Pages

Wednesday, 19 June 2013

A B C D: Review

     എ ബി സി ഡി : ഈ അമേരിക്കാൻ പയ്യന് കൊല്ലം...ശരാശരി(2.7/5)
           

          പറയത്തക്ക കഥയോ സാമൂഹ്യ പ്രസക്തമായ വിഷയമോ അല്ല കൈകാര്യം ചെയ്യുന്നതെങ്കിൽ കൂടി പ്രേക്ഷകനെ കുറച്ചു നേരമെങ്കിലും രസിപ്പിക്കുക എന്നാ സിനിമ എന്നാ മാധ്യമ ധർമം നിർവഹിക്കുന്നതുകൊണ്ട് ഈ അമേരിക്കാൻ ബോണ്‍ കണ്ഫ്യൂസ്ദ് ദേശിയെ  കണ്ടിരിക്കാം നമുക്ക്... ആദ്യ പകുതിയേ അപേക്ഷിച്ചു രണ്ടാം പകുതിയിൽ കോരയും ജോണ്‍സും ചെന്ന് പെടുന്ന  സിനിമയിൽ സംഭവിക്കുന്ന അസംഭാവ്യങ്ങൾ യുക്തിയെ മാറ്റി നിർത്തികൊണ്ട്‌ എല്ലാത്തരം പ്രേക്ഷകനും ആസ്വദിക്കാം സാധിക്കും എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.. ചെറുതും വലുതുമായി പലപ്പോഴും ശ്രദ്ധിക്കാതെ പോയ ആമേൻ ഫെയിം  വളി മുതൽ സ്വൽപം ന്യൂ ജെനരേശൻ കടന്നു വരുന്നുണ്ട് എന്നതൊഴിച്ചാൽ കുടുംബ പ്രേക്ഷകനും ധൈര്യപൂർവ്വം ഈ സിനിമയെ സ്വാഗതം ചെയ്യാം..
         അമേരിക്കയിലെ വികൃതി പയ്യന്മാരായ കോരയെയും ജൊൻസിനെയും ഇന്ത്യയിലേക്ക്‌ അയക്കുന്നതും ഇന്ത്യയിലെത്തിപ്പെട്ട ഇവര തിരിച്ചു പോകാൻ നടത്തുന്ന ശ്രമങ്ങളും അതുണ്ടാക്കുന്ന പൊല്ലപ്പുകലുമാനു ചിത്രത്തിന്റെ ഇതിവൃത്തം.. ആദ്യ നോട്ടത്തിൽ ഇഷ്ടപ്പെടില്ലെങ്കിലും സിനിമ പുരോഗമിക്കുംതോറും ഇഷ്ടം കൂടുന്ന കഥാപാത്രമാണ് കോര... മോശമല്ലാത്ത പ്രകടനുവുമായി ദുൽക്കർ കൊരയോദ് ചെരുംബോഴുണ്ടാകുന്ന മികച്ച നിരവധി മുഹൂർത്തങ്ങൾ ഒരുക്കാൻ സംവിധായകനായ മാർടിൻ പ്രക്കട്ടിനു സാധിച്ചിട്ടുണ്ട്..തീർത്തും യുക്തിസഹമാല്ലത്ത കഥയാണെങ്കിലും അപ്രതീക്ഷിതമായ വഴികൊലൊരുക്കുന്ന തരക്കേടില്ലാത്ത സൂരജ് -നീരജ് നവീൻ  ഭാസ്കറിന്റെ തിരക്കഥയും പ്രേക്ഷകനെ കയ്യിലെടുക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു.. ആദ്യാവസാനം നായിക കഥാപാത്രത്തിന്റെ ഗൌരവം ചോരാതെ എന്നാൽ സിനിമ ആവശ്യപ്പെടുന്ന പ്രണയം പറയാതെയുള്ള ധൈര്യപൂർവമായ ശ്രമവും അഭിനന്ധനാർഹാമാണ്..
                ഡോന്മാക്സിന്റെ എഡിറ്റിംഗ് വളരെയധികം ഇമ്പ്രൂവ് ചെയ്ത ചിത്രത്തിൽ ജോമോന്റെ കാമറാ വർകും ഗോപി സുന്ദറിന്റെ സംഗീതവും മികച്ചു നില്ക്കുന്നു.. എന്നാൽ സിനിമ ആവശ്യപ്പെടുന്നതനെങ്കിൽ കൂടി അമേരിക്കാൻ ബോയിടെ ആശയക്കുഴപ്പം കാണിക്കാനായി കേരളത്തിന്റെ 'പഞ്ഞ'കാഴ്ചകൾക്കായി ഓടി നടന്ന കാമറ കണ്ണുകൾ ഒരൽപം  കടന്നുപോയി  എന്ന് പറയാതെ വയ്യ.. ആദ്യ പകുതിയിൽ വന ഇഴച്ചിലും താങ്ക്യൂവിൽ സംബവിച്ച്ചതുപോലെ കൂടുതൽ ആശയക്കുഴപ്പങ്ങലോ ഉണ്ടാക്കാതെയും പരീക്ഷനങ്ങൾ  നടത്താതെത്തെയും ഒഴുക്കാൻ മട്ടിൽ സിനിമ അവസാനിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നു... എങ്കിലും സിനിമയെ ഒരു വിനോധോപാധി എന്നാ നിലയിൽ സമീപിക്കുന്ന ആർക്കും ധൈര്യപൂർവ്വം കണ്ടിരങ്ങാം ഈ അമേരിക്കകാരെ... ശരാശരി(2.7/5)

