Pages

Showing posts with label mohan lal. Show all posts
Showing posts with label mohan lal. Show all posts

Friday, 12 April 2013

Ladies and Gentleman review


ഇത് താനല്ലയോ കഥ എന്നാ കാര്യത്തിൽ  ആശങ്കയുളവാക്കീടിലത് ലേഡീസ് ആൻഡ് ജെന്റിൽമാനായിടും...  ശരാശരി .. കണ്ടിരിക്കാം .. ബോറടിക്കില്ല 


ഒരു സിനിമക്കുള്ള കഥ  പറഞ്ഞ ആദ്യ ഒന്നേ കാൽ മണിക്കൂറും  കൂടുതലൊന്നും പറയാനില്ലാത്ത പിന്നീടുള്ള ഒന്നേകാൽ മണിക്കൂറും ചേർന്ന് അധികമൊന്നും ബോറടിപ്പിക്കാതെ കഥ പറയുന്ന ഒരു ശരാശരി ചിത്രമാണ്  ലേഡീസ് ആൻഡ് ജെന്റിൽമാൻ    ഒരു കഥയിൽ നിന്ന് മറ്റൊരു കഥയിലേക്ക് കടന്നു കഥ പറഞ്ഞു ഇതാണോ കഥയെന്നു പ്രേക്ഷകനെ ആശയക്കുഴപ്പത്തിലാക്കി ഇതൊന്നുമല്ല താൻ പറയാൻ പോകുന്നത് എന്ന് പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു  ലേഡീസ് ആൻഡ് ജെന്റിൽമാൻ   എന്നാ ചിത്രത്തിന്റെ പ്രത്യേകത ... അത് തന്നെയാണ് ഈ ചിത്രം പതിവ് രീതികളിൽ നിന്നും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നതും ... . പക്ഷെ പിന്നീട് പറഞ്ഞതാവട്ടെ പാടി പതിഞ്ഞതും.. തികച്ചും സാധാരണമായി അവസാനിക്കുന്ന അവസാന രംഗത്തേക്കാൾ ഒരു ക്ലൈമാക്സിന്റെ സാധ്യത അവശേഷിപ്പിക്കുന്ന ആദ്യപകുതി .... എങ്കിലുംനഷ്ടമില്ലാതെ കണ്ടിരിക്കാം ഈ സിദ്ദിക്ക് ചിത്രം..

