ഇത് താനല്ലയോ കഥ എന്നാ കാര്യത്തിൽ ആശങ്കയുളവാക്കീടിലത് ലേഡീസ് ആൻഡ് ജെന്റിൽമാനായിടും... ശരാശരി .. കണ്ടിരിക്കാം .. ബോറടിക്കില്ല

ഒരു സിനിമക്കുള്ള കഥ പറഞ്ഞ ആദ്യ ഒന്നേ കാൽ മണിക്കൂറും കൂടുതലൊന്നും പറയാനില്ലാത്ത പിന്നീടുള്ള ഒന്നേകാൽ മണിക്കൂറും ചേർന്ന് അധികമൊന്നും ബോറടിപ്പിക്കാതെ കഥ പറയുന്ന ഒരു ശരാശരി ചിത്രമാണ് ലേഡീസ് ആൻഡ് ജെന്റിൽമാൻ ഒരു കഥയിൽ നിന്ന് മറ്റൊരു കഥയിലേക്ക് കടന്നു കഥ പറഞ്ഞു ഇതാണോ കഥയെന്നു പ്രേക്ഷകനെ ആശയക്കുഴപ്പത്തിലാക്കി ഇതൊന്നുമല്ല താൻ പറയാൻ പോകുന്നത് എന്ന് പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്നാ ചിത്രത്തിന്റെ പ്രത്യേകത ... അത് തന്നെയാണ് ഈ ചിത്രം പതിവ് രീതികളിൽ നിന്നും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നതും ... . പക്ഷെ പിന്നീട് പറഞ്ഞതാവട്ടെ പാടി പതിഞ്ഞതും.. തികച്ചും സാധാരണമായി അവസാനിക്കുന്ന അവസാന രംഗത്തേക്കാൾ ഒരു ക്ലൈമാക്സിന്റെ സാധ്യത അവശേഷിപ്പിക്കുന്ന ആദ്യപകുതി .... എങ്കിലുംനഷ്ടമില്ലാതെ കണ്ടിരിക്കാം ഈ സിദ്ദിക്ക് ചിത്രം..
തികഞ്ഞ മദ്യപാനിയായ ചന്ദ്ര ബോസ് എന്നാ മോഹന ലാൽ കഥാപാത്രം അവിചാരിതമായി ശരത് (കൃഷ് ജെ സത്താര്) ഇനെ കണ്ടുമുട്ടുന്നതും ശരത്തിന്റെയും സഹോദരിയുടെയും കൂട്ടുകാരുടെയും ജീവിതത്തിൽ ചന്ദ്രബോസ് ചെലുത്തുന്ന സ്വാധീനവും തുടർ സംഭവങ്ങളുമാണ് ലേഡീസ് ആൻഡ് ജെന്റിൽമാൻ
കാറിൽ മമതയെ ഓഫീസിനു മുന്നില് ഡ്രോപ്പ് ചെയ്യുന്ന രംഗത്ത് കലാഭാവാൻ ഷാജോണിന്റെ മുഖഭാവം ശ്രിഷ്ടിക്കുന്ന ചിരിയിലൊതുങ്ങുന്നു ഈ ചിത്രത്തിലെ മികച്ച ഹാസ്യം രംഗം ... മോഹൻ ലാലിന്റെ കുടിയനും സംഭാഷനങ്ങളും ലാൽ ഫാൻസിനെ മാത്രം രസിപ്പിച്ചപ്പോൾ മറ്റു പ്രേക്ഷകർക്കിടയിൽ പലതും കുറിക്കു കൊള്ളാതെ പൊയീീ ..സ്പിരിടിലും അയാള് കഥയെഴുതുകയാണിലും അഭിനയിച്ചു ഫലിപ്പിച്ച കുടിയാൻ വേഷം, സ്പിരിടിലും ഇന്നത്തെ ചിന്താവിഷയത്തിലും മറ്റും കണ്ട അതേ ഉപദേശക വേഷം ...പക്ഷെ മോഹൻ ലാൽ എന്നാ നടന അനശ്വരമാക്കിയ നമ്പർ റ്റ്വൊന്റി മദ്രാസ് മെയിലിലെ കുടിയനെ പുനർജീവിപ്പിക്കാൻ പിന്നീടിങ്ങോട്ട് അദേഹത്തിനു കഴിഞ്ഞിട്ടില്ല എന്നതിന്റെ വലിയ ധൃഷ്ടാന്തമാണ് ഈ ചിത്രത്തിലെ കുടിയൻ .കഥകളുടെ പ്രളയത്തിൽ ചിലപ്പോഴെങ്കിലും ചിത്രത്തിന് സ്വാഭാവിക ഒഴുക്ക് നഷ്ടമാകുന്നുണ്ട്..കെ ആർ ഗൌരി ശങ്കറിന്റെ എഡിറ്റിംഗ് നിലവാരം പുലർത്ത്ന്നില്ല..സതീഷ് കുറുപ്പിന്റെ ചായാഗ്രഹണം മികച്ചു നിൽക്കുന്നുണ്ട് ജെന്‍റില്‍മാന്‍) എന്നാ ഗാനവും പ്രണയമേ എന്നാ ഗാനവും മികച്ച രീതിയിൽ വിഷ്വലൈസ് ചെയ്യാൻ സിദ്ദികിനു സാധിച്ചിട്ടുണ്ട്..
മോഹൻ ലാലിന്റെയും മറ്റുള്ള നടിമാരുടേയും പ്രകടനം ശരാശരിയിൽ ഒതുങ്ങുമ്പോൾമീര ജാസ്മിൻ ഇതുവരെ കാണാത്ത വിധം പിന്നോട്ട് പോയി.. സിദ്ദിക്ക് കണ്ടെത്തിയ ജയാഭാരതിയുടെ പുത്രൻ കൃഷ് ജെ സത്താർ നിരാശപ്പെടുത്തി..ഇനിയുള്ള കുറച്ചു നാളുകൾ തന്റേതു മാത്രമാണ് എന്നു പറഞ്ഞു കലാഭാവാൻ ഷാജോണ്‍ പ്രതീക്ഷകളെ സജീവമാക്കി..
ഒരുപാട് കാലത്തെ ഇടവേളയ്ക്കു ശേഷം ഒരു സിദ്ദിക്ക് ചിത്രം..അതും പിറവിയെടുക്കും മുൻപേ വിജയം വരിച്ചവൻ.. മോഹൻ ലാൽ സിദ്ദിക്ക് കൂട്ടുകെട്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം അതും രണ്ടു കഥകൾ സിദ്ദിക്ക് പറഞ്ഞതിൽ മോഹൻ ലാലൈന് ഇഷ്ടപ്പെട്ടത് എന്നൊക്കെ അവകാശവാദം ഉന്നയിക്കുന്ന ചിത്രം ...ഓരോ മിനിട്ടിലും പ്രതീക്ഷകളുടെ ചീട്ടു കൊട്ടാരങ്ങൾ നിലം പതിക്കുന്ന കാഴ്ച.. അതുകൊണ്ട് തന്നെ ഇതിൽ കൂടുതൽ തരാൻ ഇവർക്കു
ബാധ്യതയുണ്ട്...അതുകൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ട സംവിധായകനായ സിദ്ദികിനോടും മലയാളത്തിന്റെ മികച്ച നടൻ മോഹൻ ലാലിനോടുമുള്ള ആദരവ് നിലനിർത്തി തന്നെ പറയട്ടെ ലേഡീസ് ആൻഡ് ജെന്റിൽമാൻ ശരാശരി .. കണ്ടിരിക്കാം .. ബോറടിക്കില്ല
No comments:
Post a Comment