72 മോഡൽ : പഴഞ്ചൻ വണ്ടി.. പേരിൽ മാത്രം വ്യത്യസ്തത പുലർത്തുകയും പേരും പുറമേ പറയുന്ന കഥാസംഗ്രഹവുമായി യാതൊരു ബന്ദവുമില്ലത്ത സിനിമ പടച്ചു വിടുക എന്നത് മലയാള സിനിമ ലോകം ഒരു അവകാശമായി ആഘോഷിക്കുകയാണ് മലയാള സിനിമാ ലോകം.. .. ആരെയും ആകർഷിക്കുന്ന പേരിട്ടാൽ പ്രേക്ഷകർ കൂട്ടത്തോടെ തിയട്ടറിനകത്തെത്തും എന്നാ ന്യൂ ജെനറേഷൻ അബദ്ധ ധാരണ അടുത്തിടെ ഇറങ്ങിയ നിരവധി ചിത്രങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ 'സിം' എന്നാ ചിത്രത്തിന്റെ കഥയുടെ സംഗ്രഹം എന്നാ രീതിയിൽ സംവിധായകാൻ ദീപൻ പരസ്യപ്പെടുത്തിയ ഒന്നും തന്നെ ആ ചിത്രത്തിൽ കണ്ടെത്താൻ സാധിച്ചില്ല എന്നാ നിരാശ മാറും മുന്പാണ് 72 മോഡൽ കാറുമായി രാജസേനൻ എത്തിയത്.. തീര്‍ചയായും മുൻപൊരിക്കൽ കാറുമായി എത്തിയ രാജസേനൻ വീണ്ടുമൊരു കാറിനെ വച്ച് കഥ പറയുന്നു.. പക്ഷെ ഒന്നരക്കോടി കൊണ്ട് വയ്കാൻ ഏതെങ്കിലും 'ഒടപൊളി' കാർ ഉണ്ടായാൽ തന്നെ കഥ പറയാമെന്നിരിക്കെ എന്തിനാണ് 72 മോഡൽ കാർ എന്ന് ഒരു പക്ഷെ സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷക മനസ്സിൽ ചോദ്യമുയർന്നാൽ അത്ബുതപ്പെടാനില്ല.. അത്ര വിശിഷ്ടമായി കാറുമായ് പുലബന്ധമില്ലാത്ത കഥയാണ് 72 മോഡൽ... തിരക്കഥയിലെ ബലമില്ലായ്മ കഥാവസാനം വരെ നിഴലിക്കുന്ന രീതിയിൽ തന്നെയാണ് രാജസേനൻ ചിത്രം സംവിധാനം ചെയ്തത്..ഒരു പക്ഷെ 72 മോഡൽ വണ്ടി എന്നാ ഒറ്റ ഗാനത്തിൽ മാത്രമാണ് എഡിട്ടെർക്ക് റോളുള്ളതായി അനുഭവപ്പെടുന്നത്...സിനിമയുടെ മറ്റെല്ലാ ഭാഗങ്ങളിലും എടിറ്റെർ ഒരു തികഞ്ഞ പരാജയമാകുന്ന കാഴ്ചയാണ് കണ്ടത്... അഭിനേതാക്കളുടെ പരിചയക്കുറവും ചിത്രത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്ന് കരുതാം.. ഗോവിന്ദ് പത്മസൂര്യയുടെയും രതി ചേച്ചിയുടെ പപ്പുവും അത്ര നിലവാരം പുലര്തിയില്ല.. ഒരു പാട്ട് സീനിൽ കഷ്ടപ്പെട്ട് ടാൻസ് ചെയ്യുന്ന പപ്പുമൊൻ പലപ്പോഴും കാമരയിലെക്ക് നോട്ട,അയക്കാൻ മറക്കുന്നതും മറുഭാഗത്ത് പത്മസൂര്യ അത് കൃത്യമായി ചെയ്യുന്നതും കാണാം..ഒരു പക്ഷെ എടിടിങ്ങിൽ വന്ന വീഴ്ച കൂടിയാവാം ഇത്..തികച്ചും അനാവശ്യമായ ഒരു കഥാപാത്രമായി മധു സിനിമയിൽ അങ്ങിങ്ങ് കറങ്ങി നടക്കുന്നതും കഥാഗതിയെ ബാധിക്കുന്നുണ്ട്...
പാതിയടഞ്ഞ കണ്ണുകളുമായി പലപ്പോഴും വിരസത സൃഷ്ടിച്ചാ നയികയെക്കുരിച്ചു 'അവൾ ഒരു തവണ കണ്ണ് തുറന്നിരുന്നെങ്കിൽ ഞാൻ ആസ്വധിച്ച്ചെനെ എന്നെ പറയാനുള്ളൂ .. കൃത്രിമത്വം തുളുമ്പുന്നസംഭാഷണങ്ങളാവട്ടെ തികച്ചും അരോചകവും ... വിജയ് ചിത്രങ്ങളിൽ വടിവേലു പ്രത്യക്ഷപ്പെടുന്നത് പോലെയായിരുന്നു കലാഭാവാൻ ഷാജോനും നെൽസനും ചിത്രത്തിൽ പ്ര്യത്യക്ഷപ്പെട്ടത്...... അതാണെങ്കിൽ ഉപകാരപ്പെട്ടുമില്ല..അല്പമെങ്കിലും ആസ്വധിച്ചത് വിജയ രാഘവനെയാണ്..