Pages

Showing posts with label miya. Show all posts
Showing posts with label miya. Show all posts

Thursday, 21 March 2013

red wine review

                             റെഡ് വൈൻ : പുതുമ തേടുമ്പോൾ

 ശക്തമായ കഥാപശ്ചാത്തലത്തിന്റെ അഭാവം പ്രകടമാക്കിയ സമീപകാല അന്വേഷണാത്മക ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കഥ പറഞ്ഞിരിക്കുന്നു എന്നതാണ് റെഡ് വൈൻ എന്നാ മോഹന ലാൽ ആസിഫ് അലി ഫഹധ് ഫാസിൽ ചിത്രത്തിന്റെ പ്രത്യേകത.. ഏതെങ്കിലും ഒരു താരത്തിൽ മാത്രം ശ്രദ്ധയൂന്നാതെ കതാപത്രങ്ങൽക്കെല്ലാം അവർ അർഹിക്കുന്ന പ്രാധാന്യം നല്കി കുടുംബ ബന്ധങ്ങളും അന്വേഷണവും ഇഴചേർത്ത  ഒരു മികച്ച ചിത്രമാണ് റെഡ് വൈൻ. താര പ്രഭയ്ക്കപ്പുരം നല്ല സിനിമയുടെ ഭാഗമകുന്ന മോഹന ലാൽ എന്നാ സൂപർ താരത്തിന്റെ രതീഷ്‌ വാസുദേവനെ അംഗീകരിക്കാൻ ഒരു പക്ഷെ ആരാധകർക്ക് കഴിയില്ലെങ്കിലും മോഹന ലാൽ എന്നാ മലയാളത്തിന്റെ  സൂപ്പർ താരത്തെ  സിനിമയെ സ്നേഹിക്കുന്ന  എല്ലാ മലയാളിയും അങ്ങീകരിക്കും.. 
               വയനാടിലെ ഒരു യുവ രാഷ്ട്രീയ നേതാവ് (സി വി അനൂപ്‌ - ഫഹദ് ഫാസിൽ) കൊല്ലപ്പെടുന്നതും രമേശ്‌ (ആസിഫ് അലി) എന്നാ യുവാവിന്റെ അസ്സാനിധ്യവും അത് അന്വേഷിച്ചെത്തുന്ന രതീഷ്‌ വാസുദേവ് (മോഹന ലാൽ) എന്ന പോലിസു ഉധ്യോഗസ്ഥന്റെയും കഥയാണ് ചിത്രം പറയുന്നത്..ഒരു  നാടക  രംഗത്തിലൂടെ ഫഹധിനെ  അവതരിപ്പിക്കുകയും  ഒന്നോ രണ്ടോ  ഷോട്ടുകളിലൂടെ ഫഹദിന്റെ കഥാപാത്രത്തെ പ്രേക്ഷകനിലേക്ക് കുടിയിരുത്താനും സാധിച്ചതിൽ വളരെ ഇമ്പ്രേസ്സിവ് ആയ ആദ്യ രംഗത്തിനു വലിയ പങ്കുണ്ട്.  രാഷ്ട്രീയവും സാമൂഹ്യവുമായ കാഴ്ചപ്പാടുകൾ തുറന്നു പറയുന്നു  എന്നതിനപ്പുറം ചിഹ്നങ്ങളും കോടി തോരണങ്ങളും പാര്ടിയുടെ പേരും ചില  നേതാക്കളുടെ പേരും അതേപടി ഉപയോഗിക്കുന്നു എന്നാ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് കമ്മ്യൂൂനിസ്റ്റ് പാര്‍ടി  അല്ലെങ്കിൽ നേതാവ് തെറ്റാണ് എന്ന് പറയുന്നതിന് പകരം ഒരു ബദൽ നേതാവോ പാര്‍ടിക്കുള്ള ശരിയായ പ്രവര്ത്തന രീതിയോ മുന്നോട്ടു വയ്ക്കാൻ ഈ ചിത്രത്തിനു സാധിക്കുന്നുണ്ട്.. അതെ അവസരത്തിൽ ജന സേവനത്തിലൂടെ സുഖം തേടുന്ന രാഷ്ട്രീയക്കാരനും ഭാര്യയെ എന്ത് ചെയ്തും സന്തോഷിപ്പിച്ചുകൊണ്ടു പോകണമെന്ന് ആഗ്രഹിക്കുന്ന സുഖം അന്വേഷിക്കുന്ന ഭർത്താവും ഇന്നത്തെ യുവത്വ ത്തിന്റെ രണ്ടു മുഖങ്ങളെയാണ് അടയാളപ്പെടുത്തുന്നത്.. സ്വന്തം ദേശത്തിന്റെ പുരോഗതി ലക്ഷ്യമാക്കുന്ന ചെറുപ്പകാരനെ വധിക്കാൻ ഇന്നിന്റെ പ്രതീകമായ തന്നെ തന്നെ സ്നേഹിക്കുന്ന യുവാവിനെ മാഫിയകൾ കയ്യിലെടുക്കുന്ന ദയനീയ കാഴ്ചയും അതിന്റെ വരും വരയ്കകളും പ്രസ്നവൽകരിക്കാൻ രണ്ടു മനിക്കൂരിനകത്ത് സലാം ബാപ്പു എന്നാ ലാൽ ജോസ് ശിഷ്യന് സാധിച്ചു എന്നത് അഭിനന്ധനാർഹാമാണ്..