Monday, 17 June 2013

Thank You: Review

                        താങ്ക് യു.. വീണ്ടും പരീക്ഷണം ....ശരാശരി..(2.5/5)
  കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഇടനാഴിയിൽക്കൂടി അങ്ങോട്ടും ഇങ്ങോട്ടും ലക്ഷ്യമില്ലാതെ നടന്നു നീങ്ങുന്ന സ്ത്രീയെ തടഞ്ഞു നിർത്തി അവിടെ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്ത്രീ ചൊധിച്ച അതെ ചോദ്യമാണ് ജയസൂര്യയുടെ അലക്ഷ്യമായ ആവർത്തന വിരസമായ  നടത്തം കണ്ടപ്പോൾ  എന്റെ മനസ്സിലും ഉയർന്നത് "എങ്ങോട്ടാണ് ഈ കൂറ നടക്കുന്നത് പോലെ നടക്കുന്നത്?" ഒരു ഹാന്ടി കാം ഉപയോഗിച്ചു ചെയ്യാവുന്ന തരത്തിൽ വളരെ ലളിതമായി  സാമൂഹിക  പ്രതിബദ്ധത മാത്രം ലക്‌ഷ്യം വച്ചു എടുത്ത സസ്പെന്സ് ത്രില്ലെർ എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്ന ചിത്രം ഒരു ത്രില്ലെർ എന്നാ രീതിയിൽ വേണ്ടത്ര ഉയർന്നില്ല..
           ഒരു മണിക്കൂർ നാല്പത്തിയഞ്ച് മിനിട്ട് നീണ്ടു നിൽക്കുന്ന ചിത്രം അവസാനത്തെ 15 മിനിട്ടൊഴിച്ചു നിർത്തിയാൽ  ജയസൂര്യയുടെ കഥാപാത്രം തിരുവനന്തപുരം നഗരത്തിൽ അലഞ്ഞു തിരിയുന്നതും പോലിസ് ഓഫീസർ രോള്ളിലെത്തിയ സേതുവിൻറെ കതാപാത്രം ഓഫീസ് മുറിയില നിന്നും കന്ട്രോൽ റൂമിലേക്ക്‌ നടക്കുന്നതിന്റെയും ജീപ്പിൽ സഞ്ചരിക്കുന്നതിന്റെയും  ആവർത്തിക്കുന്ന ഫ്രെയ്മുകളിലും ഒതുങ്ങുന്നു.. രണ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പാസ്സെഞ്ജെർ  എന്നാ ചിത്രത്തിനു പറയാൻ ഏറെയോന്നുമില്ലെങ്കിലും മടുപ്പിക്കാതെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്ന സന്ദർഭങ്ങൾ ഒരുക്കി കഥപറയാൻ സാധിച്ചെങ്കിൽ ചിത്രത്തിന്റെ ദ്രിശ്യ ഭംഗി കൂട്ടുന്ന മികച്ച ഫ്രെയ്മുകളിൽ മാത്രം ഒതുങ്ങി പോകുന്നു താങ്ക് യൂൂ...
            വി കെ പ്രകാശ് ചിത്രത്തിന്റെ വിഷ്വൽ ബ്യൂട്ടി ഈ ചിത്രത്തിനും അവകാശപ്പെടാം.. ഒരു രാത്രി പുലരുന്നതുവരെയുള്ള തിരുവനന്തപുരം നഗരത്തിന്റെ ദൃശ്യം സിനിമയിലെ കതാപത്രങ്ങലോന്നും കടന്നു വരാതെ മനോഹരമായി മടുപ്പിക്കാതെ അവതരിപ്പിച്ചിട്ടുണ്ട് ഇ ചിത്രത്തിൽ.അന്നയും റസൂലിനും ശേഷം ആൾക്കൂട്ടത്തിലോരാലായി കേന്ദ്ര കഥാപാത്രം കടന്നു വരുന്ന ചിത്രം കൂടിയാണ് താങ്ക് യൂ.. ജയസൂര്യയെ പിന്തുടരുന്ന കാമറ മനോഹരമായി തന്നെ അത് ഒപ്പിയെടുക്കുകയും ചെയ്തു.. 
            വളരെ എളുപ്പത്തുൽ അവസാനിപ്പിക്കാൻ വേണ്ടിയും  നായകന്റെ കൈകളെ ശുദ്ധമാക്കാനും മാത്രമായി തട്ടികൂടിയ അവസാനരങ്ങത്ത്തിലെ ക്രൌടിന്റെ പെരുമാട്ടം പഴയകാല ചിത്രങ്ങളെപ്പോലെ  പാസ്സെന്ചെർ എന്നാ ചിത്രത്തെയും വലിയ തോതിൽ അനുകരിക്കുന്നുന്ദ്..,തെറ്റ് ചെയ്യുന്നവന് ഭരണകൂടം നല്കുന്ന പരിഗണന ഒരിക്കലും അവന്റെ തെറ്റിനുള്ള ശി
ക്ഷയാകുന്നില്ല എന്നാ സാമൂഹിക യാഥാർത്ഥ്യം വിളിച്ചു പറയുമ്പോഴും ചിത്രം അവകാശപ്പെടുന്ന തരത്തിലുള്ള ഒരു ത്രിൽ പ്രേക്ഷകന് ലഭിക്കാത്ത ട്വിസ്ടായതുകൊണ്ട് ഈ ചിത്രം ശരാശരിയി ഒതുങ്ങുന്നു ...(2.5/5)

Sunday, 16 June 2013

Left Right Left: Review

 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്... ഇടത് മാറി വലത് മാറി ഇടത് ചവിട്ടുന്നലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ..എബോവ് ആവറേജ്(2.9/5)