             തികഞ്ഞ മദ്യപാനിയായ ചന്ദ്ര ബോസ്  എന്നാ മോഹന ലാൽ കഥാപാത്രം അവിചാരിതമായി ശരത് (കൃഷ്‌ ജെ സത്താര്) ഇനെ കണ്ടുമുട്ടുന്നതും ശരത്തിന്റെയും സഹോദരിയുടെയും കൂട്ടുകാരുടെയും ജീവിതത്തിൽ ചന്ദ്രബോസ് ചെലുത്തുന്ന സ്വാധീനവും തുടർ  സംഭവങ്ങളുമാണ്  ലേഡീസ് ആൻഡ് ജെന്റിൽമാൻ 
            കാറിൽ മമതയെ ഓഫീസിനു മുന്നില് ഡ്രോപ്പ് ചെയ്യുന്ന രംഗത്ത് കലാഭാവാൻ ഷാജോണിന്റെ മുഖഭാവം ശ്രിഷ്ടിക്കുന്ന  ചിരിയിലൊതുങ്ങുന്നു ഈ ചിത്രത്തിലെ മികച്ച ഹാസ്യം രംഗം ... മോഹൻ ലാലിന്റെ കുടിയനും  സംഭാഷനങ്ങളും ലാൽ ഫാൻസിനെ മാത്രം രസിപ്പിച്ചപ്പോൾ മറ്റു  പ്രേക്ഷകർക്കിടയിൽ പലതും കുറിക്കു കൊള്ളാതെ പൊയീീ ..സ്പിരിടിലും അയാള് കഥയെഴുതുകയാണിലും അഭിനയിച്ചു ഫലിപ്പിച്ച കുടിയാൻ വേഷം, സ്പിരിടിലും ഇന്നത്തെ ചിന്താവിഷയത്തിലും മറ്റും കണ്ട അതേ  ഉപദേശക വേഷം ...പക്ഷെ മോഹൻ ലാൽ എന്നാ നടന അനശ്വരമാക്കിയ നമ്പർ  റ്റ്വൊന്റി  മദ്രാസ് മെയിലിലെ കുടിയനെ പുനർജീവിപ്പിക്കാൻ പിന്നീടിങ്ങോട്ട്‌ അദേഹത്തിനു കഴിഞ്ഞിട്ടില്ല എന്നതിന്റെ വലിയ ധൃഷ്ടാന്തമാണ് ഈ ചിത്രത്തിലെ കുടിയൻ .കഥകളുടെ പ്രളയത്തിൽ ചിലപ്പോഴെങ്കിലും ചിത്രത്തിന് സ്വാഭാവിക ഒഴുക്ക് നഷ്ടമാകുന്നുണ്ട്..കെ ആർ ഗൌരി ശങ്കറിന്റെ എഡിറ്റിംഗ് നിലവാരം പുലർത്ത്ന്നില്ല..സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹണം മികച്ചു നിൽക്കുന്നുണ്ട്   ജെന്‍റില്‍മാന്‍) എന്നാ ഗാനവും പ്രണയമേ എന്നാ ഗാനവും മികച്ച രീതിയിൽ വിഷ്വലൈസ് ചെയ്യാൻ  സിദ്ദികിനു സാധിച്ചിട്ടുണ്ട്..
           മോഹൻ ലാലിന്റെയും  മറ്റുള്ള നടിമാരുടേയും പ്രകടനം  ശരാശരിയിൽ ഒതുങ്ങുമ്പോൾമീര ജാസ്മിൻ ഇതുവരെ കാണാത്ത വിധം പിന്നോട്ട് പോയി.. സിദ്ദിക്ക് കണ്ടെത്തിയ ജയാഭാരതിയുടെ പുത്രൻ  കൃഷ്‌ ജെ സത്താർ നിരാശപ്പെടുത്തി..ഇനിയുള്ള കുറച്ചു നാളുകൾ  തന്റേതു മാത്രമാണ് എന്നു പറഞ്ഞു കലാഭാവാൻ ഷാജോണ്‍ പ്രതീക്ഷകളെ  സജീവമാക്കി..
             ഒരുപാട് കാലത്തെ ഇടവേളയ്ക്കു ശേഷം ഒരു സിദ്ദിക്ക് ചിത്രം..അതും പിറവിയെടുക്കും മുൻപേ വിജയം വരിച്ചവൻ.. മോഹൻ ലാൽ സിദ്ദിക്ക് കൂട്ടുകെട്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം അതും രണ്ടു കഥകൾ സിദ്ദിക്ക് പറഞ്ഞതിൽ മോഹൻ ലാലൈന് ഇഷ്ടപ്പെട്ടത് എന്നൊക്കെ അവകാശവാദം ഉന്നയിക്കുന്ന ചിത്രം ...ഓരോ മിനിട്ടിലും പ്രതീക്ഷകളുടെ ചീട്ടു കൊട്ടാരങ്ങൾ നിലം പതിക്കുന്ന കാഴ്ച.. അതുകൊണ്ട് തന്നെ  ഇതിൽ കൂടുതൽ തരാൻ ഇവർക്കു 
ബാധ്യതയുണ്ട്...അതുകൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ട സംവിധായകനായ സിദ്ദികിനോടും മലയാളത്തിന്റെ മികച്ച നടൻ മോഹൻ ലാലിനോടുമുള്ള ആദരവ് നിലനിർത്തി തന്നെ പറയട്ടെ  ലേഡീസ് ആൻഡ് ജെന്റിൽമാൻ   ശരാശരി .. കണ്ടിരിക്കാം .. ബോറടിക്കില്ല 

