Pages

Showing posts with label Sreenivasan. Show all posts
Showing posts with label Sreenivasan. Show all posts

Tuesday, 26 February 2013

shutter review


യാഥാര്‍ത്യത്തിന്റെ 'ഷട്ടര്‍' തുറന്നപ്പോള്‍ ... 

ഫെയ്സ്ബുകിലും സോഷ്യല്‍ നെറ്റ് വര്‍ക്ക്   സൈടുകളിലും ഡല്‍ഹി പെന്കുട്ടിക്കുണ്ടായ ദുരവസ്തയെക്കുറിച് പോസ്റ്റുകളും കമ്മന്റുകളും ഇടുകയും ഗൂഗിളും പോണ്‍ സൈടുകളിലും അവളുടെ ഫോടോയ്കും ബലല്‍സങ്കം ചെയ്യുന്ന വീഡിയോക്കും പരത്തി നടക്കുകയും ചെയ്യുന്ന മലയാളിയുടെ  കപട സദാചാര ബോധത്തെ തുറന്നു കാട്ടുകയാണ് ജോയ് മാത്യു ആദ്യമായ് സംവിധാനം നിര്‍വഹിച്ച ഷട്ടര്‍ എന്ന ചലച്ചിത്രം. കഥാപാത്രങ്ങളെ പ്രേക്ഷകനോട്  ചേര്‍ത്ത് വയ്കുകയും അവന്റെ നെഞ്ചിടിപ്പികള്‍ പ്രേകഷകന്റേതു കൂടി ആക്കി മാറ്റിയ മറ്റൊരു സിനിമയും സമീപകാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഷട്ടറിനകത്ത് അകപ്പെട്ട റഷീദിന്റെ ഓരോ നിമിഷവും പ്രേക്ഷകനിലും നെടുവീര്‍പ്പുയരുന്നു. ദാക്ഷായിനി ഒന്ന് ഉറക്കെ സംസാരിക്കുമ്പോള്‍ അവളുടെ വായ പൊത്താന്‍ പ്രേക്ഷകന്‍റെ  കൈയും ഉയരുന്നു.അത്ര മനോഹരമാണ് ഈ കൊച്ചു ചിത്രം. 
         കോഴികൊടിനെകുറിച്ചും അവിടെയുള്ള ഒട്ടോക്കാരെക്കുറിച്ചും പറയാന്‍ ജോയ് മാത്യുവിന് നൂറു നാവ്. പൂര്‍ണമായും ആ പ്രധേശത്തോടും അവിടുത്തെ ദേശവാസികളോടും പരമാവധി കൂറ് പുലര്‍ത്താന്‍ ജോയ് മാത്യുവിന് കഴിഞ്ഞു..സംഭാഷണങ്ങളിലെ സ്വാഭാവികതയും ധ്രിശ്യങ്ങളിലെ നാച്ചുരാലിറ്റിയും കോഴിക്കോടന്‍ പെരുമ പ്രേക്ഷകനെ അറിയുക്കന്നതില്‍ വലിയ പങ്കു വഹിച്ചു. കാമര കണ്ണുകളില്‍ കൃത്രിമ നിറം ചാലിച്ച ധ്രിശ്യങ്ങളല്ല പകരം നമ്മുടെ കണ്ണുകളില്‍ പതിയുന്ന കൊഴികൊടിന്റെ വശ്യത ആവശ്യപ്പെടുന്ന വെളിച്ചവും കലറും നല്‍കി ഒപ്പിയെടുത്ത ദ്രിശ്യങ്ങള്‍.. 