ഇടത് മാറി വലത് മാറി ഇടത് ചവിട്ടുന്നതാണ് ഇന്നത്തെ ഇടതിന്റെ രാഷ്ട്രീയമെന്ന് വിളിച്ചു പറയാൻ ശ്രമിക്കുന്ന ഇടത്തും വലത്തുമാല്ലത്ത്ത എന്നാൽ വലതിന്റെ ജിഹ്വയാകുന്ന ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്..സാങ്കേതികമായും സൃഷ്ടിപരമായും ഏറെ മുന്നിൽ നിൽക്കുന്ന ഈ ചിത്രം സമകാലീന ഇടതു രാഷ്ട്രീയത്തിന്റെ ആന്തരിക സങ്കർഷങ്ങലെ അന്വേഷിച്ച്ചിരങ്ങുകയാണ്  ചെയ്യുന്നത്.. ഒരു വ്യക്തിയുടെ സ്വഭാവ രൂപികരണത്തിൽ  അയാളുടെ ബാല്യവും ജനിതക വിത്തും പ്രധാന പങ്കു വഹിക്കുന്നു എന്നവകാശപെട്ടു ചിത്രത്തിലുടനീളം കടന്നു വരുന്ന പ്രധാന കഥാപാത്രങ്ങളുടെ ബാല്യത്തിലൂടെയാണ് കഥ പറയുന്നത് 
            കൈതേരി സഹദേവൻ ചെഗ്വെര റോയ് വട്ടു ജയൻ എന്നീ മൂന്നു കഥാപാത്രങ്ങൾ ചെറുപ്പത്തിൽ അനുഭവിക്കേണ്ടി വന്ന മൂന്നു വ്യത്യസ്ത അനുഭവങ്ങൾ അവരുടെ പിൽക്കാല ജീവിതത്തിലും കാഴ്ചാപ്പടിലും ഉണ്ടാക്കിയ മാറ്റമാന് ചിത്രം പറയുന്നത്.. കാമറ കണ്ണുകളിലൂടെ ഷെഹ്നാധ് ജലാൽ  എന്നാ സിനിമാടോഗ്രാഫെരും പേന തുമ്പിലൂടെ മുരളി ഗോപിയും  ഓരോ കതാപത്രത്തിന്റെയും വളര്ച്ചയും  സൂക്ഷ്മ തലത്തിൽ ആ കതാപാത്രങ്ങൽക്കുണ്ടാകുന്ന ഭാവ വ്യതിയാനങ്ങൾ തുടങ്ങി അതീവ ശ്രദ്ധയുടെ അച്ചിൽ വാർത്തെടുത്ത കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ മുതൽക്കൂട്ട്..ആ കഥാപാത്രങ്ങളുടെ ഓരോ ചുവടുവെപ്പിലും പ്രേക്ഷകനെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം ഒരുക്കി കഥയുടെ ഗൌരവത്തെ നിലനിർത്തുന്ന ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം കൂടിയാവുമ്പോൾ ചിത്രം പ്രേക്ഷകനെ ത്രസിപ്പിക്കുന്നു..
            മുരളി ഗോപിയുടെയും ഇന്ദ്രജിത്തിന്റെയും ലെനയുടെ അഭിനയ മികവും സേതുലക്ഷ്മി എന്നാ ഇന്ദ്രജിത്തിന്റെ അമ്മയായി വന്ന കഥാപാത്രത്തിന്റെ അതിശയിപ്പിക്കുന്ന പ്രകടനവും ഈ ചിത്രത്തിന്റെ മികച്ചതാക്കുന്നു.. എന്നാൽ സിനിമയിൽ കടന്നു വരുന്ന അനാവശ്യമായ ലാഗിംഗ്  ചിലയിടങ്ങളിൽ സംഭാഷണങ്ങൾ പാർടി സ്ടടി ക്ലാസ്സുകളെ പോലും കവച്ചു വയ്ക്കുന്നതുമാകുമ്പോൾ എല്ലാത്തരം പ്രേക്ഷകനെയും രസിപ്പിച്ച ഈ അടുത്ത കാലത്ത് എന്നാ ചിത്രത്തപ്പോലൊരു മാസ് എന്റെർറ്റൈനെർ എന്നാ സാധ്യത ഇല്ലാതാവുന്നത്.. ഒരേ സമയം മനശാസ്ത്രപരവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകൾ മുന്നോട്ടു വയ്ക്കുന്ന സിനിമ 'രാഷ്ട്രീയത്തിൽ കളകൾ' ഉണ്ട് എന്നവകാശപ്പെടുന്നത് പോലെ ഇടയ്ക്കിടെ ഉയർന്നും താഴ്ന്നും വരുന്ന ആന്റി കമ്മ്യൂണിസ്റ്റ് കാഴ്ച്ചപ്പാടുകൾ എന്നാ കളകളെ അതെ നാണയത്തിൽ തള്ളികളഞ്ഞു കൊണ്ട് പറയട്ടെ ഇതൊരു മികച്ച ചിത്രം.. എബോവ് ആവറേജ്(2.9/5)

Wednesday, 12 June 2013

pigman : review

           പിഗ്മാൻ .... ഒരു അവിര റബേക്ക ചിത്രം...