              എന്നാൽ വളരെ ആകർഷകമായ ഒന്നാം പകുതിയേ അപേക്ഷിച്ച് ചിലപ്പോഴെങ്കിലും ഇഴഞ്ഞു നീങ്ങുന്ന രണ്ടാം പകുതി പ്രേക്ഷകനെ ചെറുതായി ബോറടിപ്പിക്കും.. അതിലുപരി ഒരു അന്വേഷണ ഉധ്യോഗസ്ഥനിലുപരിയായി സ്വന്തം അസ്ഥിത്വം വ്യക്തമാക്കാത്ത മോഹന ലാൽ കഥാപാത്രം അവസാന രംഗത്തിൽ താൻ മൂലം നഷ്ടപെട്ട ജീവനെയൊർത്തു വിഷമിക്കുന്നത് ഈ ചിത്രം അതുവരെ സമാഹരിച്ചു വച്ച മുഴുവൻ  കരുത്തും ചൊർത്തിക്കലയുന്നതായി മാറി.. അന്വേഷണത്തിന്റെ ചടുലത സ്ക്രിപ്റ്റിൽ കൊണ്ടുവരാൻ സാധിച്ചില്ലെങ്കിലും മിയയുടെയും മരിയ ജോര്ജിന്റെയുംപ്രകടനത്തിലൂടെയും സംബാഷനങ്ങളിലൂടെയും  മികച്ച വൈകാരിക മുഹൂർത്തങ്ങൾ ഒരുക്കാൻ സാധിചിടത്താണ് കണ്ടിരങ്ങിയിട്ടും ഈ ചിത്രം പ്രേക്ഷകനെ പിന്തുടരുന്നത് 
           എടിടിങ്ങിലൂടെ വളരെ മികച്ച മുഹൂർത്തങ്ങൾ ഒരുക്കാൻ രണ്ജാൻ അബ്രഹാമിന് സാധിച്ചിട്ടുണ്ട്... പുഴയിലേക്ക് താഴുന്ന കത്തി തൊട്ടിയിൽ വെള്ളമെടുക്കുന്ന ഫഹദിലെക്കും ഫഹദിന്റെ മുന്കാല ജീവിതത്തിലേക്കും  ആൽബത്തിൽ നിന്ന് വിരിഞ്ഞു വരുന്ന ഫ്ലാഷ് ബാകും ഒക്കെ മനോഹരമായ എടിടിങ്ങിലൂടെ രണ്ജാൻ അബ്രഹാം പ്രേക്ഷകന് സമ്മാനിചു വയനാടിന്റെയും കോഴിക്കൊടിന്റെയും സൌന്ദര്യം വിതറുന്ന ദ്രിശ്യങ്ങൾ പകർത്താൻ മനോജ്‌ പിള്ളയുടെ ചായഗ്രാഹക മികവിന് കഴിഞ്ഞതും എടുത്തു പറയേണ്ടതാണ്..
                ലാലേട്ടന് പ്രത്യേകിച്ച് ഒന്നും ചെയ്യനില്ലതിരുന്ന ചിത്രത്തിൽ   ഫഹദിന്റെയും മിയയുടെയും മേരി  ജോര്ജിന്റെയും പ്രശംസനീയമായ പ്രകടനത്തോടൊപ്പം  മികച്ച കഥയും തിരക്കഥയും അതിനെ നന്നായി വിഷ്വലൈസ് ചെയ്യാൻ അറിയാവുന്ന  സംവിധായകനും ചേർന്നപ്പോൾ ഒരു മികച്ച ചിത്രമാണ് പ്രേക്ഷകന് ലഭിക്കുന്നതു..  ഒരു ലാൽ ജോസ് ചിത്രത്തിന്റെ ദ്രിശ്യ ഭംഗി തോന്നിപ്പിക്കുന്ന ഈ സലാം ബാപ്പു ചിത്രം ലാൽ ആരാധകരെ ത്രുപ്തിപ്പെടുത്തുകയില്ലെങ്കിലും നല്ല സിനിമയെ സ്നേഹിക്കുന്ന മുഴുവൻ മലയാളികളെയും ആകര്ഷിക്കും എന്നതിൽ തര്ക്കമില്ല... അതുകൊണ്ട് തന്നെ ആര്ക്കും ധൈര്യപൂർവ്വം  കണ്ടു ആസ്വധിചിറങ്ങാവുന്ന ചിത്രമായിരിക്കും റെഡ് വൈൻ.... 