        സജിത മഠത്തില്‍ എന്നാ സിനിമയിലെ തുടക്കക്കാരി അക്ഷരാര്‍ത്തത്തില്‍ അതിശയിപ്പിക്കുകയായിരുന്നു. തെരുവ് വേശ്യയായി കലര്‍പ്പില്ലാതെ അഭിനയിക്കാന്‍ സജിതക്ക് കഴിഞ്ഞു.. ശബ്ധത്തില്‍ വരുന്ന ഉയര്‍ച്ച താഴ്ച്ചകള്‍ക്കനുസരിച്ചു പ്രേക്ഷകന്റെ ശ്വാസ ഗതിയെപ്പോല്ലും നിയന്ത്രിക്കാന്‍ ഈ നടിക്കു കഴിഞ്ഞിട്ടുണ്ട്.. പരുക്കന്‍ വേഷങ്ങള്‍ മാത്രം ചെയ്ത ലാലിന്റെ മികച്ച വേഷം.. പശ്ചാത്താപവും ഭയവും ആശങ്കയും നിസ്സഹായതയും ഇടകലര്‍ന്നു വരുമ്പോള്‍ ലാലും പ്രേക്ഷകനെ കയ്യിലെടുക്കുകയായിരുന്നു... അപൂര്‍വരാഗങ്ങള്‍ തൊട്ടു താനൊരു മികച്ച നടനാണ്‌ എന്ന് തെളിയിച്ചിട്ടും അംഗീകരിക്കപ്പെടാതെ പോയ വിനയ് ഫോര്‍ടിന്റെ ഗംഭീര പ്രകടനം, മോശമാക്കാതെ ശ്രീനിവാസന്‍.. ഇതില്പരം എന്ത് വേണം അതി ഗംഭീരം എന്ന് വിശേഷിപ്പിക്കാന്‍..
             ഷട്ടെരിന്റെ ചെറിയ ധ്വാരതിലൂടെയുള്ള ദൃശ്യം ജനലഴില്‍ കൂടി പുറത്തേക്കും അകത്തേക്കുമുള്ള ദ്രിശ്യങ്ങള്‍ ഒക്കെ മനോഹരമായി ഒപ്പിയെടുക്കുക മാത്രമല്ല ഷട്ടെരിനകതെയും പുറത്തെയും കാഴ്ചകളെ മികച്ച ലൈടിങ്ങുകളിലൂടെ വേര്‍തിരിച ചായാഗ്രാഹകനോടൊപ്പം ചിത്രങ്ങളെ അവ ആവശ്യപ്പെടുന്ന രീതിയില്‍ സംയോജിപ്പിക്കുക കൂടി ചെയ്ത എഡിറ്റര്‍ കൂടി അഭിനന്ദനമര്‍ഹിക്കുന്നു.... 
             മനുഷ്യന്റെ കപട സദാചാര ബോധത്തിന്റെ പോളിച്ചെഴുത്താവുന്നതോടൊപ്പം ലഹരി സമ്പാധിച്ചു തരുന്ന സൌഹൃദങ്ങളുടെ പൊള്ളത്തരം കൂടി തുറന്നു കാണിക്കുന്നുണ്ട് ഈ ഷട്ടര്‍  .അതെ സമയം ഷട്ടര്‍ തുറന്നു കൊടുത്തതുകൊണ്ടുള്ള വിലപേശല്‍ പോലെ സൌഹൃധതെയും പ്രണയത്തെയും വേര്‍തിരിച്ചു കൊണ്ട് മകള്‍ അച്ഛനു നല്‍കുന്ന ലക്ചര്‍ പുച്ഛത്തോടെ തള്ളികലയാനെ സാധിക്കൂ.. ആണ്‍ പെന്‍ സൌഹൃദങ്ങള്‍ പ്രത്യേകിച്ച് ഒരേ ക്ലാസിലുള്ള കുട്ടികളുടെ സൌഹൃദങ്ങള്‍ ഒരു കാലത്തും പ്രണയമായി വളരില്ല എന്ന് പറഞ്ഞു വയ്കുകയാണ് ജോയ് മാത്യു ഈ ചിത്രത്തിന്റെ അവസാനം. പക്ഷെ യഥാര്‍ത്ഥ സൌഹൃധങ്ങലാണ് പലപ്പോഴും യഥാര്‍ത്ഥ പ്രണയം സൃഷ്ടിച്ചിട്ടുള്ളത് എന്നാ കാര്യം ജോയ് മാത്യു എന്നാ തിരക്കതാ കൃത്ത് സൌകര്യപൂര്‍വ്വം മറക്കുന്നു..പാടി പ്പതിഞ്ഞ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കവസ്തയാവനം ഈ ചിത്രത്തിലെ നായകനും മുസ്ലിം ചായ നല്‍കാന്‍ ജോയ് മാത്യുവിനെ പ്രേരിപ്പിചിട്ടുണ്ടാകുക.. എന്നാല്‍ ആണ്‍കുട്ടികളെക്കാള്‍  പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ഇന്ന് കേരളത്തിലെ 80 ശതമാനത്തിലധികം വരുന്ന മുസ്ലിം മാതാപിതാക്കള്‍ തയ്യാറാകുന്നുണ്ട് എന്നതും ഓര്‍മിപ്പിക്കുന്നു...
