാറിലെ കൃഷ്ണ ഗിരിയിലേക്ക്..വളരെ ഡിഫ്ഫറെന്റ്റ് ആയ രീതിയിൽ സിനിമ ഒരുക്കാനുള്ള ശ്രമം പലയിടത്തും
കാണാമെങ്കിലും പറയേണ്ട വിഷയത്തിലേക്ക് എങ്ങനെ എത്തിച്ചേരണമെന്നുല്ല ആശയക്കുഴപ്പം സുഗീതിന്റെ ഈ ഓർഡിനറി വണ്ടിക്കു തുടക്കം മുതലെ ഉണ്ടായിരുന്നു...കൃത്യമായ അറ്റകുറ്റ പണി നടത്താത വണ്ടി പോലെയാണ് കഥ നീങ്ങിയത്.. ഇടയ്ക്കു വളരെ വേഗം..പിനീട് എന്ത് കാണിക്കണം പറയണം എന്നാ ശങ്ക...അപ്പോൾ കുറെ നേരം പതുക്കെ പോകും...വീണ്ടും ഇടയ്ക്കു വച്ച് സ്പീട് കൂട്ടും.. ഭാഗ്യത്ത്തിനു വഴിയിൽ ആളെ ഇറക്കാൻ വണ്ടി നിർത്തുന്നത് പോലെ കുറച്ചു ദൂരം പോകുമ്പോൾ ബിജു മേനോന്റെ ലൂയി കുറച്ചു തമാശകൽ പറയും..ഈ തമാശകൾ കൂടി ഇല്ലായിരുന്നെങ്കിൽ ഒരു ശരാശരി പൊലുമാവില്ലായിരുന്നു ഈ ചിത്രം...
ഓർഡിനറിയുടെ ഹാങ്ങ് ഓവർ പൂര്ണമായും പ്രകടിപ്പിക്കുന്നതായിരുന്നു സുഗീതിന്റെ 3 ഡോട്സും. ഗാന രംഗങ്ങളിൽ വഴി നീളെ പൂക്കള വിതറിയും മാർപാപ്പയെ തിരഞ്ഞെടുത്തപ്പോൾ പോലും കണ്ടിട്ടില്ലാത്ത അത്ര പുക പരത്തിയും സുഗീത് ഓർഡിനറി െ ആവർത്തിച്ചു... നായികയുടെ പ്രണയം പൊതിഞ്ഞ നോട്ടത്തിൽ പോലുമുണ്ട് ഓർഡിനറി ്റ്റെച് ...റൊമാൻസും 101 വെഡഡിങ്ങും ഓർമിപ്പിക്കുന്ന കഥാപാത്രമാണ് ഇത്തവണയും ബിജു മേനോനെ തേടിയെത്തിയത്.. തിന്മ ചെയ്യുകയും പിന്നീട് എല്ലാ നന്മകളുടെയും പ്രതി പുരുഷനാകുന്ന സ്ഥിരം "റോമൻസ്" സ്റ്റൈൽ കഥാപാത്രമാണ് കുഞ്ചാക്കോ ബോബനും ലഭിച്ചത്...
തുടക്കത്തിൽ കൊമെടിക്ക് വേണ്ടി മാത്രം സീൻ സെറ്റ് ചെയ്തതും കൊമെടിക്ക് വേണ്ടി പ്രത്യേകം ആളുകളെ പരീക്ഷിക്കാൻ വരെ സംവിധായകാൻ തയ്യാറാകുന്ന കാഴ്ചയും ഈ ചിത്രത്തിൽ കാണാൻ സാധിച്ചു..ക്ലൈമാക്സ് രംഗങ്ങൾ ആവട്ടെ മുന്പിറങ്ങിയ നിരവദി ചിത്രങ്ങൾക്ക് സമാനമാണ് ചിത്രത്തിനു ദ്രിശ്യ ഭംഗി അവകാശപ്പെടാമെങ്കിലും പലപ്പോഴും ധ്രിശ്യങ്ങളിൽ പോലും ഒര്ടിനരിയുടെ ആവർത്തനം കാണുന്നത് മടുപ്പുളവാക്കുന്നു.. എഡിടിങ്ങിൽ ഒരല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ചിത്രം ഇത്ര വലിച്ചു നീട്ടപ്പെടില്ലയിരുന്നു... അനാവശ്യമായി നീട്ടി കൊണ്ട് പോയ ഡേ കെയർ സെന്റർ രംഗങ്ങളും കുട്ടിയുമായുള്ള ചങ്ങാത രംഗങ്ങളും എഡിടിങ്ങിലൂടെ പരിഹരിക്കാമായിരുന്നു..