ദുരന്ത പര്യവസായിയായ നാടകങ്ങൾക്ക് ആവശ്യം വേണ്ട ഘടകങ്ങൾ എന്ന് അരിസ്റ്റൊട്ടിൽ കണ്ടെത്തുന്ന 'ബിഗിനിംഗ്, മിടട്ൽ,ഏൻഡ്,' ഇല്ലാതെ തുടക്കം മുതൽ ഒടുക്കം വരെ ദുരന്തം വേട്ടയാടുന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് പിഗ്മാൻ.. നത്തോലി ചെറിയ മീനല്ല എന്നാ ചിത്രത്തിൽ കതാക്രിത്തിന്നുമേൽ കഥാപാത്രം വളരുകയും കഥാകൃത്ത്‌ തീർത്തും നിസ്സഹായനാവുകയും ചെയ്യുന്ന അവസ്തയാനെങ്കിൽ പിഗ്മാനിൽ തന്റെ കഥാപാത്രത്തെ തനിക്കു ഇഷ്ടമുള്ള വഴികളിലൂടെ മാത്രം നടത്തി കതാകാരാൻ ആവശ്യപ്പെടുന്ന സാഹചര്യങ്ങൾ ശ്രിഷ്ടിച്ചെടുക്കുകയാണ്.. അതായത് കഥാപാത്രം സഞ്ചരിക്കാൻ സാധ്യതയുള്ള സാഹചര്യമല്ല മറിച്ചു കൃത്രിമമായി ശ്രിഷ്ടിക്കപ്പെട്ടത്‌ എന്ന് കാണുന്ന ഓരോ പ്രേക്ഷകനെയും ബോധ്യപ്പെടുത്തുന്ന രംഗങ്ങളിലൂടെ കടന്നു പോകുന്നു എന്നതാണ് പിഗ്മാൻ എന്നാ അവിര റബേക്ക, തകരച്ചെണ്ട എന്നാ ചിത്രത്തിനു ശേഷം ചെയ്ത ഈ ജയസൂര്യ ചിത്രത്തിന്റെ പോരായ്മ..
         ശ്രീകുമാർ എന്നാ ചെറുപ്പക്കാരൻ ഡോക്ട്രേട്ട് നേടാനായി മലയാളഭാഷയിൽ നടത്തിയ നാല് വർഷത്തോളം നീണ്ട ഗവേഷണങ്ങളെ കേവലം ലൈംഗിക താല്പര്യം മുന്നിർത്തി നിരാകരിക്കുന്നതും ചെറുപ്പക്കാരന്റെ മോഹങ്ങളേ തകർക്കുന്നതിലൂടെ അയാളുടെ  പിൽക്കാല ജീവിതത്തിൽ ഉണ്ടാവുന്ന സംഭവങ്ങലുമാണ്  ഇതിൽ പ്രസ്നാവൽക്കരിച്ച്ചിരിക്കുന്നത്.. ഡോക്ട്രേറ്റ് ഉള്പ്പെടെയുള്ള പ്രശ്നങ്ങൾ വളരെ യാതാർത്യ ബോധത്തോടെ കൈകാര്യം ചെയ്തിരിക്കുന്ന സിനിമ പിഗ് ഫാമിലെ പ്രശ്നങ്ങളെ അവതരിപ്പിച്ച്ചിരിക്കുന്നിടത്താണ് വസ്തു നിഷ്ടമായ സാഹചര്യങ്ങളെ  കയ്യോഴിയുന്നത്..  മൊബൈൽ ഫോണും ചാനെലുകളും എന്തിനധികം ഫാമിൽ തന്നെ തന്റെ ഇഷ്ടക്കരിയുണ്ടായിട്ടും അല്പം 'ഇന്റ്രൊവെർറ്റ്' ആണ് എന്നാ ഒറ്റ കാര്യം കൊണ്ട് ശ്രീകുമാറിനെ തള്ളി വിടുന്ന ദുരന്തത്തെ കഥാകാരന്( എന പ്രഭാകരാൻ പുലി ജന്മം)  എങ്ങനെ ന്യായീകരിക്കും..
             എങ്കിലും അത്തരം കാര്യങ്ങളെ മാറ്റി നിർത്തി ചിന്തിച്ചാൽ നല്ലൊരു തിരക്കഥയും മികച്ച സംവിധാന ശ്രമവും ഇതിൽ കാണാനാവും ... മിഴിവുറ്റ കാമെറാ വാർകിലും സാമാന്യം തരക്കേടില്ലാത്ത എടിടിങ്ങിലും മികച്ച രണ്ടു ഗാനങ്ങളിലൂടെയും പിടിച്ചു നില്ക്കാൻ ശ്രമിക്കുന്നുണ്ട് ഈ കൊച്ചു ചിത്രം .. ഹരിശ്രീ അശോകന്റെ മികച്ച പ്രകടനത്തോടൊപ്പം എടുത്തു പറയേണ്ടത് വില്ലൻ വേഷത്തിൽ എത്തിയ സുരാജിന്റെ പ്രകടനമാണ്.. ഒരു മാനസിക രോഗിക്ക് തുല്യമായ (പൂർണമായും അങ്ങനെയല്ല) മാനസികാവസ്തയുള്ള ഒരു ഡോക്ടറെ ഏറെ വ്യത്യസ്തതകളോടെ ചെയ്ത അദ്ദേഹം അഭിനന്ദനം അർഹിക്കുന്നു..
                ഈ ചിത്രത്തിൽ ഒരു സ്ത്രീയാണ് പുരുഷന്റെ സ്വപ്നങ്ങളെ നിഷ്കരുണം തച്ച്ചുടക്കുന്നതെങ്കിൽ എന്റെ ഗുരുനാതയ്ക്ക് യതാർത്ത ജീവിതത്തിൽ തലശ്ശേരിയിലെ പ്രശസ്തമായ കൊല്ലെജിലെ അധ്യാപകനാണ് വില്ലനായത്.. ഇത്തരത്തിൽ ജീവിത ഗന്ധിയായ കഥ പരിസരങ്ങളോട് ഒട്ടി നിൽക്കുന്ന ആർട്ട് ഫിലിമിന്റെ ചേരുവകളോടെ എത്തിയ ചിത്രമാണ് പിഗ്മാൻ... അത്തരം ചിത്രങ്ങൾ ആസ്വദിക്കുന്നവര്ക്ക് ബോറടിക്കാത്ത്തതും അല്ലാത്തവർക്ക് അറുബോറൻ സിനിമയുമായിരികും പിഗ്മാൻ.. 

Friday, 7 June 2013

Honey bee: review

          ഹണി ബീ: തേനൂറും ചിരി ചൊരിഞ്ഞു ലാൽ ജൂ കൂട്ടുകാരും ... അബോവ് ആവറേജ്(3/5) 