              പക്ഷെ പകല്‍ പെണ്ണിന്റെ മാനം കാക്കുന്നവനായും രാത്രി അവളുടെ മാനത്തിനു വിലപറയുകയും ചെയ്യുന്ന ഞാനുള്‍പ്പെടുന്ന സമൂഹത്തെ ചിത്രീകരിക്കാന്‍ മാത്രമാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത് എന്ന് വരുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലതാകുന്നു... ഈ ചിത്രത്തിന്റെ ഏതെങ്കിലും ഭാഗം നിങ്ങള്ക്ക് വിരസമായി അനുഭവപ്പെട്ടാലും അതിന്റെ അവസാന രംഗം കയ്യടിച്ചു അഭിനന്ദിച്ചേ നിങ്ങള്‍ക്ക് തിയറ്റര്‍ വിടനാവൂ.. മലയാളിയുടെ കണ്ണുകള്‍ക്ക്‌ പരിചയമില്ലാത്ത പുതിയ കാഴ്ച്ചകളല്ലെങ്കിലും സിനിമയുടെ സമസ്ത മേഖലകളിലും മുന്നിട്ടു നില്‍ക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം തന്നെയാണ് ഷട്ടര്‍..

Monday, 22 October 2012

jawan of vellimala: ജവാന്‍ ഓഫ് വെള്ളിമല... മമ്മൂട്ടി ഇനിയും കാത്തിരിക്കണം



Charles Bonnet syndrome (CBS) (http://en.wikipedia.org/wiki/Charles_Bonnet_syndrome) എന്നാ മലയാളികള്‍ കേട്ട് കേള്‍വിയില്ലാത്ത പുതിയ ത്രെഡ് കയ്യിലുണ്ടായിട്ടും അതിനു മികച്ച ഒരു ആഖ്യാന ഭാഷ്യം ചമയ്ക്കാന്‍ തിരക്കഥാകൃത് പരാജയപ്പെട്ടപ്പോള്‍  പുതിയ കളിപ്പാട്ടം കയ്യില്‍ കിട്ടിയ കുട്ടി അതിനെ ഇതു വിധത്തില്‍ ഉപയോഗപ്പെടുത്തണം എന്നറിയാതെ കുഴങ്ങുന്ന അവസ്ഥയിലായിപ്പോയി അനൂപ്‌ കണ്ണന്‍ എന്നാ ലാല്‍ ജോസിന്റെ പ്രിയ ശിഷ്യന്‍. ഗുരുവിനു സമര്‍പ്പിച്ചു കൊണ്ട് തുടങ്ങിയെങ്കിലും ഗുരുവിന്റെ ഗുണങ്ങളുടെ യാതൊരു ലാഞ്ചനയും ശിശ്യനില്‍ കാണാതെ പോയി. വ്യത്യസ്തമായ രണ്ടു കഥാ തന്തുക്കളുമായി ഗുരുവും ശിഷ്യനും മത്സരിക്കാനിരങ്ങിയപ്പോള്‍ ആര് വിജയിക്കും ഏന് സിനിമയെ സ്നേഹിക്കുന്ന ഭൂരിപക്ഷം പ്രേക്ഷകനും ഒരു തവണയെങ്കിലും ചിന്തിച്ചു പോയിട്ടുണ്ടാവും. പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന മമ്മൂട്ടി ചിത്രങ്ങള്‍ കണ്ടു മടുത്ത ആരാധകര്‍ വളരെ പ്രതീക്ഷയോടെ സമീപിച്ച ചിത്രമായിരുന്നു ജവാന്‍ ഓഫ് വെള്ളിമല.. കേട്ടത് ശരിയെങ്കില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ പ്രീ പബ്ലിസിറ്റി നേടിയ ചിത്രമായിരുന്നു ഇത്. പോരാത്തതിന് മമ്മൂട്ടി എന്നാ നടന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രവും.