Saturday, 2 February 2013

lokpal review


സ്വാമിക്കും വയസ്സായി സ്വാമിയുടെ കഥയ്ക്കും വയസ്സായി... ലോക്പാല്‍ ബിലോ ആവരെയ്ജ് 

അണ്ണാ ഹസാരെ എന്നാ ഇന്നിന്‍റെ  'മാധ്യമ ഗാന്ധി' കൊളുത്തിവിട്ട ലോക്പാലും അഴിമതിയും എസ് എന്‍ സ്വാമി എന്ന തിരക്കഥാകൃത്തിനെ കൊണ്ടെത്തിച്ചത് മലയാളികള്‍ കണ്ടു ശീലിച്ച പഴയ ക്ലീഷെകളിലെക്കു..  ലജ്ജാവതി പാടി യുവാക്കളെ നൃത്തം ചെയ്യിച്ച ജയരാജിന്റെ ഫോര്‍ ദി പീപിളില്‍ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനോ അന്വേഷിക്കാനോ തയ്യാരാവത്ത സ്വാമിയുടെ തൂലിക ഒരിക്കല്‍ കൂടി പരാജയപ്പെടുമ്പോള്‍ സിനിമയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ക്കും അത് അതിശയോക്തിയാവില്ല... ഇന്റര്‍നെറ്റും ഇ മെയിലും നെറ്റ് കഫെകളും മലയാളിയുടെ ശീലങ്ങളിലേക്ക് കടന്നു കയറിത്തുടങ്ങിയ കാലത്താണ്  അവയെ ഉപയോഗപ്പെടുത്തി dr. ഇകബാല്‌ കുറ്റിപുറവും ജയരാജും അഴിമതിക്കെതിരെയുള്ള ഒരു കൂട്ടം യുവാക്കളുടെ കഥ പറഞ്ഞത്... അവര്‍ ഒരുക്കിയ സിനിമയുടെ നിലവാരത്തിലേക്ക് പോലും അതെ ത്രെഡ് ഉപയോഗിച്ച് കഥ പറഞ്ഞ മലയാളത്തിന്റെ അഭിമാനമായ ജോഷി എന്നാ സീനിയര്‍ സംവിധായകന്‍ അണിയിച്ചൊരുക്കിയ ലോക്പാല്‍ എന്നാ ചിത്രം ഉയരുന്നില്ല എന്നത് അതിശയം ഉളവാക്കുന്നത് തന്നെയാണ്.. കളിക്കളം എന്നാ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കള്ളപണം കുന്നു കൂട്ടുന്ന പ്രമാണിമാരുടെ  അടുക്കലേക്ക്  പല വേഷങ്ങളില്‍ കടന്നു കയറുന്ന നല്ലവനായ കള്ളനില്‍ നിന്ന് അകലം പാലിക്കാന്‍ മോഹന്‍ലാലിന്‍റെ  നന്ദു എന്നാ കഥാപാത്രതിണോ അയാളുടെ വ്യത്യസ്ത വേഷങ്ങള്‍കോ സാധിച്ചില്ല എന്നതും ചിത്രത്തിന്റെ പോരായ്മയാണ്,...
             റിട്രോസ്പെക്ഷന്‍ മെത്തേഡ് ഉപയോഗിച്ച് ലോക്പാല്‍ ജീവിക്കുന്ന പ്രേസിന്റിനെ ചിത്രീകരിക്കാന്‍ നടത്തിയ ശ്രമം തന്നെയാണ് ഇത്തവണ ജോഷിയുടെ കൈ പൊള്ളിച്ചത്...പ്രേസിന്റില്‍ ജീവിക്കുന്നു എന്ന് പറയുമ്പോഴും ലോക്പാലിന്റെ ചെയ്തികള്‍  ഫ്ലാഷ്ബാക്കിലൂടെ  പറയുമ്പോള്‍ അതുവരെയുള്ള ചിത്രത്തിന്റെ മന്ദതാളത്തില്‍   ഊര്‍ജം നഷ്ടപെട്ട പ്രേക്ഷകനെ  ത്രില്ലടിപ്പികാന്‍ മാത്രം പോന്നതായിരുന്നില്ല ജോഷിയോരുക്കിയ ലാളിന്റ്റ് മോഷണ രീതികളും ശ്രമങ്ങളും..ഊര്‍ധശ്വാസം വലിക്കുന്ന എസ് എന്‍ സ്വാമിയുടെ തിരക്കതെയെ രക്ഷിച്ചെടുക്കാന്‍ ഇത്തവണ ജോഷിക്ക് സാധിച്ചില്ല എന്നതാണ് വാസ്തവം... 