വാസൂട്ടി എന്നാ കഥാപാത്രം ചിലപ്പോഴെങ്കിലും കൈ വിട്ടു പോകുന്നുണ്ട് എങ്കിലും കൂട്ടത്തിൽ അദ്ദേഹം മാത്രമാണ് ഭേദം എന്ന് പറയേണ്ടി വരും.. എം ജയചന്ദ്രൻ ഒരുക്കിയ ഗാനങ്ങൾ നന്നയിട്ടുന്ടെങ്കിലും ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിലവാരം പുലര്ത്തിയില്ല.. അതെ സമയം അഞ്ചും ആറും ലക്ഷം പുല്ലു പോലെ വലിച്ചെറിയുന്ന അച്ഛന്മാരുള്ള കാലത്തും കേരളത്തിൽ സ്വന്തമായി മൊബൈൽ ഫോണുണ്ടെങ്കിലും ചായ വെക്കാൻ ചായപ്പൊടിയില്ലാത്ത അഷ്ടിക്കു വകയില്ലാത്തതുമായ ആളുകള് ജീവിച്ചിരിപ്പുണ്ട് എന്നാ രാജസേനന്റെ കണ്ടെത്തൽ തീര്ച്ചയായും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കണ്ണ് തുറപ്പിക്കും എന്ന് വിശ്വസിക്കുന്നു..മന്ത്രി സഭയുടെ അടുത്തയോഗത്തിലെങ്കിലും അവർക്ക് വേണ്ടി ഒരു ദരിദ്രവാസി പാക്കേജെങ്കിലും സങ്കടിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട് രാജസേനൻ .. മലയാള സിനിമയുടെ ആരംഭ കാലം തൊട്ടു പട്ടിണി കുടുംബത്തിൽ അംഗമായ നാരായണൻ നായരെ ആ അവസ്ഥയില നിന്ന് രക്ഷിച്ചെടുക്കാൻ അമ്മയും മാക്ടയും അടിയന്തരമായി ഇടപെടേണ്ടി വരും എന്ന് കൂടി പറഞ്ഞു വയ്ക്കുന്നുണ്ട് രാജസേനൻ... ബാലചന്ദ്ര മേനോനാവാൻ ശ്രമിച്ചതാണ് അടുത്തകാലത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് വിനയായതെങ്കിൽ അതേ റൂട്ടിൽ സഞ്ചരിക്കുന്ന രാജസേനനു കൊടാലിയാവുന്നതും അതെ അബദ്ധ ധാരണയാണ്.. സ്വന്തം തിരക്കതയുമായി അദ്ദേഹം മലയാളി പ്രേക്ഷകരുടെ അടുത്തെത്തിയതിൽ 'ഞങ്ങൾ സന്തുഷ്ടരാണ്' എന്നാ ഒറ്റ ചിത്രം മാത്രമാണ് മികച്ചൊരു അഭിപ്രായം നേടിയത്... മറ്റു വിജയം കണ്ട സിനിമകലാവട്ടെ റാഫി മെക്കർട്ടിനൊ രേഗുനാത് പലേരിയോ ശശിധരൻ ആറാട്ടുവഴിയോ എഴുതിയ തിരക്കതകളിലാണ് . സ്വന്തം തിരക്കഥയാണ് സിനിമ പരാജയപ്പെടാൻ കാരണമെന്ന് മനസ്സിലാകിയാപ്പോഴാനു സത്യൻ അന്തിക്കാട് ചുവടുമാറ്റിയത്... ഒരു പക്ഷെ 72 മോഡൽ എന്നാ ഈ ചിത്രം രാജസേനനും ഒരു വീണ്ടു വിചാരത്ത്തിനു പ്രേരിപ്പിക്കുമെങ്കിൽ മലയാളത്തിൽ ഇനിയും കുറെ മികച്ച സിനിമകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം... അതുകൊണ്ട് തന്നെ പറയട്ടെ 72 മോഡൽ ഒരു പഴഞ്ഞൻ വണ്ടിയാണ് ..ബിലോ ആവറേജ് (അഭിപ്രായം എന്റേത് മാത്രം)
യാഥാര്‍ത്യത്തിന്റെ 'ഷട്ടര്‍' തുറന്നപ്പോള്‍ ... ഫെയ്സ്ബുകിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈടുകളിലും ഡല്‍ഹി പെന്കുട്ടിക്കുണ്ടായ ദുരവസ്തയെക്കുറിച് പോസ്റ്റുകളും കമ്മന്റുകളും ഇടുകയും ഗൂഗിളും പോണ്‍ സൈടുകളിലും അവളുടെ ഫോടോയ്കും ബലല്‍സങ്കം ചെയ്യുന്ന വീഡിയോക്കും പരത്തി നടക്കുകയും ചെയ്യുന്ന മലയാളിയുടെ കപട സദാചാര ബോധത്തെ തുറന്നു കാട്ടുകയാണ് ജോയ് മാത്യു ആദ്യമായ് സംവിധാനം നിര്‍വഹിച്ച ഷട്ടര്‍ എന്ന ചലച്ചിത്രം. കഥാപാത്രങ്ങളെ പ്രേക്ഷകനോട് ചേര്‍ത്ത് വയ്കുകയും അവന്റെ നെഞ്ചിടിപ്പികള്‍ പ്രേകഷകന്റേതു കൂടി ആക്കി മാറ്റിയ മറ്റൊരു സിനിമയും സമീപകാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഷട്ടറിനകത്ത് അകപ്പെട്ട റഷീദിന്റെ ഓരോ നിമിഷവും പ്രേക്ഷകനിലും നെടുവീര്‍പ്പുയരുന്നു. ദാക്ഷായിനി ഒന്ന് ഉറക്കെ സംസാരിക്കുമ്പോള്‍ അവളുടെ വായ പൊത്താന്‍ പ്രേക്ഷകന്‍റെ കൈയും ഉയരുന്നു.അത്ര മനോഹരമാണ് ഈ കൊച്ചു ചിത്രം.