എങ്കിലും നരേനും പ്രതാപ് പോത്തനും ബിജുമേനോനും കുഞ്ചാക്കോ ബോബനും ഒക്കെ തങ്ങളുടെ കഴിവ് പുറത്തെടുത്തതും പുട്ടിനു തേങ്ങ ഇടുന്നത് പോലെ ഇടക്കിടക്കുള്ള കൊമെടിയിലൂടെയും പ്രേക്ഷകനെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ട് പോകുന്നു ഈ സുഗീത് ചിത്രം.. ഒരു പക്ഷെ അത് തന്നെയാവണം ഇത്രയധികം ആവർത്തന വിരസമായിട്ടും പ്രേക്ഷകർ പൂര്ണമായും ഈ ചിത്രത്തെ തള്ളികലയാതിരിക്കുന്നത്... 3 ഡോട്സ് ശരാശരി...
ജയറാമിന്റെ ബാഗ്യമന്വേഷിച്ചു 'ലക്കി സ്റ്റാര്‍ :' എ കമ്പ്ലീറ്റ് ഫാമിലി എന്‍റെര്‍ടെയ്നെര്‍.....
ദീപു അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിച്ച ഒരു കമ്പ്ലീറ്റ് ഫാമിലി എന്‍റെര്‍ടെയ്നെര്‍..... ആണ് ലകി സ്റ്റാര്‍... സീന്‍ ഒന്ന് നമ്മുടെ വീടിനു ശേഷം ദീപുവും മദിരാശിയുടെ പരാജയത്തിനു ശേഷം ജയറാമും നില നില്പിന്‍റെ ഭാഗ്യം അന്വേഷിക്കുന്ന ചിത്രം കൂടിയാണ് ലക്കി സ്റ്റാര്‍.. സരോഗേറ്റ് മതര്‍ എന്നാ വിഷയം ചര്‍ച്ച ചെയ്ത സിനിമകള്‍ മലയാളത്തിലും മറ്റു ഭാഷകളിലും ഇറങ്ങിയിട്ടുണ്ടെങ്കിലും വൈകാരികമായ ഈ വിഷയത്തെ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍..... അത്തരം ചിത്രങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളിലേക്ക് തന്നെ കടന്നു ചെല്ലുമ്പോഴും അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ സൃഷ്ടിച്ചു പ്രേക്ഷകനെ കയ്യിലെടുക്കാനും കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് ഇത് എന്ന് പറയിക്കാനും സംവിധായകന് കഴിയുന്നുണ്ട്...
സിനിമ മൊഹവുമായിരങ്ങുന്ന ചെറുപ്പക്കാരനെ അവതരിപ്പിച്ച സീന്‍ ഒന്ന് സിനിമയില്‍ നിന്ന് വ്യത്യസ്തമായി അതേ മൊഹവുമായെത്തി മറ്റു വഴികളിലേക്ക് തിരിയുന്ന ഒരു ചെറുപ്പക്കാരനെയാണ് ഈ ചിത്രത്തില്‍ ദീപു അവതരിപ്പിക്കുന്നത്....... രഞ്ജിത്ത് എന്നാ ജയറാമിന്റെ കഥാപാത്രം സിനിമ നടനാവനമെന്ന മോഹത്തോടെ കൊടാംബക്കതെത്തുന്നു..നിര്‍ഭാഗ്യവശാല്‍ ടെയ്‌ലര്‍ ആവുന്ന രണ്ജിത്ത് ജീവിതത്തെ കുറിച്ച് വലിയ സ്വപ്നങ്ങള്‍ കാണുകയും അവ കയ്യെത്തി പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു...റെഡി മെയ്ഡ് ഷോപ്പ് തുടങ്ങി സമ്പന്നനാകാന്‍ ആഗ്രഹിക്കുന്ന രണ്ജിതിനും ഭാര്യ ജാനകിക്കും സാമ്പത്തികം വിലങ്ങു തടിയാകുമ്പോഴാണ് സരോഗേറ്റ് മതര്‍ എന്നാ ആശയവുമായി ഡോക്ടര്‍ മുകേഷിന്റെഡോക്ടര്‍ കഥാപാത്രം എത്തുന്നത്... അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കുടുംബവും തുടര്‍ സംഭവങ്ങളുമാണ് ഇതിന്‍റെ ഇതിവൃത്തം...
ഒരു പക്ഷെ ദശരഥം എന്നാ മോഹന്‍ ലാല്‍ ചിത്രത്തിനോട് സിനിമയെ ഉപമിക്കും എന്ന് മുന്‍കൂട്ടി കാണുന്ന കഥാകൃത്ത് ആ പേര് സിനിമയില്‍ ഉപയോഗിക്കുക വഴി അതിനുള്ള സാധ്യതകളെ പൊളിക്കാനാണ് ശ്രമിക്കുന്നത്...എങ്കിലും ആ ഓര്‍മകലെയോ ആ സിനിമയുടെ കഥാ പരിസരത്തെയോ പൂര്‍ണമായി നിരാകരിക്കാന്‍ ചിത്രത്തിന് അവസാനം വരെ കഴിയുന്നില്ല (ദശരതത്തിന്റെ ഇരട്ട ക്ലൈമാക്സ് എന്ന് വേണമെങ്കില്‍ ഇതിനെ വിലയിരുത്താം) .. ആദ്യ പകുതിയില്‍ വളരെചടുലമായി കഥ പറഞ്ഞ ചിത്രം രണ്ടാം പകുതിയോടെ ഇഴഞ്ഞു നീങ്ങുകയും അനാവശ്യ ഷോട്ടുകള്‍ തിരുകി കയറ്റി ആസ്വധന ഭംഗമുണ്ടാക്കുകയുമാണ് ചെയ്യുന്നത്.. തികച്ചും അനവസരത്തിലുള്ള കുട്ടികളുടെ പാട്ടും അമേരിക്കയിലെ അമ്മയെ കേരളത്തില്‍ എത്തിക്കാന്‍ വേണ്ടി കൊണ്ട് വരുന്ന സീനും കഥാഗതിയുമായി അല്പം ഇടഞ്ഞു നീങ്ങുന്നു... സാമ്പത്തികമായി മെച്ചപ്പെടുന്ന കഥാപാത്രങ്ങള്‍ അതുവരെ ഇല്ലാത്ത വിധം ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യുന്നതും രചനയുടെ കഥാപാത്രത്തിന്റെ ഓവര്‍ മേക്കപ്പും സംവിധായകന്റെ ശ്രദ്ധക്കുറവു തന്നെയാണ്...