                സംവിധായകനും നടനുമായ ലാല്‍ ഒരു ചിത്രം നിര്‍മിക്കുമ്പോള്‍ പ്രേക്ഷകന് അറിയാം ഒന്നും കാണാതെ ലാല്‍ അത് ഏറ്റെടുക്കില്ല എന്ന്(കോബ്ര ഒഴികെ). ആ പ്രതീക്ഷ തന്നെയായിരുന്നു മമ്മൂട്ടി ഈ ചിത്രം നിര്‍മിക്കുമ്പോള്‍ തോന്നിയതും. എവിടെയാണ് മമ്മൂട്ടിക്ക് പിഴച്ചത്? ഒരു പക്ഷെ കഥയുടെ ബീജം മാത്രം കേട്ട് അതിലെ പുതുമ ഉള്‍കൊണ്ട് തിരക്കഥ പൂരനമായും കാണാതെ സിനിമ ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടതുകൊണ്ടാവും. കഥാ ബീജം ഒരു പുതിയ മനിചിത്രത്തഴ്ഹ എന്നോ വിസ്മയതുംബെത്തെന്നോ അന്യനെന്നോ ഒക്കെ തോന്നിപ്പിചിട്ടുണ്ടാവും. സത്യം പറയുകയാണെങ്കില്‍ അത്തരം ചിത്രങ്ങളുടെ ഗാനത്തില്‍ പെടുത്താവുന്ന ഒരു സിനിമയാക്കി മാറ്റിയെടുക്കമായിരുന്നു..അവിടെയാണ് ക്ലസ്സ്മെട്സ് എന്നാ ചിത്രത്തിനു തിരക്കതയോരുക്കിയ ജെയിംസ്‌ ആല്ബര്ട്ട് എന്നാ തിരാക്കതാക്രിത് പരാജയപ്പെട്ടത്. ക്ലസ്സ്മെറ്സിനു ശേഷം അദ്ദേഹം തിരക്കതോയോരുക്കിയ ഒരു ചിത്രം പോലും (ഇവിടം സ്വര്‍ഗമാണ്, വെനിസിലെ വ്യാപാരി) വിജയിച്ചിട്ടില്ല. 