കോഴികൊടിനെകുറിച്ചും അവിടെയുള്ള ഒട്ടോക്കാരെക്കുറിച്ചും പറയാന്‍ ജോയ് മാത്യുവിന് നൂറു നാവ്. പൂര്‍ണമായും ആ പ്രധേശത്തോടും അവിടുത്തെ ദേശവാസികളോടും പരമാവധി കൂറ് പുലര്‍ത്താന്‍ ജോയ് മാത്യുവിന് കഴിഞ്ഞു..സംഭാഷണങ്ങളിലെ സ്വാഭാവികതയും ധ്രിശ്യങ്ങളിലെ നാച്ചുരാലിറ്റിയും കോഴിക്കോടന്‍ പെരുമ പ്രേക്ഷകനെ അറിയുക്കന്നതില്‍ വലിയ പങ്കു വഹിച്ചു. കാമര കണ്ണുകളില്‍ കൃത്രിമ നിറം ചാലിച്ച ധ്രിശ്യങ്ങളല്ല പകരം നമ്മുടെ കണ്ണുകളില്‍ പതിയുന്ന കൊഴികൊടിന്റെ വശ്യത ആവശ്യപ്പെടുന്ന വെളിച്ചവും കലറും നല്‍കി ഒപ്പിയെടുത്ത ദ്രിശ്യങ്ങള്‍.. സജിത മഠത്തില്‍ എന്നാ സിനിമയിലെ തുടക്കക്കാരി അക്ഷരാര്‍ത്തത്തില്‍ അതിശയിപ്പിക്കുകയായിരുന്നു. തെരുവ് വേശ്യയായി കലര്‍പ്പില്ലാതെ അഭിനയിക്കാന്‍ സജിതക്ക് കഴിഞ്ഞു.. ശബ്ധത്തില്‍ വരുന്ന ഉയര്‍ച്ച താഴ്ച്ചകള്‍ക്കനുസരിച്ചു പ്രേക്ഷകന്റെ ശ്വാസ ഗതിയെപ്പോല്ലും നിയന്ത്രിക്കാന്‍ ഈ നടിക്കു കഴിഞ്ഞിട്ടുണ്ട്.. പരുക്കന്‍ വേഷങ്ങള്‍ മാത്രം ചെയ്ത ലാലിന്റെ മികച്ച വേഷം.. പശ്ചാത്താപവും ഭയവും ആശങ്കയും നിസ്സഹായതയും ഇടകലര്‍ന്നു വരുമ്പോള്‍ ലാലും പ്രേക്ഷകനെ കയ്യിലെടുക്കുകയായിരുന്നു... അപൂര്‍വരാഗങ്ങള്‍ തൊട്ടു താനൊരു മികച്ച നടനാണ് എന്ന് തെളിയിച്ചിട്ടും അംഗീകരിക്കപ്പെടാതെ പോയ വിനയ് ഫോര്‍ടിന്റെ ഗംഭീര പ്രകടനം, മോശമാക്കാതെ ശ്രീനിവാസന്‍.. ഇതില്പരം എന്ത് വേണം അതി ഗംഭീരം എന്ന് വിശേഷിപ്പിക്കാന്‍.. ഷട്ടെരിന്റെ ചെറിയ ധ്വാരതിലൂടെയുള്ള ദൃശ്യം ജനലഴില്‍ കൂടി പുറത്തേക്കും അകത്തേക്കുമുള്ള ദ്രിശ്യങ്ങള്‍ ഒക്കെ മനോഹരമായി ഒപ്പിയെടുക്കുക മാത്രമല്ല ഷട്ടെരിനകതെയും പുറത്തെയും കാഴ്ചകളെ മികച്ച ലൈടിങ്ങുകളിലൂടെ വേര്‍തിരിച ചായാഗ്രാഹകനോടൊപ്പം ചിത്രങ്ങളെ അവ ആവശ്യപ്പെടുന്ന രീതിയില്‍ സംയോജിപ്പിക്കുക കൂടി ചെയ്ത എഡിറ്റര്‍ കൂടി അഭിനന്ദനമര്‍ഹിക്കുന്നു.... മനുഷ്യന്റെ കപട സദാചാര ബോധത്തിന്റെ പോളിച്ചെഴുത്താവുന്നതോടൊപ്പം ലഹരി സമ്പാധിച്ചു തരുന്ന സൌഹൃദങ്ങളുടെ പൊള്ളത്തരം കൂടി തുറന്നു കാണിക്കുന്നുണ്ട് ഈ ഷട്ടര്‍ .അതെ സമയം ഷട്ടര്‍ തുറന്നു കൊടുത്തതുകൊണ്ടുള്ള വിലപേശല്‍ പോലെ സൌഹൃധതെയും പ്രണയത്തെയും വേര്‍തിരിച്ചു കൊണ്ട് മകള്‍ അച്ഛനു നല്‍കുന്ന ലക്ചര്‍ പുച്ഛത്തോടെ തള്ളികലയാനെ സാധിക്കൂ.. ആണ്‍ പെന്‍ സൌഹൃദങ്ങള്‍ പ്രത്യേകിച്ച് ഒരേ ക്ലാസിലുള്ള കുട്ടികളുടെ സൌഹൃദങ്ങള്‍ ഒരു കാലത്തും പ്രണയമായി വളരില്ല എന്ന് പറഞ്ഞു വയ്കുകയാണ് ജോയ് മാത്യു ഈ ചിത്രത്തിന്റെ അവസാനം. പക്ഷെ യഥാര്‍ത്ഥ സൌഹൃധങ്ങലാണ് പലപ്പോഴും യഥാര്‍ത്ഥ പ്രണയം സൃഷ്ടിച്ചിട്ടുള്ളത് എന്നാ കാര്യം ജോയ് മാത്യു എന്നാ തിരക്കതാ കൃത്ത് സൌകര്യപൂര്‍വ്വം മറക്കുന്നു..പാടി പ്പതിഞ്ഞ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കവസ്തയാവനം ഈ ചിത്രത്തിലെ നായകനും മുസ്ലിം ചായ നല്‍കാന്‍ ജോയ് മാത്യുവിനെ പ്രേരിപ്പിചിട്ടുണ്ടാകുക.. എന്നാല്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ഇന്ന് കേരളത്തിലെ 80 ശതമാനത്തിലധികം വരുന്ന മുസ്ലിം മാതാപിതാക്കള്‍ തയ്യാറാകുന്നുണ്ട് എന്നതും ഓര്‍മിപ്പിക്കുന്നു... പക്ഷെ പകല്‍ പെണ്ണിന്റെ മാനം കാക്കുന്നവനായും രാത്രി അവളുടെ മാനത്തിനു വിലപറയുകയും ചെയ്യുന്ന ഞാനുള്‍പ്പെടുന്ന സമൂഹത്തെ ചിത്രീകരിക്കാന്‍ മാത്രമാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത് എന്ന് വരുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലതാകുന്നു... ഈ ചിത്രത്തിന്റെ ഏതെങ്കിലും ഭാഗം നിങ്ങള്ക്ക് വിരസമായി അനുഭവപ്പെട്ടാലും അതിന്റെ അവസാന രംഗം കയ്യടിച്ചു അഭിനന്ദിച്ചേ നിങ്ങള്‍ക്ക് തിയറ്റര്‍ വിടനാവൂ.. മലയാളിയുടെ കണ്ണുകള്‍ക്ക് പരിചയമില്ലാത്ത പുതിയ കാഴ്ച്ചകളല്ലെങ്കിലും സിനിമയുടെ സമസ്ത മേഖലകളിലും മുന്നിട്ടു നില്‍ക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം തന്നെയാണ് ഷട്ടര്‍..