Saturday, 1 December 2012

chettayees review


ചേട്ടായീസ്: ഒരു നീര്‍കുമിള പൊട്ടിയപ്പോള്‍.......(..........,,,,,,,,,,, ( കൂടുതലൊന്നും പ്രതീക്ഷിച്ചു എത്താത്ത പ്രേക്ഷകനെയും കുടുംബ പ്രേക്ഷകനെയും ചിത്രം നിരാഷപെടുത്തില്ല ...കണ്ടിരിക്കാം..)
      ഒരു വലിയ നീര്‍കുമിള പൊട്ടിയാല്‍ എന്താണ് അവശേഷിക്കുക എന്ന് ചോദിച്ചാല്‍ അതാവും ചെട്ടായീസ് എന്നാ ചിത്രം കണ്ടിറങ്ങിയപ്പോള്‍  എനിക്ക് തോന്നിയത്...അതിന്റെ കഥയോ കതാഗതിയോ പ്രചരിപ്പിക്കുന്നത് സിക്ഷാര്‍ഹാമാണ് എന്ന് തുടക്കം തന്നെ മുന്നറിയിപ്പ് നല്‍കുന്നത് കൊണ്ട് വകുപ്പും ശിക്ഷയും പൂര്‍ണമായും വായിക്കാന്‍ സമയം ലഭിക്കാത്തത് കൊണ്ടും ഈ എളിയവന്‍ കഥയിലേക്ക് കടക്കുന്നില്ല...കഥയിലേക്ക് കടന്നാല്‍ അത് തുടക്കം മുതല്‍ ഉണ്ടാക്കിയെടുക്കുന്ന സസ്പെന്‍സ് ഇല്ലാതെ പോകും എന്നുള്ളതുകൊണ്ടും സിനിമയെ സ്നേഹിക്കുന്ന എല്ലാ സിന്മകളും വിജയിക്കണം എന്ന് മാത്രം ആഗ്രഹിക്കുന്ന ഒരാള്‍ എന്നാ നിലക്ക് ഞാനും അതിനോട് യോജിക്കുന്നു...
             എങ്കിലും ഒരിടവേളക്ക് ശേഷം ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്തു റണ്‍ ബേബി റണ്ണിന്റെ തിരക്കതാക്രിതുകൂടിയായ സച്ചിയില്‍ നിന്നും പ്രതീക്ഷിച്ച ഒരു സിനിമയല്ല ചെട്ടായീസ്..സിനിമാ സ്നേഹികളായ പ്രേക്ഷകരെ പരസ്യത്തിന്റെ അകമ്പടിയോടു കൂടി തിയെട്ടരിലേക്ക് നയിക്കുമ്പോള്‍ ആ പരസ്യത്തോട്‌ പൂര്‍ണമായും നീതി പുലര്‍ത്താന്‍ നിങ്ങള്‍ക്കവുന്നില്ല എങ്കില്‍ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നവന്‍ തുറന്കിലടക്കപ്പെടും എന്ന് ഭീഷണി ന്യായമല്ല...തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവും അതെ ശിക്ഷ ക്ഷണിച്ചു വരുത്തും...