            അനവസരത്തിലുള്ള കാവ്യയുടെ കടന്നു വരവും തീര്‍ത്തും അരോചകമായ ആമുഖവും കാവ്യയുടെ കഥാപാത്രത്തിനെ ചിത്രത്തിലുടനീളം വെട്ടയാടുന്നതായി കാണാം.. സംഭാഷണങ്ങളിലെ  കൃത്രിമത്വവും കാവ്യയുടെ സ്വന്തം  ശബ്ധത്തിലുള്ള സ്പഷ്ടമല്ലാത്ത ഡബ്ബിംഗ് കൂടിയാവുമ്പോള്‍ ചിത്രത്തിന്റെ ആസ്വാദനം പൂര്‍ണമായും മങ്ങലെല്പിക്കുന്നു . അപ്പാപി എന്ന് ഇടക്കിടക് വിളിച്ചു സ്കൂട്ടിയില്‍ കറങ്ങുന്ന ഒരു കതാപത്രതിനപ്പുരം മീര നന്ദനെ വളര്‍ത്താന്‍ സ്വാമിക്ക് കഴിഞ്ഞില്ല...വാക്കുകളിലോതുങ്ങിയ സത്യാന്വേഷി എന്നാ കഥാപാത്രവും മറ്റു കഥാപാത്രങ്ങള്‍ക്കും  സ്വന്തമായൊരു ഐടെന്റിടി ഉണ്ടാക്കി കൊടുക്കാന്‍ സാധിച്ചില്ല...
               കേരളത്തിലെ ഒട്ടുമിക്ക കോടതികളും പരിചയപ്പെട്ടിട്ടും ഒരു മണി എന്ന് ക്ലോക്ക് ശബ്ധിക്കുമ്പോള്‍ നടപടി ക്രമങ്ങള്‍ അവസാനിപ്പിക്കുന്ന കോടതിയോ മജിസ്ട്രടോ ഇതുവരെ കാണാന്‍ സാധിചിട്ടില്ല ..അത്തരം  കാഴ്ചകളിലേക്ക് ജോഷിയുടെ കോടതി രംഗം പ്രേക്ഷകനെ കൂട്ടികൊണ്ട് ചെല്ലുന്നതും ഏതു സാധാരണ പൗരനും കണ്ടും അനുഭവിച്ചും  അറിയാമെന്നിരിക്കെ ഇത്ര വികലമായി ഒരു കോടതിയും കോടതി രംഗവും ഒരുക്കിയതും  ജോഷി എന്നാ സംവിധായകന്റെ പരാജയം തന്നെയാണ്... തീര്‍ത്തും അരൊചകമാം വിധം  കോടതി നടപടി ക്രമങ്ങളില്‍ കാവ്യയുടെ കഥാപാത്രം ഇടപെടുന്നതോ അതിനുള്ള ആ കഥാപാത്രത്തിന്റെ ഉള്‍പ്രേരനയെയോ ന്യായീകരിക്കാന്‍ സംവിധായകനും തിരക്കഥ കൃതിനും കഴിഞ്ഞില്ല... അതുകൊണ്ട് തന്നെ അവസാനിപിക്കാന്‍ വേണ്ടി മനപൂര്‍വം  എന്നാ തോന്നലുളവാക്കുന്ന ക്ലൈമാക്സ് രംഗം തീര്‍ത്തും നിറം മങ്ങുന്നു.. 
             ചിത്രത്തിലെ ഒരു പന്‍ജ് ഗാനവും ഗാനരംഗവും അനവസരത്തിലും ഉദ്ധേശ ശുദ്ധി വെളിപ്പെടാതെയും പ്രത്യക്ഷപെട്ടതും  ചിത്രത്തെ വിരസമാക്കി... ചായഗ്രഹകാന്‍ എന്നാ നിലയില്‍ പ്രദീപ് നായര്‍ക്ക് മോശമാകിയില്ലെങ്കിലും ശ്യാം ശശിധാരന്റെ എഡിറ്റിംഗ്  അതിനെ വികലമാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു എന്ന് പറയാതെ വയ്യ... അതുകൊണ്ട് തന്നെ രന്‍ ബേബി രണ്നിനു ശേഷം പുറത്തിരങ്ങിയ ഈ ജോഷി മോഹന്‍ലാല്‍ ചിത്രം പ്രേക്ഷനെ നിരാശപ്പെടുത്തുന്നു... സണ്‍ ടി വി യിലെ ഒരു ചലച്ചിത്രാധിഷ്ടിത പരിപാടിയുടെ വാക്കുകള്‍ അനുകരിച്ചു പറയട്ടെ ''ഇന്തവാരം പത്താമത് ഇടത്തിലെ ഇരിക്കുറ  പടം ലോക്പാല്‍... .............,,,,,,,   ലോക്പാല്‍ ലോകപോളി...'"