എങ്കിലും പ്രേക്ഷകന് മുന്കൂട്ടികാനാവുന്ന അപ്രതീക്ഷിത വഴിത്തിരിവുകള്‍ വഴി ഒരു പുതുമ ഫീല്‍ ചെയ്യിക്കാന്‍ ഈ ടീമിന് സാധിക്കുന്നുണ്ട് ... അത്തരം രംഗങ്ങളില്‍ സിനിമയിലെ ഒരു തുടക്കകാരിയായിട്ടും രചന നാരായണന്‍ കുട്ടിയുടെ പ്രകടനം അഭിനന്ദനമര്‍ഹിക്കുന്നു..ജയറാമിന്റെ സ്ഥിരം കുടുംബനാതന്‍ വേഷമാണെങ്കിലും ജയറാമും മുകേഷിന്റെ ഡോക്ടര്‍ വേഷവും നന്നായിട്ടുണ്ട്...മറ്റു കതാപാത്രങ്ങളൊക്കെ ഉപരിതല സ്പര്‍ശിയായി മാത്രം കടന്നു പോകുന്നു...ജയറാമിന്റെ മകന്റെ വേഷം ചെയ്ത ബാലനടനും മികച്ചു നില്‍ക്കുന്നു... തന്റെ മുന്‍ ചിത്രം പോലെ തന്നെ തികച്ചും ഫാമിലി പ്രേക്ഷകരെ ലക്‌ഷ്യം വച്ച് കൊണ്ടാണ് ദീപു ഈ ചിത്രവും ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്..പക്ഷെ അതിനു വേണ്ടിയും പുതുമക്ക് വേണ്ടിയും അവസാന രംഗങ്ങളിലെ നാടകീയത സിനിമയുടെ ഓവറോള്‍ ഇമേജിനെ തന്നെ തകര്‍ക്കുന്നതായിരുന്നു . എങ്കിലും സമീപകാല മലയാള സിനിമകളൊന്നും തന്നെ കണക്കിലെടുക്കാതിരുന്ന കുടുംബ പ്രേക്ഷകരെ ഈ ന്യൂ ജെനരേഷന്‍ യുഗത്തില്‍ പട്ടിനിക്കിടാതെ നോക്കാനുള്ള ദീപു അന്തിക്കാടിന്റെ ശ്രമം അഭിനന്ദനാര്‍ഹം തന്നെ ...അതുകൊണ്ട് തന്നെ തിരക്കഥയിലും സംവിധാനത്തിലും പിഴവുകള്‍ ഏറെയുണ്ടെങ്കിലും എല്ലാത്തരം കുടുംബ പ്രേക്ഷകര്കും മനസ്സിരുത്തി ആസ്വദിക്കാവുന്ന ഒരു കൊമെടി ട്രാകിലുള്ള കുടുംബ ചിത്രമായിരിക്കും ലക്കി സ്റ്റാര്‍...
ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്... തൃപ്തിപ്പെടുത്തുയോ ഈ ആധുനിക ദാവീധും ഗോലിയാത്തും...
പകല്‍ നക്ഷത്രങ്ങള്‍ എന്നാ ചിത്രത്തിനു ശേഷം രാജീവ് നാഥ് അനൂപ് മേനോന്‍ ടീം ഒരുക്കിയ ചിത്രമാണ് ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്.. ബൈബിലിലെ ആജാനബഹുവും ദുഷ്ട ശക്തിയുമായ ഗോലിയാത്തിനെ കാഴ്ചയില്‍ ദുര്‍ബലനും നിഷ്കളംഗനുമായ ദാവീധ് പരാജയപ്പെടുത്തുന്നതിനു ആധുനികമായ ഭാഷ്യം രചിക്കുകയാണ് അനൂപ്.. എന്നാല്‍ ഈ ചിത്രത്തിന്റെ തിരക്കഥ ഒരിക്കല്‍ പോലും അനൂപിന്റെ മുന്‍ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ഉയരുന്നില്ല...സംഭാഷണങ്ങള്‍ക്ക് ഉപരി ധ്രിശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കഥപറയാന്‍ ശ്രമിച്ചപ്പോള്‍ ചിത്രം അങ്ങേയറ്റം വിരസമായി മാറുകയാണ് ചെയ്തത്...