          എവിടെ നിന്നൊക്കെയോ ഒത്തു ചേര്‍ന്ന അഞ്ചു സുഹൃത്തുക്ക്കളുടെ കഥയാണ് ചെട്ടായീസ്...പക്ഷെ ആദ്യാവസാനം വെള്ളമടി മാത്രം കാണിച്ചു സൌഹൃദവും, തമാശയും തണലുമൊക്കെ വെള്ളമാടിയില്‍ കൂടി മാത്രമേ സാധിച്ചെടുക്കാന്‍ കഴിയുകയുള്ളൂ എന്ന് സിനിമ പറഞ്ഞു വയ്ക്കുന്നുണ്ടോ എന്നൊരു സംശയം ബാക്കിയാവുന്നു...ഫ്ലാറ്റും അതിലെ വെള്ളമാടിയിലും ഒതുങ്ങിപോകുന്ന ആദ്യ പകുതിയെക്കള്‍ നല്ലൊരു മെസ്സജുമായെത്തുന്ന രണ്ടാം പകുതിയാണ് എന്തുകൊണ്ടും ഭേദം..പക്ഷെ അത് തുടക്കത്തില്‍ പ്രേക്ഷകരിലുണ്ടാക്കുന്ന പിരിമുരക്കത്തിനോട് പൂരനമായും യോജിച്ച രണ്ടാം പകുതിയാണോ എന്നാ സന്ദേഹം ഉയരുംബോഴാനു ഈ സിനിമ ഒരു നീര്കുമിലയാവുന്നത്... 
                ബിജു മേനോന്‍ ലാല്‍ പ സുകുമാര്‍ സുരേഷ് കൃഷ്ണ സുനില്‍ ബാബു തുടങ്ങി അഞ്ചു പേരാണ് ചെട്ടയീസ് ആയി രങ്ങത്തെതുനത്...ഇതില്‍ സുനില്‍ ബാബു ഒഴികെയ്ള്ളവര്‍ (സച്ചിയും ശാജൂനും ഉള്‍പ്പെടെയാണ്) ചിത്രം നിര്‍മ്മിച്ചത്‌....... ദീപക് ദേവ് ഈണമിട്ടു   ബിജുവും ലാലും ചെര്ന്നലപിച്ച ആദ്യഗാനം നന്നായിട്ടുണ്ട്..അഞ്ചു പേരുടെ ബന്ടത്തെകുരിച്ചു കൂടുതല്‍ എന്തെങ്കിലും പറയുന്നതിന് പകരം ഷാജൂണ്‍ ചിത്രങ്ങളിലെ സ്ഥിരം ജീപ്പ് യാത്രയില്‍ ആ ഗാനം ഒതുങ്ങിയത് ഇത്തരമൊരു ചിത്രത്തിന് ഗുണം ചെയ്യതെപോയി... എടിടിങ്ങും പ്രതീക്ഷിച്ച മികവു പുലര്‍ത്തിയില്ല...എങ്കിലും (കൂടുതലൊന്നും പ്രതീക്ഷിച്ചു എത്താത്ത പ്രേക്ഷകനെയും കുടുംബ പ്രേക്ഷകനെയും ചിത്രം നിരാഷപെടുത്തില്ല ....)