ഡാ തടിയാ...വരൂ ആശ്ലെഷിക്കൂ ഈ മേഘരൂപനെ... വലിയ കാര്യങ്ങള്‍ വളരെ രസാവഹമായി പറയുന്ന ഒരു ചെറിയ സിനിമയാണ് ഡാ തടിയാ..(ആരെങ്കിലും ഇതൊരു കൊമെടി ചിത്രമാണ് എന്ന് നീങ്ങളോട് പറയുന്നുവെങ്കില്‍ ഒരിക്കലും അത്തരമൊരു കാഴ്ചപാടില്‍ ഈ സിനിമയെ സമീപിക്കരുത്...ഇതൊരു കൊമെടി സിനിമയല്ല...).മനുഷ്യ മനസ്സിലെ അപകര്‍ഷതാ ബോധത്തെ ചോദ്യം ചെയ്യുന്നു എന്നതിലുപരിയായി ആ അപകര്‍ഷതാ ബോധത്തെ വില്പന ചരക്കാക്കുന്ന ചെറുകിട മുതല്‍ മള്‍ടി നാഷണല്‍, കോര്പെരെറ്റ് പരസ്യങ്ങളും പരസ്യ തന്ത്രങ്ങളും വിമര്‍ശന വിധേയമാക്കുകയാണ് ഡാ തടിയാ എന്നാ ഈ ചിത്രം...ചിത്രം അവസാനിക്കുന്നതോട് കൂടി തടി കൊണ്ടുണ്ടാവുന്ന ഹാസ്യതിനപ്പുരം തടി എന്നത് കേവലം സിംബോളിക് ആയി മാറുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്... നാം ജീവിക്കുന്ന ചുറ്റുപാടുകളാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നതെന്ന മാര്‍ക്സിയന്‍ കാഴ്ച്ചപാടാണ് ചിത്രത്തിലുടനീളം കാണാന്‍ കഴിയുന്നതെങ്കിലും ചുവന്ന കൊടി പലപ്പോഴും വിമര്‍ശന വിധേയമാകുന്നത് കാണാം...അത്തരം രാഷ്ട്രീയ നിരങ്ങല്‍ക്കപ്പുരം നമ്മുടെ ചുറ്റുപാട് നമുക്കില്‍ സൃഷ്ടിച്ചിരിക്കുന്ന മിഥ്യാ ബോധം എത്രത്തോളം അപകടകരമാണ് എന്ന് ഒരു സോഷ്യല്‍ സറ്റൈര്‍ പോലെ അവതരിപ്പിചിരികുകയാണ് ആഷിക് അബുവും ടീമും...വളരെ സീരിയസ് ആയ ഒരു വിഷയം ശേഖര്‍ മേനോന്റെ തടിയെ ഉപയോഗപ്പെടുത്തികൊണ്ട് രസാവഹമായി അവതരിപ്പിചിരിക്കുകയാണ് സംവിധായകന്‍........ ലൂക ജോണ് പ്രകാശ് എന്നാ കഥാപാത്രത്തിന്റെ സന്തോഷത്തിന്റെയും സന്താപത്തിന്റെയും താളം സിനിമയുടെ ഓരോ ഷോടിലും ധ്രിസ്യമാണ്... പ്രകാശ് dipressed ആകുന്നതോട് കൂടി കഥ പറച്ചിലിന്റെ വേഗം കുറയുന്നതും സന്തോഷത്തില്‍ ഓരോ സീനും ഒരു പ്രത്യേക ജീവന്‍ കൈവരുന്നതും നമുക്ക് അനുഭവഭേധ്യമാകുന്നു... പറഞ്ഞു വഷലാകാന്‍ സാധ്യതയുള്ള ഒരു കഥ തികഞ്ഞ കയ്യടക്കത്തോടെ വ്യത്യസ്തമായ ആഖ്യാന ശൈലി സ്വീകരിച്ചുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് തടിയന്റെ പ്രത്യേകത... ഇത്തരത്തില്‍ കഥപറച്ചിലിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഓരോ സിനിമയിലും ആഷിക് അബു പുരോഗമിക്കുമ്പോള്‍ മലയാളി പ്രേക്ഷകനെ സംബന്തിചിടത്തോളം പുതിയ ദ്രിശ്യ വിരുന്നുകലാണ് അവര്‍ക്ക് ലഭിക്കുന്നത്...ശ്യാം പുഷ്കര്‍,അഭിലാഷ് നായര്‍,ദിലീഷ് എന്നിവര്‍ ചേര്‍ന്ന് വളരെ കാലിക പ്രസക്തിയുള്ള മികച്ച തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി ഒരിക്കിയത്... ഓരോ ഗാനത്തിലും പുതുമ തേടാനുള്ള ആശികിന്റെ ശ്രമം നമുക്ക് തടിയനിലും കാണാം...ശ്രീനാഥ് ഭാസി പാടി അഭിനയിച്ച യു ആര്‍ മൈ പഞ്ചസാര എന്നാ ഗാനം തികച്ചും വ്യത്യസ്തവും അതേസമയം കൗതുകകരവുമായി മാറുന്നു... ഒരു പുതുമുഖം എന്ന് ഒരിക്കല്‍ പോലും തോന്നാതെ അഭിനയിക്കാന്‍ ശേകര്‍ മേനോനും മികച്ച പ്രകടനം കാഴ്ച വെയ്കാന്‍ ശ്രീനാഥ് ബാസിക്കും കഴിഞ്ഞിട്ടുണ്ട്...മികച്ചൊരു ഇന്ട്രോടെക്ഷന്‍ കിട്ടിയെങ്കിലും നിവിന്‍ പൊളി ഒരല്പം നിരാശപെടുത്തി...ഒരിടവേലാക്ക് ശേഷം ഇടവേള ബാബുവും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു...ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികവു പുലര്‍ത്തിയപ്പോള്‍ ഷിജു ഖാലിദിന്റെ കാമെരാ വ്യത്യസ്തമായ അനുഭവമായി...ഇത്തരത്തില്‍ വ്യത്യസ്തമായ കഥ പറയലിലൂടെ ഓരോ സിനിമയിലും പുരോഗമിക്കുന്ന ആഷിക് അബുവിന്റെ ഏറ്റവും മികച്ച സിനിമയായിരിക്കും ഡാ തടിയാ...അതുകൊണ്ട് തന്നെ എല്ലാവരും ഇഷ്ടപെടുന്ന മികച്ച ചിത്രമായിരിക്കും ഡാ തടിയ...