ചിത്രത്തിന്റെ ആദ്യ പകുതി മുഴുവന്‍ ജയസൂര്യ അഭിനയിക്കുന്ന ഡേവിഡ് എന്നാ കഥാപാത്രത്തിന്റെ കഴിവുകലെ പ്രേക്ഷകന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് ഒരിക്കല്‍ പോലും ആട് തോമ സ്ഫടികത്തില്‍ ഉണ്ടാക്കിയ 'താനേ അടിയുന്ന ബെല്ലിന്റെ' നിലവാരത്തിലെത്തിക്കാനൊ ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിക്കാനോ രാജീവ് നാതിന്റെ ധ്രിശ്യങ്ങള്‍ക്ക് സാധിച്ചില്ല...മറ്റെല്ലായിടത്തും മന്ദഗതിയില്‍ നീങ്ങിയ ദ്രിശ്യങ്ങള്‍ അത്തരം രംഗങ്ങളില്‍ മാത്രം അപാരമായ വേഗത കൈവരിക്കുന്നത് എന്തെങ്കിലും കാണിച്ചു 'ഇവനൊരു പ്രസ്ഥാനമാണ്' എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്താനയിരുന്നെങ്കില്‍ അനൂപിനും സംവിധായകനും തെറ്റി....
മുലകുടി മാറാത്ത കുട്ടിയെ അവിചാരിതമായി പള്ളിമുറ്റതെത്തുകയും അവന്‍ വല്യപ്പച്ചന്‍ എന്ന് വിളിക്കുന്ന പള്ളി വികാരിയുടെ ( ബാലചന്ദ്രന്‍)), സംരക്ഷണയില്‍ വളരുകയും ചെയ്യുന്ന ഡേവിടിനു അവന്റെ രോഗാവസ്ഥ കാരണം കൂടുതല്‍ പടിക്കനവുന്നില...പള്ളി വികാരിയുടെ തണലില്‍ ബൈബിള്‍ വചനങ്ങളും കേട്ട് മനസ്സില്‍ നന്മ മാത്രം നിറച്ചു ദുര്‍ബലനായി വളരുന്നു... അതിനിടയില്‍ വികാരിയച്ചന്‍ മരിക്കുന്നതും തുടര്‍ന്നുള്ള ഒറ്റപെടലും സണ്ണി എന്നാ ചെറുപ്പക്കാരന്റെ അടുത്ത് എത്തുന്നതും തുടര്‍ സംഭവ വികാസങ്ങളുമാണ് ഡേവിഡ് ആന്‍ഡ് ഗോലിയാത്ത് പറയുന്നത്...
വെറുതെ ഒരു പ്രണയത്തിനു വേണ്ടി മാത്രം ആദ്യ പകുതിയില്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെടുന്ന വില്ലന്‍,ട്രിവാണ്ട്രം ലോഡ്ജ് പൊളിച്ചു നീക്കനെത്തിയ ആളുകളെ പോലെ ഒറ്റപെട്ട പള്ളി പൊളിച്ചു നീക്കാനെത്തുന്ന ബംഗാളി, പാമ്പ് കടിയേറ്റു കിടക്കുന്ന അച്ഛനെയും കൊണ്ട് 100 മീറ്റെര് അകലെയുള്ള റോഡിലേക്ക് മലയും പുഴയും താണ്ടി വിക്രമാധിത്യനും വേതാളവുമെന്ന പോലെ വികാരിയെ കൊലക്കു കൊടുക്കാന്‍ ഓടുന്ന ഡേവിഡ്, പൊടുന്നനെ പണക്കാരനാവുന്ന ഗോലിയാത്ത്... ഇങ്ങനെ തിരക്കഥയിലും ദ്രിശ്യ ഭാഷയിലും സംവിധായകനും തിരക്കതാ കൃത്തും പരാജയപ്പെടുന്നു...