ചിലത് അങ്ങിനെയാണ് ! ഒരു ആസിഫ് അലി ചിത്രത്തിന്റെ പതിവ് കാഴ്ച്ചകൽക്കപ്പുരത്തെക്കുള്ള പ്രതീക്ഷാ ഭാരമെതുമില്ലതെ യാണ് ഈ ചിത്രം കാണാൻ ഞാൻ തിയേറ്ററിന്റെ പടികൾ കയറിയത്.. സിനിമ ഒരു ഭ്രാന്തെന്ന് സ്വയം പറഞ്ഞു ആസ്വസിക്കുമ്പോഴും എന്തിനു ഈ ചിത്രം കണ്ടു എന്ന് എന്നെത്തനെ ബോധ്യപ്പെടുത്താൻ കഴിയാതെ പോയ മറ്റു പല ചിത്രങ്ങളുടെ കൂട്ടത്തിൽ ഇതും പെടുമോ എന്നാ ആശങ്കയിലും ലാൽ ജൂനിയർ എന്നാ പേര് മാത്രമാണ് ആദ്യ ദിനം തന്നെ ഈ ചിത്രത്തിലേക്ക് എന്നെ ആകർഷിച്ച ഘടകം..അച്ചനായ ലാലിന്റെ പേരിനു കലങ്കമെൽപ്പികതെ തുടക്കകാരന്റെ സംഭ്രമമെതുമില്ലതെ ലാൽ ജൂ. തുടങ്ങിയത് തന്നെ താൻ പിന്തുടരുന്നത് അച്ചന്റെ പാത തന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ടായിരുന്നു... അതുകൊണ്ട് തന്നെ റോമന്സിനു ശേഷം തിയേറ്ററിൽ ചിരിയുടെ വസന്തം തീർത്ത മറ്റൊരു മനോഹര ചിത്രമായി മാറുകയായിരുന്നു ലാലിന്റെ മകനായ ജീണ്‍ പോൽ ലാൽ സംവിധാനം ചെയ്ത ഹണി ബീ എന്നാ ചിത്രം..
                കല്യാണത്തിനു തൊട്ടു മുന്പ് പരസ്പരം അറിയിക്കുന്ന ഇഷ്ടവും അത് ശ്രിഷ്ടിക്കുന്ന പ്രതി സന്ധിയും മറികടക്കാനുള്ള സെബാൻ(ആസിഫ്) അഭു(ശ്രീനാഥ് ഭാസി) ഫെർനൊ( ബാബുരാജ്) അംബ്രോ(ബാലു)എയ്ൻജെൽ (ഭാവന) സാറ(അര്ച്ച്ചന കവി) യുടെയും ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം..
              കഥാപാത്രങ്ങളെ ഓരോ സീനിലും ഉപയോഗിച്ച രീതിയും സംഭാഷണങ്ങൾ വീതിച്ചു നൽകിയ കാര്യത്തിലും ലാൽ ജൂ. പുലര്ത്തിയ ജാഗ്രതയും നാലുകാതാപത്രങ്ങളുടെ  മികച്ച ടൈമിംഗ് ഉപയോഗിച്ചു പിഴവുകളില്ലാത്ത ചിരിയുനർത്തുന്ന  നിരവധി മുഹൂർത്തങ്ങൾ ഒരുക്കാൻ സാധിച്ചിതും തന്നെയാണ് ചിത്രത്തിന്റെ നേട്ടം..ആവർത്തനമെന്നു തോന്നുന്ന പല ഘട്ടങ്ങളിലും പ്രേക്ഷകനെ കബളിപ്പിക്കുന്ന രംഗങ്ങളിലൂടെ വിമർശനത്തിന്റെ ആവർത്തനങ്ങളെ  ഇല്ലാതാക്കാൻ ഇദേഹത്തിനു സാധിച്ചിട്ടുന്ദ്‌ പ്രണയം മൊട്ടിടുന്ന രംഗം അത് പറയുന്ന രംഗം കഥയുടെ ട്വിസ്റ്റ്‌ തുടങ്ങി ഒട്ടേറെ രംഗങ്ങളിൽ പ്രേക്ഷകന്റെ  ശീലങ്ങളുടെ  മുകളിൽ പറക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.. ബാബുരാജും  ഭാസിയും വില്ലാൻ മാരാൽ ചെയ്സ് ചെയ്യപ്പെടുന്ന  രംഗത്തിൽ  ഭാസിയുടെ ശാരീരിക മികവു ചൂഷണം ചെയ്യാൻ ഇദ്ദേഹം കാണിച്ച മിടുക്ക് ഒന്ന് മാത്രം മതി ആ പ്രതിഭയെ തിരിച്ചറിയാൻ(ഭാസി ആണ്ട് ലാൽ).. അതുപോലെ ലാലിനെ അവതരിപ്പിക്കുന്നിടത്ത് കാണിച്ച സൂക്ഷമാതയും എടുത്തു പറയേണ്ടതാണ്.. ലാലിന്റെ ക്യരക്ടരിന്റെ വിരുദ്ധ സ്വഭാവങ്ങൾ രണ്ടു വ്യത്യസ്തരത്ത്തിലുള്ള കാമരാ അങ്ങിലുകൾ ഉപയോഗിച്ചു അവതരിപ്പിച്ചിരിക്കുകയാണ് ഇതിൽ... ലോ ആങ്ങിൽ( വോർമ്സ് ഐ) ഷോട്ടിൽ കൂടി അദ്ധേഹത്തിന്റെ കഥാപാത്രത്തിന്റെ പവര് ക്രൂരത തുടങ്ങിയവ അടയാളപ്പെടുത്തിയപ്പോൾ ഐ ലെവൽ ഷോട്ടിലൂടെ കഥാപാത്രത്തിന്റെ മറ്റൊരു മുഖവും വരച്ചിടുന്നു...ഭൂരിപക്ഷം കഥാപാത്രങ്ങളും സംസാരത്തിനിടെ തിരികി കയറ്റുന്ന മുറി ഇംഗ്ലീഷ് ചിരി സംമാനിച്ച്ചതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്..
                     ഇതൊക്കെയാണെങ്കിലും മായമോഹിനിയിലെ ധ്വയാർത്ത പ്രയോഗങ്ങളെ കവച്ചു വയ്ക്കുന്ന എന്നാൽ തൃവാണ്ട്രും ലോഡ്ജിലെ തുറന്നു പറച്ചിലിനൊലമെത്താത്ത നിരവധി സീനുകളാണ് ചിത്രത്തിൽ പ്രേക്ഷകനെ പോട്ടിച്ച്ചിരിപ്പിക്കുന്നത് എന്നാ കാര്യം തിരിച്ചറിയപ്പെടെണ്ടതുണ്ട്  ഒഴിവാക്കാൻ പറ്റുമായിരുന്ന നിരവധി മോശം രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു തട്ടിക്കൊണ്ടു വന്നതിന്റെ പിറ്റേ ദിവസം രാവിലെ ആസിഫ് എഴുനേറ്റു  പോകുന്ന രംഗമെങ്കിലും ഒഴിവാക്കിയിരുന്നെങ്കിൽ കുടുംബ പ്രേക്ഷകന് അതൊരു ആശ്വസമായേനെ.. മട്ടാഞ്ചെരിയെ  എല്ലാത്തരം മോശം പ്രവർത്തനങ്ങളുടെയും കേന്ദ്രമാക്കുന്നു എന്നാ നിരൂപക വിമർശനങ്ങൾക്ക് ശക്തി പകരുന്ന രംഗങ്ങളും ഒഴിവാക്കപ്പെടാമായിരുന്നു..
              മദ്യപാന രംഗങ്ങൾ കിളിപോയിയും തട്ടി കൊണ്ടുപോകൾ രംഗങ്ങൾ ഊമപ്പെണ്ണിനു ഉരിയാടപ്പയ്യനെയും ഒര്മാപ്പെടുത്ത്ന്നുണ്ട് എങ്കിലും ഒരിടത്ത് പോലും മുഷിപ്പിക്കാതെ നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കി ശ്രീനാഥ് ഭാസിയുടെ അതിശയിപ്പിക്കുന്ന പ്രകടനത്തോടൊപ്പം ബാലുവിന്റെയും ബാബുരാജിന്റെയും മികച്ച സപ്പോർട്ടും കൂടിയാവുമ്പോൾ പ്രേക്ഷകന് രണ്ടേകാൽ മണിക്കൂർ കടന്നു പോകുന്നതറിയില്ല.. മായമോഹിനിയുടെ ധ്വയാർത്തം നിറഞ്ഞ സീനുകളും സംഭാഷണങ്ങളും കണ്ടാസ്വധിച്ച്ച്ച ഏതൊരു സാധാരണ മലയാളിക്കും സഹിക്കാൻ പറ്റുന്നത് മാത്രമാണ് ഹണി ബീയിൽ ഉള്ളത് അതുകൊണ്ട് തന്നെ 15 വയസ്സിനു മുകളിൽ പ്രായമുള്ള ആർകും യുക്തിയെ ദൂരെ മാറ്റി നിർത്തി ആർത്തട്ടഹസിച്ചാസ്വധിക്കാൻ  പറ്റുന്ന ചിത്രമായിരിക്കും ഹണി ബീ.. അബോവ് ആവറേജ്(3/5) ( എന്റെ അഭിപ്രായം മാത്രം)