ഡല്‍ഹിയും കേരളവും ഒരു പോലെ പീഡനങ്ങളും ബാലാസങ്ങങ്ങളും ചര്‍ച്ച ചെയ്യുന്ന അത്തരക്കാര്‍ക്കു കാപിറ്റല് പണിഷ്മെന്റ് നല്‍കണമെന്ന് ഏവരും ഒരുപോലെ ചര്‍ച്ച ചെയ്യുന്ന കാലഘട്ടത്തില്‍ അതെ വികാരമുയര്‍ത്തി അതിനു വേണ്ട്ടി ശബ്ധിച്ചു ഒരു സിനിമ വരിക ..അതാണ് കര്‍മയോധ . നമ്മുടെ വികാരങ്ങള്‍ നായകന്‍ ഫലപ്രാപ്തിയെലെത്തികുന്നത് കാണുമ്പോള്‍ നാമറിയാതെ നായകനുമായി താദാത്മ്യം പ്രാപിക്കുകയാണ്...കാലികമായി വളരെ ഏറെ പ്രസക്തമായ ഒരു വിഷയുവുമായി മേജര്‍ രവിയും മോഹന്‍ ലാലും വന്നപ്പോള്‍ ഒരു നിയോഗം പോലെ ഈ ചിത്രം കേരളത്തിലെയും ടെല്‍ഹിലെയും പീടനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി നിര്മിക്കപെട്ട അവരുടെ വേദനകളെ കണ്ടറിഞ്ഞു എത്തിയ സിനിമയാവുന്നു കര്‍മയോധ... മാഡ് മാഡിയായി മോഹന്‍ ലാല്‍ എത്തുമ്പോള്‍ ലാലിന്റെ ആരാധകരെ ത്രിപ്തിപെടുതാനുള്ള സ്റ്റൈലിഷ് മൂവി എന്ന് തോന്നുന്നിടത്ത് നിന്നാണ് കര്‍മയോദ്ധ കളത്തിലിരങ്ങുന്നതു ...മുംബൈ നഗരത്തിലും കേരളത്തിലും പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന ഒരു രാകെറ്റ് പ്രവര്‍ത്തിക്കുന്നതും അവരുടെ വലയില്‍ പെട്ട പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മദ മാഡി കേരളത്തില്‍ എതുന്നതുമാണ് ഇതിവൃത്തം...വയസ്സായവര്‍ വീടിനു ഭാരമാണെന്ന പുതു തലമുറയുടെ ധാരണകളെ തിരുത്താനും അവര്‍ ഓരോ വീടിന്റെയും കാവല്ക്കരാനെന്നും അത്തരം കുടുംബങ്ങള്‍ അന്യമാവുന്നതാണ് ഇന്നിന്റെ ശാപമെന്നു പറയാനും മേജര്‍ രവി മറന്നില്ല...പെണ്‍കുഞ്ഞുങ്ങള്‍ മാനഭംഗത്തിനു വിധേയരാവുമ്പോള്‍ ടി പി വധം പോലുള്ള കൊലപാതക കേസുകള്‍ മാത്രം താല്പര്യത്തോടെ അന്വേഷിക്കുന്ന പോലിസ് വിമര്ഷികാനും രവി മറന്നില്ല.എങ്കിലും ആ രങ്കം ഒരല്പം കടന്നുപോയീ എന്നാ കാര്യത്തില്‍ സംശയമില്ല... തികച്ചും ലാലിന്റെ കഥാപാത്രത്തില്‍ കേന്ദ്രീകരിച്ചു കഥ പറയുമ്പോഴുംകുടുംബങ്ങളും കുടുംബ ബന്ധങ്ങലെയും കൂടി സ്പര്ഷിക്കാൻ ശ്രമിക്കുന്നത് തിരക്കഥയുടെ ബലമില്ലായ്മ കൊണ്ട് വിപരീത ഫലം ചെയ്യുന്നു.. അതെ സമയം യുക്തിക്ക് നിരക്കാത്ത പല സാഹചര്യങ്ങള്‍ ഒരുക്കിയത് തിരക്കതാക്രിതും സംവിധായകനുമായ മേജര്‍ രവിയുടെ ശ്രദ്ധയില്ലായ്മ തന്നെയാണ്...ആറോളം വരുന്ന പെണ്‍കുട്ടികളെ നിയന്ത്രിക്കാനും അവരെ കടത്തി കൊണ്ട് പോകാനും രണ്ടു പേര്‍ മാത്രം നിയോഗിക്കപെടുന്നതും ഒരു പരിചയുവുമില്ലാത സ്ഥലത്തെ ഭൂമിയുടെ ഉയര്‍ച്ച താഴ്ചകള്‍ മനസ്സിലാകാന്‍ അവിടെ ആദ്യമായി എത്തുന്ന പെണ്‍കുട്ടിക്ക് സാധിച്ചതും ആറോളം പേരില്‍ രണ്ടു പേര്‍ മാത്രം രക്ഷപെടുകയും (പെടുത്തുകയും) മറ്റുള്ളവരുടെ ഭാവി സൌകര്യപൂര്‍വ്വം ഒഴിവാകുകയും( മറന്നു പോയതാണോ എന്നും ഒരു സംശയം) ചെയ്തത് ചിത്രത്തിന്റെ ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്...