Saturday, 22 December 2012

karmayodha review


ഡല്‍ഹിയും കേരളവും ഒരു പോലെ പീഡനങ്ങളും ബാലാസങ്ങങ്ങളും ചര്‍ച്ച ചെയ്യുന്ന അത്തരക്കാര്‍ക്കു കാപിറ്റല്‌ പണിഷ്മെന്റ് നല്‍കണമെന്ന് ഏവരും ഒരുപോലെ    ചര്‍ച്ച ചെയ്യുന്ന കാലഘട്ടത്തില്‍ അതെ വികാരമുയര്‍ത്തി അതിനു വേണ്ട്ടി ശബ്ധിച്ചു ഒരു സിനിമ വരിക ..അതാണ്‌ കര്‍മയോധ . നമ്മുടെ വികാരങ്ങള്‍ നായകന്‍ ഫലപ്രാപ്തിയെലെത്തികുന്നത് കാണുമ്പോള്‍ നാമറിയാതെ നായകനുമായി താദാത്മ്യം പ്രാപിക്കുകയാണ്...കാലികമായി വളരെ ഏറെ പ്രസക്തമായ ഒരു വിഷയുവുമായി മേജര്‍ രവിയും മോഹന്‍ ലാലും വന്നപ്പോള്‍ ഒരു നിയോഗം പോലെ ഈ ചിത്രം കേരളത്തിലെയും ടെല്‍ഹിലെയും പീടനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി  നിര്മിക്കപെട്ട  അവരുടെ വേദനകളെ കണ്ടറിഞ്ഞു എത്തിയ സിനിമയാവുന്നു കര്‍മയോധ...
               മാഡ് മാഡിയായി  മോഹന്‍ ലാല്‍ എത്തുമ്പോള്‍ ലാലിന്റെ ആരാധകരെ ത്രിപ്തിപെടുതാനുള്ള സ്റ്റൈലിഷ് മൂവി എന്ന് തോന്നുന്നിടത്ത്‌ നിന്നാണ് കര്‍മയോദ്ധ കളത്തിലിരങ്ങുന്നതു ...മുംബൈ നഗരത്തിലും കേരളത്തിലും പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന ഒരു രാകെറ്റ് പ്രവര്‍ത്തിക്കുന്നതും അവരുടെ വലയില്‍ പെട്ട പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മദ മാഡി കേരളത്തില്‍ എതുന്നതുമാണ് ഇതിവൃത്തം...വയസ്സായവര്‍ വീടിനു ഭാരമാണെന്ന പുതു തലമുറയുടെ ധാരണകളെ തിരുത്താനും അവര്‍ ഓരോ വീടിന്റെയും കാവല്ക്കരാനെന്നും അത്തരം കുടുംബങ്ങള്‍ അന്യമാവുന്നതാണ് ഇന്നിന്റെ ശാപമെന്നു പറയാനും മേജര്‍ രവി മറന്നില്ല...പെണ്‍കുഞ്ഞുങ്ങള്‍ മാനഭംഗത്തിനു  വിധേയരാവുമ്പോള്‍ ടി പി വധം പോലുള്ള കൊലപാതക കേസുകള്‍ മാത്രം താല്പര്യത്തോടെ അന്വേഷിക്കുന്ന പോലിസ്    വിമര്ഷികാനും രവി മറന്നില്ല.എങ്കിലും ആ രങ്കം ഒരല്പം കടന്നുപോയീ എന്നാ കാര്യത്തില്‍ സംശയമില്ല... തികച്ചും ലാലിന്റെ കഥാപാത്രത്തില്‍ കേന്ദ്രീകരിച്ചു കഥ പറയുമ്പോഴുംകുടുംബങ്ങളും കുടുംബ ബന്ധങ്ങലെയും കൂടി സ്പര്ഷിക്കാൻ ശ്രമിക്കുന്നത് തിരക്കഥയുടെ ബലമില്ലായ്മ കൊണ്ട് വിപരീത ഫലം ചെയ്യുന്നു.. 