Monday, 27 May 2013

Up & Down - Mukalil Oralundu: Review

               അപ് ആൻഡ് ഡൌണ്‍ മുകളിൽ ഒരാളുണ്ട്... തിയെട്ടരിലോ?  ബിലോ ആവറേജ് (1.8 /5 )

          മാധ്യമ സുഹൃത്തുക്കളുടെ വായടപ്പിക്കാൻ റെഡ് കാർപെറ്റ് ഷോ നടത്തിയതുകൊണ്ട് മാത്രം കാംബില്ലത്ത്ത കഥയുമായി  സിനിമ വിജയികില്ല എന്ന് ടി കെ രാജീവ്കുമാറിനെ ഓർമപ്പെടുത്തുന്ന ചിത്രമായിരിക്കും അപ്പ്‌ ആൻഡ് ഡൌണ്‍ മുകളിൽ ഒരാളുണ്ട്..ഒരു ഫ്ലാറ്റ്  കേന്ദ്രീകരിച്ചു അവിടെ നടക്കുന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുകയാണ് ഈ ചിത്രത്തിലൂടെ... ഇൻവെസ്റ്റിഗെഷൻ  ത്രില്ലെരിന്റെ വ്യത്യസ്ത മുഖവുമായെത്തിയ മുംബൈ പോലിസ് തിയെട്ടെരിൽ തുടരുമ്പോൾ തന്നെയാണ് രാജീവ്‌ കുമാർ ഏറെ കൊട്ടി ഘോഷിച്ചു ഈ ചിത്രം തിയേറ്ററിൽ എത്തിച്ചതു...ഒരു ലിഫ്ടിനകത്ത് നിന്ന് കൊണ്ട് രംഗങ്ങൾ ഷൂട്ട് ചെയ്യുക എന്നാ ശ്രമകരമായ ദൌത്യത്തിൽ ചായഗ്രാഹകാണും ഇടയ്ക്കു വെള്ളാനകളുടെ നാടിലെ പപ്പുവിനെ ഒർമിപ്പിച്ച  കൊച്ചുപ്രേമനുമാണ് മാത്രമാണ്പ്രേക്ഷകനു അല്പം ആശ്വാസമേകുന്നത്‌..
                     കഥയുടെ 90%വും ഒരു ലിഫ്ടിനകത്ത് കേന്ദ്രീകരിച്ചു എന്നുള്ളത് മാത്രമാണ് മറ്റു ത്രില്ലെർ സ്വഭാവ ചിത്രങ്ങളിൽ നിന്നും ഈ ചിത്രത്തിനുള വ്യത്യസ്തത..കൊല്ലപ്പെടുന്ന വ്യക്തിയോ കൊലയാളി എന്ന് മുദ്രകുത്തപ്പെടുന്ന ആളോ അതുമല്ലെങ്കിൽ അന്വേഷണ ഉധ്യൊഗസ്തന്റെയൊ നിലപാടുകളിൽ നിന്നാണ് പലപ്പോഴും ഇത്തരം ചിത്രങ്ങൾ ഉരുത്തിരിഞ്ഞു വരാറുള്ളതെങ്കിൽ  അത്തരത്തിൽ ഏതെങ്കിലും ഒരു വ്യക്തിയിൽ ഊന്നാതെ കഥ പറയാൻ ശ്രമിച്ചു എന്നുള്ളത് തന്നെയാണ് ഈ ചിത്രത്തിന്റെ ബലഹീനത..ആർക്കോ വേണ്ടി അബന്ധവശാൽ കണ്മുന്നിൽ വന്നു പെട്ട ഒരു ജടത്തെ ചുറ്റിപറ്റി അന്വേഷികപെടുന്നു .. പ്രേക്ഷകന്റെ ജിജ്ഞാസ്സയെ ഉണര്ത്ത്‌ന്നതോ പ്രേക്ഷകനിൽ ആവേശം ജനിപ്പിക്കുന്നതിന് ഉതകുന്നതുമായ ആയ രീതിയിൽ മരിച്ചയാളോ  ഫ്ലാറ്റിലെ മറ്റെതെങ്കിലും കഥാപാത്രമോ പ്രേക്ഷക ഹൃദയത്തെ സ്പർശിക്കുന്നില്ല 
                     വളരെ ലാഘവത്തോടെ തയ്യാറാക്കിയ കഥയും തിരക്കഥയും കതാപത്രങ്ങലെയുമാനു  ചിത്രത്തിലുടനീളം കാണാനാവുക.. ഒറ്റ രംഗം കൊണ്ട് പ്രേക്ഷകനെ ആവേശത്തോടെ പിടിച്ചിരുത്തി കഥ പറയാൻ സൂര്യ കൃഷ്ണമൂർത്തിയുടെ  മേൽവിലാസം എന്നാ ചിത്രത്തിനു സാധിച്ചത് ചിത്രത്തിലെ  ചടുലമായ സംഭാഷണങ്ങളും അഭിനേതാക്കളുടെ മികച്ച പ്രകടനത്തിലൂടെയുമാണ് എങ്കിൽ കഥാഗതിയെ നിർണയിക്കാൻ മാത്രം നിലവാരമുള്ള സംഭാഷണങ്ങളുടെ അഭാവവും  പ്രകടനവും കതാപത്രശ്രിഷ്ടിയിലെ പൊരായ്മയും അതുവഴിയുള്ള അഭിനേതാക്കളുടെ ജീവനില്ലാത്ത പ്രകടനവുമാണ് ഈ ചിത്രത്തിനു വില്ലനാവുന്നത്...ഇതുവരെ കണ്ടു പരിചയിച്ച രീതിയിൽ നിന്ന് വിഭിന്നമായ ഒരു ക്ലൈമാക്സ് പോലും ഒരുക്കാൻ ഈ ടീമിന് സാധിച്ചിട്ടില്ല.. ത്രില്ലെർ സിനിമകളുടെ നട്ടെല്ലാവെണ്ട പശ്ചാത്തല സംഗീതം കഥാപാത്രങ്ങളെ പോലെ ജീവനില്ലാതെ പോയി....തത്സമയം ഒരു പെണ്‍കുട്ടി എന്നാ ചിത്രത്തിലൂടെ  ദ്രിശ്യ മാധ്യമങ്ങലുമായി ബന്ധപ്പെട്ത്തി കഥ പറഞ്ഞ രാജീവ്‌ കുമാർ ഈ ചിത്രത്തിൽ മാധ്യമ റിപ്പൊർട്ടിങ്ങും വാർത്താവയനയും  ഉൾപ്പെടെയുള്ള രംഗങ്ങൾ  തികഞ്ഞ അശ്രധയോടാണ്  കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാകുമ്പോൾ തന്നെ ഈ ചിത്രത്തെ സഹിക്കുക എന്നത് പ്രേക്ഷകന്റെ ബാധ്യതയാവുന്നു.. അതുകൊണ്ട് തന്നെ ഒരു നേരമ്പോക്കിന് മാത്രം ആസ്വദിക്കാവുന്ന സിനിമയാണ് അപ്പ്‌ ആൻഡ് ഡൌണ്‍...... ...ബിലോ ആവറേജ് (1.8 /5 )