                    തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ ഇതു തരത്തില്‍ വിന്യസിക്കണം എന്ന് തീരുമാനിക്കുന്നത് സംവിധായകനാണ്. അതിലെ ഓരോ രംഗങ്ങളും പരസ്പരം ഇഴചേര്‍ന്നു നില്‍ക്കും വിധം അവതരിപ്പിക്കാന്‍ സംവിധായകന്‍ മനസ്സ് വച്ചാലേ സാധിക്കൂ. മമ്മൂട്ടി എന്നാ മഹാനടന്റെ അഭിനയ പാടവം മുതലാക്കാനോ ഓരോ കഥാപാത്രത്തെയും പരസ്പരം ഇഴചേര്‍ത്തു രസാവഹമായി കതപറയാണോ അനൂപിന് കഴിയാതെപോയി.  പട്ടാളത്തില്‍ നിന്ന് പിരിഞ്ഞതിനു ശേഷം നാടിലെ ഡാമിന്റെ കാവല്‍ക്കാരനായി ജോലി ചെയ്യുന്ന ഗോപി എന്നാ കഥാപാത്രമാണ് മമ്മൂട്ടി ഇതില്‍ അവതരിപ്പിക്കുന്നത്. സി ബി എസ്(http://en.wikipedia.org/wiki/Charles_Bonnet_syndrome) എന്നാ അത്യപൂര്‍വ രോഗം ഭാധിച്ച ഇയാള്‍ക്ക് പലപ്പോഴും മറ്റാരും കാണാത്ത മായിക കാഴ്ചകള്‍ കാണും. ഈ രോഗാവസ്ഥയെ മറ്റു കഥാപാത്രങ്ങളിലൂടെയും കഥാ സന്ദര്ഭാങ്ങളിലൂടെയും വിഷധീകരിക്കാന്‍ കഴിയാഞാതും കഥയും ഡാമും തമ്മില്‍ ബന്ധിപ്പിച്ചു മികച്ച ഒരു ക്ളിമാക്സിലേക്ക് എത്തിക്കനാവാതെ പോകുന്നിടത്തുമാണ്   സിനിമ പരാജയപ്പെടുന്നത്. 
                    ഡാമിന്റെ ഉല്‍ഭവത്തെപ്പറ്റി  തുടക്കത്തില്‍ ഒരു "അശരീരി " കേള്‍ക്കുന്നതല്ലാതെ  പരസ്പര ബന്ധമില്ലാതെ സൂന്യതയില്‍ നിന്ന് ഉയര്‍ന്നു വന്ന കഥാപാത്രങ്ങളും കതാപരിസരവും സൃഷ്‌ടിച്ച അമ്പരപ്പ് സിനിമ തീരുന്നത് വരെ പ്രേക്ഷകനെ വിട്ടൊഴിയുന്നില്ല. എങ്ങു നിന്നോ പൊട്ടിമുളക്കുന്ന പാട്ടുകളും ഇഴചെരാത്ത ഫ്രാമുകളും സ്രിഹ്ടിക്കുന്ന അലോസരം ചില്ലറയൊന്നുമല്ല. സിനിമടോഗ്രഫി മികച്ചു നില്‍ക്കുന്നെങ്കിലും എടിടിങ്ങിലെ പിഴവ് സിനിമയിലുടനീളം മുഴച്ചു നില്‍ക്കുന്നു. ഗോപി എന്നാ കഥാപാത്ര സൃഷ്ടിയില്‍ വരുത്തിയ പാളിച്ച മമ്മൂട്ടി  എന്നാ നടന്റെ പ്രകടനത്തെയും ഒരുപോലെ ബാദിക്കുന്നു. 
                   ഉദ്യോഗസ്ഥ തലത്തില്‍ നടമാടുന്ന അഴിമതിയും ജനം എത്ര ബുദ്ധിമുട്ടിയാലും സ്വന്തം കീശ വീര്പികനമെന്ന ചിന്തിക്കുന്ന ഒരു പടം ആളുകളെയും ഡാമിന്റെ പശ്ചാത്തലത്തില്‍ അനൂപ്‌ കാണിച്ചുതരുന്നുണ്ട്. ചില രങ്ങങ്ങളിലെങ്കിലും ബാബുരാജ്‌ മികവുറ പ്രകടനം കാഴ്ച വയ്ക്കുനതാണ് ആകര്‍ഷകമായ പ്ലോട്ടിനോടൊപ്പം എടുതുപരയാനുള്ള മേന്മ. 
                    ഒരല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ചസിനിമയോടൊപ്പം മമ്മൂട്ടിയുടെ തകര്‍പ്പന്‍ തിരിച്ചു വരവുകൂടിയാണ് ഈ സിനിമയോടൊപ്പം വിസ്മ്രിതിയിലാകുന്നത്.