അല്പം മന്ധ ബുദ്ധിയായ കഥാപാത്രങ്ങള്‍ തനിക്കു നന്നായി ഇണങ്ങും എന്നതുകൊണ്ട് ജയസൂര്യ ഒരിക്കല്‍ പോലും മോശമാക്കുന്നില്ല... മറ്റു ചിത്രങ്ങളിലെ പോലെ നക്ഷത്രങ്ങള്‍ ആലേഖനം ചെയ്ത പച്ചയും നീലയും ചുവപ്പും തൂവാലയനിഞ്ഞ ആനൂപ് മേനോന്‍ വീണ്ടും റ്റൈപ്പു ചെയ്യപ്പെടുന്നു...ആദ്യ പകുതിക്കും രണ്ടാം പകുതിക്കുമായി രണ്ടു നായികമാര്‍... അവരവര്‍ക് ലഭിച്ച റോള് ഭംഗിയാക്ക്കി... പി ബാലചന്ദ്രനും ഇന്ദ്രന്‍സും മോശമാകിയില്ല... ഒരു പക്ഷെ വി കെ പ്രകാശിന്റെ അസാന്നിധ്യം മാത്രം തോന്നിപ്പിക്കുന്ന ഈ അനൂപ് ജയസൂര്യ ചിത്രം വാഗമന്നിന്റെ മനോഹാരിത ഒപ്പിയെടുത്ത ജിത്തു ധാമോധരിന്റെയും ചിത്രത്തിന്റെ കലാ സംവിധായകന്റെയും കൂടി മികച്ച ശ്രമങ്ങള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ തീര്‍ത്തും നിരാഷപ്പെടുത്തുമായിരുന്നു...അതെ സമയം പാടെ അവഗണിക്കാന്‍ കഴിയാത്ത സംവിധായക ശ്രമങ്ങള്‍ കൊണ്ട് ഈ ചിത്രം ശരാശരിയില്‍ ഒതുങ്ങുന്നു? അതില്‍ കൂടുതലോ കുറച്ചോ ഉള്ള അഭിപ്രായ പ്രകടങ്ങള്‍ക്ക് ഞാന്‍ മുതിരുന്നില്ല... അത് ഈ ചിത്രം കാണുന്ന ഓരോരുത്തര്‍ക്കുമായി വിട്ടു തരുന്നു...
ഐ ലൗവ് മി: ഇഷ്ടപെടാഞ്ഞത് പ്രേക്ഷകനെയോ (ശരാശരി)
പുതിയ കാലഘട്ടത്തിന്റെ കഥ പറയാനുരച്ചു വേറിട്ട വഴി തേടി ബി ഉണ്ണികൃഷ്ണന്‍ എന്നാ സംവിധായകന്റെ ശ്രമമാണ് ഐ ലവ് മി എന്നാ ചിത്രം...പുതു യൗവനത്തിന്റെ സ്വഭാവ സവിശേഷതയായി കരുതപ്പെടുന്ന "ഞാന്‍ "എന്നാ ബോധത്തെ തുറന്നു കാണിക്കുന്ന ചിത്രം എന്ന് ചാന്ണേല്‍ ടോക് ഷോ കളിലും അഭിമുഖങ്ങളിലും സംവിധായകന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിനപ്പുരതെക്ക് സഹജീവി സ്നേഹം പ്രകടമാക്കുന്ന കഥാപാത്രങ്ങള്‍ ഒരു തരത്തിലും അതിന്റെ റ്റൈറ്റിലുമായി യോജിച്ചു പോകുന്നില്ല..
മല്ലൂ സിങ്ങിനു ശേഷം സേതു തിരക്കതയൊരുക്കി ഉണ്ണികൃഷ്ണന് ബി ആദ്യമായി മറ്റൊരാളുടെ തിരക്കതയിലോരുക്കിയ ആദ്യ പുതുമുഖ ചിത്രമെന്ന പരസ്യവുമായാനു ഐ ലവ് മി ഈ ക്രിസ്മസ് കാലത്ത് തിയെട്ടരുകളില് എത്തിയത്.....ശക്തി ആയുധമാകിയ സാവിയും( ഉണ്ണി മുകുന്ദന്)) ബുദ്ധി(കുരുട്ടു) (ആസിഫ് അലി) ആയുധമാക്കിയ പ്രേമും രാം മോഹന്(, (അനൂപ് മേനോന്) ,എന്നാ അതിനേക്കാള് സൂത്രശാലിയുടെ കയ്യില് കപ്പെടുന്നതും തുടര് സംഭവ വികാസങ്ങളുമാണ് കഥ..