എങ്കിലും ഏതു കുറവിനെയും മറികടക്കാന്‍ പോന്ന ഒരു വിഷയം ഈ ചിത്രം കൈകാര്യം ചെയ്യുമ്പോള്‍ അതിനെ കണ്ടില്ലെന്നു നടിക്കുന്നത് ഒരു നല്ല സിനിമയെ നല്ല സന്ദേശത്തെ നശിപ്പിക്കലാണ് മുംബൈ തെരുവുകള്‍ അതിന്റെ ദ്രിശ്യ ബന്ഗിയോടു കൂടി പകര്‍ത്തി എന്ന് മാത്രമല്ല കാര്‍ യാത്രക്കിടയിലെ റോഡുകളും അതിന്റെ പരിസരങ്ങളും സൂക്ഷ്മതയോടെ പകര്‍ത്താനും പ്രദീപ് നായര്‍ എന്നാ ചായാഗ്രാഹകന്‍ ശ്രദ്ധ കാനിച്ചപോള്‍ സിനിമ ആവശ്യപെടുന്ന ഒരു പരിസരം താനേ സ്രിഷ്ടിക്കപെട്ടു...ഡോണ്‍ മാക്സിന്റെ എടിടിങ്ങും സിനിമയുടെ താളം നിലനിര്‍ത്താന്‍ ഒരു പരിധി വരെ സഹായിച്ചു...സിനിമയില്‍ അനാവശ്യമെങ്കിലും എം ജി യുടെ പാട്ട് നിലവാരം പുലര്‍ത്തി,,,എത്ര കൊണ്ടാലും പഠിക്കാത്ത എന്തറിഞ്ഞാലും അറിഞ്ഞില്ല എന്ന് നടിക്കുന്ന ഓരോ മലയാളിക്കും തന്റെ ചുറ്റുപാടുകളില്‍ ഒളിഞ്ഞിരിക്കുന്ന ആപത്തിനെ തുറന്നു കാണിക്കാന്‍ ശ്രമിക്കുന്ന ഈ മലയാള ചിത്രം ഒരു നേര് രേഖയിലൂടെ കഥ പറഞ്ഞു ആസ്വധന ഭംഗം ശ്രുഷ്ടിക്കുന്നുന്ടെങ്കിലും കേരളത്തിലെ എല്ലാ രക്ഷിതാക്കളും തീര്‍ച്ചയായും കണ്ടിരികേണ്ട ഒന്നാണ്കര്‍മയോധ...കര്‍മയോധ ശരാശരി
ബാവുട്ടിയുടെ നാമത്തില് .......ഏയ് കുഞ്ഞീ ഇത് നല്ല സിനിമയാട്ടാ ...എന്തായലും കാണണം 'ഏയ് കുഞ്ഞീ' എന്ന് സ്വന്തം ശൈലിയില്‍ കാവ്യ മകളെ വിളിക്കുമ്പോള്‍ നീലെസ്വരത്തെ എന്റെ ഗ്രാമത്തിന്റെ വിശുധിയാണ് എനിക്ക് മനസ്സിൽ ഓടിയെത്തിയത് എനിക്ക് തോന്നിയത്... അത്രയ്ക്ക് തന്മയത്വത്തോടെ കാവ്യയും മമ്മൂടിയും വിനീതും കനിഹയും ഡയലോഗുകള്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ മനസ്സില്‍ ഞാന്‍ ജീവിച്ച എന്റെ നാടും നാടുകാരും ഒരു നനുത്ത സ്പര്‍ശമായി എന്റെ മനസ്സില്‍ ഓടിയെതിയെങ്കില്‍ ആരെയും നിരാശ പെടുത്താത്ത ഒരു സിനിമയായിരിക്കും ബാവുട്ടിയുടെ നാമത്തില്‍... പലപ്പോഴും സാമൂഹ്യ വിമര്ശനം എന്നാ നിലയില് സംഭാഷണങ്ങള് ഒരുക്കാന് രണ്ജിതിനു സാധിച്ചിട്ടുണ്ട്... തുടക്കത്തിലെ യതീം ഖാനയും അവടെ അവര്‍ നേരിടുന്ന പ്രയാസങ്ങളും , പനതിനായുള്ള നെട്ടോട്ടവും, സി പി ഐ എമ്മിന്റെ പരിതാപകരമായ അവസ്ഥയും കഥയിലൂടെ സ്പര്ശിക്കാനും പാര്ടി നേരിടുന്ന പ്രശ്നങ്ങളും തെറ്റി ധാരണ മൂലമാണെന്ന് പറഞ്ഞു വയ്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്...കാവ്യയുടെ നീലേശ്വരം കാരി പലപ്പോഴും രസിപ്പിക്കുമ്പോഴും നീലെസ്വരത്തെ ഒരമ്മ പോലും മക്കളോട് പറയാത്ത വര്ത്തമാനമാണോ കാവ്യയിലൂടെ രഞ്ജിത്ത് പറയിച്ചത് എന്നാ സംശയം ബാകിയാവുന്നു...ഒരിടവേളക്ക് ശേഷം ഹരിശ്രീ അശോകന്റെ ശക്തമായ തിരിച്ചു വരവും ഈ ചിത്രത്തില് കാണാം...തികച്ചും വ്യത്യസ്തമായ വേഷത്തില് കനിഹയും മലപ്പുറം ഭാഷയുമായി മമ്മൂക്കയും പ്രേക്ഷകനെ കയ്യിലെടുക്കുന്നു...ഓരോ കതാപാത്രങ്ങല്കും അവരുടെതായ ഒരിടം നല്കുന്ന രഞ്ജിത്തിന്റെ തൂലിക ഈ ചിത്രത്തിലും വ്യത്യസ്ഥമായില്ല എന്ന് വേണം പറയാന്......... .ബാവുട്ടിയില് നിന്ന് സിനിമക്കുള്ളിലെ സിനിമയിലെ കഥാപാത്രമായി മംമൂകയുടെ വേഷപകര്ച്ച ആ നടന്റെ പ്രതിഭ തന്നെയാണ് തെളിയിക്കുന്നത്.. പുതിയകതയല്ല എന്ന് രഞ്ജിത് തന്നെ പരസ്യമായി പറയുന്നുണ്ട്... രഞ്ജിത്തിന്റെ ഇന്ത്യന് റുപീ ഒരു പുതിയ കതയായിരുന്നില്ല...