Pages

Saturday, 24 November 2012

101 wedding:ഹണ്ട്രെറ്റ് ആന്‍ഡ്‌ വന്‍ വേദ്ദിംഗ് ;ചിരിക്കാന്‍ കൊതിച്ച നൂറ്റൊന്നു മിനിട്ടുകള്‍ ......



            ഇതുകേട്ടാല്‍ തോന്നും സിനിമ നൂറൊന്നു മിനിട്ട് മാത്രമേ ഉള്ളോ എന്ന്...140  മിനുട്ടോളം നീണ്ടു നില്‍കുന്ന സിനിമയില്‍ ഗാനങ്ങളും ഇന്റെര്‍വലും സംഗട്ടനങ്ങളും ഒഴിച്ചുള്ള 101  മിനിട്ട്... മുഴുനീള കൊമെടി എന്നാ പ്രതീക്ഷയില്‍ തിയറ്ററില്‍ എത്തിയ പ്രേക്ഷകനെ അക്ഷരാര്‍ത്ഥത്തില്‍ നിരാഷപെടുത്തുന്നതായിരുന്നു ഈ ഷാഫി ചിത്രം... ഷാഫിയുടെ തന്നെ കഥയ്ക്ക്‌ കലവൂര്‍ രവികുമാര്‍ തിരക്കഥ രചിച്ച ചിത്രം ഒര്ടിനരി എന്നാ ചിത്രത്തിലെ ബിജുമേനോന്‍ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിനെ ഉപയോഗിച്ച് വിജയം പിടിക്കാന്‍ എത്തിയതാണ്... എന്നാല്‍ ആ ചിത്രത്തിലെ പോലെ മികച്ച ഹാസ്യ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്നതില്‍ ചിത്രം അമ്പേ പരാജയപ്പെട്ടു...ദിലീപ് അവതരിപ്പിച്ചു പരിചിതമാനെങ്കിലും ജയസൂര്യയുടെ സ്ത്രൈണ സ്വഭാവമുള്ള കാരക്റെര്‍ മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും അത്തരമൊരു കഥാപാത്രത്തെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സംവിധായകനും തിരക്കതാ കൃതിനും കഴിഞ്ഞില്ല ...കൂടാതെ ബിജു കുഞ്ചാക്കോ കോമ്പിനേഷന്‍ സീനുകളും പ്രേകഷകനെ രസിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു....
                 ഒരു ഗാന്ധിയന്റെ ( വിജയരാഘവന്‍ )മകനായ കുഞ്ചാക്കൊയ്ക്ക് അച്ഛന്റെ ആഗ്രഹത്തിന് വഴങ്ങി സമൂഹ വിവാഹത്തിന് ഒരുങ്ങേണ്ടി വരുന്നതും ഇഷ്ടമില്ലാത്ത ആ കല്യാണത്തില്‍ നിന്നും ഒഴിവാകാന്‍ തന്റെ പേരില്‍ മറ്റൊരാളെ ഇറക്കുന്നതും അവിടേക് കുചാക്കൊയോടു പൂര്‍വ വൈരാഗ്യമുള്ള ബിജുമേനോന്റെ കാരക്റെര്‍ എത്തുന്നതും തുടര്‍ സംഭവങ്ങളും പതിവ് ഷാഫി ചിത്രത്തെ പോലെ അവതരിപ്പിച്ചു എന്നല്ലാതെ ഷാഫി അവകാശപ്പെടുന്ന പുതുമ ചിത്രത്തില്‍ ഒരിടത്തും കാണാനാകില്ല...അഥവാ ഉണ്ടെങ്കില്‍ അത് തിരക്കതാ കൃത്തില്‍ മാത്രമാണ്...കല്യാണ പന്തല്ലോ വീടോ പ്രമേയമാകിയ നിരവധി ഷാഫി റാഫി ചിത്രങ്ങള്‍ കണ്ട പ്രേക്ഷകന് മുന്നിലേക്ക്‌ കല്യാണ പന്തലും വീടും ഒഴിവാകി കല്യാണം നടക്കുന്നതിനു മുന്പ് വധൂ വരന്മാര്‍ ഒരു പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിക്കുന്നു എന്നതുമാത്രമാണ് പ്രമേയപരമായി ഇതില്‍ കാണാവുന്ന വ്യത്യാസം...പ്രശ്നങ്ങളില്‍ നിന്നും പ്രശ്നങ്ങളിലേക്ക് കഥ നീങ്ങുമ്പോള്‍ അത് പ്രേക്ഷകനെ സ്പര്‍ശിക്കാതെ പോകുന്നതും ക്ലൈമാക്സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ വേണ്ടത്ര തീവ്രതയോടു കൂടി പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കാനോ അതിലെ സസ്പെന്‍സ്   നിലനിര്താണോ ഷാഫിക്കു കഴിഞ്ഞില്ല...
                   സിനിമ പുരഗമിക്കുംതോറും ജയസൂര്യയുടെ  കാരക്റെര്‍ പ്രേക്ഷകനെ ആഴത്തില്‍ സ്പര്‍ശിക്കുമ്പോഴും കൂടുതലൊന്നും ചെയ്യാനില്ലാതെ ബിജു മേനോനും കുഞ്ചാക്കോ ബോബനും കടമ നിര്‍വഹിച്ചു മുന്നോട്ടു പോകുന്ന കാഴ്ചയാണ് കാണാനാവുന്നത്... ഷാഫി ചിത്രങ്ങള്‍ക്കുള്ള പതിവ് കലര്ഫുല്‍നെസ്സിനപ്പുരം ഒന്നും ചെയ്യാനില്ലാതെ അലഗപ്പന്റെ കാമരെയും  കേള്‍ക്കാന്‍ അത്രയൊന്നും ഇമ്ബമല്ലാത്ത  ഗാനംഗളും  ഒരിക്കല്‍ക്കൂടി ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ സുരാജും പ്രേക്ഷകനെ ബോറടിപ്പിക്കുന്നു...അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടുകൂടി റിലീസ് ചെയ്ത ഈ ഷാഫി ചിത്രം ശരാശരിമാത്രമാകുന്നു...

No comments:

Post a Comment