എന്നാല് ട്വിസ്റ്റും ഉപ റ്റ്വിസ്റ്റുകലുമായി കഥ പറയുന്ന ചിത്രം പലപ്പോഴും പ്രേക്ഷകനെ കയ്യിലെടുക്കുന്നതില് പരാജയപ്പെടുന്നു... വളരെ ലാഘവത്തോടെ തയ്യാറാകിയ തിരക്കഥയെ രക്ഷിക്കാന് മാത്രം മികവു ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിന് സാധിക്കാതെ പോയപ്പോള് പലപ്പോഴും പ്രേക്ഷകന് സിനിമയില് നിന്ന് അകന്നു പോകുന്നു....വിശ്വസനീയമായ രീതിയില് കഥ പറഞ്ഞു പോകാന് തുടക്കം മുതല് ഈ ടീമിന് സാധിച്ചില്ല...യൂത്തിനു വേണ്ടിയുള്ള പുതിയ കാലഘട്ടത്തിന്റെ സിനിമയായി ഒരു സസ്പെന്സ് ത്രില്ലെരിനെ മാറ്റിയെടുക്കാന് മാത്രം മികവുറ്റ ആഖ്യാന രീതി കൈവരിക്കാനാവാതെ പോയതാണ് ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാതെ പോയത്...കണ്ടു പദം വന്ന ട്വിസ്ടുകല്ക്കപ്പുരം പുതിയതായി ഒന്നും അതില് കൊണ്ടുവരാന് കഴിയാഞ്ഞതും പല ട്വിസ്ടുകള്‍ക്കും ആവശ്യമായ പശ്ചാത്തലം ഒരുക്കുന്നതില് തിരക്കതാക്രിതും സംവിധായകനും ഒരുപോലെ പരാജയപ്പെടുന്നിടെത്താണ് ഐ ലവ് മി എന്നാ ചിത്രം ഈ ക്രിസ്മസ് കാലത്ത് നാലാം സ്ഥാനത്തേക്ക് തള്ളപെടുന്നത്...
സിക്സ് പാകും മസിലുപിടിച്ചുള്ള ടയലോഗ് പ്രേസ്രെന്റെഷനപ്പുരം അഭിനയത്തിന്റെ ബാലപാഠങ്ങള്‍ മറന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ കേന്ദ്ര കതാപാത്രങ്ങളിലോന്നാവുമ്പോള് സ്ഥിരം പാറ്റെനിലുള്ള കഥാപാത്രമായി ആസിഫും അനൂപ് മേനോനും ഒരിക്കല് പോലും പ്രേക്ഷകനോട് അടുത്ത് നില്കുന്നില്ല... തല്‍വാര്‍ (ആയിഷ)സല്‌വാരിന്റെ നീളം കുറച്ചു തട്ടത്തിന്‍ മറയത് ഒളിപ്പിച്ചു വച്ചത് തുറന്നു കാട്ടിയെങ്കിലും അഭിനയം മുറിയന്‍ തുണിയുടെ അത്ര പോലും ഉയരാതെ പോയി...
ഒട്ടും ആകര്‍ഷണീയത തോന്നാത്ത ദീപക് ദേവിന്റെ ഗാനങ്ങളും ഗാനരങ്ങങ്ങളും ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ തന്നെ സ്പഷ്ടമാകാതെ പോയി...ബാങ്കൊക്കിന്റെ സൌന്ദര്യം ഒപ്പിയെടുക്കുന്നതില്‍ സതീഷ് കുറുപ്പ് എന്നാ ചായാഗ്രാഹകന്‍ പൂര്‍ണമായും വിജയിചില്ല എന്ന്ലും പറയേണ്ടി വരും...എന്ത് തന്നെയായാലും ഗ്രാന്‍ഡ് മാസ്റ്റര്‍ എന്നാ മികച്ച ചിത്രത്തിന്റെ സംവിധാകന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ചിത്രമല്ല ഐ ലവ് മി...അതുകൊണ്ട് തന്നെ ഉത്സവകാല ചിത്രം എന്നാ നിലക്ക് ബാവൂട്ടിയോടു ഡാ തടിയനോടും മത്സരിക്കാന്‍ മാത്രം ഐ ലവ് മി പാകപെട്ടിട്ടില്ല എന്ന് പറയേണ്ടി വരും...