എന്നാല് അതിന്റെ അവതരണത്തില് പുതുമയുണ്ടായിരുന്നു... അതിനൊരു താളമുണ്ടായിരുന്നു...എന്നാല് തുടക്കത്തില് കാണിച്ചാ ആ ജാഗ്രത കഥ പറച്ചിലിന്റെ അവസാനം വരെ കാണിച്ചിരുന്നെങ്കില് സൂപര് സിനിമ എന്ന് ആര്ക്കും അഭിപ്രായപെടവുന്ന ഒരു സിനിമയായിരുന്നു രഞ്ജിത്തിന്റെ ബാവുട്ടി ...സംഭാഷണ ശൈലിയില് മാത്രമല്ല വാകുകളില് പോലും രഞ്ജിത്ത് കാണിച്ച മികവു ബാവുട്ടി എന്നാ ചിത്രത്തിന്റെ ആദ്യ പകുതിയേ മനോഹരമാകി...ഒരു ജി എസ വിജയന് ചിത്രം എന്നതിലുപരി അത് രഞ്ജിത്തിന്റെ തന്നെ സിനിമയായിരുന്നു... അതിന്റെ ഓരോ ഷോടിലും രഞ്ജിത്തിന്റെ കൈമുദ്ര പ്രകടമായിരുന്നു...( ജി എസ വിജയന് എന്നത് പേരിനു മാത്രമാണോ എന്ന് സംശയം ഇല്ലാതില്ല) താന് എഴുതിയത് അത് പോലെ വിഷ്വലൈസ് ചെയ്യാന് സംവിധായകന് കഴിഞ്ഞു...എന്നാല് ഇടവേളയ്ക്കു ശേഷം അതിന്റെ സിനിമയുടെ സ്വഭാവത്തില് പ്രകടമായ വ്യത്യാസം കാണാന് സാധിക്കുന്നു...നമ്മള് കണ്ടിട്ടും മറക്കാത്ത കഥ അതെ പടി ആവര്ത്തിച്ചപ്പോള് അത് ഒരു രഞ്ജിത്ത് സിനിമയില് പ്രതീക്ഷിക്കതിരുന്നത് ഒരല്പമെങ്കിലും പ്രേക്ഷകനെ നിരാഷപെടുത്തും,.. ... മനോജ് പിള്ളയുടെ കാമെര കൂടുതല്‍ ദ്രിശ്യ പരിസരങ്ങള്‍ ഒരുക്കുന്നില്ലെങ്കിലും ഓരോ ഷോട്ടിലും പ്രേക്ഷകനെ സിനിമയില്‍ തന്നെ കേന്ദ്രീകരിച്ചു കൊണ്ട് പോകുന്നതില്‍ വിജയിച്ചു...സിനിമ ആവശ്യപ്പെടുന്ന ഗാനങ്ങള്‍ ഒരുക്കാന്‍ ഷഹബാസ് അമനും സാധിച്ചിട്ടുണ്ട്... ഒരു സാധാരണക്കാരന്റെ കഥ അസാധാരണമായി ഒന്നുമില്ലാത്ത അസാധ്യമായത് ഒന്ന് കാണികാത്ത ഒരു സിനിമ അതുകൊണ്ട് തന്നെ ആര്‍കും പണം നഷ്ടമില്ലാതെ കണ്ടിരിക്കാവുന്ന (കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു സൂപ്പെര്‍ ഫിലിം ആകുമായിരുന്ന ) ഒരു മികച്ച ചിത്രമാണ് ബാവുട്ടിയുടെ നാമത്തില്‍ ...മമ്മൂക്കയുടെ ഒരു ഉഗ്രന്‍ തിരിച്ചു വരവും...
മദിരാശിക്കും രാശിയില്ല ....ബിലോ ആവറേജ് ഞാനൊരു കമ്യൂണിസ്റ്റ് എന്ന് പറഞ്ഞു "സിംഹാസനം" ഇറക്കിയപ്പോള്‍ കൈലാസം ഉള്‍പ്പെടെ സ്വന്തം ആസനം വയ്കാനുള്ള ഇടം പോകുമെന്ന് ഉറപ്പായി...എന്നാല്‍ കമ്മ്യൂണിസത്തെ കുറ്റം പറഞ്ഞു മദിരാശി എന്നാ പടം പിടിച്ചാല്‍ രാശി തെളിയുമോ എന്ന് നോക്കമെന്നായി ഷാജി അണ്ണന്‍(( (ഷാജി കൈലാസ്) കൊമെടി എന്ന് പറഞ്ഞു ഉഗ്രന്‍ പരസ്യം നല്‍കി...ഇത് പൊട്ടിയാല്‍ പണി നിര്‍ത്തും എന്ന് പറഞ്ഞു...(എന്നാല്‍ അത് പൊട്ടുമോ എന്നറിയും മുന്‍പേ അടുത്ത കൊമെടി ഇറക്കാന്‍ തയ്യാറെടുപ്പ് തുടങ്ങി) 21 വര്‍ഷത്തിനു ശേഷം ഷാജി അണ്ണനും ജയരാമേട്ടനും ഒന്ന് ചേരുന്നു ചിരിയുടെ മാലപ്പടക്കം എന്ന് പ്രതീക്ഷിച്ചു തിയേറ്ററില്‍ കയറിയപ്പോള്‍ തുടക്കം തന്നെ കഥ യുടെ പോക്ക് എങ്ങോട്ട് എന്നുള്ള സൂചന കിട്ടി...ആളും ആല്‍ത്തറയും അമ്പലവും വെടി പറഞ്ഞിരിക്കുന്ന കുറെ വയസന്‍ മാരും കുറച്ചു കല്യാണം മുടക്കികളെയും കണ്ടപ്പോ പണ്ടെങ്ങോ കണ്ടു മറന്ന കുറെ ദ്രിശ്യങ്ങള്‍ മനസ്സില്‍ ഓടിയെതിയതാണ്...ഒരു മാലപടക്കതിനുള്ള തിരി തെളിയുകയും ചെയ്തു...