             അതെ സമയം  യുക്തിക്ക് നിരക്കാത്ത പല സാഹചര്യങ്ങള്‍ ഒരുക്കിയത് തിരക്കതാക്രിതും സംവിധായകനുമായ മേജര്‍ രവിയുടെ ശ്രദ്ധയില്ലായ്മ തന്നെയാണ്...ആറോളം വരുന്ന പെണ്‍കുട്ടികളെ നിയന്ത്രിക്കാനും അവരെ കടത്തി കൊണ്ട് പോകാനും രണ്ടു പേര്‍ മാത്രം നിയോഗിക്കപെടുന്നതും  ഒരു പരിചയുവുമില്ലാത സ്ഥലത്തെ ഭൂമിയുടെ ഉയര്‍ച്ച താഴ്ചകള്‍ മനസ്സിലാകാന്‍ അവിടെ ആദ്യമായി എത്തുന്ന പെണ്‍കുട്ടിക്ക് സാധിച്ചതും ആറോളം പേരില്‍ രണ്ടു പേര്‍ മാത്രം രക്ഷപെടുകയും (പെടുത്തുകയും) മറ്റുള്ളവരുടെ ഭാവി സൌകര്യപൂര്‍വ്വം ഒഴിവാകുകയും( മറന്നു പോയതാണോ എന്നും ഒരു സംശയം) ചെയ്തത് ചിത്രത്തിന്റെ ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്...എങ്കിലും ഏതു കുറവിനെയും മറികടക്കാന്‍ പോന്ന ഒരു വിഷയം ഈ ചിത്രം കൈകാര്യം ചെയ്യുമ്പോള്‍ അതിനെ കണ്ടില്ലെന്നു നടിക്കുന്നത് ഒരു നല്ല സിനിമയെ നല്ല സന്ദേശത്തെ നശിപ്പിക്കലാണ്  
                മുംബൈ തെരുവുകള്‍ അതിന്റെ ദ്രിശ്യ ബന്ഗിയോടു കൂടി പകര്‍ത്തി എന്ന് മാത്രമല്ല കാര്‍ യാത്രക്കിടയിലെ റോഡുകളും അതിന്റെ പരിസരങ്ങളും സൂക്ഷ്മതയോടെ പകര്‍ത്താനും പ്രദീപ് നായര്‍ എന്നാ ചായാഗ്രാഹകന്‍ ശ്രദ്ധ കാനിച്ചപോള്‍ സിനിമ ആവശ്യപെടുന്ന ഒരു പരിസരം താനേ സ്രിഷ്ടിക്കപെട്ടു...ഡോണ്‍ മാക്സിന്റെ എടിടിങ്ങും സിനിമയുടെ താളം നിലനിര്‍ത്താന്‍ ഒരു പരിധി വരെ സഹായിച്ചു...സിനിമയില്‍ അനാവശ്യമെങ്കിലും എം ജി യുടെ പാട്ട് നിലവാരം പുലര്‍ത്തി,,,എത്ര കൊണ്ടാലും പഠിക്കാത്ത എന്തറിഞ്ഞാലും അറിഞ്ഞില്ല എന്ന് നടിക്കുന്ന ഓരോ മലയാളിക്കും തന്റെ ചുറ്റുപാടുകളില്‍ ഒളിഞ്ഞിരിക്കുന്ന ആപത്തിനെ തുറന്നു കാണിക്കാന്‍ ശ്രമിക്കുന്ന ഈ മലയാള ചിത്രം ഒരു നേര് രേഖയിലൂടെ കഥ പറഞ്ഞു ആസ്വധന ഭംഗം ശ്രുഷ്ടിക്കുന്നുന്ടെങ്കിലും കേരളത്തിലെ എല്ലാ രക്ഷിതാക്കളും തീര്‍ച്ചയായും കണ്ടിരികേണ്ട ഒന്നാണ്കര്‍മയോധ...കര്‍മയോധ ശരാശരി