Saturday, 25 May 2013

English: Review


     ഇംഗ്ലീഷ് : പണ്ടൊരു ലാൽ ജോസ് സ്പെയിനിൽ മസാല ഉണ്ടാക്കിയ പോലെ .( ശരാശരി..2.5/5)

     ജീവിതത്തിന്റെ അർത്ഥവും  അർത്ഥ ശൂന്യതയും ലണ്ടൻ നഗരത്തിൽ നട്ടു നനച്ചു മുളപ്പിച്ച്ചെടുക്കുന്ന സിനിമയാണ് ഇംഗ്ലീഷ്.. ആഗോളീകരനകാലത്തെ നഗര ജീവിതം എവിടെയായിരുന്നാലും  സമാനമായിരിക്കും  എന്നാ  കാഴ്ചപ്പാട് തന്റെ പാത്ര ശ്രിഷ്ടിയിലൂടെ  കഥാകൃത്ത്‌  തന്നെ  പങ്കു വയ്ക്കുകയും വ്യത്യസ്തമായതോന്നും പ്രേക്ഷകനെ അനുഭവപ്പെടുത്താതെ  പോകുന്നതുമായ ചിത്രമാണ് ഇത്..നഗര ജീവിതത്തിൽ മനുഷ്യനിൽ നിന്നും അന്യമാകുന്ന പല മൂല്യങ്ങളും ഒരു പക്ഷെ കാലങ്ങളായി ഒന്നല്ലെങ്കിലും നിരവധി മലയാള ചിത്രങ്ങൾ അടയാലപെടുത്തിയതാണെങ്കിലും അത് അതെ പടി ലണ്ടനിലേക്ക് പറിച്ചു നട്ടിരിക്കുകയാണ് ഈ ചിത്രത്തിൽ..  ഒന്നോ രണ്ടോ കതാപത്രങ്ങളിലൂന്നി കഥ പറഞ്ഞു ശീലിച്ച സംവിധായകൻ ലണ്ടൻ നഗരത്തിലെ പല ജീവിതങ്ങളിലൂടെ കഥ പറയുന്നതിലൂടെ  തന്റെ സ്ഥിരം ശൈലിയിൽ നിന്നും മാറി എന്നതൊഴിച്ചാൽ   അതിൽ നിന്നും പ്രേക്ഷകന് പ്രതീക്ഷിക്കാനൊന്നുമില്ല എന്ന് ചുരുക്കം  ..
          പ്രധാനമായും നാല് ജീവിതങ്ങളാണ് ചിത്രത്തിൽ പരാമർഷവിധേയമാകുന്നത്..ലണ്ടനിൽ തന്റെ ബാച്ചിലർ ലൈഫ് ആഗൊഷമാക്കുന്നതിനടിയിൽ ആ നഗരത്തിൽ വന്നിറങ്ങിയ തന്റെ കൂടുകാരന്റെ ഭാര്യയെ (രമ്യ നമ്പീശൻ) പ്രണയിക്കുന്ന  സിബി( നിവിണ്‍ പൊള്ളി) തമിഴ് ബ്രഹ്മന സ്ത്രീയെ(നദിയാ മൊഇധു)  വിവാഹം ചെയ്തു വഴിവിട്ടാ ജീവിതത്തിലേക്ക് പോകുന്ന ഡോക്ടർ റാം(മുരളി മേനോണ്‍),അമ്മയെ മറ്റെന്തിനെക്കാളും സ്നേഹിക്കുന്ന  ജോയ് (മുകേഷ്) താൻ ജീവന് തുല്യം സ്നേഹിക്കുന്ന പെണ്ണിനെ സ്വന്തമാക്കാൻ മാത്രം  മതിയായ രേഖകളില്ലാതെ ലണ്ടനിലെ ഒരു ഹോട്ടെലിൽ ജോലി ചെയ്യുന്ന കഥകളി ആർടിസ്റ്റ് ശങ്കരൻ(ജയസൂര്യ).. അവരുടെ ചില തീരുമാനങ്ങൾ പ്രതീക്ഷകൾ ഒരു ഘട്ടത്തിൽ കീഴ്മേൽ മറിയുന്നു ..ഇതാണ് ചിത്രത്തിന്റെ  ഇതിവൃത്തം.. തുടക്കം മുതൽ ഒടുക്കം വരെ അനാവശ്യ ഫ്രെയ്മുകളിൽ തട്ടി ചിത്രം ഇഴഞ്ഞു നീങ്ങുകയും പ്രേക്ഷകനെ ബോധ്യപ്പെടുത്തും വിധം കഥയിലേക്ക് പ്രവേശികാനും കഴിയുന്നില്ല..
        ഓരോ കഥാപാത്രങ്ങളെയും അവരുടെ മൈന്യൂട്ടായ സ്വാഭ സവിശേഷതകൾകൊണ്ട് ബനഗിയായി കോറിയിടാൻ തിരക്കഥ കൃത്തിനു സാധിച്ചതിനോടൊപ്പം ലണ്ടൻ ജീവിതത്തെ ഒരു പരിധി വരെ വരച്ചു കാണിക്കാൻ സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചിട്ടുണ്ട് എന്നുള്ളതാണ് എടുത്തു പറയേണ്ട പ്രത്യേകതകൾ..ലണ്ടന്റെ മനോഹാരിത മുറ്റി നിൽക്കുന്ന ദ്രിശ്യങ്ങൾ പ്രേക്ഷകനിലേക്ക് പകർന്നു നല്കിയ ഉദയൻ അമ്പാടി ചിത്രത്തിന്റെ ഇഴച്ചിലിലും ആശ്വാസമാവുന്നുണ്ട്...എല്ലാവർക്കും ബോധ്യമാവും വിധമല്ലെങ്കിലും എല്ലാ ജീവിതങ്ങളെയും ജീവിതത്തിലെ ചില കണ്ണികളിലൂടെ കോർത്തിണക്കുന്ന അവസാന രംഗമൊരുക്കി ശ്യാമപ്രസാദും മികച്ചു നിൽക്കുന്നു... കഥാപാത്രങ്ങളിൽ മുകേഷ് സമീപ കാലത്തെ ഏറ്റവും മികച്ച പ്രകടനവുമായി പ്രേക്ഷകനെ കയ്യിലെടുക്കുന്നു.. അതെ സമയം തുടക്കത്തിൽ ഇമ്പ്രേസ്സിവ് ആയി അനുഭവപ്പെടുകയും ഒടുക്കം പതിവ് ഗോഷ്ടികളിലേക്ക് തിരിയുകയും ചെയ്യുകയാണ് നിവിണ്‍ പോളി.. അത് പോലെ തന്നെ ചിലയിടങ്ങളിൽ എടിടിങ്ങും വില്ലനാകുന്നുണ്ട്.. ഗാനങ്ങൾ പൂർണ തോതിൽ ഉപയോഗിച്ചില്ലെങ്കിലും അവ ശരാശരി നിലവാരം പുലർത്തി..
            അതെ സമയം ഈ മാസം പുറത്തിറങ്ങിയ മൂന്നു ചിത്രങ്ങൾ സമാനമായ രണ്ടാഷയങ്ങൾ പങ്കു വയ്ക്കുന്നതും കാണാൻ സാധിച്ചു.. പണിയില്ലാതെ വീട്ടിലിരുക്കന്നതാണ് ഭർത്താവിനെ കുറിച്ചു ദുഷ്  ചിന്തകൾ മനസ്സിലുണ്ടാകുന്നത് എന്ന് ആറു സുന്ദരികളും ഇംഗ്ലീഷും ഒരു പോലെ പറഞ്ഞു വയ്ക്കുന്നു..അതുപോലെ മുംബൈ പോലീസിലെ പോലെ ഈ ചിത്രത്തിലും ഗേ സെക്സ് ഒരു വിഷയമായി കടന്നു വരുന്നു...
              ചിത്രത്തിന്റെ അവസാന രംഗം വരുമ്പോഴാണ് തോട്ടടുത്തിരുന്നൊരു കിളി നാദം.. ഓ!അതു ഡാൽഫിയായിരുന്നു.. അവൾ കാമുകൻ ഡിങ്കോയോടു ചോദിക്കുകയാ" ഡാ ഇതിനു കഥയെന്തെങ്കിലും ഉണ്ടായിരുന്നോടാ"..ചോദ്യം കേട്ടയുടനെ ഡിങ്കോ ഇങ്ങനെ പാടി..
             കഥയില്ലത്തൊരു കഥയാണിത് (ഇംഗ്ലീഷ്)
             പതിവില്ലാത്തൊരു കഥയാണിത്( ശ്യാമ പ്രസാദിന്റെ)
            കണ്മുന്നിലിത് കാണാം( തിയേറ്ററിൽ)
            ചെവിയൊർത്താലിതു കേൾക്കാം( തിയേറ്ററിനു പുറത്ത്)
            കലികാലം കോളം തുള്ളന (നഗര ജീവിതം)
            നാടിൻ കഥയാണെ ....(ലണ്ടൻ)... അതുകൊണ്ട് തന്നെ ലണ്ടൻ കാഴ്ചകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവര്ക്ക് ധൈര്യപൂർവ്വം കണ്ടിറങ്ങാവുന്ന ചിത്രമാണ് ഇംഗ്ലീഷ്..( ശരാശരി..2.5/5)