രണ്ടാം കെട്ടുകാരനെയെ(ജയറാം) കല്യാണം കഴിക്കൂ എന്ന് വാസി പിടിച്ചു അച്ഛനെ (ജനാര്ദ്ധനന്‍ ) ധിക്കരിച്ചു നടക്കുന്ന ഒരു സ്കൂള്‍ ടീചെരും(മീരാ നന്ദന്‍ ) രണ്ടാം കെട്ടുകാരന്റെ ഒരു സില്‍ബന്ധിയും (ടിനി ടോം) ചെരന്നപ്പോ ഒന്ന് രസിച്ചു വന്നതാ.. ഇടയ്ക്കിടയ്ക്ക് ഓടി വന്നു വെള്ളം കുടിക്കുന്നത് പോലെ ചന്ദ്രേട്ടന് ഓരോ ഉമ്മകള്‍ നല്‍കി തിരിഞ്ഞോടുന്ന ടീച്ചര്‍ പ്രേക്ഷകനെ കുറച്ചൊന്നുമല്ല സുകിപ്പിച്ചത്.....അപ്പോഴാണ് മകന് സൈകില്‍ വാങ്ങാന്‍ ചന്ദ്രന്‍ പിള്ള മദിരാശിക്കു പോയത്...( ആദ്യ പകുതി) അണ്ണന്‍ മൂത്താലും മരകേറ്റം മറക്കില്ല എന്ന് പരഞ്ഞുതുപോലെയ ഈ ഷാജി അണ്ണന്റെ ഒരു കാര്യം..കൊമെടി സിനിമ ചെയ്യാന്‍ വേണ്ടി സ്ക്രിപ്റ്റ് എഴുതിയത് രാജേഷ് ജയരാമന്‍ എന്നാ വല്യ പുള്ളിയാ..അദ്ദേഹം ആണെങ്കിലോ ഇതിനു മുന്പ് എഴുതിയത് മുഴുവന്‍ പോലിസ് കഥകളും അടി പടങ്ങളും...എനിക്കറിയാവുന്ന അദ്ധേഹത്തിന്റെ രണ്ടു പടവും (സൌണ്ട് ഓഫ് ബൂട്ട്, ടൈം) നിലം തൊട്ടില്ല...(അടുത്ത പടതിന്റെയും സ്ക്രിപ്റ്റ് ഇധേഹമാണ്) പിന്നെ പറയണോ മദിരാശിയില്‍ കാത്തിരുന്നത് അസ്സലൊരു ഗുണ്ട (ജോണ് വിജയ്- -;കുറ്റം പറയരുതല്ലോ നല്ല പെര്‍ഫോമന്‍സ് ) നാട്ടില്‍ കൃഷി പണി ചെയ്തു കഞ്ഞി കുടിച്ചു ജീവിച്ച ചന്ദ്രന്‍ പിള്ള വേണ്ടാത്ത വയാവേലി തലയില്‍ കയറ്റി ഗുണ്ടയുമായി അങ്കതിനിറങ്ങി...പിന്നെ തുടങ്ങി അടി ഇടി വെടി...പൊടി പൂരം..ഇടയ്ക്കിടയ്ക്ക് കൊമെടി പടമാണെന്ന് ഓര്‍മിപ്പിക്കാന്‍ ടോം ആന്‍ഡ് ജെരിയിലെത് പോലുള്ള ചില രങ്കങ്ങളും.കൂടെ പുതിയൊരു പെണ്ണും(മേഗ്ന രാജ്) എവിടെ കാമെറ വയ്കണം എന്തൊക്കെ പറയണം ഏതൊക്കെ സീന്‍ വേണം എന്നൊന്നും ഒരു നിശ്ചയവുമില്ല എന്തൊക്കെയോ പറഞ്ഞു പറഞ്ഞ കൂട്ടത്തില്‍ ടിനി ടോം കുറച്ചു ആത്മഗതമായി കുറച്ചു പറഞ്ഞത് കൊണ്ട് സിനിമായൊരു കൊമെടിയും, കുറച്ചൊരു ബോറടിയും ഒഴിവായി...കാറ്റ് തഴുകി തലോടുന്ന നെല്പാടങ്ങളും കുന്നുകളും ആളും ആല്‍ത്തറയും പാടങ്ങളും കേരളത്തിന്റെ സൗന്ദര്യവും മദിരാശിയും ഒപ്പിയെടുത്ത ചായഗ്രഹകന്റെ സംഭാവന കൂടി ഉല്ലതുകൊണ്ട് ...തീരെ ഡെപ്ത് ഇല്ലാത്ത കേന്ദ്ര കഥാപാത്രവും അതിനെ ഉള്‍കൊള്ളാന്‍ കഴിയാതെ പോയ ജയറാമും പ്രേക്ഷകന്റെ കടന്നു പോകുന്നത് നല്ല രാശിയില്‍ കൂടി അല്ല എന്ന് തെളിയിച്ചു...സിനിമയെ മുറിക്കാനും ചേര്‍ക്കാനും(ഡോണ്‍ മാക്സ്) വേണം ഒരു കഴിവ് അതില്ലാതത്തിനു ഇല്ലാത്തവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവനെ ഒഴിവാക്കാന്‍ അറിയാത്ത സംവിധായകന്‍ തന്നെയാണ് അതിനു ഉത്തരവാദി എന്നും പറഞ്ഞു കൊണ്ട് ഈ എളിയവനു ഇത് പോലെ പോയിട്ട് ഇതിനടുതെതുന്ന ഒരു സിനിമ പോലും ചെയ്യാന്‍ കഴിവിലെന്നും ഇതിനാല്‍ ബോധിപിക്കുന്നു..ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇത് ശരാശരിക്കു താഴെയാണ് ഈ ചിത്രം എന്ന് പറയാതെ അവസാനിപ്പിക്കുന്നത് ഈ റിവ്യൂവും ഒരു ഷാജി കൈലാസ് ചിത്രം പോലെ അതും പിതുമാകുന്നതുകൊന്ദ് ഇത് ഒരു ബിലോ ആവറേജ് എന്ന്നു പ്രഖ്യാപിച്ചു അവസാനിപ്പിക്കുന്നു...